Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
കലിംഗ വാസ്തുവിദ്യയുടെ മൂര്‍ത്തീഭാവം; ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രം
ഇന്ത്യയില്‍ പല തരത്തിലുള്ള വിശ്വാസങ്ങളുള്ള നിരവധി പ്രസിദ്ധ ക്ഷേത്രങ്ങളുണ്ട്. ദര്‍ശനത്തിനായി വിദൂരദിക്കുകളില്‍നിന്നും ഭക്തര്‍ ഇത്തരം ക്ഷേത്രത്തിലെത്തുന്നു. നിങ്ങള്‍ ശിവന്റെയും വിഷ്ണുവിന്റെയും ഒരു ഭക്തനാണെങ്കില്‍, നിങ്ങള്‍ക്ക് അവരെ ഒന്നിച്ച് ദര്‍ശിക്കാന്‍ കഴിയുന്ന ഒരു ക്ഷേത്രത്തെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. അതെ, ഒഡീഷയിലെ ഭുവനേശ്വറില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ലിംഗരാജ ക്ഷേത്രത്തെക്കുറിച്ചാണ് നമ്മള് സംസാരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ലിംഗരാജ ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ ക്ഷേത്രത്തില്‍ ശിവനോടൊപ്പം വിഷ്ണുവിനെയും ആരാധിക്കുന്നു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നാണിത്. ലിംഗരാജ ക്ഷേത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

ലിംഗരാജ എന്ന വാക്ക്
ലിംഗരാജ എന്ന വാക്ക് 'ലിംഗത്തിന്റെ രാജാവ്' എന്നാണ് സൂചിപ്പിക്കുന്നത്. ശിവന് അറിയപ്പെടുന്നത് ലിംഗത്തിന്റെ രാജാവ് എന്നാണ്. യഥാര്‍ത്ഥത്തില്‍ ശിവനെ കീര്ത്തിവാസനായാണ് ആരാധിച്ചിരുന്നത്. ഹരിഹരനെ ഭുവനേശ്വര്‍ അല്ലെങ്കില്‍ ത്രിഭുവനേശ്വരന്‍ എന്ന് വിളിക്കുന്നു. ലോകത്തിന്റെയും ആകാശത്തിന്റെയും ഭൂമിയുടെയും ത്രിലോകത്തിന്റെയും അധിപന് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ലിംഗരാജ ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍
യഥാര്‍ത്ഥത്തില്‍ ശിവനെ കീര്ത്തിവാസനായാണ് ഇവിടെ ആരാധിച്ചിരുന്നത്. അതിനുശേഷം ഗംഗ രാജവംശത്തിലെ രാജാക്കന്മാരുടെ കാലത്ത് ജഗന്നാഥ (വിഷ്ണുവിന്റെ രൂപം) വിഭാഗം ഈ പ്രദേശത്ത് വളര്‍ന്നു വരികയും അവര്‍ വിഷ്ണുവായി പ്രതിഷ്ട ആരാധിക്കുകയും ചെയ്തു. ഗംഗ രാജവംശത്തിലെ രാജാക്കന്മാര് കടുത്ത വിഷ്ണു ഭക്തരായിരുന്നു. ലിംഗരാജ ക്ഷേത്രത്തില്‍ വിഷ്ണുവിനെയും ശിവനെയും ഹരിഹരനായി ആരാധിക്കുന്നു. ഹരി എന്നത് വിഷ്ണുവിനെയും ഹര എന്നാല്‍ ശിവനെയും പ്രതിനിധീകരിക്കുന്നു.
ക്ഷേത്രത്തിന്റെ ഉദയം
പതിമൂന്നാം നൂറ്റാണ്ടിലെ ഒരു സംസ്കൃത ഗ്രന്ഥമനുസരിച്ച്, ലിംഗരാജ പ്രതിഷ്ഠ ഒരു മാവിന്റെ ചുവട്ടിലായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ സംസ്കൃത ഗ്രന്ഥമായ ഏകാംര പുരാണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം ഈ ക്ഷേത്രം എകാമ്ര ക്ഷേത്രം എന്ന പേരിലും പ്രസിദ്ധമാണ്. സത്യയുഗത്തിലും ത്രേതായുഗത്തിലും അധിപനായ ദേവനെ ലിംഗമായി കണ്ടിട്ടില്ലെന്നും ദ്വാപരയുഗത്തിലും കലിയുഗത്തിലും മാത്രമാണ് ലിംഗമായി ഉദയം ചെയ്തതെന്നും ഏകാംരപുരാണം പറയുന്നു.
