Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍
എല്ലാം മുന്‍കൂട്ടി അറിയാന്‍ താല്‍പ്പര്യപ്പെടുന്ന കൗതുകകരമായ സൃഷ്ടികളാണ് മനുഷ്യര്‍. അവരുടെ പട്ടികയിലെ മുന്ഗണനകളിലൊന്നാകുന്നു പ്രണയം. പ്രണയ രാശിഫലം 2020ല്‍ നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നല്കുന്നു. പ്രണയ ജാതകം 2020 അനുസരിച്ച് നിങ്ങളുടെ രാശിചിഹ്നങ്ങളുടെ ഈ വര്‍ഷത്തെ പ്രണയ ജീവിതം എങ്ങനെയിരിക്കുമെന്ന് വായിക്കൂ.

മേടം (മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 19 വരെ ജനനം)
മേടം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ഈ വര്‍ഷം നിങ്ങളുടെ പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. 2020ന്റെ തുടക്കത്തില്‍, നിങ്ങളുടെ ജാതകം നിങ്ങള്‍ക്ക് പ്രണയത്തിന്റെ സാഹചര്യങ്ങളൊരുക്കുന്നു. നിങ്ങളുടെ ബന്ധത്തില്‍ ഉത്സാഹവും മനോഹാരിതയും ഉണ്ടാകും. പ്രണയ ജീവിതം അതിന്റെ പുതുമ നിലനിര്‍ത്തും.

ഇടവം (ഏപ്രില്‍ 20 മുതല്‍ മെയ് 21 വരെ)
ഇടവം രാശിക്കാര്‍ക്ക് 2020 വളരെ റൊമാന്റിക് ആയിരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റാം. നിങ്ങള്‍ക്ക് ആഗ്രഹിച്ച പങ്കാളിയെ കണ്ടെത്താനും കഴിയും. സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും നാഥനായ ശുക്രന് നിങ്ങളുടെ റൊമാന്റിക് പരിശ്രമങ്ങളില്‍ നല്ല ഫലങ്ങള്‍ നല്കുന്നു. ഈ വര്‍ഷം നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് സന്തോഷവും സഹകരണവും നേടാന്‍ കഴിയും.

മിഥുനം (മെയ് 22 മുതല്‍ ജൂണ്‍ 21 വരെ)
പ്രണയ ജാതകം അനുസരിച്ച് പുതുവര്‍ഷം നിങ്ങള്‍ക്ക് ഒരു മികച്ച പ്രണയത്തിന് അവസരമൊരുക്കും. നിങ്ങളുടെ ബന്ധത്തില്‍ ആനന്ദകരമായ സമയത്തിന്റെ സാഹചര്യങ്ങള്‍ വന്നുചേരും. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ റൊമാന്റിക് ജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടകം (ജൂണ്‍ 22 മുതല്‍ ജൂലൈ 22 വരെ)
നിങ്ങളുടെ പ്രണയ ജീവിതം ഈ വര്‍ഷം വളരെ മികച്ചതായിരിക്കും. ഈ വര്‍ഷം നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇതിനകം ഒരു പ്രണയത്തില്‍ പെട്ടവരെ സംബന്ധിച്ചിടത്തോളം അവരുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ട സമയമാണിത്. പങ്കാളികളില്‍ നിന്ന് വേര്‍പിരിഞ്ഞവര്‍ക്ക്, ഈ വര്‍ഷവം പ്രതീക്ഷയുള്ളതാവും. പ്രണയം കണ്ടെത്തുന്നത് മുതല്‍ പ്രണയവിവാഹം വരെ നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായം ആവശ്യമാണ്.

ചിങ്ങം (ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെ)
നിങ്ങളുടെ പ്രണയ ജീവിതം ഈ വര്‍ഷം ഈ വര്‍ഷം ശുഭകരമാകും. മികച്ച ജീവിത പങ്കാളിയെ ലഭിക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ പ്രണയ ജീവിതം സന്തോഷകരമായി നിലനിര്‍ത്താന്‍ നിങ്ങളുടെ കോപം നിയന്ത്രിക്കണം. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ മനസിലാക്കാനും അവരോടൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കാനും ശ്രമിക്കുക. കമിതാക്കളുടെ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. വിവാഹിതരും വര്‍ഷത്തിന്റെ പ്രാരംഭ സമയങ്ങളില്‍ കുറച്ച് ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി (ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 22 വരെ)
കന്നി രാശിക്കാരുടെ റൊമാന്റിക് ജീവിതം ഈ വര്‍ഷം വളരെ മികച്ചതായിരിക്കും. മൊത്തത്തില്‍, ഗ്രഹ സ്ഥാനങ്ങള്‍ സന്തോഷകരമായ പ്രണയ ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇതുവരെ പ്രണയിക്കാത്തവര്‍ക്ക് വ്യാഴത്തിന്റെ സ്വാധീനത്തോടെ 2020ല്‍ ഒരു നല്ല പങ്കാളിയെ നേടാന്‍ കഴിയും. ഇതിനകം ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാനും അവരുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും കഴിയും.

തുലാം (സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22 വരെ)
ഈ വര്‍ഷം നിങ്ങളുടെ പ്രണയ ജീവിതത്തിന് അനുകൂലമായിരിക്കും, നിങ്ങള്‍ക്ക് സന്തോഷവും സ്നേഹവും ലഭിക്കും. വളരെക്കാലമായി മനസിനിണങ്ങിയ വ്യക്തിയെ കാണാന്‍ കഴിയാത്തവര്‍ക്ക് ശരിയായ വ്യക്തിയെ കാണാന്‍ കഴിയും. പഴയ ചില ഓര്‍മ്മകള്‍ നിങ്ങളുടെ പഴയ പ്രണയങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യാം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 22 വരെ)
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം പ്രണയത്തിന്റെ കാര്യത്തില്‍ വളരെ നല്ല ഫലങ്ങള്‍ ലഭിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് വളരെ റൊമാന്റിക് ആകാം, പ്രണയത്തിനു വേണ്ടി പ്രവര്‍ത്തിക്കാം. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് പുതുമ കൈവരും. ഈ വര്‍ഷം പ്രണയിതാക്കള്‍ക്ക് വിഹാഹത്തിലേക്ക് നീങ്ങാം. ആരോടെങ്കിലും പ്രണയം പറയുകയാണെങ്കില്‍ പോസിറ്റീവ് പ്രതികരണം ലഭിക്കും.

ധനു (നവംബര്‍ 23 മുതല്‍ ഡിസംബര്‍ 21 വരെ)
ധനു രാശിയെ സംബന്ധിച്ചിടത്തോളം 2020 വര്‍ഷം പ്രണയിതാക്കള്‍ക്ക് സമ്മിശ്ര ഫലങ്ങളാണ്. ആദ്യ കുറച്ച് മാസങ്ങളില്‍ ഏഴാം സ്ഥാനത്ത് രാഹുവിന്റെ സാന്നിധ്യം കാരണം ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇത് നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള അകലത്തിലേക്ക് നയിച്ചേക്കാം. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം രാഹുവിന്റെ സ്വാധീനം കുറയുന്നതിനാല്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

മകരം (ഡിസംബര്‍ 22 മുതല്‍ ജനുവരി 20 വരെ)
ഈ വര്‍ഷം പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വളരെ മികച്ചതായിരിക്കും. സ്നേഹത്തിന്റെ ഗ്രഹമായ ശുക്രന് നിങ്ങളുടെ രാശിചക്രത്തിനുള്ള ഒരു യോഗ ഗ്രഹം കൂടിയാണ്. നിങ്ങളുടെ പ്രണയം ജോലിസ്ഥലത്ത് ആരംഭിക്കാം. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷവും മികച്ചതായിരിക്കും. പ്രണയ വിവാഹത്തില്‍ താല്പര്യമുള്ള ആളുകള്‍ക്ക് സ്വയം സൗഹൃദമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഈ വര്‍ഷത്തെ വിവാഹത്തിന് നിങ്ങളുടെ കുടുംബത്തിന്റെ സമ്മതം നേടാം.

കുംഭം (ജനുവരി 21 മുതല്‍ ഫെബ്രുവരി 18 വരെ)
കുംഭം രാശിക്കാര്‍ക്ക് ഈ വര്‍ഷം വളരെ ശുഭമാണ്. സ്നേഹത്തിന്റെ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കിക്കരുത്. ദാമ്പത്യ ജീവിതം മിതമായിരിക്കും. ഒരുപാട് പ്രണയമോ വലിയ വിവാദങ്ങളോ ഇല്ല. ഇതുവരെയും ഒരു തരത്തിലുള്ള ബന്ധവുമില്ലാത്തവര്‍ക്ക് ഈ വര്‍ഷം നിങ്ങള്‍ക്ക് നല്ല അവസരങ്ങളുണ്ട്.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ)
മീനം രാശിക്കാര്‍ക്ക് ഈ വര്‍ഷം വളരെ മികച്ചതും മനോഹരവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ഷം മുഴുവനും പ്രണയ ബന്ധത്തില്‍ മാധുര്യം നിലനിര്‍ത്താന്‍ സാധിക്കും. മെയ് മാസത്തിലെ ശനിമാറ്റം നിങ്ങളുടെ പ്രണയത്തെ ബാധിക്കും. ഇത് നിങ്ങളും പങ്കാളിയും തമ്മിലുള്ള ദൂരം വര്‍ധിച്ചേക്കാം. ചില കാര്യങ്ങളെക്കുറിച്ച് രണ്ടുപേരും തമ്മില്‍ വ്യത്യാസങ്ങളുണ്ടാകാം, ഇത് നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും.



Click it and Unblock the Notifications