Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഈ രാശിക്കാര്‍ ഒരിക്കലും ശാന്തത കൈവിടാത്തവര്‍
രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു. ഒരു വ്യക്തിയുടെ സ്വഭാവവും ഇതിലൂടെ ഗണിച്ച് പറയാവുന്നതാണ്.
ഈ ലേഖനത്തില്‍ പന്ത്രണ്ട് രാശിചിഹ്നങ്ങളില്‍ വച്ച് ഏറ്റവും ശാന്തശീലരായ രാശിക്കാരെ പരിചയപ്പെടാം. ഇതില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.

മിഥുനം
എല്ലാ രാശിചിഹ്നങ്ങളിലും വച്ച് ഏറ്റവും ശാന്തസ്വഭാവം പ്രകടിപ്പിക്കുന്നവരാണ് മിഥുനം രാശിക്കാര്‍. എല്ലായ്പ്പോഴും ഒരു ഉല്ലാസ മനോഭാവം കാണിക്കുന്ന ഇക്കൂട്ടര്‍ കാര്യങ്ങള്‍ അത്ര സീരിയസായി എടുക്കാറുമില്ല. ആരെങ്കിലും നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അത് തന്ത്രപരമായി കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങള്‍ക്കുണ്ട്. ഒരു സാധാരണ മനുഷ്യന് നിയന്ത്രണം നഷ്ടമാകുന്ന സാഹചര്യങ്ങളില്‍പ്പോലും വളരെ കൂളായി നില്‍ക്കാനുള്ള കഴിവ് ജന്മനാ മിഥുനം രാശിക്കാര്‍ക്ക് ഉണ്ട്. എന്നിരുന്നാലും, ആരെങ്കിലും നിങ്ങളെ വീണ്ടും വീണ്ടും വേദനിപ്പിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ക്കെതിരേ പ്രതികരിക്കാന്‍ തയാറെടുക്കാനും മിഥുനം രാശിക്കാര്‍ക്ക് മടിയില്ല.

കര്‍ക്കിടകം
രാശിചക്രത്തിലെ സെന്‍സിറ്റീവ് ആയ രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. ഇവര്‍ തികച്ചും ശാന്തശീലരായാണ് അറിയപ്പെടുന്നത്. ഒരിക്കലും ഒരു പോരാട്ടത്തിനോ വാദത്തിനോ തുടക്കം കുറിക്കാന്‍ താല്പര്യപ്പെടാത്തവരാണ് കര്‍ക്കിടകം രാശിക്കാര്‍. ശാന്തമായ പെരുമാറ്റം നിലനിര്‍ത്താന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. വാസ്തവത്തില്‍, സമാധാനമാണ് കര്‍ക്കിടകം രാശിക്കാരുടെ മുഖമുദ്രയെന്ന് അവര്‍ വിശ്വസിക്കുന്നു. നിങ്ങള്‍ പോകുന്നിടത്തെല്ലാം ക്ഷമയുടെയും ശാന്തതയുടെയും ഒരു ശീലം നിങ്ങള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ കാണിച്ചുകൊടുക്കുന്നു. കഠിനമായ സാഹചര്യങ്ങളില്‍ പോലും ക്ഷമയോടെ പിടിച്ചുനില്‍ക്കാനുള്ള കര്‍ക്കിടകം രാശിക്കാരുടെ കഴിവ് അവരുടെ ഏറ്റവും വലിയ കൈമുതലാണ്.

തുലാം
ഏറ്റവും ശാന്തരായ രാശിക്കാരുടെ ഒരു പട്ടിക തയാറാക്കിയാല്‍ തുലാം രാശിക്കാര്‍ ഇല്ലാതെ ആ പട്ടിക തീര്‍ച്ചയായും പൂര്‍ത്തിയാവില്ല. സമാധാനം ഇഷ്ടപ്പെടുന്നവരാണ് തുലാം രാശിക്കാര്‍. ജീവിതത്തിലെ എല്ലാ മേഖലകളിലും ഒരു ബാലന്‍സ് ക്രമീകരിക്കാന്‍ ശ്രമിക്കുന്നവരാണ് തുലാം രാശിക്കാര്‍. വലിപ്പച്ചെറുപ്പം നോക്കാതെഅവര് ആരെയും സഹായിക്കുന്നു. തര്‍ക്കങ്ങളില്‍ സന്തുലിതമായി തീരുമാനമെടുക്കാനുള്ള കഴിവും തുലാം രാശിക്കാര്‍ക്കുണ്ട്. കൂടാതെ, ഓരോ കാര്യത്തിലും പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവും ഇവര്‍ക്ക് ജന്മനാ ലഭിച്ചിട്ടുണ്ട്. ശാന്തമായൊരു ജീവിതം നയിക്കുക എന്നതാണ് തുലാം രാശിക്കാരുടെ പ്രഥമ ലക്ഷ്യം.

ധനു
വളരെ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്ന മറ്റൊരു രാശിചിഹ്നമാണ് ധനു രാശി. നിസ്സാരമായ തര്‍ക്കങ്ങളില്‍ തലയിടാന്‍ ഇഷ്ടപ്പെടാത്തവരാണ് ഇക്കൂട്ടര്‍. ഇവര്‍ എല്ലായ്പ്പോഴും അവരുടെ അഭിപ്രായം സ്വതന്ത്രമായി പറയുന്നു. എന്നിരുന്നാലും, സ്വന്തം കാര്യം നോക്കി ജീവിക്കാന്‍ താല്പര്യപ്പെടുന്നവരാണ് ധനു രാശിക്കാര്‍. ഈ മനോഭാവം അവരെ വളരെ സന്തോഷകരവും ശാന്തവുമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നു. ഏത് പിരിമുറുക്കമുള്ള അന്തരീക്ഷത്തെയും ലഘൂകരിക്കാന്‍ എളുപ്പത്തില്‍ കഴിവുള്ളതിനാല്‍ നിങ്ങളുടെ സുഹൃത്തുക്കളും നിങ്ങളെ വളരെയധികം വിലമതിക്കുന്നു.

മീനം
രാശിചക്രത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ രാശിചിഹ്നങ്ങളില്‍ ഒന്നാണ് മീനം രാശിക്കാര്‍. അവര്‍ വളരെ ശാന്തസ്വഭാവക്കാരായാണ് അറിയപ്പെടുന്നത്. തീവ്രമായ വികാരങ്ങളെ പുറത്തെടുക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. ഒപ്പം ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍ പോലും ഇവര്‍ ശാന്തത കാത്തുസൂക്ഷിക്കുന്നു. അവര്‍ വളരെയധികം വികാരാധീനരാണെങ്കിലും, വൈകാരികമായ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്കറിയാം.



Click it and Unblock the Notifications
