Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രണയപ്രവചനത്തിന് തെറ്റുപറ്റുമോ?
നാളും നക്ഷത്രവും നോക്കി പ്രണയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. അബദ്ധവശാല്‍ അങ്ങനെ സംഭവിച്ചാല്‍ സന്തോഷിക്കാം. അല്ലാതെ നാളും നേരവും നക്ഷത്രവും സമയവും എല്ലാം നോക്കി പ്രണയിക്കാന്‍ നിന്നാല്‍ ചിലപ്പോള്‍ മൂക്കില്‍ പല്ലു വരും എന്ന കാര്യം നമ്മള് ഓര്‍ക്കുന്നത് നല്ലതാണ്.
എന്നാല്‍ ഓരോ നാളുകാരുടേയും ഈ ആഴ്ചയിലെ പ്രണയഫലം എങ്ങനെയെന്നറിയാന്‍ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടോ? പലപ്പോഴും ഇതെല്ലാം പോകുന്നതും അന്ധവിശ്വാസം എന്ന കാറ്റഗറിയിലേക്കാണ് എന്നതാണ് സത്യം.
പക്ഷേ ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മള് ഇപ്പോഴും അറിയാതെ വിശ്വസിച്ചു പോകുന്നു. എന്തായാലും ഈ ആഴ്ച പ്രണയ കാര്യത്തില്‍ നിങ്ങള്‍ക്കെങ്ങനെ എന്നു നോക്കാം.

അശ്വതി, ഭരണി, കാര്‍ത്തിക
അശ്വതി, ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പ്രണയ കാര്യങ്ങളില്‍ സ്വസ്ഥതയുണ്ടാവില്ലെന്നതാണ് സത്യം. എന്നാല്‍ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള കഴിവും ഇത്തരക്കാരിലുണ്ടാകും. പങ്കാളിയുടെ സംശയങ്ങള്‍ മാറ്റിയെടുക്കാന്‍ ഇവര്‍ക്ക് കഴിയും എന്നതാണ് സത്യം.

രോഹിണി, മകയിരം,തിരുവാതിര
ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് പ്രണയ കാര്യങ്ങളില്‍ പൊതുവേ നല്ല സമയമാണ്. മാത്രമല്ല പുതിയ സൗഹൃദങ്ങള്‍ക്ക് തുടക്കമിടുന്നതിനും കഴിയും. മാത്രമല്ല സുഹൃത്തുക്കളില്‍ നിന്ന് നേരിടുന്ന ഗോസ്സിപ്പുകളെ നേരിടാന്‍ കഴിയും.

പുണര്‍തം, പൂയം, ആയില്യം
പ്രണയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവുന്നതാണ് ഇവര്‍ക്ക് ഈ ആഴ്ച. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും വീണ്ടെടുക്കാന്‍ കഴിയും. പ്രണയിനിയോടൊപ്പം കൂടുതല്‍ യാത്രകള്‍ നടത്തേണ്ടി വരും.

മകം, പൂരം, ഉത്രം
മകം പൂരം ഉത്രം എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് പ്രണയ കാര്യങ്ങളില്‍ കുഴപ്പമില്ലാതെ നടക്കുന്നതാണ്. എന്നാലും നിസ്സാര കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകും എന്നതാണ് സത്യം.

അത്തം, ചിത്തിര, ചോതി
ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് പ്രണയ കാര്യങ്ങളില്‍ മുഴുവന്‍ മോശം സമയമായിരിക്കും. എങ്കിലും വലിയ പ്രതിസന്ധികളില്ലതെ തന്നെ കാര്യങ്ങളെല്ലാം നടന്നു പോകും എന്നതാണ് കാര്യം.

വിശാഖം, അനിഴം, തൃക്കേട്ട
ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ഗുണദോഷസമ്മിശ്രമായിരിക്കും പ്രണയ ഫലം. എങ്കിലും ചെറിയ കാര്യങ്ങള്‍ക്കു പോലും പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സമയമായിരിക്കും.

മൂലം, പൂരാടം, ഉത്രാടം
മറ്റു മാസങ്ങളെ അപേക്ഷിച്ച് നവംബറില്‍ പ്രണയാനുകൂലമാസമായാണ് ഇത്തരക്കാരില്‍ കാണുന്നത്. പുതിയ സൗഹൃദങ്ങള്‍ക്കും പ്രണയത്തോടൊപ്പം തന്നെ സ്ഥാനം നല്‍കും.

തിരുവോണം, അവിട്ടം, ചതയം
പ്രണയ പങ്കാളിയില്‍ നിന്ന് വിചാരിച്ച അത്രയും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ആഴ്ചയുടെ മധ്യത്തിനു ശേഷം കാര്യങ്ങള്‍ അനുകൂലമാകും.

പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി
പ്രണയ പങ്കാളിയോടൊത്തുള്ള യാത്രകള്‍ക്ക് സാധ്യതയുണ്ട്. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയുകയും ചെയ്യും. മാത്രമല്ല പുതിയ സൗഹൃദങ്ങള്‍ക്കും സ്ഥാനം നല്‍കും.



Click it and Unblock the Notifications
