Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വേല്‍മുരുകന്റെ കടാക്ഷം; കഷ്ടകാലം ശരവേഗത്തില്‍ മായും, കോടിശ്വരയോഗം ലഭിക്കുന്ന 7 നക്ഷത്രക്കാര്‍
അതിവിശേഷപ്പെട്ട സ്‌കന്ദ ഷഷ്ഠി അവസാനിച്ചിരിക്കുന്നു. സുബ്രഹ്‌മണ്യ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് സ്‌കന്ദഷഷ്ഠി വ്രതം. പരമേശ്വരന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായി അവതരിച്ച മുരുകന്‍ ശൂരപത്മാസുരനെ നിഗ്രഹിച്ച ദിവസമാണ് സ്‌കന്ദ ഷഷ്ഠി എന്ന് പറയപ്പെടുന്നു.
ജ്യോതിഷപ്രകാരം, ഇനിവരുന്ന മൂന്ന് ദിവസം മുരുകസ്വാമിയുടെ അനുഗ്രഹം ചില നക്ഷത്രക്കാരില്‍ നിലനില്‍ക്കുകയും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വഴിമാറിപ്പോകുകയും ചെയ്യും. ജീവിതത്തില്‍ ചില അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. മുരുക ഭഗവാന്‍ അനുഗ്രഹിച്ച് ഭാഗ്യം നല്‍കുന്ന ആ നക്ഷത്രക്കാര്‍ ആരെല്ലാമാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ മൂന്ന് നാളുകളില്‍ അനുകൂലമായ ഫലങ്ങള്‍ വന്നുചേരുന്നതായിരിക്കും. മനസ് സന്തോഷിക്കും. ക്ഷമയോടെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനാകും. കുടുംബാംഗങ്ങള്‍ക്ക് പല തരത്തിലുള്ള നേട്ടങ്ങള്‍ കൈവരും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഇച്ഛാശക്തിയോടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് വിജയം സമ്മാനിക്കും. ഈ സമയം ചെലവ് വര്‍ധിക്കുമെങ്കിലും കയ്യില്‍ പണം വന്നുനിറയും. മുരുക ഭഗവാന്റെ കടാക്ഷത്താലാണ് ഇതെല്ലാം സംഭവിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ധനപരമായ ഉയര്‍ച്ച മാനസിക സന്തോഷം എന്നിവ ലഭിക്കുന്ന ഒരു സമയം തന്നെയാണിത്. ഈ സമയം ഏതൊരു കാര്യം ചെയ്താലും ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായി ചില സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി യാത്രക്ക് സാധ്യതയുണ്ട്. സാമ്പത്തികക്ലേശങ്ങള്‍ ജീവിതത്തില്‍ നിന്ന് വിട്ടൊഴിയും. തൊഴിലില്‍ നേട്ടങ്ങളും സാമ്പത്തിക ഉന്നതിയും ലഭിക്കും. വ്യാപാര നവീകരണത്തിന് പദ്ധതിയിടാനാകും. ബിസിനസില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. ജീവിതത്തില്‍ ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. ഗാര്‍ഹിക ജീവിതം വളരെ ശുഭകരമായിരിക്കും. ജീവിത പങ്കാളിയുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായി കൈകളിലേക്ക് ധനം വന്നുചേരും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകുന്ന സമയമാണ് ഇത്. മുരുക ഭഗവാന്റെ കടാക്ഷത്താല്‍ കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് അനുകൂലമായി ഭവിക്കും. സുഖഭോജനം, സന്താന സന്തോഷം എന്നിവ ജീവിതത്തില്‍ സംഭവിക്കും. ചില ബന്ധുക്കളെ കാണാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്. തൊഴിലിലും നല്ല നേട്ടങ്ങളുണ്ടാകും. വാഹനം സ്വന്തമാക്കാനുള്ള അവസരം കൈവരും. കൈകളിലേക്ക് ധനം