Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സദാസമയവും ഗണേശന്റെ അനുഗ്രഹം; 3 രാശിക്ക് സൗഭാഗ്യ ജീവിതം, ഏത് ദുരിതത്തില്‍ നിന്നും കരകയറ്റും
ഹിന്ദുക്കള്‍ ലോകമെമ്പാടും ആരാധിക്കപ്പെടുന്ന ഒരു ദേവനാണ് ഗണപതി. ഗണപതിയെ വിഘ്നേശ്വരന് എന്നും വിളിക്കുന്നു. പൂജയിലെ അഞ്ച് ആദിദേവന്മാരില് ഒരാളാണ് അദ്ദേഹം. ശിവന്, പാര്‍വ്വതി ദേവി, വിഷ്ണു, സൂര്യദേവന് എന്നിവരാണ് മറ്റുള്ളവര്‍. പരമശിവന്റെയും പാര്‍വതിദേവിയുടെയും പുത്രനായി അറിയപ്പെടുന്ന അദ്ദേഹം തന്റെ ജ്ഞാനവും സദ്ഗുണവും കാരണം എല്ലാ ദേവന്മാരിലും മുന്നിട്ടു നില്ക്കുന്നു.
ജ്യോതിഷപ്രകാരം, ചില രാശിക്കാര്‍ക്ക് ഗണപതിയുടെ അനുഗ്രഹം ഉണ്ടെന്ന് പറയപ്പെടുന്നു. ഗണപതിക്ക് വളരെ പ്രിയപ്പെട്ടതാണ് ഈ രാശിക്കാര്‍. ഗണപതിയുടെ അനുഗ്രഹം ഈ രാശിക്കാരുടെ മേല്‍ എപ്പോഴും നിലനില്‍ക്കുമെന്ന് പറയുന്നു. സദാസമയവും ഗണേശന്റെ അനുഗ്രഹം കൂടെയുള്ള 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാരുടെ മേല്‍ എപ്പോഴും ഗണപതിയുടെ പ്രത്യേക കൃപ നിലനില്ക്കുന്നു. മേടം രാശിക്കാര്‍ ബുദ്ധിയുള്ളവരും വിജയം നേടുന്നവരുമാണ്. അവര്‍ അവരുടെ ജോലിയില്‍ മികച്ച രീതിയില്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഗണപതി പ്രീതി ഉള്ളതിനാല്‍ത്തന്നെ ജോലിയില്‍ അവര്‍ക്ക് അത്ര വലിയ പ്രതിബന്ധങ്ങളെയൊന്നും അഭിമുഖീകരിക്കേണ്ടതായി വരുന്നില്ല. വിഘ്നേശ്വരന് അവരുടെ എല്ലാ തടസ്സങ്ങളും നീക്കുന്നു.
വിഷമകരമായ സാഹചര്യങ്ങളില്‍ പോലും മേടം രാശിക്കാര്‍ തളരില്ല. ധീരരും നിര്‍ഭയരുമാണ് ഇക്കൂട്ടര്‍. ബുദ്ധിപരമായും ഇവര്‍ മികച്ചുനില്‍ക്കുന്നവരാണ്. കായിക മേഖലയിലും ഇക്കൂട്ടര്‍ സദാ വിജയം കൈവരിക്കുന്നു. മേടരാശിക്കാര്‍ നിത്യാനുഗ്രഹം ലഭിക്കാന്‍ ഗണപതിയെ പതിവായി ആരാധിക്കുകയും ബുധനാഴ്ചകളില്‍ ദര്‍ഭ പുല്ല് സമര്‍പ്പിക്കുകയും വേണം.
മിഥുനം
ഗണപതിയുടെ അനുഗ്രഹം എപ്പോഴും നേടുന്നവരാണ് മിഥുന രാശിക്കാര്‍. ഉയര്‍ന്ന ബുദ്ധിശക്തിയും ക്ഷമാശീലവും ഉള്ളവരാണ് മിഥുനം രാശിക്കാര്‍. ബിസിനസ്സ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ എപ്പോഴും പ്രശസ്തിയും വിജയവും ലഭിക്കുന്നവരാണ് ഇവര്‍. മികച്ച വാഗ്മിയും ആകര്‍ഷകമായ ശബ്ദത്തിന് ഉടമകളുമാണ് മിഥുനം രാശിക്കാര്‍. അതിനാല്‍ത്തന്നെ മറ്റുള്ളവരില്‍ വളരെ എളുപ്പത്തില്‍ സ്വാധീനം ചെലുത്തുന്നവര്‍ കൂടിയാണ് ഇക്കൂട്ടര്‍. മിഥുന രാശിക്കാര്‍ ബുധനാഴ്ചകളില്‍ ഗണപതിയെ ആരാധിക്കുകയും പയറുപൊടി കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങള്‍ ഗണേശന് സമര്‍പ്പിക്കുകയും വേണം.
