ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?

ജീവിതത്തില്‍ ശനി ബാധിച്ചാല്‍ അത് ജീവിതത്തിന്റെ പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്കാണ് പിന്നീട് വിരല്‍ ചൂണ്ടുന്നത്. ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അതെല്ലാം പലപ്പോഴും പാതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടതായോ തിരിച്ചടികള്‍ നേരിടുന്നതോ ആയ അവസ്ഥ ഉണ്ടാവുന്നു. ഇതെല്ലാം പലപ്പോഴും ശനിയുടെ കളികള്‍ തന്നെയാണ്. പലപ്പോഴും മനപ്രയാസം, കടബാധ്യത, മരണം, ദുരിതം, അനാരോഗ്യം, നിനച്ചിരിക്കാത്ത അപകടം എന്നിവ മൂലം ജീവിതത്തില്‍ ദുരിതങ്ങള്‍ ഒഴിഞ്ഞുപോവാത്ത അവസ്ഥയാണെങ്കില്‍ അതുണ്ടാക്കുന്നതിന്റെ പിന്നിലെല്ലാം പലപ്പോഴും ശനി തന്നെയാണ് മുഖ്യ കാരണം. അതുകൊണ്ട് തന്നെ ശനി ദോഷം ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല.

ശനി അനുകൂലമല്ലാത്ത സ്ഥലങ്ങളില്‍ നില്‍ക്കുന്നതാണ് പലപ്പോഴും ദോഷത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നത്. ശനിദോഷത്തെ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് അതിനോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളെല്ലാം തന്നെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ശനി അനുകൂലമല്ലാത്ത സ്ഥലത്ത് സ്ഥിതി ചെയ്യുമ്പോഴാണ് അത് കണ്ടകശനി, അഷ്ടമശനി, ഏഴര ശനി എന്നിങ്ങനെയായി മാറുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് മുകളില്‍ പറഞ്ഞ ശനിദോഷങ്ങള്‍ ബാധിക്കുന്നത് എന്ന് നോക്കാം. എങ്ങനെയെല്ലാം ഇത് ബാധിക്കുന്നു എന്നും നോക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനി നല്ല രീതിയില്‍ ബാധിക്കുന്നതെന്നും ആരുടെയൊക്കെ ശനിദോഷം മാറാനായി എന്നും നമുക്ക് നോക്കാവുന്നതാണ്.

 മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും കാര്യതടസ്സം, മനക്ലേശം, നഷ്ടം എന്നിവ സംഭവിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ സെപ്റ്റംബറിനു ശേഷം ഇവരില്‍ കാര്യങ്ങള്‍ ഏറെക്കുറെ മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ മാസം കഴിയുന്നത് വരെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. തൊഴില്‍ പ്രശ്‌നങ്ങളും ദാരിദ്ര്യവും എല്ലാം ഇവരെ വളരെയധികം ബാധിക്കുന്നു. എന്നാല്‍ സെപ്റ്റംബര്‍ കഴിയുന്നതോടെ ഇതിനെല്ലാം തീരുമാനമാവുന്നു. മാത്രമല്ല ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ ശനീശ്വരന് പൂജ നടത്തേണ്ടത് അത്യാവശ്യമാണ്.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരായവര്‍ക്കും ശനി വളരെ വലിയ പണിയാണ് കരുതി വെച്ചിരിക്കുന്നത്. എന്നാല്‍ ഇടവം രാശിയില്‍ പെട്ട എല്ലാവര്‍ക്കും ശനി ദോഷകരമായി വരണം എന്നില്ല. ചിലരുടെ ജാതകത്തില്‍ ബലവാനായിട്ടാണ് ശനി നില്‍ക്കുന്നത്. എങ്കിലും അയ്യപ്പസ്വാമിയെ ജപിച്ചാല്‍ ശനി ദോഷം മാറി ജീവിതത്തില്‍ തെളിച്ചവും വെളിച്ചവും ഉണ്ടാവുന്നു. പ്രവാസികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. എങ്കിലം ചിലരില്‍ അനുകൂല സ്ഥാനത്ത് ആയതിനാല്‍ അത് ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

