For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വസൗഭാഗ്യത്തിന് ചൊല്ലാന്‍ ഗണപതി മന്ത്രങ്ങള്‍

|

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം നാം നിരവധി മൂര്‍ത്തികളെ ആരാധിക്കുന്നു. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നേരിടുന്നതിനും സമൃദ്ധിയും സമ്പത്തും നേടുന്നതിനുമായി പലപല ദൈവങ്ങളെ ആരാധിക്കുന്നു. ഹിന്ദു ആരാധനയില്‍ മുന്നില്‍ നില്‍ക്കുന്ന ദൈവമാണ് ശ്രീ ഗണേശന്‍ അഥവാ ഗണപതി. വിജയത്തിന്റെയും പൂര്‍ത്തീകരണത്തിന്റെയും അറിവിന്റെയും ദൈവമായി ഗണപതിയെ കണക്കാക്കുന്നു.

Most read: ബുധന്‍ മിഥുനം രാശിയില്‍; 12 രാശിക്കാരില്‍ ഭാഗ്യം ഇവര്‍ക്ക്Most read: ബുധന്‍ മിഥുനം രാശിയില്‍; 12 രാശിക്കാരില്‍ ഭാഗ്യം ഇവര്‍ക്ക്

ഈ മഹാശക്തിയെ പ്രസാദിപ്പിക്കാന്‍ നിങ്ങള്‍ക്ക് അങ്ങേയറ്റം അര്‍പ്പണബോധത്തോടെ ജപിക്കാന്‍ കഴിയുന്ന നിരവധി മന്ത്രങ്ങളുണ്ട്. എല്ലാ മന്ത്രങ്ങള്‍ക്കും വ്യത്യസ്തമായ അര്‍ത്ഥമുണ്ട്. ഗണപതിയുടെ അനുഗ്രഹം തേടുന്നതിനും ജീവിതത്തില്‍ നിന്ന് എല്ലാ തടസ്സങ്ങള്‍ നീക്കുന്നതിനും സഹായിക്കുന്ന ശക്തമായ ചില മന്ത്രങ്ങള്‍ ഇവിടെ വായിച്ചറിയാം.

വക്രതുണ്ഡ ഗണേശ മന്ത്രം

വക്രതുണ്ഡ ഗണേശ മന്ത്രം

ഗണപതിക്കായി സമര്‍പ്പിച്ചിരിക്കുന്ന, സമ്പത്ത് ആകര്‍ഷിക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട മന്ത്രങ്ങളില്‍ ഒന്നാണ് ഇത്. ഈ മന്ത്രം റിദ്ദി ദേവി (സമൃദ്ധിയുടെ ദേവി), സിദ്ധി ദേവി (ആത്മീയ പ്രബുദ്ധതയുടെ ദേവി) എന്നിവരെ പ്രീതിപ്പെടുത്തുന്നതിനാണ്.

വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ

നിര്‍വിഘ്‌നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വദാ ഓം..

ഫലങ്ങള്‍

ഫലങ്ങള്‍

ഒരു വ്യക്തിക്ക് അവരുടെ ക്ഷേമത്തിന് ഇടയിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ ഈ മന്ത്രം സഹായിക്കും. ഏറ്റെടുക്കുന്ന എല്ലാ പരിശ്രമങ്ങളിലും ജ്ഞാനം, ഭാഗ്യം, സമ്പത്ത്, വിജയം, സമൃദ്ധി എന്നിവ ആകര്‍ഷിക്കാന്‍ ഈ മന്ത്രം ഒരു വ്യക്തിയെ സഹായിക്കുന്നു.

Most read:പ്രശ്‌നങ്ങളൊഴിഞ്ഞ് സമയമില്ല; 2021 ല്‍ ഈ 5 രാശിക്കാരെ രാഹു ബാധിക്കുംMost read:പ്രശ്‌നങ്ങളൊഴിഞ്ഞ് സമയമില്ല; 2021 ല്‍ ഈ 5 രാശിക്കാരെ രാഹു ബാധിക്കും

ഗണേശ ഗായത്രി മന്ത്രം

ഗണേശ ഗായത്രി മന്ത്രം

ഓം ഏകദന്തായ വിദ്മഹേ

വക്രതുണ്ഡായ ധീമഹിഃ

തന്നോ ബുദ്ധി പ്രചോദയാത്

ഫലങ്ങള്‍

ഈ മന്ത്രം ചൊല്ലി സര്‍വ്വവ്യാപിയായ ഗണപതിയോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ മനസ്സിനെ ജ്ഞാനത്താല്‍ പ്രകാശിപ്പിക്കുവാന്‍ നിങ്ങള്‍ ബുദ്ധിയുടെ നാഥന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക. ഈ ഗണേശ ഗായത്രി മന്ത്രം എളിമയെയും ഉന്നതമായ ജ്ഞാനത്തെയും പ്രോത്സാഹിപ്പിക്കുന്നതായി പറയപ്പെടുന്നു. സര്‍വ്വവിഘ്‌ന നിവാരണത്തിനും, സര്‍വ്വകാര്യവിജയത്തിനും നിത്യം ജപിക്കുന്നുവെങ്കില്‍ പൂര്‍ണ്ണമായ ഫലം തരുന്ന മന്ത്രമാണ് ഗണേശ ഗായത്രി മന്ത്രം.

