Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജനനസമയം മുതല്‍ ശ്രീകൃഷ്ണ ഭഗവാന്റെ തുണ ഈ നാളുകാര്ക്കൊപ്പം: ഏത് അത്യാപത്തും തടയും
പ്രായഭേദമന്യേ എല്ലാവരും വാത്സല്യ രൂപത്തില്‍ ആരാധിക്കുന്ന ദേവസങ്കല്‍പ്പമാണ് ഭഗവാന് ശ്രീകൃഷ്ണന്. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഭഗവാന് തന്റെ ഭക്തരോടൊപ്പം ഉണ്ട് എന്നതാണ് സത്യം. എല്ലാ ചരാചരങ്ങളും ദൈവത്തിന് മുന്നില്‍ ഒന്നാണെങ്കിലും ചില നക്ഷത്രക്കാരില്‍ ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹവും അല്പം കൂടുതലായിരിക്കും. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായാണ് ഭഗവാന് ശ്രീകൃഷ്ണനെ കണക്കാക്കുന്നത്.
ഭഗവാന്റെ പേര് പറയുമ്പോള്‍ തന്നെ സന്തോഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഭഗവാന്റെ അനുഗ്രഹം എന്നെന്നും ഏത് സമയത്തും നിലനില്‍ക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ഭഗവാന് ഏത് ആപത്തിലും ഇവര്‍ക്ക് തുണയായി നില്ക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അവരുടെ ജനനം മുതല്‍ തന്നെ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നു. ഭഗവാനെ ആരാധിക്കുന്നതിലൂടെ ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനില്ക്കുന്നു. ജീവിതത്തിലെ എല്ലാ ദോഷഫലങ്ങളേയും ഭഗവാന് തട്ടി നീക്കുന്നു. എല്ലാ തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളിലും ഭഗവാന്റെ അനുഗ്രഹം ഇവരോടൊപ്പം ഉണ്ടാവുന്നു.
പൂരം
പൂരം നക്ഷത്രക്കാര്‍ക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നതിന് ഭഗവാന് ഇവരെ അനുഗ്രഹിക്കുന്നു. ഏത് അത്യാപത്തിലും ഭഗവാന് നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ജന്മനാ തന്നെ ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു എന്നതാണ് സത്യം. ദു:ഖം ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കുന്നതിന് ഭഗവാന് നിങ്ങളെ അനുഗ്രഹിക്കുന്നു.

തിരുവാതിര
ഏത് ആപത്ഘട്ടത്തിലും ഭഗവാന്റെ അനുഗ്രഹം ഈ നക്ഷത്രക്കാര്ക്കൊപ്പം ഉണ്ടാവുന്നു. വളരെയധികം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ട സാഹചര്യത്തിലും ഭഗവാന്റെ തുണ ഇവരോടൊപ്പം ഉണ്ടാവുന്നു. ജന്മനാ ഇവരുടെ ജീവിതം സന്തോഷത്തിന്റേതാക്കുന്നതിന് ഭഗവാന്റെ തുണ എപ്പോഴും ഉണ്ടാവുന്നു. നിത്യവും ഭഗവാനെ ആരാധിക്കുന്നത് അതിവിശേഷമാണ്.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തിലെ എല്ലാ ദുരിതങ്ങളേയും ഒഴിവാക്കുന്നതിന് ഭഗവാന് അനുഗ്രഹിക്കുന്നു. മനമുരുകിയുള്ള പ്രാര്‍ത്ഥന സര്‍വ്വ ദു:ഖങ്ങളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ ഏത് താഴ്ചയിലും ഭഗവാന് നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു. ഭഗവാനെ നിത്യവും പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കുക. തുളസി മാല സമര്‍പ്പിക്കുന്നത് നിങ്ങളെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു.

