Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
ഈ ഭാഗ്യ നക്ഷത്രങ്ങളില്‍ നിങ്ങളുടേതുണ്ടോ?
ഓരോ നക്ഷത്രത്തിനും ഓരോ തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവുന്നു. ജനിക്കുന്ന സമയം ദിവസം എന്നിവയെല്ലാം കണക്കാക്കിയാണ് നിങ്ങളുടെ ജന്മ നക്ഷത്രം കണക്കാക്കുന്നത്. ഓരോ നക്ഷത്രക്കാര്‍ക്കും സമയത്തിനനുസരിച്ച് ഫലങ്ങളും മാറി മാറി വരുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എല്ലാം നിങ്ങളുടെ ജന്മനക്ഷത്രത്തേയും രാശിയേയും അനുസരിച്ചായിരിക്കും. ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും എല്ലാം രാശിപ്രകാരം അല്ലെങ്കില്‍ നക്ഷത്രപ്രകാരം കണക്കു കൂട്ടാവുന്നതാണ്.
ജോലിസംബന്ധമായും ആരോഗ്യസംബന്ധമായും സാമ്പത്തികപരമായും എല്ലാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതെല്ലാം പലപ്പോഴും നക്ഷത്രഫലത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കാന്‍ സാധിക്കുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്ക് പിന്നില്‍ ഉള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ചില നക്ഷത്രക്കാര്‍ക്ക് യാതൊരു വിധത്തിലും പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവില്ല. ഏതൊക്കെ നക്ഷത്രക്കാരാണ് ഭാഗ്യവും നേട്ടവും ഉള്ളവര്‍ എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജോലിക്കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതായി വരും. ചെറുതായി പരിശ്രമിച്ചാല്‍ ഇവരെ കാത്തിരിക്കുന്നത് വളരെ വലിയ നേട്ടങ്ങള്‍ ആയിരിക്കും. കൈയ്യില്‍ പണം വന്നു ചേരുന്നതിനുള്ള ഭാഗ്യം ഇവര്‍ക്കുണ്ട്. വിദ്യാഭ്യാസത്തിലൂടെ തന്നെയാണ് ഇവര്‍ ഉയരത്തിലെത്തുന്നതിനുള്ള ഭാഗ്യം കാണുന്നത്. വിദേശ യാത്ര നടത്തുന്നതിനുള്ള ഭാഗ്യം ഇവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നു.

രോഹിണി
രോഹിണി നക്ഷത്രക്കാരും നേട്ടങ്ങള്‍ ഉള്ളവരായിരിക്കും. കലാരംഗത്തുള്ളവര്‍ക്ക് കലയിലൂടെ തന്നെ ഉയരത്തില്‍ എത്തുന്നതിന് സാധിക്കുന്നു. സന്താന സൗഭാഗ്യം ഇവര്‍ക്ക് ലഭിക്കുന്നു. പലപ്പോഴും പുതിയ ബന്ധങ്ങള്‍ തുടങ്ങുന്നത് ഇവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അപ്രതീക്ഷിതമായ അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഇവര്‍ക്ക് ലഭിച്ചു കൊണ്ടേ ഇരിക്കുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അല്പം പ്രയാസം ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും പിന്നീട് സന്തോഷിക്കുന്നതിനുള്ള സമയം ഇവര്‍ക്കുണ്ടാവുന്നു. മാത്രമല്ല ബിസിനസ് രംഗത്തുള്ളവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്നു. മികച്ച വരുമാനം ഉണ്ടാക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. പ്രധാനപ്പെട്ട വസ്തുക്കള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല മറ്റുള്ളവരെ കണ്ണുമടച്ച് വിശ്വസിക്കരുത്. ഇത് പലപ്പോഴും ജീവിതത്തില്‍ ഒരു താഴ്ചക്ക് കാരണമാകുന്നു.

പുണര്‍തം
പരീക്ഷകളിലെല്ലാം ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഇത് നിങ്ങള്‍ക്ക് പ്രശംസ നേടിത്തരുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദമ്പതികള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ കുടുംബത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്പ്പിക്കുന്നവരായിരിക്കും പുണര്‍തം നക്ഷത്രക്കാര്‍. പ്രശംസകള്‍ പലതും തേടിവരുമെങ്കിലും ഒരിക്കലും അതില്‍ അഹങ്കരിക്കരുത്.

ഉത്രം
ആരെ കാണണമെന്ന് ആഗ്രഹിക്കുന്നുവോ അവരെ കണ്ടു മുട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഗുണ ദോഷ സമ്മിശ്രമായിരിക്കും ജീവിതമെങ്കിലും വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ ചുവടും വെക്കുന്നതിന്. ഈശ്വരഭജനവും വിശ്വാസവും നിങ്ങളെ മുന്നോട്ട് നയിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാവുന്ന പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ ജീവിതത്തില്‍ ഉയരത്തില്‍ എത്തിക്കുന്നു. കടം നല്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധ അത്യാവശ്യമാണ്.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് വളരെയധികം ശ്രദ്ധിച്ച് വേണം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. കേസിനും മറ്റും പോവുന്നവര്‍ക്ക് വളരെ അനുകൂലമായ സമയമാണ്. മാത്രമല്ല ജോലിതടസ്സങ്ങള് എല്ലാം മാറി ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങളും ഇവരെ തേടിയെത്തുന്നുണ്ട്. അനുകൂലമായ സമയമായിരിക്കും ജീവിതത്തില്‍ ചോതി നക്ഷത്രക്കാര്‍ക്ക് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

തൃക്കേട്ട
പ്രതികൂല സാഹചര്യങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ അനുകൂലമായി മാറുന്ന സമയമാണ്. മാത്രമല്ല ബിസിനസ് രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കുള്ള സാധ്യത കാണപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് വളരെ കൂടുതലാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് അലസതയാണ് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മാറ്റി വെച്ചാല്‍ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ് ഇവര്‍ക്കുള്ളത്. സ്വന്തമായി ബിസിനസ് തുടങ്ങിയാല്‍ അത് നിങ്ങളെ ജീവിതത്തില്‍ ഉയരത്തില്‍ എത്തിക്കുന്നു. മുടങ്ങിക്കിടക്കുന്ന പല പ്രവൃത്തികളിലും പുരോഗതി ഉണ്ടാവുന്നതിനുള്ള സാധ്യത നിങ്ങള്‍ക്കുണ്ട്. ജോലിക്കാര്യങ്ങളില്‍ തടസ്സം നേരിടുമെങ്കിലും ബുദ്ധി ഉപയോഗിച്ച് ഇതിനെയെല്ലാം പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ കൈവെക്കുന്ന മേഖലകളില്‍ എല്ലാം നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈശ്വര വിശ്വാസവും പ്രാര്‍ത്ഥനയും ഇവര്‍ക്ക് കൂടുതലായിരിക്കും. അനുമോദനങ്ങളും ഇവരെ തേടിയെത്തുന്നു. ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി ഒരു കാര്യത്തിനും ബുദ്ധിമുട്ടേണ്ടതായി വരില്ല. എല്ലാവരാലും അനുമോദനങ്ങള്‍ ഏറ്റു വാങ്ങുന്നതിനുള്ള യോഗം ഇവര്‍ക്കുണ്ട്.



Click it and Unblock the Notifications