ഓം ഗണാധ്യക്ഷായ നമ

ഓം ഗണാധ്യക്ഷായ നമ

സ്വന്തം വാസസ്ഥലത്തെ പരിപാലിക്കാന്‍ ഗണപതിയെ പ്രീതിപ്പെടുത്താന്‍ പലരും ഈ മന്ത്രം ഉപയോഗിക്കുന്നു. സ്വന്തം നേതൃത്വ സവിശേഷതകള്‍ വളര്‍ത്തിയെടുക്കാന്‍ ചിലര്‍ ഇത് ചൊല്ലുന്നു.

ഓം വിഘ്നനാശായ നമ

ഈ മന്ത്രം ചൊല്ലുന്നതിലൂടെ ഗണപതിയെ പ്രീതിപ്പെടുത്തി ഒരാളുടെ സാമൂഹിക ജീവിതത്തിലോ ബന്ധങ്ങളിലോ ഉള്ള പ്രശ്‌നങ്ങളെ നേരിടാന്‍ അപേക്ഷിക്കുന്നു.

Most read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കുംMost read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കും

ഓം ലംബോദരായ നമ

ഓം ലംബോദരായ നമ

ഈ മന്ത്രം ചൊല്ലുന്നത് ഗണപതിയെപ്പോലെ പ്രപഞ്ചത്തെ മുഴുവന്‍ സ്‌നേഹിക്കാനും ഒന്നായിരിക്കാനും ഒരു വ്യക്തിയെ സഹായിക്കുമെന്ന് പറയപ്പെടുന്നു.

ഓം സുമുഖായ നമ

ഈ മന്ത്രം അര്‍ത്ഥമാക്കുന്നത്, നല്ല ഗുണത്തിനും ശുദ്ധമായ ആത്മാവിനുമായി നിങ്ങള്‍ ഗണപതിയെ പ്രീതിപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുന്നുവെന്നാണ്. നിങ്ങളുടെ ആന്തരിക സുഖം മെച്ചപ്പെടുത്തുന്നതിന് ഈ മന്ത്രം സഹായിക്കുമെന്ന് പറയപ്പെടുന്നു.

ഗണേശമൂല മന്ത്രം

ഗണേശമൂല മന്ത്രം

ഈ മന്ത്രം ഗണേശ ബീജ മന്ത്രം എന്നും അറിയപ്പെടുന്നു. ഈ മന്ത്രം നിരവധി ഗണപതി ബീജ മന്ത്രങ്ങളുടെ സംയോജനമാണ്,

ഓം ശ്രീം ഹരീം ക്ലീം ഗ്ലാം ഗാം ഗണപതയെ വര വരദ് സര്‍വ്വജന ജന്‍മേ വശമനായേ സ്വാഹ തത്പുരുഷായെ വിദ്യാമഹേ വക്രതുണ്ഡായ ദീമഹി തന്നോ ദന്തി പ്രചോദയാ ഓം ശാന്തി ശാന്തി ശാന്തി

ഫലങ്ങള്‍

ഫലങ്ങള്‍

ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും ശക്തമായ മന്ത്രങ്ങളിലൊന്നാണിത്. ഗണപതിയുടെ ശക്തിയെ ഇത് അര്‍ത്ഥമാക്കുന്നു. മൂലമന്ത്രം ആരംഭിക്കുന്നത് 'ഓം' എന്ന മന്ത്രത്തില്‍ നിന്നാണ്. അത് പരിശുദ്ധി, പോസിറ്റീവിറ്റി, ഊര്‍ജ്ജം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. മാത്രമല്ല ജീവിതത്തില്‍ ഗണപതിയുടെ സാന്നിധ്യം ഉളവാക്കുകയും ചെയ്യുന്നു. ഈ മന്ത്രം ശരീരത്തിന് ചുറ്റും ശക്തമായ ഒരു പ്രഭാവലയം സൃഷ്ടിക്കുന്നു. മാത്രമല്ല മനസ്സിനെ ശാന്തമായ അവസ്ഥയിലേക്ക് ഉയര്‍ത്തുകയും ചെയ്യും. ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായി യാഗങ്ങളിലും പൂജകളിലും ഇത് ചൊല്ലുന്നു. വിജയം, ഭാഗ്യം, സമാധാനം എന്നിവ കൊണ്ടുവരാന്‍ ഈ മന്ത്രം പൂര്‍ണ്ണമായ ഭക്തിയോടെ ചൊല്ലുക.

Most read:വീട്ടിലെ ഓരോ ദിശയിലും വാസ്തുവുണ്ട്; തെറ്റിയാല്‍ ദോഷം വിട്ടുമാറില്ലMost read:വീട്ടിലെ ഓരോ ദിശയിലും വാസ്തുവുണ്ട്; തെറ്റിയാല്‍ ദോഷം വിട്ടുമാറില്ല

English summary

Lord Ganesha Mantras To Remove Obstacles From Your Life

Chant these mantras to appease Lord Ganesha to help remove obstacles hindering your life.
X
Desktop Bottom Promotion