ക്ഷേത്രത്തിലെ ലിംഗം 8 അടി വ്യാസമുള്ള പ്രകൃതിദത്തമായ, ആകൃതിയില്ലാത്ത കല്ലാണ്. അത്തരമൊരു ലിംഗത്തെ 'കൃതിബാസ' അല്ലെങ്കില്‍ 'സ്വയംഭു' എന്ന് വിളിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 64 സ്ഥലങ്ങളില്‍ ഇത്തരം ലിംഗം കാണപ്പെടുന്നു. ആറാം നൂറ്റാണ്ടിലാണ് ലിംഗരാജ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ലാലത് ഇന്ദു കേസരി (615-657 CE) ആണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടതെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഇത് യയാതി ഒന്നാമന് സോമവംശി രാജാവാണ് നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്നു.
ക്ഷേത്രത്തിന്റെ നിര്‍മിതി
ഏഴാം നൂറ്റാണ്ടിലെ ചില സംസ്കൃത ഗ്രന്ഥങ്ങള്‍ അനുസരിച്ച്, ആറാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിച്ചത്. എന്നിരുന്നാലും, കാര്‍ബണ്‍ ഡേറ്റിംഗ് സൂചിപ്പിക്കുന്നത് ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്ന്. കലിംഗ വാസ്തുവിദ്യയുടെ മൂര്‍ത്തീഭാവത്തോടെ ഈ ക്ഷേത്രം രാജാക്കന്മാര് നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തുവിദ്യയില്‍ മികവ് പുലര്‍ത്തുന്ന ഇന്ത്യയിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് ലിംഗരാജ ക്ഷേത്രം.
ക്ഷേത്രത്തിന്റെ ഉയരം 55 മീറ്ററാണ്. ക്ഷേത്രം മുഴുവന്‍ വളരെ മനോഹരമായ ധാരാളം കൊത്തുപണികളും ഉണ്ട്. കലിംഗ, ഒഡിയ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. മണല്‍ക്കല്ലാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്ത് മണിയും കലശവും സ്ഥാപിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ക്ഷേത്രത്തിന്റെ മുകള്ഭാഗം പിരമിഡിന്റെ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
പ്രവേശന കവാടങ്ങള്‍
ഭുവനേശ്വറിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്. വാസ്തുവിദ്യയാണ് ഇതിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗം. ലിംഗരാജ ക്ഷേത്രത്തിന്റെ പ്രധാന കവാടം മണല്‍ക്കല്ലും ലാറ്ററൈറ്റ് ഉപയോഗിച്ചും കിഴക്കോട്ട് അഭിമുഖമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്ക് സ്ഥിതിചെയ്യുന്ന പ്രധാന കവാടത്തിനൊപ്പം തെക്കും വടക്കുമായി രണ്ട് ചെറിയ പ്രവേശന കവാടങ്ങളുമുണ്ട്. ക്ഷേത്ര ഹാളിന്റെ പുറം ചുമരുകളില്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും ധാരാളം ശില്പങ്ങളുണ്ട്.
രണ്ടായിരത്തിലധികം ക്ഷേത്രങ്ങള്‍
ഭുവനേശ്വര്‍ നഗരത്തില്‍ രണ്ടായിരത്തിലധികം ക്ഷേത്രങ്ങളുണ്ടെന്ന് പറയപ്പെടുന്നു, അതിനാല്‍ത്തന്നെ ഈ നഗരത്തെ ഇന്ത്യയുടെ ക്ഷേത്ര നഗരം എന്ന് വിളിക്കുന്നു. ലിംഗരാജ ക്ഷേത്രം കൂടാതെ പ്രസിദ്ധമായ മറ്റു പല ക്ഷേത്രങ്ങളും ഭുവനേശ്വറില്‍ ഉണ്ട്. ജഗന്നാഥ പുരി ക്ഷേത്രം, ബ്രഹ്മേശ്വര ക്ഷേത്രം, സാംലേശ്വരി ക്ഷേത്രം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. മഹാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പുരാതന നഗരത്തിന്റെ പേര് പല കാരണങ്ങളാല്‍ ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കലിംഗയുദ്ധത്തിന്റെ പേരില്‍ പ്രശസ്തമായ നാടാണ് ഇത്.
ക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥം
ലിംഗരാജ ക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥം ലിംഗരാജന് തന്നെ അനുഗ്രഹിച്ചതാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഈ പുണ്യതീര്‍ത്ഥം സന്യാസിമാര്‍ക്കും ഭക്തര്‍ക്കും വിതരണം ചെയ്യാറുണ്ട്. ശാരീരികവും ആത്മീയവുമായ എല്ലാ രോഗങ്ങളെയും സുഖപ്പെടുത്താന്‍ ഈ പുണ്യജലത്തിന് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications











