For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിക്കാര്‍ക്കും 2023 ശുഭഫലം നല്‍കുന്ന മാസങ്ങള്‍ ഇതാണ്

|

കൊവിഡ് എന്ന മഹാമാരി നമ്മളെ ഗ്രഹിച്ചിട്ട് മൂന്ന് വര്‍ഷത്തോളം ആയി. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല നല്ല സമയങ്ങളും കൊവിഡ് കൊണ്ട് പോയി എന്ന് പറയാം. എന്നാല്‍ പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കുകയാണ് നമ്മള്‍ എല്ലാവരും. 2022-ന്റെ അവസാനത്തില്‍ നിന്ന് 2023-ലേക്ക് കടക്കാന്‍ ഇനി വെറും ചുരുങ്ങിയ സമയം മാത്രമേ ഉള്ളൂ. എന്നാല്‍ ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നമ്മളൊരുങ്ങുമ്പോള്‍ എല്ലാവരും ശുഭാപ്തി വിശ്വാസത്തിലാണ്.

Luckiest Months

2023-ല്‍ നിങ്ങള്‍ക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഓരോ രാശിക്കാരുടേയും ഭാഗ്യമാസം കൂടി അറിഞ്ഞിരിക്കേണ്ടതാണ്. 2023-ല്‍ 12 രാശിക്കാര്‍ക്കും ഭാഗ്യം നല്‍കുന്ന മാസം എന്താണെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം. 2023ല്‍ നിങ്ങളുടെ രാശിക്ക് ഭാഗ്യം വരുന്ന മാസമേത് എന്നറിയാന്‍ വായന തുടരുക.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് 2023-ലെ ഭാഗ്യമാസം എന്ന് പറയുന്നത് മെയ് മാസമാണ്. കരിയറില്‍ വളരെ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ നിന്ന് വളരെ വലിയ ഒരു ഭാരം ഇറക്കിവെച്ചത് പോലെ അനുഭവപ്പെടുന്നു. നിങ്ങളുടെ വിശ്വാസത്തോടൊപ്പം മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു മാസമാണ് മെയ് മാസം. നിങ്ങള്‍ക്ക് വേണ്ടാത്തതിനെ ഉപേക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതിന് മുന്നില്‍ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല എന്നതാണ് സത്യം. ശക്തിയും വിജയവും തന്നെയാണ് 2023-ല്‍ നിങ്ങളെ കാത്തിരിക്കുന്നത്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് അവരുടെ 2023-ലെ ഭാഗ്യം നല്‍കുന്ന മാസം എന്ന് പറയുന്നത് ഏപ്രില്‍ ആണ്. ഈ മാസം ഇവര്‍ക്ക് ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. അത് മാത്രമല്ല പ്രശസ്തിയും ബഹുമാനവും ആത്മവിശ്വാസവും എല്ലാം ഇവരില്‍ വളരെ കൂടുതലായിരിക്കും. നിങ്ങളുടെ ബലഹീനതകളെ പ്രതിരോധിക്കുന്നതിനും അതിന് വേണ്ടി പ്രയത്‌നിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും ഈ വര്‍ഷത്തെ താരം വരെ നിങ്ങളായിരിക്കും. സ്വയം മറ്റുള്ളവര്‍ക്ക് സ്വീകാര്യനായി മാറുന്നു. എന്തിനും ഏതിനും നിങ്ങള്‍ക്ക് പ്രാപ്തിയുണ്ടാവുന്ന ഒരു മാസമായിരിക്കും ഏപ്രില്‍ മാസം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യം വളരെയധികം കടാക്ഷിക്കുന്ന ഒരു മാസമാണ് ഓഗസ്റ്റ്. ഇവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഒരു മാസം കൂടിയാണ് ഇവര്‍ക്ക് ഓഗസ്റ്റ്. നിറവേറ്റപ്പെടാത്ത പല വിധത്തിലുള്ള ലക്ഷ്യങ്ങള്‍ ഇവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പല കാര്യങ്ങളും മനസ്സില്‍ വെച്ച് കൊണ്ട് മറ്റൊരാളുടെ സഹായത്തിന് വേണ്ടി കാത്തിരിക്കുന്ന സമയത്തെ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രവര്‍ത്തിക്കുക. പല വിധത്തിലുള്ള ശുഭയോഗങ്ങളും നിങ്ങളെ തേടി വരുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യം നല്‍കുന്ന മാസം എന്ന് പറയുന്നത് ജൂണ്‍ ആണ്. ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഈ മാസം കൊണ്ട് തരുന്നു. നിങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഏറ്റവും അനുകൂല സമയമാണ് ജൂണ്‍ മാസം. കരിയറിലേയും വ്യക്തിബന്ധങ്ങളിലേയും ഭാഗ്യം ഏറ്റവും കൂടുതല്‍ നില്‍ക്കുന്നത് ജൂണ്‍ മാസത്തിലാണ്. കരിയറില്‍ എടുക്കുന്ന ഏത് റിസ്‌കും ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. അത്ഭുതകരമായി പല കാര്യങ്ങളും നിങ്ങള്‍ക്ക് തന്നെ തോന്നനുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പറ്റുന്ന ഒരു അത്ഭുതകരമായ മാസം എന്ന് വേണമെങ്കില്‍ പറയാം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യം നല്‍കുന്ന മാസം മാര്‍ച്ച് ആണ്. ഇവര്‍ക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ഇത്. ഭാഗ്യവും സമ്പത്തും എല്ലാം ഒരുമിച്ച് അനുകൂലമായി വരുന്നു മാര്‍ച്ച് മാസത്തില്‍ നിങ്ങളുടെ ഏറ്റവും അനുയോജ്യമായ കംഫര്‍ട്ട് സോണിലാണ് നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങളുടെ മോശം ശീലങ്ങള്‍ ഉപേക്ഷിക്കുന്ന സമയമാണ് ഇത. മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കുന്ന മാസം കൂടിയാണ് മാര്‍ച്ച്. ഉത്കണ്ഠ പരമാവധി ഒഴിവാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമായ മാസം എന്ന് പറയുന്നത് ഏപ്രില്‍ ആണ്. ഈ മാസത്തില്‍ ഇവര്‍ക്ക് വ്യാഴത്തിന്റെ ദൃഷ്ടിയുണ്ടാവുന്നു. ജീവിതം വളരെയധികം സന്തുലിതമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല സ്‌നേഹിക്കപ്പെടുന്നതിനും ഈ മാസം ഇവര്‍ക്ക് സാധിക്കുന്നു. പല വിധത്തിലുള്ള അംഗീകാരവും സ്‌നേഹവും എല്ലാം നിങ്ങളെ തേടി എത്തുന്നു. നിങ്ങള്‍ ആസ്വദിക്കുന്ന ജോലിയില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിനും മുകളില്‍ നിന്ന് അനുവാദവും ലഭിക്കും. ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടാത്ത ഒരു മാസമാണ് ഇവര്‍ക്ക് ഏപ്രില്‍ മാസം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യം നല്‍കുന്ന മാസം എന്ന് പറയുന്നത് ഒക്ടോബര്‍ ആണ്. ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ വരുന്ന മാസം കൂടിയാണ് ഇത്. പ്രണയത്തിന്റ കാര്യത്തില്‍ വളരെയധികം അനുകൂലഫലങ്ങളും പ്രണയം വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. പുതിയ പരിചയക്കാര്‍ വര്‍ദ്ധിക്കുന്നതിനും അതിലൂടെ പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. തുലാം രാശിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന പല യോഗങ്ങളും ഈ മാസത്തില്‍ രൂപം കൊള്ളുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല മാസം എന്നത് ഡിസംബര്‍ ആണ്. ഇവര്‍ക്ക് വര്‍ഷാവസാനത്തോടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാവുന്നു. പുതിയ സൗഹൃദങ്ങള്‍, പ്രണയം ആഗ്രഹിക്കുന്ന ജോലി എല്ലാം വര്‍ഷാവസാനത്തില്‍ നിങ്ങളെ തേടി എത്തുന്നു. ചെയ്യാന്‍ കഴിയാത്തതായി ഇവര്‍ക്ക് യാതൊരു കാര്യവും ഇല്ല എന്നതാണ് സത്യം. ഏത് പരിതസ്ഥിതിയുമായി ഒരുമിച്ച് യോജിച്ച് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും പറ്റുന്ന ഒരു സമയമാണ് ഇവര്‍ക്ക് ഡിസംബര്‍ മാസം. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഏത് കാര്യവും ധൈര്യത്തോടെ ചെയ്യുകയും ചെയ്യുന്നു.

ധനു രാശി

ധനു രാശി

ധനുരാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യം കൊണ്ട് വരുന്ന മാസം എന്ന് പറയുന്നത് ജൂണ്‍ ആണ്. ഈ മാസത്തില്‍ നിങ്ങളുടെ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയാവുന്നു. മാത്രമല്ല ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ജീവിത്തതിലെ ഭാരമെല്ലാം ഇറക്കി വെക്കാന്‍ സാധിക്കുന്ന ഒരു സമയം കൂടിയാണ്. ആത്മവിശ്വാസത്തോടെ ഏത് കാര്യവും പൂര്‍ത്തിയാക്കുന്നതിനും അതില്‍ വിജയം നേടുന്നതിനും സാധിക്കുന്നു. സാമ്പത്തികപരമായ അനുകൂല സമയമായിരിക്കും. എന്നാല്‍ കടം കൊടുക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. സാമ്പത്തികമായി മികച്ച സമയമായത് കൊണ്ട് തന്നെ പല കാര്യങ്ങളിലും അനുകൂല നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

 മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യം നല്‍കുന്ന 2023-ലെ മാസം എന്ന് പറയുന്നത് ഫെബ്രുവരിയാണ്. നിങ്ങളുടെ ആശയങ്ങളും മറ്റും പങ്ക് വെക്കുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും വേണ്ടി സാധിക്കുന്ന ഒരു മാസമാണ് ഫെബ്രുവരി. നിങ്ങളുടെ ബുദ്ധിയും അറിവും ഉപയോഗിച്ച് നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കുന്നതിന് സാധിക്കുന്നു. ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ അത് പിന്തുടരുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം. ഈ ലക്ഷ്യം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജീവിത വിജയം നേടാവുന്നതാണ്. നിങ്ങള്‍ എപ്പോഴും നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടക്കാതെ മുന്നോട്ട് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. സാമ്പത്തികമായി പല അനുകൂലഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കുന്ന 2023-ലെ മാസങ്ങള്‍ മാര്‍ച്ച് ഏപ്രില്‍ ആണ്. ഈ രണ്ട് മാസങ്ങളും വളരെ ശുഭകരമായ പല ഫലങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ജീവിതത്തില്‍ ഭാഗ്യവും വഴിത്തിരിവുകളും ഉണ്ടാവുന്നത് പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. എപ്പോഴും അവരുടെ ജീവിത നിലവാരത്തിന് അനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന ഏറ്റവും അനുകൂല സമയമാണ് ഇത്. കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുകയും അതിലൂടെ ജീവിതം മാറിമറിയുകയും ചെയ്യുന്നു.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല അനുകൂലഫലങ്ങളും ഉണ്ടാവുന്നുണ്ട്. ഇവരുടെ ഭാഗ്യ മാസം എന്ന് പറയുന്നത് എപ്പോഴും ഏപ്രില്‍ ആണ്. മീനം രാശിക്കാരുടെ ജീവിതത്തില്‍ പല പ്രധാനപ്പെട്ട കാര്യങ്ങളും സംഭവിക്കുന്ന ഒരു മാസം എന്ന് പറയുന്നത് ഏപ്രില്‍ മാസത്തിലാണ്. പ്രണയവും ജോലിയും കരിയറും സാമ്പത്തിക നേട്ടങ്ങളും എല്ലാം നിങ്ങള്‍ക്ക് ലഭിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. ശനിയുടേ ദോഷം നിങ്ങളെ ബാധിക്കുമെങ്കിലും ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ഒരു മാസമാണ് ഏപ്രില്‍ മാസത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു മാസമാണ് മീനം രാശിക്കാര്‍ക്ക് ഏപ്രില്‍.

27 നക്ഷത്രങ്ങളില്‍ 2023- അതിഗംഭീര ഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്27 നക്ഷത്രങ്ങളില്‍ 2023- അതിഗംഭീര ഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

Education Horoscope 2023: തൊട്ടതെല്ലാം പൊന്നാക്കും രാശിക്കാര്‍: പഠനത്തില്‍ കേമന്‍മാര്‍Education Horoscope 2023: തൊട്ടതെല്ലാം പൊന്നാക്കും രാശിക്കാര്‍: പഠനത്തില്‍ കേമന്‍മാര്‍

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Luckiest Months In 2023, Based On Your Zodiac sign In Malayalam

Here in this article we are discussing about the luckiest mmonth of 2023 based on your zodiac sign in malayalam. Take a look.
X
Desktop Bottom Promotion