Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ജൂണ്‍ മാസത്തിലെ ഭാഗ്യ രാശിക്കാര്‍ ഇവരാണ്
ജൂണ്‍ മാസത്തിന് തുടക്കം കുറിച്ചു, ഓരോ മാസത്തേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പല വിധത്തിലാണ് സംഭവിക്കുന്നത്. ഇത് ഓരോ മാസവും എന്തിന് ഓരോ സമയവും ഭാഗ്യവും ഭാഗ്യ നിര്‍ഭാഗ്യവും എല്ലാം മാറിക്കൊണ്ടിരിക്കുന്നത് നാം കാണാറുണ്ട്. ചിലപ്പോള്‍ ഭാഗ്യം വളരെയധികം വര്‍ദ്ധിക്കുകയും എന്നാല്‍ ചില അവസ്ഥകളില്‍ അത് നിര്‍ഭാഗ്യത്തിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട എന്നുള്ളതാണ് സത്യം. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ഓരോ മാസത്തേയും ഭാഗ്യ നിര്‍ഭാഗ്യത്തെക്കുറിച്ച് ഒന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹമില്ലേ.

എന്നാല്‍ ജൂണിലെ ഭാഗ്യ രാശികള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അത് കൂടാതെ ഭാഗ്യം ഏതൊക്കെ വിധത്തില്‍ ഇവരെ സ്വാധീനിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്. ജീവിതത്തില്‍ ഭാഗ്യത്തില്‍ വിശ്വസിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എന്ന് മുന്‍കൂട്ടി അറിയാന്‍ പലരും താല്‍പ്പര്യം കാണിക്കും. എന്നാല്‍ ജൂണ്‍ മാസത്തിലെ ഭാഗ്യങ്ങള്‍ ഇവരാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യം തെളിയുന്ന മാസമാണ് ജൂണ്‍ മാസം. കാരണം നിങ്ങള്‍ നടത്തുന്ന ആശയ വിനിമയം തന്നെ നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നതാണ്. മിഥുനം രാശി സംക്രമണം അവസാനിക്കുന്നതോടെ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. അപ്പോഴാണ് നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ പലതും സംഭവിക്കുന്നത്. നിങ്ങളുടെ എല്ലാ വിധത്തിലുള്ള പോസിറ്റീവിറ്റിയും മറ്റുള്ളവരുമായി പങ്കിടുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിന് മടിക്കേണ്ടതില്ല. ആളുകളുമായി സംസാരിക്കുമ്പോള്‍ പോലും നിങ്ങളെ കേള്‍ക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച ഒരു സമയമാണ് എന്നതാണ് സത്യം. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. ഒരിക്കലും നിങ്ങളില്ലാതെ പലതും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. ഭാഗ്യ പരീക്ഷണത്തില്‍ നിങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും എന്നുള്ളതാണ് സത്യം.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കും ഭാഗ്യമുദിച്ച് നില്ക്കുന്ന സമയമാണ് ജൂണ്‍. സ്വയം നേട്ടങ്ങളിലേക്ക് എത്തുന്നതിനും ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ സ്വന്തമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഏത് അവസ്ഥയിലും നിങ്ങളെ സംരക്ഷിക്കുന്നു. ഒരിക്കലും നിങ്ങള്‍ക്ക് കഷ്ടപ്പെടേണ്ടി വരില്ല എന്നുള്ളതാണ് സത്യം. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ നിങ്ങള്‍ എപ്പോഴു ശ്രദ്ധിക്കേണ്ടതാണ്. ആഗ്രഹിക്കുന്ന ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ഒരു തരത്തിലും നിങ്ങള്‍ പ്രശ്നത്തിലാവുന്ന അവസ്ഥയുണ്ടാവുന്നില്ല. വിദേശത്ത് പഠിക്കുന്നതിനും പഠനത്തിന്റെ കാര്യത്തില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ തലയില്‍ വെക്കരുത് എന്നതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മികച്ച ഫലങ്ങളാണ് ജൂണ്‍ മാസം നല്‍കുന്നത്. ജോലിയില്‍ ഇവരെ വെല്ലാന്‍ ആരും ഉണ്ടാവില്ല. മേലധികാരികള്‍ക്ക് പ്രിയപ്പെട്ടവര്‍ ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ കന്നി രാശിക്കാര്‍ക്ക് കരിയറില്‍ ഉയര്‍ച്ചയുണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് തന്നെ ഇവരുടെ ക്രിയേറ്റീവിറ്റിക്ക് ആളുകള്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. ബുധന്‍ ജൂണ്‍ 3-ന് ഇടവം രാശിയില്‍ വരുന്നതിനാല്‍ നിങ്ങള്‍ക്ക് മികച്ച ഒരു സമയമാണ് കാത്തു വെച്ചിരിക്കുന്നത്. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് തോല്വിയുണ്ടാവുന്നില്ല. ഒരിക്കലും നിങ്ങളുടെ സഹപ്രവര്‍ത്തകരോട് കൂടുതല്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു പ്രശ്നവും ഇവര്‍ക്കുണ്ടാവുന്നില്ല. സാമ്പത്തിക നേട്ടം ഓരോ സമയത്തും ഇവരെ തേടി എത്തുന്നു.

ധനു രാശി
ജൂണില്‍ മറ്റൊരു ഭാഗ്യരാശിയാണ് ധനുരാശി. ധനുരാശിക്കാര്‍ക്ക് അവരുടെ സ്വയം ഭരണത്തിന് സാധിക്കുന്ന സമയമാണ് ജൂണ്‍. ബന്ധങ്ങളില്‍ വളരെ സെന്‍സിറ്റീവ് ആണെങ്കിലും ആ ബന്ധങ്ങളെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജൂണ്‍ 14 മുതല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. എന്ത് ആഗ്രഹിച്ചാലും അത് സ്വന്തമാക്കുന്നതിന് സാധിക്കുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്നത് കൊണ്ടും അതിന് വേണ്ടി ആഗ്രഹിക്കുന്നത് കൊണ്ടും നിങ്ങള്‍ക്ക് സ്വാതന്ത്ര്യം എന്നത് ജൂണില്‍ നേടിയെടുക്കാന്‍ സാധിക്കുന്നു. സ്വന്തം ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. മികച്ച സാമ്പത്തിക ലാഭം പല കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്.



Click it and Unblock the Notifications