വന്നുചേരും. എന്നാല്‍ ചെലവുകളെ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്കും ഇത് ജീവിതത്തില്‍ ഉയര്‍ച്ച ലഭിക്കുന്ന കാലമാണ്. കര്‍മ്മരംഗത്ത് നിങ്ങള്‍ക്ക് ഉയര്‍ച്ചകള്‍ ലഭിക്കും. ജീവിതത്തിലെ തടസ്സങ്ങളെല്ലാം വഴിമാറിപ്പോകും. മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കാന്‍ സാധിക്കും. ചില പുതിയ കാര്യങ്ങള്‍ തുടങ്ങാനാകും. വരുന്ന മൂന്ന് ദിവസം നിങ്ങളുടെ കൈകളിലേക്ക് ധനനേട്ടം വന്നുചേരും. ജോലിയില്‍ നല്ല ഫലങ്ങള്‍ തന്ന കൈവരും. ഏഴാമിടത്ത് പാപഗ്രഹങ്ങള്‍ നില്‍ക്കുന്നതിനാല്‍ പ്രണയിതാക്കള്‍ക്ക് ഇത് നല്ല സമയമല്ല. എന്നാല്‍ കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കുന്ന സമയം തന്നെയാണ് ഇത്. മുരുകന്റെ കടാക്ഷത്താല്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ തന്നെ ലഭിക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് വരുന്ന മൂന്ന് ദിവസം അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ജീവിതത്തിലുണ്ടാകും. പ്രതീക്ഷിക്കാതെ തന്നെ കൈകളിലേക്ക് ധനം വന്നുചേരും. അതേപോലെ ജീവിതത്തില്‍ ഉയര്‍ച്ചയ്ക്ക് സഹായകമായ കാര്യങ്ങള്‍ സംഭവിക്കും. ജോലിയിലും ബിസിനസിലും നിങ്ങള്‍ക്ക് ഉയര്‍ച്ച ലഭിക്കും. നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ജോലി തേടുന്നവര്‍ക്ക് നല്ല കമ്പനിയില്‍ നിന്ന് ജോലി ഓഫര്‍ വന്നേക്കാം. ഈ സമയം ധനപരമായ ഉയര്‍ച്ചയും കൈവരും. വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ഏറ്റവും ശുഭകരമായ നാളുകളാണ് വരുന്നത്. മുരുകന്റെ കടാക്ഷത്താല്‍ ഭാഗ്യം നിങ്ങളുടെ കൂടെത്തന്നെയുണ്ടാകും. ജീവിതത്തില്‍ ധനപരമായ നേട്ടങ്ങളുണ്ടാകും. മറ്റുള്ളവരുടെ പിന്തുണ ലഭിക്കും. തടസ്സങ്ങള്‍ മറികടന്ന് വിജയത്തിലേക്കെത്തും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. ജോലിക്കാര്‍ക്ക് ചില പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ശത്രുക്കളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം ഒഴിഞ്ഞുപോകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന ജോലി ലഭിക്കും.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ സമയം ചെലവുകള്‍ കുറയുകയും ധനപരമായ ഉയര്‍ച്ച വന്നുചേരുകയും ചെയ്യും. ഗാര്‍ഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും. മാനസികമായി നിങ്ങള്‍ക്ക് സന്തോം ലഭിക്കും. ചില മംഗള കാര്യങ്ങളില്‍ പങ്കെടുക്കാനാകും. ആഗ്രഹിച്ച ചില കാര്യങ്ങള്‍ വാങ്ങിയെടുക്കാന്‍ സാധിക്കുന്ന സമയമാണ് ഇത്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. പൊതുവേ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കവിഞ്ഞൊഴുകുന്ന മൂന്ന് നാളാണ് മുന്നിലുള്ളത്. മുരുക ഭഗവാനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഈ ഫലങ്ങളെല്ലാം തന്നെ തടസ്സങ്ങളില്ലാതെ വന്നുചേരുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications