Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ നക്ഷത്രക്കാർ ഗണേശഭജനം മുടക്കരുത്, കാരണം
ഏത് കാര്യത്തിന് തുടക്കം കുറിക്കുമ്പോഴും പലപ്പോഴും ഗണപതിഭഗവാനെ പ്രാർത്ഥിക്കുക എന്നത് നമ്മുടെയെല്ലാം ശീലമാണ്. ശീലം എന്നതിലുപരി അതൊരു ചടങ്ങായി മാറിയിട്ടുണ്ട്. ഗണപതിഭഗവാനെ ഭജിച്ചാൽ വിഘ്നം കൂടാതെ ഏത് പ്രവർത്തിയും മുന്നിലേക്ക് കുതിക്കും എന്നാണ് വിശ്വാസം. എന്നാൽ ചില നക്ഷത്രക്കാർ ഒരു കാരണവശാലും ഗണപതിഭഗവാനെ ഭജിക്കാൻ മറക്കരുത്. ഏതൊക്ക നക്ഷത്രക്കാരാണ് ഇത്തരത്തില്‍ ഗണപതിഭഗവാനെ നിത്യവും ഭജിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.
ഈ നക്ഷത്രക്കാർ നിത്യവും ഗണപതിഭഗവാനെ ഭജിച്ചാൽ അത് കുടുംബത്തിൽ ഐശ്വര്യവും കുടുംബത്തിന്റെ അഭിവൃദ്ധിക്കും കാരണമാകുന്നുണ്ട്. മാത്രമല്ല ഇവർക്കുണ്ടാവുന്ന ദോഷങ്ങൾ തീർക്കുന്നതിനും ഗണപതിഭഗവാന്റെ അനുഗ്രഹം ഇവരിൽ ഉണ്ടാവുന്നുണ്ട്. ഏതൊക്കെ നക്ഷത്രക്കാരുടെ ദേവതയാണ് ഗണപതിഭഗവാൻ എന്ന് നോക്കാവുന്നതാണ്. ഇതിലൂടെ ജീവിതത്തില്‍ ഗണപതിഭഗവാന്റെ അനുഗ്രഹം നിറഞ്ഞ് നിൽക്കുന്നുണ്ട്.

അശ്വതി
അശ്വതി നക്ഷത്രക്കാർ ഗണപതിഭഗവാനെ നിത്യവും ജപിക്കാൻ ശ്രദ്ധിക്കണം. ഇവരുടെ ഇഷ്ടദേവതയായി തന്നെ ഭഗവാനെ കണക്കാക്കേണ്ടതാണ്. ഇവര്‍ക്ക് വിനായക ചതുർത്ഥി ദിവസം തന്നെ വ്രതമെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഗണപതി ഭഗവാനെ പൂജിക്കുന്നതോടൊപ്പം തന്നെ ഗണപതി സ്തോത്രവും ചൊല്ലുന്നത് എന്തുകൊണ്ടും നല്ലതാണ്. അശ്വതി നക്ഷത്രക്കാർ എന്തുകൊണ്ടും ഗണപതി ഭഗവാനെ ഭജിക്കണം. ഒരു ദിവസം പോലും മറക്കരുത്.

മകം
മകം നക്ഷത്രത്തിൽ പെട്ടവരും ഗണേശപ്രീതി നേടേണ്ടത് അത്യാവശ്യമാണ്. മകം നക്ഷത്രക്കാർക്ക് പിതൃപൂജയാണ് എന്തുകൊണ്ടും ഗുണം ചെയ്യുന്നത്. മാത്രമല്ല മകം നക്ഷത്രക്കാരുടെ പിറന്നാളിന് ഗണപതി ഹോമം നടത്താന്‍ മറക്കരുത്. നക്ഷത്ര ദിനം ക്ഷേത്രദർശനത്തിന് ശ്രദ്ധിക്കുക. ഗണപതി സ്തോത്രം, ഗണപതി കവചം എന്നിവ നടത്താനും മറക്കരുത്. ക്ഷേത്ര ദർശനം നടത്തുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അത്തം
അത്തം നക്ഷത്രക്കാരും ഗണപതി ഭഗവാനെ സ്മരിക്കേണ്ടത് അത്യാവശ്യമാണ്. ഗണപതി ഭഗവാനാണ് ഇവരുടെ ഇഷ്ടദേവത. കൂടാതെ ആദിത്യ ഹൃദയം പതിവായി ജപിക്കുന്നതും നല്ലതാണ്. അത്തം, തിരുവോണം, രോഹിണി നക്ഷത്രം വരുന്ന ദിവസം ക്ഷേത്ര ദർശനത്തിന് ശ്രദ്ധിക്കുക. വ്രതാനുഷ്ഠാനത്തോടെ വേണം ഇവർ ഗണപതിഭഗവാനെ ഭജിക്കുന്നത്. ഈ നക്ഷത്രത്തിൽ ക്ഷേത്ര ദർശനം നടത്തുന്നത് എന്തുകൊണ്ടും ജീവിതത്തിൽ നിങ്ങൾക്ക് ഉയര്‍ച്ചയുണ്ടാക്കുന്നുണ്ട്.

വിശാഖം
വിശാഖം നക്ഷത്രത്തിൽ പെട്ടവരും ഗണപതിഭഗവാനെ ഇഷ്ടദേവതയായി കണക്കാക്കേണ്ടതാണ്. ജീവിതത്തില്‍ ഉയരത്തിൽ എത്തുന്നതിനും ഏറ്റവും അധികം വിശ്വസിക്കുന്ന ഗണപതിഭഗവാൻ തുണയാവും എന്ന കാര്യത്തിൽ സംശയം വേണ്ട. ക്ഷേത്രദർശനത്തോടൊപ്പം ഗണപതിസ്തോത്രം നിത്യവും ഉരുവിടുന്നത് നിങ്ങളിലെ എല്ലാ വിധത്തിലും വിഘ്നങ്ങളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മൂലം
മൂലം നക്ഷത്രക്കാരുടെ ഇഷ്ടദേവൻ എന്ന് പറയുന്നത് പലപ്പോഴും ശിവനാണ്. എന്നാൽ ഇവർക്ക് ഗണപതിഭഗവാൻ നൽകുന്ന അനുഗ്രഹങ്ങൾ ചില്ലറയല്ല. ദിവസവും ഗണപതിഭഗവാനെ ഭജിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വ്യാഴാഴ്ചയും മൂലം നക്ഷത്രവും വരുന്ന ദിവസങ്ങളിൽ വിഷ്ണുക്ഷേത്രദർശനം നടത്താൻ ശ്രദ്ധിക്കുക. ഗണപതിഭഗവാനെ ഭജിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള വിഘ്നങ്ങളും ദുരിതങ്ങളും ഒഴിഞ്ഞ് പോവുന്നു.



Click it and Unblock the Notifications