മകം
ഏത് ആപത്ഘട്ടത്തിലും നിങ്ങളെ ഭഗവാന് രക്ഷിക്കുന്നു. ഭഗവാന്റെ അനുഗ്രഹം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുന്നതും വ്യാഴാഴ്ച ദിനങ്ങളില്‍ പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുന്നതും നേട്ടങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. ജന്മനാ ഭഗവാന്റെ അനുഗ്രഹവും സാന്നിധ്യവും നിങ്ങളില്‍ ഉയര്‍ച്ച കൊണ്ട് വരുന്നു.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാരുടെ ജീവിതത്തിലെ ഏത് ദുരിതത്തേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു ഭഗവാന്റെ അനുഗ്രഹത്തിലൂടെ. നിത്യവും ഭഗവാന്റെ മന്ത്രങ്ങള്‍ ജപിക്കുന്നത് നല്ലതാണ്. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. എപ്പോഴും നിങ്ങളെ കൈ പിടിച്ച് ആപത്തില്‍ നിന്ന് ഉയര്‍ത്തുന്നതിന് ഭഗവാന് കൂടെയുണ്ടാവും എന്നതും ഒരു സത്യമാണ്.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മനാ തന്നെ ഭഗവാന്റെ സാന്നിധ്യം ഉണ്ടാവുന്നു. ഏത് ആപത്ഘട്ടത്തിലും ഭഗവാനെ വിളിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളും അകറ്റി നല്ലൊരു ജീവിതം ലഭിക്കുന്നു. ഐശ്വര്യവും സന്തോഷവും ഭഗവാന് നിങ്ങളുടെ ജീവിതത്തില്‍ നല്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും തോല്‍പ്പിക്കുന്നതിന് ഭഗവാന് നിങ്ങളോടൊപ്പം ഉണ്ടാവുന്നു. വ്യാഴാഴ്ച ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതം തന്നെ മാറി മറിയുന്നു. എല്ലാ വിധത്തിവും ഏത് ആപത്തില്‍ നിന്നും ഭഗവാന് ഇവരെ സംരക്ഷിക്കുന്നു. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും പ്രതിരോധിക്കുന്നതിന് ഭഗവാന് ഇവരോടൊപ്പം ഉണ്ടാവുന്നു. അത്ഭുതഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് അത്യാപത്തില്‍ നിന്നും മാറി ജീവിതം ശുഭകരമാവുന്നതിന് ഇവരെ ഭഗവാന് അനുഗ്രഹിക്കുന്നു.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഭഗവാന് നല്കുന്നു. ഒരു തരത്തിലും ദോഷഫലങ്ങള്‍ ഇവരെ ബാധിക്കുകയില്ല. ജീവിതത്തിലെ ദുരിതങ്ങള്‍ പോലും ഇവരെ തെല്ലും പിടിച്ച് കുലുക്കുകയില്ല. അത്രയേറെ ഇവരില്‍ ഭഗവാന് അനുഗ്രഹം ചൊരിയുന്നു. എല്ലാ ദുരിതങ്ങളേയും ഭഗവാന്റെ അനുഗ്രഹത്തിലൂടെ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എല്ലാ തരത്തിലും ഇവരോടൊപ്പം ഉണ്ടായിരിക്കും.
രോഹിണി
രോഹിണി നക്ഷത്രം തന്നെ ഭഗവാന്റെ നക്ഷത്രമാണ്. ഇത് ശുഭകരമായി കണക്കാക്കുന്നു. ഏത് സമയവും ഭഗവാന്റെ സാന്നിധ്യം ഇവരോടൊപ്പം ഉണ്ടാവുന്നു. എന്ത് കാര്യത്തിന് തുടക്കം കുറിക്കുമ്പോഴും ഭഗവാനെ മനസ്സില്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഭഗവാന് ജീവിതത്തില്‍ അത്ഭുതം കാണിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിത്യവും ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്കും ജീവിതം ഭഗവാന് മാറ്റി മറിക്കുന്നു. എല്ലാ ദിനവും ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. ജന്മനാ ഇവരോടൊപ്പം ഭഗവാന്റെ സാന്നിധ്യമുണ്ടാവുന്നു. ഒരിക്കലും ഭഗവാനെ വിസ്മരിച്ച് ഒരു കാര്യവും ചെയ്യരുത്. എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഇവരോടൊപ്പം ഉണ്ടാവുന്നതിന് ഭഗവാനെ എപ്പോഴും പ്രാര്‍ത്ഥിക്കണം.



Click it and Unblock the Notifications