തൊഴില്‍ സംബന്ധമായ ബുദ്ധിമുട്ടുകള്‍ മിഥുനം രാശിക്കാര്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വിവാഹിതര്‍ക്ക് മനക്ലേശത്തിനുള്ള വകയും ശനി ഉണ്ടാക്കിത്തരുന്നുണ്ട്. ജീവിതത്തില്‍ വളരെധികം ബുദ്ധിമുട്ടുകളും ചീത്തപ്പേരുകളും കേള്‍ക്കേണ്ടതായിട്ട് വരും. എന്നാല്‍ ഒക്ടോബര്‍ കഴിയുന്നതോടെ ജീവിതത്തില്‍ നിന്ന് ശനി ദോഷം മാറുന്നു. പിന്നീട് ശനി നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഭവിക്കുന്നു. ജീവിതത്തിലെ പല പ്രയാസങ്ങളില്‍ നിന്നും കരകയറാന്‍ പിന്നീട് കഴിയുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്കും ശനി നല്‍കുന്ന ദിവസങ്ങള്‍ നല്ലതല്ല്. എന്നാല്‍ ചില കൂറുകാരില്‍ ഇത് നല്ലതായാണ് ഭവിക്കുന്നത്. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും കൂടുതലായിരിക്കും. എന്നാല്‍ ഇതെല്ലാം സാധാരണ കുടുംബ പ്രശ്‌നം പോലെ പരിഹരിക്കാന്‍ വേണ്ടിയാണ് ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം അത് വളരെ വലിയ കുടുംബ വഴക്കിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടതായി വരും. എങ്കിലും ശനിദോം ഇവരെ കാര്യമായി ബാധിക്കില്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്.

 ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ശനിബാധിക്കുന്നത് നല്ല കാലമാണ്. കാരണം ഇവരില്‍ സാമ്പത്തിക നേട്ടം ധാരാളം ഉണ്ടാവുന്നു. മാത്രമല്ല ജീവിതത്തില്‍ പല വിധത്തില്‍ ശനി നിങ്ങളെ സഹായിക്കുന്നു. ഉപരിപഠനം പോലുള്ളവ ലക്ഷ്യമിടുന്നവര്‍ക്ക് നല്ല സമയമാണ് ശനി നല്‍കുന്നത്. അതോടൊപ്പം തന്നെ പല വിധത്തില്‍ ജീവതത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുന്നവര്‍ക്കും വളരെ നല്ലതാണ് ശനി. എന്നാല്‍ ഈ മാസം പിന്നിടുന്നതോടെ ശനി ഇവരെ വളരെയധികം ബാധിക്കുന്നു. കാരണം പലപ്പോഴും ജീവിതത്തില്‍ ദാരിദ്ര്യവും മറ്റ് മോശം അവസ്ഥകളും ചെറിയ രീതിയിലെങ്കിലും എത്തിനോക്കാന്‍ കാരണമാകുന്നു.

 കന്നി രാശി

കന്നി രാശി

ആശുപത്രി വാസത്തിന് ധാരാളം പണം ചിലവഴിക്കേണ്ട അവസ്ഥ ഇവര്‍ക്കുണ്ടാവുന്നു. വീട് സംബന്ധമായ കാര്യങ്ങള്‍ക്കും ധാരാളം പണം ചിലവഴിക്കേണ്ട അവസ്ഥ ഉണ്ടാവുന്നു. പലപ്പോഴും എടുത്ത ലോണ്‍ വരെ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി നേരിടുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നു. ചെറിയ തുക ചിലവാക്കേണ്ടിടത്ത് ഇരട്ടി തുക ചിലവാക്കേണ്ട അവസ്ഥയും കന്നി രാശിക്കാര്‍ക്ക് ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിച്ച് മാത്രം ചെയ്യാന്‍ ശ്രമിക്കണം. ഇതെല്ലാം കന്നി രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ ശനിദോഷം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആണ് നില്‍ക്കുന്നത്.

തുലാം രാശി

തുലാം രാശി

ശനി ഇവരെ വളരെയധികം അനുഗ്രഹിക്കപ്പെട്ട കാലമായിരിക്കും എന്നതാണ് സത്യം. കാരണം പല രംഗങ്ങളിലും വിചാരിക്കാത്ത രീതിയില്‍ വരെ നേട്ടം ഉണ്ടാവുന്നു. ഏത് കാര്യത്തിനും വിജയത്തിലെത്തുന്നതിനും അതിന് വിജയം കണ്ടെത്തുന്നതിനും ഇവര്‍ക്ക് കഴിയുന്നു. പല കാര്യങ്ങളിലും മുന്നിട്ട് കാര്യങ്ങള്‍ ചെയ്യുന്നതിനും വിവാഹ ബന്ധം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് ശനികാലത്തില്‍ സാധിക്കുന്നു. ഏത് കാര്യത്തിനും വിജയം കണ്ടെത്തുന്നതിന് ഇവര്‍ക്കുള്ള കഴിവ് ചില്ലറയല്ല. ഇത് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് വളരെ മോശപ്പെട്ട അവസ്ഥയായിരിക്കും ഉണ്ടാവുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദവും വെല്ലുവിളിയും എല്ലാം പല വിധത്തില്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ കൊണ്ട് നട്ടം തിരിയുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നു. പലപ്പോഴും ബാധ്യതകള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയതായി കുന്നു കൂടി വരുന്നു. ഇതെല്ലാം പലപ്പോഴും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങളെ തളര്‍ത്തുന്നു. ജീവിതം അവസാനിപ്പിക്കുന്നതിനുള്ള അവസ്ഥയിലേക്ക് വരെ നിങ്ങള്‍ എത്തുന്നു. ഇതെല്ലാം പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല.

ധനു രാശി

ധനു രാശി

ധനു രാശിക്കാരുടെ അവസ്ഥയും ചില്ലറയല്ല. ഇവരും ശനിദോഷത്തിന്റെ പുറകേ തന്നെയായിരിക്കും. ജീവിതം ആസ്വദിക്കേണ്ട സമയത്ത് പോലും അതിന് കഴിയാതെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോവുന്ന അവസ്ഥയായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും നിങ്ങളുടെ അമിത ദേഷ്യവും എടുത്ത് ചാട്ടവും എല്ലാം പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. ജീവിതത്തില്‍ കടുത്ത നിരാശ തോന്നുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നു. അനാവശ്യ കാര്യങ്ങള്‍ക്ക് പോലും ധാരാളം പണം ചിലവാക്കേണ്ട അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാരായവര്‍ക്കും വളരെ വലിയ കാര്യങ്ങള്‍ ആണ് ശനിദോഷ കാലത്ത് അനുഭവിക്കേണ്ടതായി വരുക. ജീവിതത്തില്‍ ചീത്തപ്പേര് കേള്‍ക്കേണ്ട അവസ്ഥ വരെ ഉണ്ടാവുന്നു. വിവാഹത്തിനും വീട് പണിക്കും ധാരാളം പണം ചിലവാക്കേണ്ടതായി വരുന്നു. എങ്കിലും ശനി പല കാര്യങ്ങളിലും പല അവസ്ഥകളിലും ഉണ്ടാക്കുന്നത് നല്ല അനുഭവങ്ങള്‍ തന്നെയായിരിക്കും. വിദേശ യാത്രക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമായിരിക്കും നിങ്ങളുടേത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് ജീവിതത്തില്‍ പല വിധത്തില്‍ നേട്ടങ്ങള്‍ കൊണ്ടു വരുന്നതിനുള്ള സമയമായും കണക്കാക്കാവുന്നതാണ്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ശനി നല്‍കുന്നത് വളരെ അനുകൂലമായ സമയമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ചിലപ്പോഴെങ്കിലും കുംഭം രാശിക്കാര്‍ക്ക് അനുകൂലമായി ശനി പ്രവര്‍ത്തിക്കാറുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമായിരിക്കും ഇവര്‍ക്കുണ്ടാവുക. ഇത് പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന അവസ്ഥ പോസിറ്റീവ് ഊര്‍ജ്ജമായിരിക്കും. കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതിനേക്കാള്‍ മംഗളമായി നടക്കുന്നു. പലപ്പോഴും പല കാര്യങ്ങളിലും ഇത്തരം അവസ്ഥകള്‍ വളരെയധികം സഹായിക്കുന്നു.

മീനം രാശി

മീനം രാശി

എന്നാല്‍ മീനം രാശിക്കാര്‍ക്ക് വളരെ മോശപ്പെട്ട സമയമായിരിക്കും ഉണ്ടാവുന്നത്. തൊഴില്‍സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കാന്‍ ഇവര്‍ക്ക് വളരെയധികം സാധ്യതയുണ്ട്. രോഗങ്ങള്‍ക്കും ഉള്ള സാധ്യക വളരെ കൂടുതലാണ്. പല കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ചുമതലപ്പെടുത്തി അത് കുഴപ്പത്തില്‍ കൊണ്ട് ചാടിക്കുന്നതിനുള്ള അവസരവും ധാരാളം ഉണ്ടാവുന്നു. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥകള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Story first published: Monday, September 10, 2018, 11:45 [IST]
X
Desktop Bottom Promotion