Latest Updates
-
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!
പ്രണയ രാശിഫലം; യഥാര്‍ത്ഥ പങ്കാളിയെ കണ്ടെത്തും, 2024ല്‍ പ്രണയസാഫല്യം നേടുന്ന 4 രാശിക്കാര്‍
ജീവിതത്തില്‍ നല്ലത് നടക്കാനായി എല്ലാവരും ആഗ്രഹിക്കുന്നു. നല്ല ജോലി, വീട്, വാഹനം അങ്ങനെ പലതും ലഭിക്കാന്‍ കൊതിക്കുന്നു. ഇവയ്ക്ക് പുറമെ അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ കൂടി ലഭിക്കണമെന്ന് എല്ലാവരും കൊതിക്കുന്നു. മിക്കവരും അവരുടെ പ്രണയ ജീവിതം മനോഹരമാക്കാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, നല്ലൊരു പങ്കാളിയെ കണ്ടെത്തുന്നത് ഒരു ലളിതമായ കാര്യമല്ല. 2023 വര്‍ഷത്തില്‍ ഇതുവരെ ഒരു ഇണയെ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ട ആളുകള്‍ വിഷമിക്കേണ്ടതില്ല, കാരണം അവര്‍ക്ക് 2024 വര്‍ഷത്തില്‍ ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
2024-ലേക്ക് കടക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം. പ്രണയത്തിന്റെ കാര്യത്തില്‍, വരുന്ന വര്‍ഷം ചില രാശിക്കാര്‍ക്ക് വളരെ ഭാഗ്യമായിരിക്കും. വരും വര്‍ഷത്തില്‍, ചില രാശിചിഹ്നങ്ങളിലുള്ള ആളുകള്‍ക്ക് അവരുടെ യഥാര്‍ത്ഥ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുമെന്ന് ജ്യോതിഷം പറയുന്നു. 2024 വര്‍ഷത്തില്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഭാഗ്യമുള്ള അത്തരം ചില രാശിക്കാര്‍ ഇവരാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് 2024 ല്‍ പ്രണയത്തിന്റെ കാര്യത്തില്‍ വളരെ ഭാഗ്യമുണ്ടാകാന്‍ പോകുന്നു. വരും വര്‍ഷത്തില്‍ നിങ്ങള്‍ക്ക് ആരൊടെങ്കിലും പ്രണയം തോന്നും. ഇടവം രാശിക്കാര്‍ വളരെ വൈകാരികവും സെന്‍സിറ്റീവുമാണ്. ഇത്തരക്കാര്‍ ആരോടും പെട്ടെന്ന് അടുക്കുന്നവരാണ്. അടുത്ത വര്‍ഷം പ്രണയകാര്യത്തില് ഭാഗ്യം ലഭിക്കുന്ന രാശിക്കാരില്‍ ഒരാളാണ് ഇടവം രാശിക്കാര്‍.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ പ്രണയത്തിന്റെ കാര്യത്തില്‍ 2024ല്‍ വളരെ ഭാഗ്യവാന്മാരായിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് നിരവധി പ്രണയ അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ വ്യക്തിത്വത്തിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടും.
നിങ്ങള്‍ക്ക് വിവാഹത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ശുക്രന്റെ സ്വാധീനം മൂലം അടുത്ത വര്‍ഷം പ്രണയം നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കും. വികാരവും സ്വാഭാവികതയും ഉപയോഗിച്ച് നിങ്ങള്‍ നിങ്ങളുടെ ബന്ധങ്ങള്‍ വളര്‍ത്തും. 2024-ല്‍ നിങ്ങള്‍ നിരവധി പുതിയ ആളുകളെ കണ്ടുമുട്ടും. വ്യാഴത്തിന്റെ സ്വാധീനം കാരണം ഈ വര്‍ഷം നിങ്ങള്‍ക്ക് പ്രണയത്തില്‍ വിജയം ലഭിച്ചേക്കാം. നിങ്ങളുടെ യഥാര്‍ത്ഥ പങ്കാളിയെ നിങ്ങള്‍ കണ്ടെത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് 2024ല്‍ പ്രണയം പൂര്‍ണമായി അനുഭവപ്പെടും. ഗ്രഹങ്ങളുടെ സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യങ്ങളില്‍ ഈ വര്‍ഷം വളരെ നല്ലതായിരിക്കും. ഈ വര്‍ഷം നിങ്ങള്‍ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും, ഏത് ചുവടും വളരെ ചിന്താപൂര്‍വ്വം വയ്ക്കും. 2024ല്‍ ചിങ്ങം രാശിക്കാര്‍ അവരുടെ മറഞ്ഞിരിക്കുന്ന കഴിവുകള്‍ പ്രകടിപ്പിക്കും.
വര്‍ഷത്തിന്റെ ആരംഭം മുതല്‍ നിങ്ങള്‍ക്ക് ഉത്സാഹവും ആവേശവും അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ പിന്തുണയ്ക്കും. നിങ്ങളുടെ സത്യസന്ധത നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ആഴത്തിലാക്കും. നിങ്ങളുടെ ബന്ധങ്ങള്‍ വളരെക്കാലം നിലനില്ക്കും. നിങ്ങള്‍ക്ക് ഒരു വിവാഹാലോചനയും വരും വര്‍ഷം ലഭിച്ചേക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് 2024ല്‍ അവരുടെ പ്രണയകാര്യങ്ങളില്‍ ഭാഗ്യം ലഭിക്കും. പുതുവര്‍ഷം നിങ്ങള്‍ക്കായി നിരവധി പുതിയ അവസരങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു. ഈ രാശിക്കാരിലേക്ക് ആരെങ്കിലും ആകര്‍ഷിക്കപ്പെട്ടേക്കാം. 2024 വര്‍ഷത്തില്‍ തുലാം രാശിക്കാര്‍ക്ക് അര്‍ത്ഥവത്തായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും. തുലാം രാശിക്കാര്‍ക്ക് വര്‍ഷം മുഴുവനും യോജിപ്പും സുസ്ഥിരവുമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനുള്ള അവസരം ലഭിച്ചേക്കാം.
തുലാം രാശിക്കാര്‍ 2024ല്‍ തങ്ങളുടെ ബന്ധങ്ങള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാകും. തുലാം രാശിക്കാരുടെ പ്രണയ ജീവിതം ഈ വര്‍ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ വളരെ വൈകാരികവും ആഴമേറിയതുമായിരിക്കും.
ശുക്രനും പ്രണയവും
ജ്യോതിഷത്തില്‍ ഓരോ ഗ്രഹവും ഒരു ബന്ധത്തെയോ വികാരത്തെയോ പ്രതീകപ്പെടുത്തുന്നതായി പറയപ്പെടുന്നു. ആരാധന, അഭിനിവേശം, മത്സരം, സൗന്ദര്യം എന്നിവയുടെ ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രന് ശുഭസ്ഥാനത്ത് നില്ക്കുന്ന വ്യക്തി ബന്ധങ്ങളില്‍ ഭാഗ്യവാനാണെന്ന് പറയുന്നു. കൂടാതെ, ഇത് നിങ്ങളില്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ശക്തമായ ആഗ്രഹം നല്കുന്നു.
ഇത് എതിര്‍ലിംഗത്തില്‍പ്പെട്ട ആളുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുന്നു. മറുവശത്ത്, ദോഷസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ശുക്രന് നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നു. മോശം അനുഭവങ്ങള്‍ കാരണം സ്നേഹവും പ്രണയ മോഹങ്ങളും ക്രമേണ മങ്ങുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
