Latest Updates
-
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം
Libra Horoscope 2023: തുലാം രാശിക്ക് 2023 തുടക്കം മങ്ങും: പക്ഷേ പിന്നെ രാജയോഗം
തുലാം രാശിക്കാര്‍ക്ക് പലവിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ പുതുവര്‍ഷത്തില്‍ സംഭവിക്കുന്നുണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള പ്രയാസങ്ങളും പ്രശ്‌നങ്ങളും അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ പിന്നീട് ഇവര്‍ക്ക് അതില്‍ നിന്നെല്ലാം മുക്തി നേടുന്നതിന് സാധിക്കുന്നു. തുലാം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ശനി അവരുടെ നാലാമത്തെ ഭാവത്തില്‍ ആയിരിക്കും. ഇത് ചെറിയ പ്രയാസങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ജനുവരി 17-ന് അത് അവരുടെ അഞ്ചാം ഭാവത്തിലേക്ക് എത്തുന്നു. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും.

തുലാം രാശിക്കാര്‍ക്ക് ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള സമയം എന്തൊക്കെ മാറ്റങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടവുന്നു എന്നും എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നും നമുക്ക് നോക്കാം. 2023 നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ പ്രതിസന്ധികളില്‍ നിന്ന് മുന്നോട്ട് കുതിക്കുന്നതിന് സഹായിക്കും എങ്ങനെ ലക്ഷ്യങ്ങളെ കൈപ്പിടിയില്‍ ഒതുക്കാം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് വായിക്കാം.

പൊതുഫലം
തുലാം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ വ്യാഴം ആറാംഭാവത്തിലായിരിക്കും. ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇത് കൂടാതെ സാമ്പത്തികമായി ചിലവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ 2023 ഏപ്രില്‍ 22-ന് വ്യാഴം നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലേക്ക് പ്രവേശിക്കും. ഇത് നിങ്ങളില്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ തൊഴിലില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അവസരങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലി സ്ഥലത്തും ദാമ്പത്യത്തിലും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ചെറിയ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാവുന്നതിനും അതിന് ശേഷം കാര്യങ്ങള്‍ ശരിയായി വരുന്നതിനും സാധ്യതയുണ്ട്.

പൊതുഫലം
2023- ലെ തുലാം രാശിഫലം അനുസരിച്ച് 2023 ഒക്ടോബര്‍ 30-ന് നിങ്ങളുടെ ആറാമത്തെ ഭാവത്തില്‍ രാഹു മീനരാശിയില്‍ പ്രവേശിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും ഭാഗ്യവും കൊണ്ട് വരുന്നു. ശത്രുക്കളില്‍ വിജയം ഉണ്ടാവുന്നു. എതിര്‍ക്കുന്നവര്‍ വിജയിക്കുന്നു. ഒന്നിലധികം സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. കോടതി കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നു. വിദേശ യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇതുകൂടാതെ, സൂര്യന്‍, ചൊവ്വ, ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട എല്ലാ ഗ്രഹങ്ങളും 2023-ല്‍ രാശിചക്രത്തില്‍ മാറി വരുന്നതിന് അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു.

പൊതുഫലം
2023- ലെ തുലാം രാശിഫലം അനുസരിച്ച് 2023 ഒക്ടോബര്‍ 30-ന് നിങ്ങളുടെ ആറാമത്തെ ഭാവത്തില്‍ രാഹു മീനരാശിയില്‍ പ്രവേശിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും ഭാഗ്യവും കൊണ്ട് വരുന്നു. ശത്രുക്കളില്‍ വിജയം ഉണ്ടാവുന്നു. എതിര്‍ക്കുന്നവര്‍ വിജയിക്കുന്നു. ഒന്നിലധികം സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. കോടതി കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നു. വിദേശ യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇതുകൂടാതെ, സൂര്യന്‍, ചൊവ്വ, ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട എല്ലാ ഗ്രഹങ്ങളും 2023-ല്‍ രാശിചക്രത്തില്‍ മാറി വരുന്നതിന് അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു.

