Latest Updates
-
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി!
ഒക്ടോബര്‍ മാസത്തിലറിയാം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കൂടെയുള്ള രാശിക്കാര്‍
ഓരോ മാസത്തിലേയും രാശിപ്രകാരമുള്ള മാറ്റങ്ങളെക്കുറിച്ച് നാം പറഞ്ഞ് കഴിഞ്ഞു. ഒകടോബര് മാസം ഏതാണ്ട് അടുത്തെത്തിക്കഴിഞ്ഞു. ഇനി പറയുന്ന ആറ് ഗ്രഹങ്ങള്‍ ഈ മാസത്തില്‍ വക്രഗതി കൈക്കൊള്ളുന്നുണ്ട്. ബുധന്‍, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍, പ്ലൂട്ടോ എന്നിവയാണ് ആ ഗ്രഹങ്ങള്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒക്ടോബര്‍ 7-നാണ് ശുക്രന് ധനു രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സാഹസികത കൊണ്ട് വരുന്നു. കൂടാതെ ഏത് കാര്യത്തിനും റിസ്ക് എടുക്കുന്നതിന് ഇവര്‍ തയ്യാറാവുന്നു.

സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഒക്ടോബര്‍ 30-ന് ചൊവ്വ വൃശ്ചിക രാശിയിലേക്ക് എത്തുന്നു. ഈ സമയം ആളുകളില്‍ വളരെയധികം ശക്തിയും ഊര്‍ജ്ജവും നിലനില്ക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഉള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ മാസത്തില്‍ ഏറ്റവും നിര് ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വളരെ തിരക്കുള്ള ഒരു സമയമായിരിക്കും. അത് കൂടാതെ എല്ലാ വിധത്തിലുള്ളപ്രശ്നങ്ങളില് നിന്നും മുക്തി നേടുന്നതിനും സഹായിക്കുന്ന ഒരു സമയമായിരിക്കും. എന്നാല്‍ ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ട് പോവുന്നതിന് അതീവ പരിശ്രമം ആവശ്യമായി വരും. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടി വരും. സര്‍ഗ്ഗാത്മകതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഏത് പ്രതിസന്ധിയേയും ചിരിച്ച് കൊണ്ട് നേരിടേണ്ടി വരും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കരിയറിലെ പുരോഗതി പുറകിലേക്ക് നീങ്ങുന്നു. പലപ്പോഴും ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും നിങ്ങളുടെ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. നിങ്ങള്‍ ആരോടെങ്കിലും സഹായം ചോദിക്കുന്ന വ്യക്തിയാണെങ്കില്‍ അല്പം ശ്രദ്ധിച്ച് വേണം ഇടപെടുന്നതിന്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ഏത് കാര്യത്തിലും വളരെയധികം ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് നീങ്ങാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ നേരിടേണ്ടതായി വരുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ആത്മവിശ്വാസം കുറയുന്ന സമയമാണ് എന്നതാണ് സത്യം. ഒക്ടോബറില്‍ ഏത് കാര്യത്തിന് തുടക്കമിടുമ്പോഴും അത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളെ മറ്റുള്ളവര്‍ പല കാര്യത്തിലും ചോദ്യം ചെയ്യുന്നു. ക്രമരഹിതമായി പലപ്പോഴും പല കാര്യങ്ങളും ചെയ്യുന്നതിനാല്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വിവേചനം ഒരു കാര്യത്തിലും കാണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഏത് കാര്യത്തേയും പോസിറ്റീവ് ആയി സമീപിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയിലേക്ക് കാര്യങ്ങളെ നീക്കുന്നു. എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ ഒരു ഭാഗ്യമാസമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും നല്കുന്നു. ജോലി സ്ഥലത്ത് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പദ്ധതികള്‍ എല്ലാം തന്നെ പ്രാവര്‍ത്തികമാകുന്നുണ്ട് എന്നതാണ് സത്യം. ചിന്തിച്ച് എടുക്കുന്ന എല്ലാ തീരുമാനങ്ങളും മികച്ച ഫലം നിങ്ങള്‍ക്ക് നല്കുന്നു. ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളില്‍ എത്തുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നു. എപ്പോഴും ചിരിച്ച് കൊണ്ട് വേണം ഏത് പ്രതിസന്ധികളേയും നിങ്ങള്‍ക്ക് നേരിടുന്നതിന്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സുഗമമായി കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വ്യാഴത്തിന്റെ വക്രഗതി നിങ്ങള്‍ക്ക് മികച്ച ഫലം നല്കുന്നു. വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വൈകാരികമായി ഒന്നിനേയും സമീപിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പരാജയങ്ങള്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പോസിറ്റീവായി എന്തിനേയും നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് പങ്കാളികളുമായി ലാഭകരമായ ബിസിനസ് ചെയ്യുന്നതിന് സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനും ജീവിതത്തില്‍ പോസിറ്റീവ് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

കന്നി രാശി
കന്നിരാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ കളിയായിരിക്കും ഒക്ടോബര്‍ മാസത്തില്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു മാസമാണ് കന്നി രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ഒരു സമയമാണ് ഇവര്‍ക്കുള്ളത്. ജീവിതത്തിന്റെ ഏത് പ്രതിസന്ധിയിലും ഇടറാതെ നില്ക്കുന്നതിനും എന്തിനേയും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികപരമായി മികച്ച ഒരു മാസമാണ് കന്നി രാശിക്കാര്‍ക്ക് ഈ മാസം.
നിരാകരണം: ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്‍, കൃത്യതയോ വിശ്വാസ്യതയോ ഉറപ്പില്ല. ലേഖനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോള്‍ഡ് സ്കൈ ഉത്തരവാദിയായിരിക്കില്ല. ഇത് നിങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് മുന്‍പ് ദയവായി ബന്ധപ്പെട്ട വിദഗ്ദ്ധനെ സമീപിക്കുക.



Click it and Unblock the Notifications