Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
വിട്ടൊഴിയാതെ ദുരിതങ്ങള്‍, കഷ്ടപ്പാടുകള്‍: പ്രപഞ്ചം നിങ്ങളെ പരീക്ഷിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഇവയാണ്
ജീവിതത്തില്‍ നല്ലകാലവും കെട്ടകാലവും ഉണ്ട്. സുഖത്തിന് ശേഷം ദുഖവും ദുഖത്തിന് ശേഷം സുഖവും വരുമെന്നാണ് ജ്ഞാനികള്‍ പറയുന്നത്. പക്ഷേ ചില സമയങ്ങളില്‍ ഒന്നിന് പുറകേ ഒന്നായി ജീവിതത്തില്‍ ദുരിതങ്ങളും കഷ്ടപ്പാടുകളും വെല്ലുവിളികളും വന്നുകൊണ്ടേയിരിക്കും. എത്ര വലിയ മനശക്തിയുള്ളവരും വിട്ടൊഴിയാത്ത ഇത്തരം പ്രതിസന്ധികളില്‍ തളര്‍ന്നുപോകും. ജീവിതത്തില്‍ നിരാശയും ആശയക്കുഴപ്പവും വന്നുനിറയും. എന്തൊരു അഗ്നിപരീക്ഷയാണ് ഇത് ദൈവമേ എന്ന് ആളുകള്‍ അറിയാതെ പറഞ്ഞുപോകും.

പക്ഷേ ഇത്തരത്തിലുള്ള തുടര്‍ച്ചയായുള്ള സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങള്‍ ആകസ്മികമൊന്നുമല്ല. ഇവ ഒരുപക്ഷേ പ്രപഞ്ചം നമുക്കായി ഒരുക്കിയ പരീക്ഷയാകാം. കൂടുതല്‍ ശക്തി നേടാനും മാനസികമായും ആധ്യാത്മികമായും ആത്മീയമായും വളരാനും ശരിയായ പാതയിലൂടെ സഞ്ചരിക്കാനും പ്രപഞ്ചമൊരുക്കുന്ന അവസരങ്ങളാകാം അവയെന്ന് ജ്യോതിഷം കരുതുന്നു. പ്രപഞ്ചത്തിന്റെ ഇത്തരം പരീക്ഷകളെ എങ്ങനെ തിരിച്ചറിയാം.
ആവര്‍ത്തനങ്ങള്‍, ആകസ്മിക സംഭവങ്ങള്‍
ജീവിതത്തില്‍ ഒരുപോലെയുള്ള സംഭവങ്ങള്‍ ആകസ്മികമായി ഒന്നിച്ചെത്തുന്നത് പോലെ തോന്നിയിട്ടുണ്ടോ. ഒന്നിന് പുറകേ ഒന്നായി തമ്മില്‍ എന്തെങ്കിലും ബന്ധമുള്ള സംഭവങ്ങള്‍ സംഭവിക്കുക. ഉദാഹരണത്തിന് ആവര്‍ത്തിച്ച് ചില സംഖ്യകള്‍ കാണുക, അര്‍ത്ഥവത്തായ സംഭവങ്ങള്‍ ഉണ്ടാകുക, നമുക്ക് ഏറ്റവും ആവശ്യമുള്ള സാഹചര്യങ്ങളില്‍ അപ്രതീക്ഷിതമായി നമ്മള് ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കുക തുടങ്ങി ആകസ്മികമെന്ന് നമ്മള് കരുതുന്നതൊന്നും ആകസ്മികമായി കൊള്ളണമെന്നില്ല. അവയെല്ലാം പ്രപഞ്ചം നമുക്കായി ഒരുക്കുന്ന പരീക്ഷകളും അവസരങ്ങളുമാണ്. അവസങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനും ഉള്‍വിളികള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് ഇത്തരം സംഭവങ്ങളിലൂടെ പ്രപഞ്ചം നമ്മോട് ആവശ്യപ്പെടുന്നത്.
