For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗ്രപൂര്‍ത്തീകരണത്തിനുംഐശ്വര്യത്തിനും നെയ് വിളക്ക്

|

പ്രാര്‍ത്ഥന എപ്പോഴും നല്ലതാണ്. നമ്മള്‍ തളര്‍ന്ന് പോവുന്ന സാഹചര്യങ്ങളില്‍ പലരിലും താങ്ങും തണലുമാകുന്നത് പലപ്പോഴും പ്രാര്‍ത്ഥന തന്നെയാണ്. വിളക്ക് കൊളുത്തുന്നതും ക്ഷേത്രത്തില്‍ പോവുന്നതും എല്ലാം ഇത്തരത്തില്‍ പ്രാര്‍ത്ഥനയുടെ ഭാഗം തന്നെയാണ്. വിളക്ക് കൊളുത്തുമ്പോഴും എങ്ങനെയെങ്കിലും കൊളുത്തിയാല്‍ പോരാ, അതിലും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ഏത് വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

<strong>most read: എല്ലാമാസവും കാര്‍ത്തികനാളില്‍ വ്രതം,കടബാധ്യത തീരും</strong>most read: എല്ലാമാസവും കാര്‍ത്തികനാളില്‍ വ്രതം,കടബാധ്യത തീരും

വിളക്ക് കൊളുത്തുമ്പോള്‍ ഒറ്റത്തിരി മാത്രം ഇട്ട് വിളക്ക് കൊളുത്താന്‍ പാടില്ല എന്ന് നമുക്കെല്ലാം അറിയാം. ഒരു ദിശയിലാണ് തിരി കത്തിക്കുന്നതെങ്കില്‍ രണ്ട് തിരിയിട്ട് അത് ഒറ്റത്തിരിയാക്കി വേണം കൊളുത്തുന്നതിന്. എന്നാല്‍ ആഗ്രഹ പൂര്‍ത്തീകരണത്തിനും അഭീഷ്ട സിദ്ധിക്കും നെയ് വിളക്ക് കൊളുത്താവുന്നതാണ്. ഇതിലൂടെ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും നോക്കാം.

 നെയ് വിളക്ക് കത്തിക്കുമ്പോള്‍

നെയ് വിളക്ക് കത്തിക്കുമ്പോള്‍

നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് വിശ്വാസം. നെയ് വിളക്കിന് മുന്നിലുള്ള പ്രാര്‍ത്ഥന പെട്ടെന്ന് തന്നെ ഫലം തരും എന്നാണ് വിശ്വാസം. എന്നാല്‍ വിളക്ക് കത്തിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പഞ്ചമുഖമുള്ള നെയ് വിളക്ക്

പഞ്ചമുഖമുള്ള നെയ് വിളക്ക്

പഞ്ച മുഖമുള്ള നെയ് വിളക്കാണ് ഏറ്റവും മഹത്തരമായത്. ഇതില്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യത്തിലേക്ക് വഴി തെളിക്കുന്നു. കൂടാതെ പെട്ടെന്നുള്ള ഫലപ്രാപ്തിയും സാധ്യമാവുന്നു. ഇത് ഐശ്വര്യത്തിലേക്ക് വഴി തെളിക്കുന്നു എന്ന കാര്യവും വളരെയധികം ഫലം നല്‍കുന്നതാണ്.

 ശുദ്ധമായ നെയ്യ്

ശുദ്ധമായ നെയ്യ്

വിളക്ക് കൊളുത്താന്‍ ഉപയോഗിക്കുന്ന നെയ്യും തിരിയും വിളക്കും ശുദ്ധിയുള്ളതായിരിക്കണം. ഒരിക്കലും ഇതിനെ മലിനപ്പെടുത്തുന്നതിനോ അബദ്ധവശാല്‍ മലിനമാകുന്നതിനോ അനുവദിക്കരുത്. വളരെയധികം ശ്രദ്ധയോടെ വേണം ആഗ്രഹപൂര്‍ത്തീകരണത്തിനായി നെയ് വിളക്ക് കൊളുത്തേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ എല്ലാം വളരെയധികം ശ്രദ്ധ ഉണ്ടായിരിക്കണം.

പഞ്ചാക്ഷര മന്ത്രം

പഞ്ചാക്ഷര മന്ത്രം

നെയ് വിളക്ക് കത്തിച്ച് വെച്ച് ശുദ്ധിയായി വന്ന് ഓം നമ:ശിവായ എന്ന പഞ്ചാക്ഷര മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ദിവസവും 336 തവണ ജപിച്ചാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിന്ന് നിങ്ങള്‍ മോചിക്കപ്പെടുന്നു. ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കലും തറയില്‍ ഇരുന്ന് ഈ മന്ത്രം ജപിക്കരുത്. പലകയോ തുണിയോ വിരിച്ച് ഇരുന്നതിന് ശേഷം മാത്രമേ ഈ മന്ത്രം ജപിക്കാന്‍ പാടുകയുള്ളൂ. ഇത് കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു.

ലക്ഷ്മി വിളക്കും ഉപയോഗിക്കാം

ലക്ഷ്മി വിളക്കും ഉപയോഗിക്കാം

ലക്ഷ്മീ വിളക്കിലും നെയ് ഒഴിച്ച് വിളക്ക് കൊളുത്താവുന്നതാണ്. ഇത് ആഗ്രഹപൂര്‍ത്തീകരണത്തിന് സഹായിക്കുന്നു. കുടുംബാംഗങ്ങള്‍ എല്ലാവരും നെയ് വിളക്കിന് മുന്നില്‍ ഇരുന്ന് ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിനും സഹായിക്കുന്നു. കാര്‍ത്തിക നക്ഷത്രക്കാര്‍ നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഇവരുടെ കുടുംബത്തില്‍ ഐശ്വര്യത്തിനും നേട്ടത്തിനും സഹായകമാവുന്നു.

 വെള്ളി വിളക്കിലും ദീപം തെളിയിക്കാം

വെള്ളി വിളക്കിലും ദീപം തെളിയിക്കാം

വെള്ളി വിളക്കിലും നെയ് ഒഴിച്ച് ദീപം തെളിയിക്കുന്നത് നല്ലതാണ്. ഇത് ഏറ്റവും ഐശ്വര്യ പ്രദമാണ്. മാത്രമല്ല രണ്ട് തട്ടുള്ള വിളക്കാണെങ്കില്‍ അത് കൂടുതല്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എങ്കിലും എല്ലാത്തിന്റേയും അടിസ്ഥാനം എന്ന് പറയുന്നത് എപ്പോഴും കളങ്കമില്ലാത്ത പ്രാര്‍ത്ഥന തന്നെയാണ്. ഇത് കൃത്യമായ രീതിയില്‍ നിര്‍വ്വഹിക്കുകയാണെങ്കില്‍ അത് ഐശ്വര്യത്തിലേക്ക് നിങ്ങളെ നയിക്കുന്നു.

പെട്ടെന്നുള്ള ഫലപ്രാപ്തിക്ക്

പെട്ടെന്നുള്ള ഫലപ്രാപ്തിക്ക്

ആഗ്രഹ പൂര്‍ത്തീകരണത്തിനും ഫലപ്രാപ്തിക്കും നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളേയും നിഷ്പ്രയാസം തരണം ചെയ്യുന്നതിന് സഹായിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ ഒന്നിലും തോല്‍ക്കാതിരിക്കുന്നതിനുള്ള ശക്തിയും ലഭിക്കുന്നു. ഐശ്വര്യപ്രദമായി ജീവിതം മാറുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് നെയ് വിളക്ക് കൊളുത്തിയുള്ള പ്രാര്‍ത്ഥന.

English summary

Light Ghee Lamps in Temple to attract prosperity and wealth

Light ghee lamp attract prosperity and wealth, check it out.
Story first published: Tuesday, March 19, 2019, 13:19 [IST]
X
Desktop Bottom Promotion