2022-ല്‍ 12 രാശിക്കാരുടേയും ഭാഗ്യദിനങ്ങള്‍ ഇവയാണ്; മഹാഭാഗ്യം ഇവിടെ തുടങ്ങും

2022 നമ്മുടെ അടുത്താണ്, ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് പുതുവര്‍ഷത്തിലേക്ക് ഉള്ളത്. എന്നാല്‍ ഈ വര്‍ഷം മികച്ചതാവുന്നതിന് വേണ്ടി നാം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് അറിഞ്ഞിരിക്കണം. കാരണം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഏതൊക്കെ തരത്തിലാണ് ആരെയൊക്കെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്.

Luckiest Day In 2022

ഇതില്‍ ഏറ്റവും ഭാഗ്യം കൊണ്ട് വരുന്ന ചില ദിവസങ്ങള്‍ ഉണ്ട്. ഓരോ രാശിയും അനുസരിച്ച് ശ്രദ്ധിക്കേണ്ട തീയതികള്‍ ഇതാണ്. കാരണം നിങ്ങള്‍ക്ക് ഈ ദിനത്തില്‍ ചില പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അത് ഏതൊക്കെ ദിനങ്ങളാണ് എന്ന് നോക്കാവുന്നതാണ്.

മേടം രാശി (മാര്‍ച്ച്, 21-ഏപ്രില്‍, 19)

മേടം രാശി (മാര്‍ച്ച്, 21-ഏപ്രില്‍, 19)

മേടം രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിവസം: ഓഗസ്റ്റ് 18, 2022 ആണ്. ഭാഗ്യഗ്രഹമായ വ്യാഴം മെയ് 10 മുതല്‍ ഒക്ടോബര്‍ 28 വരെ മേടം രാശിയില്‍ സഞ്ചരിക്കുന്നു. ഇത് 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു പരിക്രമണത്തിന്റെ ഭാഗമാണ്, അതിനാല്‍ നിങ്ങള്‍ക്ക് ഈ സമയത്ത് കരിയര്‍ വിപുലീകരണത്തിലും പുതിയ അവസരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നുണ്ട്. മേടം രാശിക്കാരില്‍ പ്രണയം, അഭിനിവേശം, സര്‍ഗ്ഗാത്മകത എന്നിവക്ക് സ്ഥാനം മികച്ചതാവുന്നതും ഈ സമയത്താണ്. അതിനാല്‍ ഇത് പ്രണയത്തിനും ഡേറ്റിംഗിനും ഭാഗ്യമുള്ള സമയമായിരിക്കും.

ഇടവം രാശി (ഏപ്രില്‍, 20 - മെയ്, 20)

ഇടവം രാശി (ഏപ്രില്‍, 20 - മെയ്, 20)

ഇടവം രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിവസം: മെയ് 13, 2022 ആണ്. ഇടവം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ മികച്ച സമയമാണ് ഇത്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ നിങ്ങളെ പുനഃക്രമീകരിക്കാന്‍ സഹായിക്കുന്ന ഗ്രഹണങ്ങളുടെ ഒരു പരമ്പര പുറപ്പെടുവിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് മികച്ച അവസ്ഥകള്‍ക്ക് പോസിറ്റീവ് ഫലം ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇത്. സൂര്യഗ്രഹണ സമയമായത് കൊണ്ട് തന്നെ ഈ ദിവസം നിങ്ങളുടെ യഥാര്‍ത്ഥ മാറ്റങ്ങളും ഭാഗ്യവും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

മിഥുനം രാശി (മെയ്, 21 - ജൂണ്‍, 20)

മിഥുനം രാശി (മെയ്, 21 - ജൂണ്‍, 20)

മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിവസം: മെയ് 30, 2022 ആണ്. കഴിഞ്ഞ 18 മാസങ്ങളില്‍, മിഥുനം രാശിക്കാര്‍ക്ക് അവരുടെ വ്യക്തിത്വത്തെയും ബന്ധങ്ങളെയും സ്വാധീനിക്കുന്ന ഒരു ദിനമാണ് എന്നുള്ളതാണ് സത്യം. ജീവിതത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതത്തില്‍ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന സമയമാണ് ഇത്. നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിനുമുള്ള ഈ വര്‍ഷത്തെ ഏറ്റവും ഭാഗ്യകരമായ അവസരങ്ങളില്‍ ഒന്ന് ഈ ദിനത്തില്‍ ഉണ്ടാവുന്നുണ്ട്.

കര്‍ക്കിടകം രാശി (ജൂണ്‍, 21 - ജൂലൈ, 22)

കര്‍ക്കിടകം രാശി (ജൂണ്‍, 21 - ജൂലൈ, 22)

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിവസം: ജൂലൈ 17, 2022 ആണ്. ജൂലൈ 17 ന്, സൂര്യനും ബുധനും കര്‍ക്കിടകം രാശിയുമായി യോജിക്കുന്നു. കര്‍ക്കിടകം രാശിക്കാര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശക്തരായിരിക്കും. ഈ ദിനം നിങ്ങള്‍ക്ക് മികച്ച ആശയ വിനിമയത്തിനും ക്രിയേറ്റീവ് പ്രോജക്റ്റുകള്‍ക്കും ഉയര്‍ന്ന അവബോധത്തിനും ഒരു മികച്ച ദിവസമാക്കി മാറ്റും. ചൊവ്വയും വ്യാഴവും തമ്മിലുള്ള സംക്രമണത്തില്‍ ഒരു കരിയര്‍ മുന്നേറ്റത്തിനും നെറ്റ്വര്‍ക്കിംഗിനും ഇത് ഒരു മികച്ച ദിവസമാണ്. നിങ്ങളുടെ ജീവിതത്തില്‍ സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ആഡംബരത്തിന്റെയും ഒരു മാസത്തിന് തുടക്കം കുറിക്കും.

ചിങ്ങം രാശി (ജൂലൈ, 23 - ഓഗസ്റ്റ്, 22)

ചിങ്ങം രാശി (ജൂലൈ, 23 - ഓഗസ്റ്റ്, 22)

ചിങ്ങം രാശിക്കാരുടെ ഏറ്റവും നല്ല ദിവസം: ജൂലൈ 31, 2022 ആണ്. ഈ ദിനം കൂടുതല്‍ അഭിനിവേശവും സര്‍ഗ്ഗാത്മകതയും ഓരോ ചിങ്ങം രാശിക്കാര്‍ക്കും ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് സന്തോഷവും സ്‌നേഹവും മാത്രം നിലനില്‍ക്കുന്ന ഒരു ദിവസമാണ് ഇത്. കലാപരമായ ജീവിതത്തില്‍ മികച്ച അവസ്ഥകള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. ഓരോ അവസ്ഥയിലും ജീവിതത്തില്‍ മുന്നേറുന്നതിനുള്ള ഒരു തുടക്കദിനമായിരിക്കും ഈ ദിനം.

കന്നി രാശി (ഓഗസ്റ്റ്, 23 - സെപ്റ്റംബര്‍, 22)

കന്നി രാശി (ഓഗസ്റ്റ്, 23 - സെപ്റ്റംബര്‍, 22)

കന്നി രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിവസം: ഫെബ്രുവരി 16, 2022 ആണ്. ശാരീരികമായും മാനസികമായും മികച്ച സമയമാണ് ഈ രാശിക്കാര്‍ക്ക് ഈ ദിനം. പ്രണയത്തിലായിരുന്നവര്‍ക്ക് മികച്ച സമയമാണ് ഈ ദിനം. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ജീവിതത്തിലെ മികച്ച സമയങ്ങള്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് ഈ ദിനത്തില്‍ തുടക്കം കുറിക്കുന്നു.

തുലാം രാശി (സെപ്റ്റംബര്‍, 23 - ഒക്ടോബര്‍, 22)

തുലാം രാശി (സെപ്റ്റംബര്‍, 23 - ഒക്ടോബര്‍, 22)

തുലാം രാശിക്കാരുടെ മികച്ച ദിനം എന്ന് പറയുന്നത്: ഒക്ടോബര്‍ 22, 2022 ആണ്. തുലാം രാശിയുടെ ഭരണ ഗ്രഹമായ ശുക്രന്‍ തുലാം രാശിക്കാരില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള സര്‍പ്രൈസുകള്‍ ഉണ്ടാവുന്നുണ്ട്. പ്രണയത്തെയും ഒപ്പം ആനന്ദം, ആഗ്രഹം, സര്‍ഗ്ഗാത്മകത എന്നിവയേയും കൊണ്ട് വരുന്ന ഒരു ദിനമായിരിക്കും തുലാം രാശിക്കാര്‍ക്ക് ഈ ദിനം.

