Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗ്രഹസ്ഥാനങ്ങളിലെ മാറ്റം; ഫെബ്രുവരിയില്‍ ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം
വാലന്റൈന്‍സ് ദിനം മാത്രമല്ല, ജ്യോതിഷപരമായ പല സംഭവങ്ങളും കാരണം ഈ ഫെബ്രുവരി മാസം വളരെ പ്രത്യേകതയുള്ളതാണ്. മാസത്തിന്റെ അവസാന ആഴ്ചയില്‍, വ്യാഴം അസ്തമിക്കും. ഇത് കൂടാതെ, ഈ മാസത്തില്‍ കൂടുതല്‍ ഗ്രഹങ്ങളുടെ സ്ഥാനവും മാറാന്‍ പോകുന്നു. അതിന്റെ സ്വാധീനം എല്ലാ രാശിചിഹ്നങ്ങളിലും കാണപ്പെടും. ഈ മാസം സൂര്യന് കുംഭം രാശിയില്‍ പ്രവേശിക്കുകയും വ്യാഴത്തോട് കൂടിച്ചേരുകയും ചെയ്യും.
ഫെബ്രുവരിയില്‍, ചൊവ്വ, ശുക്രന് എന്നിവ മകരം രാശിയിലേക്ക് നീങ്ങുമ്പോള്‍ ശനി ഉദിക്കുകയും ബുധന്‍ നീങ്ങുകയും ചെയ്യും. അതായത്, എല്ലാ പ്രധാന ഗ്രഹങ്ങളും ഫെബ്രുവരിയില്‍ സ്ഥാനചലനം നേടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഫെബ്രുവരി മാസത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുന്ന 5 രാശികളുണ്ട്. ഇതില്‍ നിങ്ങളുടെ രാശിയും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ. ഫെബ്രുവരി മാസം ഏതൊക്കെ രാശിക്കാര്‍ക്കാണ് കൂടുതല്‍ ഗുണകരമാകുന്നതെന്ന് വായിച്ചറിയാം.

മേടം: കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍
മേടം രാശിക്കാര്‍ക്ക് ഫെബ്രുവരിയിലെ ഗ്രഹമാറ്റം പല കാര്യങ്ങളിലും ഗുണകരവും സന്തോഷപ്രദവുമായിരിക്കും. ഈ മാസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് നിങ്ങള്‍ ബിസിനസ്സില്‍ മുന്നേറും. ഈ മാസം മേടം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ ലഭിക്കും. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള മികച്ച അവസരങ്ങളും ലഭിക്കും. യാത്രകള്‍ സംഭവിക്കാം, പണം ചിലവഴിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്കും ധാരാളം അവസരങ്ങള്‍ ലഭിക്കും.

ഇടവം: ബിസിനസ്സില്‍ ലാഭം
ഇടവം രാശിക്കാര്‍ക്ക് തൊഴില്‍പരമായി ഫെബ്രുവരി മാസം അനുകൂലമായിരിക്കും. ജോലിയില്‍ അവസരങ്ങള്‍ തേടുന്നവര്‍ക്ക് നല്ല അവസരം ലഭിക്കും. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. കുടുംബ ജീവിതത്തില്‍ സ്നേഹവും പരസ്പര ഐക്യവും ഉണ്ടാകും. നിക്ഷേപ പദ്ധതികള്‍ വിജയിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വരും. ഭൂമിയും വീടും ലഭിക്കാനുള്ള ശ്രമങ്ങളും ഈ മാസം വിജയിക്കും.

തുലാം: സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി
തുലാം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം ബുദ്ധിയുടെയും കഴിവുകളുടെയും വളര്‍ച്ചയായിരിക്കും. ജോലിയില്‍ മുന്നോട്ട് പോകാനുള്ള അവസരം ഉണ്ടാകും, അധിക ഉത്തരവാദിത്തവും ലഭിക്കും, ഇത് മൂലം ജോലി സമ്മര്‍ദ്ദം കൂടുതലായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. നിക്ഷേപത്തിന്റെ ഗുണം ലഭിക്കും. ജോലി മാറ്റാനും ശ്രമിക്കാം. സാമ്പത്തിക ഇടപാടുകളുടെ കാര്യത്തില്‍ നിങ്ങള്‍ ലാഭത്തിലായിരിക്കും. ജോലിസ്ഥലത്ത് എതിരാളികളില്‍ നിന്ന് ജാഗ്രത പാലിക്കണം. ബന്ധുക്കളുമായി ഏകോപനക്കുറവ് ഉണ്ടാകാം.

മകരം: മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും
മകരം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം സാമ്പത്തിക കാര്യങ്ങളില്‍ ഗുണം ചെയ്യും. ആര്‍ക്കെങ്കിലും കൊടുത്ത പണവും തിരിച്ചു കിട്ടും. നിങ്ങള്‍ക്ക് എവിടെ നിന്നും ഒരു സമ്മാനം പ്രതീക്ഷിക്കാം. തീര്‍പ്പുകല്‍പ്പിക്കാത്ത വീട്ടുജോലികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

മീനം: സ്ഥാനമാനങ്ങളുടെ ഗുണം ലഭിക്കും
ഫെബ്രുവരി മീനരാശിക്ക് ഒരു അത്ഭുത മാസമായിരിക്കും. ജോലിസ്ഥലത്ത് സജീവമായാല്‍, കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്കാകും. യാത്ര, ഗതാഗത മേഖലയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. സര്‍ക്കാര്‍ മേഖലയുമായി ബന്ധപ്പെട്ട ഈ രാശിക്കാര്‍ക്ക് സ്ഥാനമാനങ്ങളുടെ ഗുണം ലഭിക്കും. സാമ്പത്തിക രംഗത്ത് പുരോഗതി തുടരും. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളുടെ നേട്ടം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം.



Click it and Unblock the Notifications