കടുത്ത വൈകാരിക അവസ്ഥകള്‍
ചില അവസരങ്ങളില്‍ വൈകാരികമായി പൊട്ടിത്തെറിക്കുന്ന അവസ്ഥ അല്ലെങ്കില്‍ നിയന്ത്രണം വിട്ടുപോകല്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ഒന്നുകില്‍ ചില സാഹചര്യങ്ങളോ അല്ലെങ്കില്‍ ചില വ്യക്തികളോ ആയിരിക്കാം അത്തരമൊരു അവസ്ഥയിലേക്ക് ആളുകളെ എത്തിക്കുന്നത്. ഇത്തരം അവസരങ്ങളിലൂടെ നിങ്ങളുടെ വൈകാരിക നിലയെ പ്രപഞ്ചം പരീക്ഷിക്കുന്നതാകാം, സങ്കീര്‍ണ്ണ സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതാകാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഉള്ളിലുള്ള വികാരങ്ങളെ അടിച്ചമര്‍ത്തുകയോ അവഗണിക്കുകയോ ചെയ്യാതെ, നമ്മുടെ ഉള്ളിലുള്ള വികാരങ്ങളെ തുറന്നുവിടുന്നതിനുള്ള അവസരങ്ങളായി കാണുക. ഉള്ളിലുള്ള വിഷമതകളും വേദനകളും തുറന്നുവിടാനുള്ള അവസരമാണ് അവിടെ പ്രപഞ്ചം ഒരുക്കുന്നത്. അവ ഉപയോഗപ്പെടുത്തുക. ഇത് ജീവിതത്തിലെ സങ്കീര്‍ണ്ണ ഘട്ടങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ സ്വയം മനസ്സിലാക്കി മുന്നേറാന്‍ സഹായിക്കും.
ആവര്‍ത്തിച്ചുള്ള വിന്യാസങ്ങള്‍, പാഠങ്ങള്‍
ഒരേ വെല്ലുവിളികള്‍ അല്ലെങ്കില്‍ ഒരേ തടസ്സങ്ങള്‍ അടിക്കടി ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ. അതും പ്രപഞ്ചത്തിന്റെ കളിയാണ്. നിങ്ങളെ ശരിയായ വഴിയിലേക്ക് എത്തിക്കാനുള്ള പ്രപഞ്ചത്തിന്റെ ശ്രമമായിരിക്കും അത്. പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങള്‍, ജോലിസ്ഥലത്തെ തിരിച്ചടികള്‍, വ്യക്തിപരമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ജീവിതത്തില്‍ പരാജയപ്പെടുന്നു എന്നതിന്റെ സൂചനയല്ല, പകരം വളരാനും മാറ്റത്തിനുമായുള്ള പുതിയ അവസരങ്ങളാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തളരാതെ, അവ എന്താണ് നമ്മെ പഠിപ്പിക്കുന്നതെന്ന് ചിന്തിക്കുക. ഇത്തരം സാഹചര്യങ്ങളോട് ഒരേ രീതിയില്‍ പ്രതികരിക്കാതെ അവയെ വിവേകത്തോടെ വിശകലനം ചെയ്യുകയും പോസിറ്റീവ് ആയി അവയോട് പ്രതികരിക്കുകയും ചെയ്യുക.
സ്വത്വത്തില്‍ നിന്നും വേര്‍പെട്ടതായി തോന്നുക
പലര്‍ക്കും ചില ജീവിത സാഹചര്യങ്ങളില്‍ ഇങ്ങനെയൊരു തോന്നല്‍ അനുഭവപ്പെട്ടിരിക്കും. ഉള്ളിലുള്ള ആഗ്രഹങ്ങള്‍ക്കും തോന്നലുകള്‍ക്കും വിപരീതമായിട്ടായിരിക്കും ഇത്തരം സാഹചര്യങ്ങളില്‍ നമ്മള് പ്രവര്‍ത്തിക്കുക. വ്യക്തിത്വവുമായി ഒത്തുപോകാത്ത ഇത്തരം പ്രവൃത്തികള്‍ പ്രപഞ്ചം നിങ്ങളുടെ വ്യക്തിപരമായ വിശ്വാസ്യതയെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതാണ്. ജീവിതത്തില്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്വന്തം മൂല്യങ്ങളും ലക്ഷ്യങ്ങളും പ്രതീക്ഷകളും വിലയിരുത്തുന്നതിനും അതിനോട് എത്രത്തോളം നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടെന്ന് സ്വയം വിലയരുത്തുന്നതിനും സമയം മാറ്റിവെക്കുക. ജീവിതത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഉള്ളിലുള്ള ലക്ഷ്യങ്ങളുമായും ആഗ്രഹങ്ങളുമായും ചേര്‍ന്നുപോകുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍ തിരുത്തുക. എപ്പോഴും സ്വയം സത്യസന്ധത കാണിക്കുക. അങ്ങനെ വന്നാല്‍ ജീവിതത്തിലെ ഏത് അഗ്നിപരീക്ഷകളെയും ധൈര്യപൂര്‍വ്വം നേരിടാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ അവ അഗ്നിപരീക്ഷകളല്ലെന്നും പൊന്ന് ഊതിക്കാച്ചിയെടുക്കുന്നത് പോലെ അത്തരം സാഹചര്യങ്ങളിലൂടെ നമ്മുടെ ഏറ്റവും മികവാര്‍ന്ന രൂപത്തെ സൃഷ്ടിക്കാനാണ് പ്രപഞ്ചം ശ്രമിക്കുന്നതെന്നും തിരിച്ചറിയുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