വൃശ്ചികം രാശി (ഒക്ടോബര്‍, 23 - നവംബര്‍, 21)

വൃശ്ചികം രാശി (ഒക്ടോബര്‍, 23 - നവംബര്‍, 21)

വൃശ്ചികം രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിവസം: നവംബര്‍ 15, 2022 ആണ്. മാസത്തില്‍ ഭൂരിഭാഗവും ശുക്രന്റെ സാന്നിധ്യമായതിനാല്‍ വൃശ്ചികം രാശിക്കാര്‍ക്ക് മികച്ച ദിനമാണ് എന്നതാണ് സത്യം. വ്യാഴം പ്രണയത്തിന് ഭാഗ്യം കൊണ്ടുവരുന്ന ഒരു ദിനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതത്തിലും സ്‌നേഹത്തിലും മികച്ച ദിനമാണ് എന്നുള്ളതാണ് സത്യം. സ്നേഹത്തിന്റെയും ഡേറ്റിംഗിന്റെയും കാര്യത്തില്‍ മികച്ച സമയമാണ് എന്നുള്ളതാണ് സത്യം.

ധനു രാശി (നവംബര്‍, 22 - ഡിസംബര്‍, 21)

ധനു രാശി (നവംബര്‍, 22 - ഡിസംബര്‍, 21)

ധനു രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിവസം: നവംബര്‍ 23, 2022 ആണ്. ആവേശകരമായി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു ദിവസമാണ് എന്നുള്ളതാണ് സത്യം. പുതിയ സാഹസികതകള്‍ ആരംഭിക്കുന്നതിനുമുള്ള ഈ വര്‍ഷത്തെ ഏറ്റവും ഭാഗ്യകരമായ അവസരങ്ങളില്‍ ഒന്നായിരിക്കും. കൂടുതല്‍ ഭാഗ്യവും സാമ്പത്തിക ഭദ്രതയും നല്‍കുന്ന ഒരു ദിനമാണ് എന്നുള്ളതാണ് സത്യം.

മകരം രാശി (ഡിസംബര്‍, 22 - ജനുവരി, 19)

മകരം രാശി (ഡിസംബര്‍, 22 - ജനുവരി, 19)

മകരം രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിവസം: ജനുവരി 8, 2022 ആണ്. പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒരു ദിനമാണ് എന്നുള്ളതാണ് സത്യം. ഇത് കൂടാതെ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയയെത്തുന്നുണ്ട്. ബന്ധങ്ങള്‍ക്ക് വിലമതിക്കുന്ന സമയമായിരിക്കും ഈ ദിനം. അതുകൊണ്ട് തന്നെ ജീവിതത്തിലെ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് ഈ ദിനം നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇവര്‍ക്ക് ഒരു ഭാഗ്യനിമിഷം ഈ ദിനത്തില്‍ ഉണ്ടായിരിക്കും.

കുംഭം രാശി (ജനുവരി, 20 - ഫെബ്രുവരി, 18)

കുംഭം രാശി (ജനുവരി, 20 - ഫെബ്രുവരി, 18)

കുംഭം രാശിക്കാര്‍ക്ക് മികച്ച ദിനമാണ് മാര്‍ച്ച് 6, 2022. സ്‌നേഹത്തിന്റെയും അഭിനിവേശത്തിന്റെയും കാര്യത്തില്‍ തികച്ചും പുതിയൊരു സമയമായിരിക്കും ഇത്. രണ്ട് വര്‍ഷത്തേക്ക് പ്രണയവും ലൈംഗിക ഗ്രഹങ്ങളും തമ്മിലുള്ള ഒരു സംയോജനം നടക്കുന്നതിനാല്‍ അത് നിങ്ങളില്‍ മികച്ച പ്രണയ ഫലം നല്‍കുന്ന ദിനമാണ് ഇത് കൂടാതെ കരിയറില്‍ ഒരു പുതിയ തുടക്കം ഉണ്ടാവുന്നു.

മീനം രാശി (ഫെബ്രുവരി, 19 - മാര്‍ച്ച്, 20)

മീനം രാശി (ഫെബ്രുവരി, 19 - മാര്‍ച്ച്, 20)

മീനം രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിവസം: ഏപ്രില്‍ 12, 2022 ആണ്. ഈ ദിനത്തില്‍ മീനരാശിയുടെ ജീവിതത്തിലെ ഏറ്റവും നിഗൂഢമായ വര്‍ഷങ്ങളിലൊന്നായി കണക്കാക്കുന്നതാണ്. ഈ ദിനം ഒരു ഗംഭീരമായ ദിനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നത് ഈ സമയത്താണ്. ജീവിതത്തില്‍ മികച്ച് നില്‍ക്കുന്ന 2022-ലെ ദിനങ്ങളില്‍ ഒന്നാണ് ഏപ്രില്‍ 12.

Story first published: Friday, December 31, 2021, 14:55 [IST]
X
Desktop Bottom Promotion