Just In
- 1 hr ago വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- 1 hr ago പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- 2 hrs ago ഭാഗ്യക്കൊടിമുടിയേറും; വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും ഒന്നിച്ച്
- 3 hrs ago പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
Don't Miss
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Movies കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
Love Horoscope 2022ല്‍ ഈ രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ നിരവധി അത്ഭുതങ്ങള്‍
ജ്യോതിഷ പ്രകാരം പ്രണയ ജീവിതം ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതകത്തില്‍ ശുക്രന് ബലസ്ഥാനത്തും ശുഭഗ്രഹങ്ങളുമായി ഇരിക്കുകയാണെങ്കില്‍, ആ വ്യക്തിക്ക് പ്രണയ ജീവിതത്തില്‍ മഹത്തായ വിജയം ലഭിക്കും. ഇതുകൂടാതെ, ദാമ്പത്യ ബന്ധവും വളരെ മികച്ചതായിരിക്കും. 2022 ചില രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ പോകുന്നു. 2022 ചില രാശിക്കാര്‍ക്ക് വളരെ മികച്ചതായിരിക്കും. കൂടാതെ, മറ്റ് ചില രാശിയിലുള്ള ആളുകള്‍ക്ക് പ്രണയ ജീവിതത്തില്‍ ചില പ്രശ്നങ്ങളും ഉണ്ടാകാന്‍ പോകുന്നു. 2022 വര്‍ഷത്തില്‍ നിങ്ങളുടെ പ്രണയ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.
Most read: സമ്പൂര്‍ണ ന്യൂമറോളജി ഫലം 2022; ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയും വര്‍ഷം
മേടം
നിങ്ങളുടെ പ്രണയ ജീവിതത്തിന് പുതുവര്‍ഷം മികച്ചതാണെന്ന് തെളിയും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങളുടെ പങ്കാളിയെ കണ്ടെത്താം. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതം മികച്ചതാക്കുന്നതിന് നിങ്ങളുടെ പ്രണയിനിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. വിവാഹിതര്‍ തമ്മിലുള്ള ബന്ധവും ദൃഢമാകും. ഒരു തരത്തിലുള്ള ടെന്‍ഷനും ഉണ്ടാകില്ല. വിവാഹം ആലോചിക്കുന്നവര്‍ക്ക് പുതുവര്‍ഷത്തില്‍ വിവാഹം നടത്താം.
ഇടവം
ഈ രാശിക്കാരുടെ പ്രണയ ജീവിതത്തിന് പുതുവര്‍ഷം നല്ലതായിരിക്കും. അവിവാഹിതര്‍ക്ക് അവരുടെ പ്രണയ പങ്കാളിയെ ലഭിക്കും. വിവാഹത്തിന് മംഗളകരമായ യോഗം നടക്കുന്നു. വിവാഹിതരുടെ ബന്ധത്തില്‍ ബലം ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വന്നേക്കാം.
Most read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളും
മിഥുനം
പ്രണയ ജീവിതത്തിന് പുതുവര്‍ഷം മികച്ചതായിരിക്കും. അവിവാഹിതര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. യഥാര്‍ത്ഥ സ്നേഹത്തിനായുള്ള അന്വേഷണം അവസാനിക്കും.
കര്‍ക്കടകം
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ പ്രണയജീവിതത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. എന്നിരുന്നാലും, വര്‍ഷത്തിന്റെ മധ്യത്തില്‍, പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. വിവാഹം കഴിക്കാത്തവര്‍ക്ക് വിവാഹാലോചനകള്‍ ലഭിക്കും.
Most read:ഡിസംബറില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം മുന്നില്‍
ചിങ്ങം
2022 വര്‍ഷം ചിങ്ങം രാശിക്കാരുടെ പ്രണയ ജീവിതത്തിന് പ്രശ്നമുണ്ടാക്കും. പ്രണയ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. എന്നിരുന്നാലും, പ്രണയ പങ്കാളിയോട് വിശ്വസ്തത കാണിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ സ്നേഹം ലഭിക്കും.
കന്നി
2022 വര്‍ഷത്തില്‍ കന്നി രാശിക്കാര്‍ക്ക് ചില കാരണങ്ങളാല്‍ പ്രണയ ജീവിതത്തില്‍ ദു:ഖമുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. വിവാഹാലോചനകള്‍ തടസപ്പെട്ടേക്കാം.
തുലാം
2022 വര്‍ഷത്തില്‍ തുലാം രാശിക്കാര്‍ക്ക് പ്രണയം വിവാഹത്തിലേക്ക് വഴിമാറും. അവിവാഹിതര്‍ക്ക് അവരുടെ പ്രിയപ്പെട്ട പങ്കാളിയുമായി ജീവിതം ആരംഭിക്കാം. നിങ്ങളുടെ പ്രണയ ജീവിതവും വിജയിക്കും.
വൃശ്ചികം
ഈ രാശിക്കാര്‍ 2022-ല്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കും. വര്‍ഷത്തിന്റെ മധ്യത്തില്‍ പ്രണയ ജീവിതത്തിന് ചില പ്രശ്നമുണ്ടാക്കും. ഈ സമയം നിങ്ങള്‍ വളരെ ക്ഷമയോടെയിരിക്കണം.
Most read:2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്തും; ചെയ്യേണ്ട കാര്യങ്ങള്‍ ഇത്
ധനു
ഈ വര്‍ഷം പ്രണയ ജീവിതത്തിന് അനുകൂലമാണ്. എന്നാല്‍, തീര്‍ച്ചയായും വഴക്കുകള്‍ ഉണ്ടാകും, പക്ഷേ നിങ്ങള്‍ അവ വേഗത്തില്‍ പരിഹരിക്കുകയും ചെയ്യും. പ്രണയബന്ധമുള്ളവര്‍ക്ക് പങ്കാളിയുമായി വിവാഹത്തെ കുറിച്ച് സംസാരിക്കാം. നിങ്ങളുടെ കാമുകനെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കും. വിവാഹിതര്‍ക്കും സമയം നല്ലതാണ്. വിവാഹം നടക്കാനുള്ള ആളുകള്‍ക്ക് നല്ല പങ്കാളിയെ ലഭിക്കും.
മകരം
മകരം രാശിക്കാരുടെ പ്രണയ ജീവിതത്തിനും ഈ വര്‍ഷം മികച്ചതാണ്. ഇതുവരെ പ്രണയബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍ക്ക് അവരുടെ ജീവിതത്തിലേക്ക് പ്രത്യേകമായി ആരെങ്കിലും വരാം. ഈ രാശിയിലുള്ള പലര്‍ക്കും ഈ വര്‍ഷം വിവാഹിതരാകാം. 2022 മെയ് മുതല്‍ ജൂലൈ വരെയുള്ള സമയം പ്രണയിതാക്കള്‍ക്ക് വളരെ അനുകൂലമാണ്. ഒരു കാമുകനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം. നിങ്ങള്‍ക്കിടയില്‍ സ്നേഹവും അര്‍പ്പണബോധവും നിലനില്ക്കും. നിങ്ങള്‍ വളരെക്കാലമായി ഒരു ബന്ധത്തിലാണെങ്കില്‍, ഈ വര്‍ഷം നിങ്ങളുടെ വിവാഹ ജീവിതത്തിലേക്ക് ചില വഴികള്‍ കണ്ടെത്തിയേക്കാം.
Most read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളും
കുംഭം
ഈ വര്‍ഷം നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടുത്താന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. ക്രമേണ, നിങ്ങളുടെ പ്രണയബന്ധം ദൃഢമാകാന്‍ തുടങ്ങും. പ്രണയപങ്കാളിയെ വിവാഹം കഴിക്കാനാകും. വിവാഹിതര്‍ക്കും ഈ വര്‍ഷം നല്ലതായിരിക്കും. ബന്ധം കൂടുതല്‍ ദൃഢമാകും. ഈ രാശിക്കാര്‍ക്ക് പ്രധാനപ്പെട്ട ജോലികളില്‍ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് പുതുവര്‍ഷം പ്രണയ ജീവിതത്തിന് അല്പം അസ്വസ്ഥത പകരും. പങ്കാളിയുമായി എന്തെങ്കിലും കാര്യത്തില്‍ പരസ്പര അകല്‍ച്ച ഉണ്ടാകും. ഇതുകൂടാതെ, ദാമ്പത്യ ജീവിതത്തില്‍ തെറ്റിദ്ധാരണ മൂലം പരസ്പര തര്‍ക്കങ്ങള്‍ ഉണ്ടാകും. ജൂണിനു ശേഷം ബന്ധത്തില്‍ ചില സൗഹാര്‍ദ്ദപരമായ അന്തരീക്ഷം വളരുന്നത് കാണാനാകും.