For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തിനും ഐശ്വര്യത്തിനും നെയ് വിളക്ക് ഈ സമയം

|

സാമ്പത്തികവും മാനസികവുമായ എല്ലാ വിധത്തിലുള്ള സുഖ സൗകര്യങ്ങള്‍ക്കും തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി അല്‍പം ദൈവീക കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാവുന്നതാണ്. നിത്യ പ്രാര്‍ത്ഥന എല്ലാത്തിലും സഹായിക്കുന്ന ഒന്നാണ്. നിത്യ പ്രാര്‍ത്ഥനക്ക് വിളക്ക് കൊളുത്തുമ്പോള്‍ നെയ് വിളക്കാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിത്യ പ്രാര്‍ത്ഥനക്ക് വിളക്ക് കൊളുത്തുമ്പോള്‍ അതിന് പറ്റിയ എണ്ണ നെയ് തന്നെയാണ്. കാരണം ഏറ്റവും വലിയ ഫലപ്രദമായ പ്രാര്‍ത്ഥനക്ക് പറ്റിയത് നെയ് വിളക്ക് തന്നെയാണ്.

ഈ പുരുഷ രാശിക്കാര്‍ക്ക് പ്രണയം വളരെ എളുപ്പംഈ പുരുഷ രാശിക്കാര്‍ക്ക് പ്രണയം വളരെ എളുപ്പം

നെയ് വിളക്ക് തെളിയിച്ച ശേഷം വിളക്കിന് മുന്നിലിരുന്ന് പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. ഓം നമ:ശിവായ മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. നമ:ശിവായ എന്ന പഞ്ചാക്ഷരങ്ങളിലും ഈശ്വരന്റെ ശക്തി തന്നെയാണ് കാണിക്കുന്നത്. എന്തൊക്കൊണ് നെയ് വിളക്ക് കത്തിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും പഞ്ചാക്ഷര മന്ത്രം എങ്ങനെ സഹായിക്കും എന്നും നമുക്ക് നോക്കാം.

 അതിവേഗം ഫലപ്രാപ്തി

അതിവേഗം ഫലപ്രാപ്തി

നെയ് വിളക്കിന് മുന്നില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലപ്രാപ്തി പെട്ടെന്നുണ്ടാവും എന്നാണ് പറയുന്നത്. അതിവേഗ ഫലപ്രാപ്തിക്ക് നമുക്ക് ദിവസവും നെയ് വിളക്ക് കൊളുത്തി ഓം നമ:ശിവായ മന്ത്രം ജപിക്കുന്നത് നല്ലതാണ്. ഇത് തന്നെ ഭദ്രദീപമായി കൊളുത്തുന്നതും ഏറ്റവും ഉത്തമമാണ്. പഞ്ചമുഖ വിളക്ക് ആണ് കത്തിക്കേണ്ടത്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാക്കുന്നുണ്ട്. അഞ്ച് ദിക്കിലേക്കും തിരിയിട്ട വിളക്ക് കൊളുത്തുന്നത് തന്നെയാണ് ഏറ്റവും ഉത്തമം.

പ്രത്യേക ദിവസങ്ങളില്‍

പ്രത്യേക ദിവസങ്ങളില്‍

ചില പ്രത്യേക ദിവസങ്ങളില്‍ നെയ് വിളക്ക് കൊളുത്തുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഇത് ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്നു എന്നാണ് വിശ്വാസം. പൗര്‍ണമി, അമാവാസി ദിവസങ്ങളിലും വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും പഞ്ചമുഖ വിളക്ക് കൊളുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. നെയ് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തിലും ഉയര്‍ച്ചകള്‍ നല്‍കുന്നുണ്ട്.

ക്ഷേത്രങ്ങളിലെ നെയ് വിളക്ക്

ക്ഷേത്രങ്ങളിലെ നെയ് വിളക്ക്

ക്ഷേത്രങ്ങളിലും പഞ്ചമുഖ നെയ് വിളക്ക് സമര്‍പ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ദേവീ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച നെയ് വിളക്ക് കൊളുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ശിവക്ഷേത്രത്തിലും തിങ്കളാഴ്ച നെയ് വിളക്ക് കൊളുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും ഐശ്വര്യവും സര്‍വ്വാഭീഷ്ട സിദ്ധിയും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങളിലേക്ക് ഐശ്വര്യം കൊണ്ട് വരുന്നു എന്നാണ്.

നെയ് വിളക്ക് കൊളുത്തുമ്പോള്‍

നെയ് വിളക്ക് കൊളുത്തുമ്പോള്‍

നെയ് വിളക്ക് കൊളുത്തുമ്പോള്‍ ദിവസവും 336 തവണ പഞ്ചാക്ഷരി മന്ത്രം ജപിക്കണം. ഇത് നിങ്ങളുടെ മുജ്ജന്‍മ പാപത്തിനെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചക്കും സഹായിക്കുന്നു എന്നാണ് വിശ്വാസം. ദിവസവും നെയ് വിളക്ക് കൊളുത്തുന്നവര്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ എല്ലാം തന്നെ ഇല്ലതാക്കുന്നതിന് ഇത്തരത്തില്‍ നെയ് വിളക്ക് കൊളുത്തുന്നത് ഉത്തമമാണ്.

ഊതിക്കെടുത്തുന്നത്

ഊതിക്കെടുത്തുന്നത്

ഒരു കാരണവശാലും വിളക്ക് ഊതിക്കെടുത്തരുത്. ഇത് കൂടുതല്‍ ദോഷത്തിലേക്ക് നിങ്ങളെ എത്തിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ തിരി ഊതിക്കെടുത്താതെ എണ്ണയിലേക്ക് വലിച്ച് കെടുത്തുകയൊ എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് കെടുത്തുകയോ ചെയ്യാവുന്നതാണ്. ശരീരശുദ്ധിയും മനശുദ്ധിയും പാലിക്കേണ്ടതാണ് അത്യാവശ്യം. കുടുംബങ്ങളോടൊപ്പം ഒരുമിച്ച് നിലവിളക്കിന് മുന്നില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. കാര്‍ത്തിക നക്ഷത്രത്തില്‍ പഞ്ചമുഖ നെയ് വിളക്ക് കൊളുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്.

English summary

Lord Shiva Mantra For Success And Wealth in Malayalam

Here in this article we are discussing about Lord Shiva Mantra for success and wealth. Take a look.
X
Desktop Bottom Promotion