മകരം
എപ്പോഴും ഗണപതിയുടെ അനുഗ്രഹം ഉള്ള മറ്റൊരു രാശിയാണ് മകരം രാശി. ഇവര്‍ സത്യസന്ധരും വിശ്വസ്തരും കഠിനാധ്വാനികളുമാണ്. എല്ലായ്പ്പോഴും പൂര്‍ണ്ണ സമര്‍പ്പണത്തോടെ അവരുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നു. ഒരു ജോലിയലും അവര്‍ പാതിവഴിയില്‍ ഉപേക്ഷിക്കില്ല. വിജയം കാണുന്നതുവരെ പരിശ്രമിച്ചുകൊണ്ടിരിക്കും. അതിനാല്‍ത്തന്നെ തങ്ങളുടെ മേഖലകളില്‍ പ്രശസ്തിയും വിജയവും നേടുന്നവരാണ് മകരം രാശിക്കാര്‍. എപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ മനസ് കാണിക്കുന്നവര്‍ കൂടിയാണ് മകരം രാശിക്കാര്‍. മകരം രാശിക്കാര്‍ വിജയത്തിനായി ദിവസവും ഗണപതിയെ ആരാധിക്കണം.

ഗണപതി പ്രീതിക്ക്
* ഗണേശനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം, എല്ലാ ദിവസവും രാവിലെ കുളിച്ച് ഗണേശനെ ആരാധിച്ചതിന് ശേഷം അഞ്ച് ദര്‍ഭ പുല്ല് സമര്‍പ്പിക്കുക എന്നതാണ്. ഗണേശന്റെ ശിരസ്സില്‍ ദര്‍ഭ പുല്ല് വയ്ക്കണം. കാലില്‍ വയ്ക്കരുത്.
* പുരാണഗ്രന്ഥങ്ങള്‍ അനുസരിച്ച്, ഗണപതിയെയും ശനിയെയും ആരാധിക്കുന്ന ഒരേയൊരു സസ്യമാണ് ഷമി. രാവണനെ ജയിക്കാനായി ശ്രീരാമനും ശമിയെ ആരാധിച്ചിരുന്നുവെന്നാണ് വിശ്വാസം. ഷമിയുടെ ഇലകള്‍ പതിവായി ഗണപതിക്ക് സമര്‍പ്പിച്ചാല്‍, വീട്ടില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിക്കും.
ഗണപതി പ്രീതിക്ക്
* ഗണപതിയെ പ്രീതിപ്പെടുത്താന്‍ അരി സമര്‍പ്പിക്കുക. ശുദ്ധമായ അരി വേണം സമര്‍പ്പിക്കാന്‍. പൊട്ടിയ അരി സമര്‍പ്പിക്കരുത്.
* ഗണപതിക്ക് മോദകം ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ഗണപതിക്ക് നിവേദ്യമായി ആരാധനയില്‍ മോദകം സമര്‍പ്പിക്കുക.
* ഗണേശന് സിന്ദൂരം വളരെ ഇഷ്ടമാണ്. ഗണപതിയുടെ സന്തോഷത്തിനായി ചുവന്ന സിന്ദൂര തിലകം പുരട്ടുക. ഗണപതിക്ക് തിലകം ചാര്‍ത്തിയ ശേഷം നിങ്ങളുടെ നെറ്റിയില്‍ തിലകം പുരട്ടുക. ഇത് ഗണപതിയുടെ അനുഗ്രഹം നല്കുന്നു. ഇതിലൂടെ സാമ്പത്തിക മേഖലയില്‍ വരുന്ന പ്രശ്നങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും ഗണേശന് നിങ്ങളെ സംരക്ഷിക്കുന്നു. ഗണപതിക്ക് സിന്ദൂരം അര്‍പ്പിക്കുമ്പോള്‍ 'സിന്ദൂരം ശോഭനം രക്തം സൗഭാഗ്യം സുഖവര്‍ദ്ധനം' എന്ന മന്ത്രം ജപിക്കുക.



Click it and Unblock the Notifications
