Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു; കടുത്ത ചൂടിലും തടി കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തിയാൽ മതി -
സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ മതിയോ? കഠിനമായ വേനലിലും ചർമ്മം തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
39-ാം വയസ്സിലും സാമന്തയുടെ ഈ ഫിറ്റ്നസ് രഹസ്യം; ചോറും പഞ്ചസാരയും ഉപേക്ഷിച്ചോ? -
കന്നി രാശിയിലേക്ക് ചന്ദ്രന്: ജീവിതം മാറിമറിയുന്ന സമയം, ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണകാലം -
ഗജകേസരി യോഗം തെളിയുന്നു: ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സമ്പത്ത് കുമിഞ്ഞുകൂടുമോ? -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാർക്ക് കരിയറിൽ വമ്പൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടാകുമോ? -
നക്ഷത്രഫലം 2026 ഏപ്രിൽ 28: മോഹിനി ഏകാദശിയിൽ ഭാഗ്യം തെളിയുന്ന നക്ഷത്രക്കാർ ഇവർ! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: തിങ്കളാഴ്ച ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ -
ബോളിവുഡിൽ 'ഓസെംപിക്' തരംഗം; താരങ്ങളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെ അപകടകരമായ സത്യം ഇതാണ്
ജനനം മുതല്‍ മരണം വരെ വിഷ്ണുസാന്നിധ്യം 3 രാശിക്കാര്‍ക്കൊപ്പം: അത്ഭുതം ജീവിതനേട്ടങ്ങള്‍
വിഷ്ണുഭഗവാന് പ്രപഞ്ചത്തിന്റെ സ്ഥിതിയെ നിയന്ത്രിക്കുന്ന ത്രിമൂര്‍ത്തികളില്‍ ഒരാളാണ്. അതുകൊണ്ട് തന്നെ ലോകത്തിന്റെ സംരക്ഷകനായി ഭഗവാനെ കണക്കാക്കുന്നു. മോക്ഷത്തിലേക്ക് നമ്മെ എല്ലാവരേയും അടുപ്പിക്കുന്ന പരമോന്നത ശക്തിയാണ് വിഷ്ണു ഭഗവാന്. വേദ ജ്യോതിഷത്തില്‍ പ്രത്യേക സ്ഥാനം തന്നെ വിഷ്ണുവിന് ഉണ്ട്. വ്യാഴത്തെയാണ് ജ്യോതിഷ പ്രകാരം വിഷ്ണുവിന്റെ സ്ഥാനത്തിന് കണക്കാക്കുന്നത്. ഗുരുവാണ് വ്യാഴം എന്ന് അതുകൊണ്ട് തന്നെയാണ് പറയുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തില്‍ എപ്പോഴും വ്യാഴത്തിന്റെ സ്ഥാനം വളരെയധികം പ്രധാനപ്പെട്ടതാണ്. ജാതകത്തില്‍ വ്യാഴത്തെ അതുകൊണ്ട് തന്നെ ശക്തനായി നിലനിര്‍ത്തണം.
വിഷ്ണു ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. വിഷ്ണുവിന്റെ അനുഗ്രഹത്തിന് വേണ്ടിയും ഭഗവാനെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. സന്തോഷവും സമാധാനവും ജീവിതത്തില്‍ നേടുന്നതിന് വിഷ്ണു ഭഗവാന് സഹായിക്കുന്നു. മാത്രമല്ല കുടുംബത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി ഐശ്വര്യവും സന്തോഷവും സമൃദ്ധിയും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. എന്നാല്‍ ജീവിത കാലം മുഴുവന്‍ വിഷ്ണുവിന്റെ സാന്നിധ്യവും അനുഗ്രഹവും അനുഭവിക്കുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

വിഷ്ണുവും വ്യാഴാഴ്ചയും
എല്ലാ വ്യാഴാഴ്ച ദിനത്തിലും മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുകയും സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ലക്ഷ്മി ദേവി ഇവരോടൊപ്പം ജീവിതത്തില്‍ കുടിയിരിക്കുന്നു എന്നതാണ് സത്യം. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ ചില രാശിക്കാര്‍ക്ക് ഒരിക്കലും ധനനഷ്ടമോ പ്രശ്നങ്ങളോ അഭിമുഖീകരിക്കേണ്ടി വരുന്നില്ല. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി വിഷ്ണു ഭഗവാനെ എല്ലാ വ്യാഴാഴ്ചയും ആരാധിക്കുന്നത് നല്ലതാണ്.
മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം
വിഷ്ണുപൂജയുടെ പ്രാധാന്യം എന്താണെന്ന് പലര്‍ക്കും അറിയില്ല. വളരെ ശ്രേഷ്ഠമായി കണക്കാക്കുന്ന ഒന്നാണ് വിഷ്ണു പൂജ. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ വിഷ്ണു പൂജ കഴിക്കാവുന്നതാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വിഷ്ണു പൂജ വ്യാഴാഴ്ച ദിനങ്ങളില്‍ കഴിക്കാം. ഇത് നിങ്ങളുടെ കഷ്ടതകളില്‍ നിന്ന് കരകയറുന്നതിന് വേണ്ടി സഹായിക്കുന്നു.

വിഷ്ണുപൂജയുടെ ഗുണങ്ങള്‍
നിങ്ങള്‍ സ്ഥിരമായി വിഷ്ണുഭഗവാനെ ആരാധിക്കുന്ന വ്യക്തിയാണെങ്കില്‍ വിഷ്ണു പൂജ ചെയ്യുമ്പോള്‍ അതിന്റെ ഫലമായി ഭഗവാന് നിങ്ങളുടെ പ്രിയപ്പെട്ടവരേയും നിങ്ങളേയും എല്ലാ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ വിഷ്ണു പൂര്‍ണിമ പോലുള്ള എല്ലാ മംഗളകരമായ ദിനങ്ങളിലും വിഷ്ണു പൂജ നടത്തുന്നത് നല്ലതാണ്. സന്തോഷവും സമാധാനവും ഐശ്വര്യവും സാമ്പത്തിക നേട്ടവും എല്ലാം വിഷ്ണു പൂജ നടത്തുന്നതിലൂടെ നിങ്ങളെ തേടി വരുന്നു. മാനസികമായ സന്തോഷം നിങ്ങള്‍ക്കുണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു. 3 രാശിക്കാര്‍ക്ക് സദാ ഭഗവാന്റെ അനുഗ്രഹം നിലനില്ക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹം ജന്മനാ മുതല്‍ തന്നെ നിലനില്ക്കുന്നു. ഇവരുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. മറ്റ് രാശിചക്രങ്ങളെ അപേക്ഷിച്ച് അവരെ എളുപ്പത്തില്‍ ഏത് വിജയത്തിലേക്കും എത്തിക്കുന്നു. കൂടാതെ ഇവരുടെ ഏത് ആഗ്രഹവും ഭഗവാനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ ജീവിതത്തില്‍ ഇവര്‍ക്ക് നേടി എടുക്കുന്നതിന് സാധിക്കുന്നു. വ്യാഴാഴ്ചകളില്‍ ഭഗവാനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുക. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും സമാധാവും സാമ്പത്തിക നേട്ടവും നിങ്ങളിലേക്ക് എത്തിക്കുന്നു. എല്ലാ വിധത്തിലുള്ള ജീവിത പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു വിഷ്ണുഭഗവാന്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വിഷ്ണു ഭഗവാന്റ കൃപ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങളെ കൂട്ടു പിടിക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനും എല്ലാം ഭഗവാന് അനുഗ്രഹിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും തന്നെ ഇവരെ ബാധിക്കുകയില്ല. ഏത് പ്രതികൂലാവസരത്തിലും നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിനും അനുകൂല മാറ്റങ്ങള്‍ക്കും സഹായിക്കുന്നു വിഷ്ണുഭഗവാന്. രാശിക്കാര്‍ക്ക് എല്ലാത്തരം കടങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഭഗവാന്റെ സാന്നിധ്യം നല്കുന്നു. ലക്ഷ്മിസമേതനായ വിഷ്ണു ഭഗവാന്റെ അനുഗ്രഹം ഇവരോടൊപ്പം ഏത് സമയത്തും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നില്ല. ധനപരമായ നേട്ടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഐശ്വര്യവും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായി മാറുന്നു. വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ അനുകൂലമാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
