Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ശനിയുടെ ഭരണത്തില്‍ വരുന്ന 3 സംഖ്യകള്‍: ഭാഗ്യ നിര്ഭാഗ്യങ്ങളില് അടിപതറുന്നവര്‍
സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതില്‍ ശനി ഭരിക്കുന്ന ചില സംഖ്യകളുണ്ട്. അതാകട്ടെ ഗുണാനുഭവങ്ങളും അതോടൊപ്പം തന്നെ ദോഷഫലങ്ങളും നല്‍കുകയും ചെയ്യുന്നു. 8 എന്ന സംഖ്യയെ ഭരിക്കുന്നത് ശനിയാണ്. 8-നോടൊപ്പം ചേര്‍ന്ന് വരുന്ന 17, 26 എന്നീ സംഖ്യകളും ശനിയുടെ ഭരണത്തിന് കീഴില്‍ വരുന്ന സംഖ്യകളാണ്. എന്നാല്‍ ഈ തീയ്യതിയില്‍ ജനിച്ചവര്‍ക്ക് ശനി എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്.
പലപ്പോഴും നീതി, അച്ചടക്കം, കര്‍മ്മം എന്നിവയ്ക്ക് പേര്കേട്ട ശനി ചില ആളുകളെ വളരെയധികം സ്വാധീനിക്കുന്നു. ഇത് ഭാഗ്യ നിര്‍ഭാഗ്യത്തിന്റെ രൂപത്തിലും നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ഉയര്‍ച്ച താഴ്ചകളും ജീവിതത്തിലുണ്ടായേക്കാം. അത് നിങ്ങളുടെ വാഹന നമ്പര്‍, ബിസിനസ് തീയ്യതി, ജന്മത്തീയ്യതി, മൊബൈല്‍ നമ്പര്‍ എന്നിവയെല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. ഭാഗ്യം എപ്രകാരം ഇവരെ സഹായിക്കുന്നു എന്ന് നോക്കാം.

ശനി ഭരിക്കുന്നവരുടെ ഭാഗ്യ സംഖ്യകള്‍
ശനി ഭരിക്കുന്നവരുടെ ചില ഭാഗ്യ സംഖ്യകള്‍ ഉണ്ട്. സൂര്യന് ഭരിക്കുന്ന 1 എന്ന സംഖ്യ ശനിയുടെ അനുഗ്രഹം നിറഞ്ഞ സംഖ്യയാണ്. ശക്തി, നേതൃത്വം, ഊര്‍ജ്ജം എന്നിവയെല്ലാം ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ ശനി ഇവരെ സഹായിക്കുകയും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല മറ്റുള്ളവര്‍ക്ക് പ്രചോദനമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുന്നു.
5 എന്ന സംഖ്യ
നിങ്ങളുടെ 5 എന്ന സംഖ്യ ബുധനാണ് ഭരിക്കുന്നത്. ഇവരില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ആശയവിനിമയ സംബന്ധമായ മാറ്റങ്ങള്‍, മാനസികാരോഗ്യം, വഴക്കം, വ്യക്തത എന്നിവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കുന്നതിന് ശനി സഹായിക്കുന്നു. ഇത് ജീവിതത്തെ വളരെ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. കൂടുതല്‍ നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ശനി ഭരിക്കുന്ന സംഖ്യയാണ് എന്നത് പോലേ തന്നെ ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു.
6 നമ്പര്‍
ശുക്രനാണ് ഇവരെ ഭരിക്കുന്നത്. എന്നാല്‍ അതില്‍ ശനിയുടെ മാറ്റങ്ങള്‍ ഇവരെ സ്വാധീനിക്കുന്നത് വഴി സര്‍ഗ്ഗാത്മകത, സമാധാനം, വൈകാരിക സന്തുലിതാവസ്ഥ എന്നിവ നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും ശനിയുടെ കഠിനമായ സ്വഭാവത്തെ പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നതിനും സഹായിക്കുന്നു.
3 നമ്പര്‍
വ്യാഴം ഭരിക്കുന്ന 3 എന്ന സംഖ്യയെ ശനി പിന്തുണയ്ക്കുന്നതും ഭാഗ്യം നല്കുന്നതുമാണ്. പലപ്പോഴും ജ്ഞാനം, ഭാഗ്യം, ആത്മീയ വളര്‍ച്ച എന്നിവയും നിങ്ങള്‍ക്കുണ്ടാവുന്നു. ശനിയുടെ പോസിറ്റീവ് ഊര്‍ജ്ം നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്‍കുകയും ചെയ്യുന്നു. ഇത് മാത്രമല്ല ഇവര്‍ക്കെല്ലാം ഭാഗ്യകരമായ തീയ്യതികള്‍ എന്ന് പറയുന്നത് ഏത് മാസത്തിലെയും 1, 5, 6, 15, 24 എന്നീ തീയ്യതികളാണ്.
നിര്‍ഭാഗ്യകരം ഈ സംഖ്യകള്‍
2-ാം നമ്പര്‍ ആണ് ശനി ഭരിക്കുന്ന മറ്റൊരു സംഖ്യ. ഇത് ചന്ദ്രന്റെ കീഴില്‍ വരുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും നിങ്ങളുടെ അച്ചടക്കത്തെ പ്രതിരോധിക്കുന്നു. 4-ാം നമ്പറാണെങ്കില്‍ അവരെ ഭരിക്കുന്നത് രാഹുവാണ്. ഇവര്‍ ശനിയുമായി ചേര്‍ന്ന് കര്‍മ്മത്തെ സ്വാധീനിക്കുന്നു. ഇത് പലപ്പോഴും ആശയക്കുഴപ്പവും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. 8 ആണ് സംഖ്യയെങ്കില്‍ അവരെ ഭരിക്കുന്നത് ശനിയാണ്. പലപ്പോഴും കാലതാമസം, ഏകാന്തത അല്ലെങ്കില്‍ സാമ്പത്തിക തടസ്സങ്ങള്‍ എന്നിവ ഇവരിലുണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
