Latest Updates
-
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വിഷയോഗം ഇന്ന് രാത്രി: അനാവശ്യ ആശങ്ക വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം -
ഭായ് ദൂജ് 2026: ആഘോഷം സുരക്ഷിതമാക്കാം, സഹോദരങ്ങൾക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 നവംബർ 10 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? -
10 നവംബർ രാശിഫലം: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടമോ? അറിയാം സമ്പൂർണ്ണ ഫലം -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം
ഭഗവാന് വിഷ്ണുവിന്റെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍
വ്യാഴാഴ്ച മഹാവിഷ്ണുവിനു സമര്‍പ്പിച്ച ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിച്ചാല്‍ അദ്ദേഹത്തിന്റെ പ്രത്യേക കൃപ ലഭിക്കുമെന്നാണ് വിശ്വാസം. മഹാവിഷ്ണു അനുഗ്രഹിച്ചവരുടെ ജീവിതം സന്തോഷകരവും എല്ലാ സുഖസൗകര്യങ്ങളും നിറഞ്ഞതായിരിക്കുമെന്ന് പറയപ്പെടുന്നു.
ജ്യോതിഷത്തില്‍ മഹാവിഷ്ണുവിനും വ്യാഴവുമായുള്ള ബന്ധം പറഞ്ഞിട്ടുണ്ട്. ജ്യോതിഷപ്രകാരം 12 രാശികളുണ്ട്. ഈ രാശികളില് ചിലര്‍ക്ക് മഹാവിഷ്ണുവിന്റെ പ്രത്യേക കൃപയുണ്ട്. ഇക്കാരണത്താല്‍, അവര്‍ക്ക് ജീവിതത്തില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടിവരില്ല. ജ്യോതിഷപ്രകാരം, മഹാവിഷ്ണുവിന്റെ പ്രത്യേക കൃപ നിലനില്‍ക്കുന്ന രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ജ്യോതിഷത്തിന്റെ വിശ്വാസമനുസരിച്ച്, മഹാവിഷ്ണുവിന്റെ പ്രിയപ്പെട്ട രാശികളില് ഒന്നാണ് ഇടവം. ഈ രാശിക്കാര്‍ മഹാവിഷ്ണുവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ ഈ രാശിക്കാര്‍ക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. ശ്രീ ഹരിയുടെ അനുഗ്രഹം ലഭിക്കുന്നവരുടെ ജീവിതം ഐശ്വര്യപൂര്ണ്ണമാണെന്നാണ് വിശ്വാസം.

കര്‍ക്കടകം
ജ്യോതിഷ പ്രകാരം മഹാവിഷ്ണു കര്‍ക്കടക രാശിയിലുള്ളവരോട് ദയ കാണിക്കുന്നു. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍, ഈ രാശിക്കാരുടെ ജീവിതം സന്തോഷപൂര്‍ണമായി തുടരുന്നു. കൂടാതെ, ഈ രാശിക്കാര്‍ വളരെ കഠിനാധ്വാന സ്വഭാവമുള്ളവരാണ്. അവരുടെ കഠിനാധ്വാനം കൊണ്ടാണ് അവര്‍ മികച്ച വിജയം നേടുന്നത്. മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ മോക്ഷം പ്രാപിക്കുമെന്ന് പറയപ്പെടുന്നു.

ചിങ്ങം
ജ്യോതിഷ പ്രകാരം, ചിങ്ങം രാശിക്കാരുടെ മേല്‍ മഹാവിഷ്ണു അനുഗ്രഹം ചൊരിയുന്നു. ഈ രാശിക്കാര്‍ ഏത് ജോലിയിലും പൂര്‍ണ അര്‍പ്പണബോധമുള്ളവരാണ്. അത് കൊണ്ട് തന്നെ ഏത് ജോലിയിലും അവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ വിജയം ലഭിക്കും. ഇതുകൂടാതെ, കഠിനാധ്വാനത്തില്‍ നിന്ന് അവര്‍ പിന്മാറുകയുമില്ല. ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ലെന്നാണ് വിശ്വാസം.

തുലാം
ജ്യോതിഷ പ്രകാരം, തുലാം രാശി മഹാവിഷ്ണുവിന്റെ പ്രിയപ്പെട്ട രാശിയായി കണക്കാക്കുന്നു. ഈ രാശിക്കാര്‍ പോലും മഹാവിഷ്ണുവിന്റെ അനുഗ്രഹം നേടിയവരാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് അവര്‍ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അനുഭവിക്കുന്നത്. മഹാവിഷ്ണുവിന്റെ കൃപയാല്‍ തുലാം രാശിക്കാര്‍ക്ക് ബഹുമാനവും ആദരവും ലഭിക്കുമെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications
