Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ദിനവും ഈ 5 ദിക്കില്‍ 5 തിരിയിട്ട് വിളക്ക് കൊളുത്തൂ: സമ്പത്തും ധനവും കുന്നുകൂടും
വിളക്ക് കൊളുത്തുക എന്നത് അന്ധകാരത്തെ ഇല്ലാതാക്കുക എന്നതാണ്. സമാധാനവും പോസിറ്റീവിറ്റിയും നിറക്കുന്നതിന് വിളക്ക് കൊളുത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷത്തേയും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ആത്മീയതക്ക് അപ്പുറം പൂര്‍വ്വികരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയും ഈ ദിനം വിളക്ക് കൊളുത്തുന്നു. വിളക്കുകള്‍ എപ്പോഴും അന്ധകാരത്തേയും നെഗറ്റീവ് ഊര്‍ജ്ജത്തേയും ഇല്ലാതാക്കുന്നു. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനും വിളക്കുകള്‍ പങ്ക് വഹിക്കുന്നു.
വിളക്കുകള്‍ കത്തിക്കുന്നത് അന്ധകാരത്തെയും അജ്ഞതയെയും അകറ്റുന്നതിനും ദൈവിക ഊര്‍ജ്ജത്തെ നമ്മളിലേക്ക് ക്ഷണിക്കുന്നതിനും തുല്യമാണ്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും ഉണ്ട്. ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി നമുക്ക് ഇനി പറയുന്ന അഞ്ച് സ്ഥലങ്ങളില്‍ വിളക്ക് നിര്‍ബന്ധമായും കൊളുത്താവുന്നതാണ്. അത് മാത്രമല്ല ഇത് പൂര്‍വ്വികരേയും സന്തോഷിപ്പിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പ്രധാന വാതിലിന് സമീപം
എപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന ഒരു സ്ഥലമാണ് പ്രധാന വാതില്‍ തുറക്കുന്നിടം. ഇതിന് സമീപം വിളക്ക് കൊളുത്തുന്നത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു എന്നാണ് പറയുന്നത്. മാത്രമല്ല ഇത് വീട്ടിലേക്ക് ഐശ്വര്യവും സന്തോഷവും ലക്ഷ്മിദേവിയുടെ അനുഗ്രഹത്താല്‍ കൊണ്ട് വരുന്നു. കുടുംബത്തിന് യോജിച്ച അന്തരീക്ഷം ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ഇതിലൂടെ ലഭിക്കുന്നത്.
പൂജാമുറി
പൂജാമുറിയില്‍ വിളക്ക് തെളിയിക്കുന്നത് വളരെയധികം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്ന കാര്യമാണ്. ഇതിലൂടെ പൂര്‍വ്വികരോടുള്ള സ്നേഹവും ബഹുമാനവും നമ്മള് കാണിക്കുന്നു. മാത്രമല്ല ഇവിടെ വിളക്ക് തെളിയിക്കുന്നത് വഴി നെഗറ്റീവ് ഊര്‍ജ്ജത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും പരിസ്ഥിതിക്ക് വരെ പോസിറ്റീവിറ്റി നിറക്കുകയും ചെയ്യുന്നു പൂജാമുറിയില്‍ തെളിയുന്ന ദീപം. മാത്രമല്ല പൂര്‍വ്വികരുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും നല്ല ഭാഗ്യവും ആത്മീയമായ മാറ്റങ്ങളും ഇത് പ്രദാനം ചയ്യുന്നു.
അടുക്കളയില്‍
അടുക്കളയില്‍ ദീപം തെളിയിക്കുന്നത് പലപ്പോഴും പലര്‍ക്കും അത്ഭുതകരമായ ഒരു കാര്യമായിരിക്കാം. എന്നാല്‍ ശരീരത്തിന് ആവശ്യമായ പോഷണം തയ്യാറാക്കുന്നത് അടുക്കളയാണ്. മാത്രമല്ല ഈ ഇടം തന്നെയാണ് വീട്ടിലെ ഏറ്റവും ശുദ്ധിയുള്ള ഇടങ്ങളില്‍ ഒന്ന്. ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി അടുക്കളയില്‍ ഒരു വിളക്ക് കൊളുത്തുന്നത് നല്ലതാണ്. ഇത് വീട്ടില്‍ എപ്പോഴും സമൃദ്ധിയും ഐശ്വര്യവും നിറക്കുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്.
സ്വീകരണമുറിയില്‍
ഒരു കുടുംബത്തിന്റെ സന്തോഷവും സങ്കടവും എല്ലാം പങ്കുവെക്കപ്പെടുന്ന ഇടമാണ് സ്വീകരണ മുറി. അതുകൊണ്ട് തന്നെ അവിടെ പോസിറ്റീവിറ്റി നിറക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അവിടെ തെളിയുന്ന പ്രകാശം ഒരു കുടുംബത്തിന്റെ മൊത്തം പോസിറ്റീവ് ഊര്‍ജ്ജത്തെ നിറക്കുന്നു. കൂടാതെ പതിവായി വിളക്ക് കത്തിക്കുന്നത് നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് സന്തോഷവും അവരുടെ ആത്മാവിന് ശാന്തി നല്‍കുകയും ചെയ്യുന്നു. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും ഐശ്വര്യവും സന്തോഷവും നിറക്കുന്നു.
പൂര്‍വ്വികരുടെ ചിത്രത്തിന് താഴെ
പൂര്‍വ്വികരുടെ ചിത്രം വെച്ചിരിക്കുന്നതിന് താഴെയായി വിളക്ക് കൊളുത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറക്കുന്നു. ഇവരോടുള്ള സ്മരണ നിമിത്തം എല്ലാ ദിനവും വിളക്ക് കൊളുത്തുന്നത് വളരെയധികം സന്തോഷവും സമാധാനവും ജീവിതത്തില്‍ കൊണ്ട് വരുന്നു. കൂടാതെ അവരുടെ സാന്നിധ്യം എപ്പോഴും കുടുംബത്തില്‍ നിലനിര്‍ത്തുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.



Click it and Unblock the Notifications