പൊതുഫലം
മാര്‍ച്ച് മാസത്തില്‍ വിവാഹത്തിന്റെ കാര്യത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. ബിസിനസില്‍ വരുമാനം വര്‍ദ്ധിക്കുന്നു. ഏപ്രില്‍ മാസം നിങ്ങള്‍ക്ക് വളരെയധികം ചിലവുകള്‍ വര്‍ദ്ധിക്കുന്ന സമയമായിരിക്കും. എങ്കിലും അതോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. പൂര്‍വ്വികരുമായി ബന്ധപ്പെട്ട സ്വത്ത് ലഭിക്കുന്നു. മെയ് മാസത്തില്‍ ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. പദ്ധതികള്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയില്‍ മാറ്റം വരുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജൂണ്‍ മാസത്തില്‍ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. തുലാം രാശിക്കാര്‍ ജോലിയില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും.

പൊതുഫലം
ജൂലൈ മാസത്തില്‍ വിജയം ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണം എവിടെ വെച്ചാലും നിങ്ങളുടെ കൈകളിലേക്ക് എത്തുന്നു. ആഗ്രഹങ്ങള്‍ സഫലമാവുന്നു. ഓഗസ്റ്റ് മാസത്തില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നു. ചെറിയ തടസ്സം പോലും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളെ പ്രശ്‌നത്തിലാക്കിയേക്കാം. സെപ്റ്റംബര്‍ മാസത്തില്‍ യാത്ര ചെയ്യുന്നതിനുള്ള അവസരം ഉണ്ട്. കുടുംബത്തില്‍ ബാധ്യതകള്‍ വര്‍ദ്ധിക്കുന്നു. സമ്മര്‍ദ്ദം കുടുതലുണ്ടാവുന്ന സമയമാണ്. ഒക്ടോബര്‍ മാസം നിങ്ങള്‍ക്ക് മികച്ച സമയമാണ്. വരുമാനം ഗണ്യമായി ഉയരുന്നു. പല കാര്യങ്ങളിലും പുരോഗതി കൈവരുന്നു. നവംബര്‍ മാസത്തില്‍ സാമ്പത്തിക സ്ഥിതി മോശമാവുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ഡിസംബര്‍ പൊതുവേ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ നിലയില്‍ മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു.

പ്രണയ ഫലം
തുലാം രാശിക്കാരുടെ പ്രണയ ഫലം അനുസരിച്ച് അവരുടെ ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ ശനിയും ശുക്രനും മാറുന്നത് കൊണ്ട്തന്നെ പ്രണയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശനി ജനുവരി 17-ന് നിങ്ങളുടെ അഞ്ചാമത്തെ ഭവനത്തിലേക്ക് മാറുന്നു. ശനി അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ അത് പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള വഴക്കിലേക്ക് എത്തുന്നു. ഈ വര്‍ഷം തന്നെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജനുവരി, ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രണയബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും.

തൊഴില്‍ ഫലം
തുലാം രാശിക്കാരുടെ 2023- കുറച്ച് അധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. പലപ്പോഴും നിങ്ങള്‍ക്ക് വളരെ അനുകൂലമായ മേഖലകള്‍ തിരഞ്ഞെടുത്ത് ജോലി ചെയ്യുന്നതിന് ശ്രദ്ധിക്കണം. കഴിവുകള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് മുന്നോട്ട് പോവേണ്ടതാണ്. കരിയറിന്റെ തുടക്കത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ശനിരാശിയില്‍ മാറ്റം വരുകയും ജോലി സ്ഥലത്ത് അത് പ്രതിഫലിക്കുകയും ചെയ്യാം. തുലാം രാശിഫലം 2023 പറയുന്നത്, നിങ്ങള്‍ ജോലി അന്വേഷിക്കുകയാണെങ്കില്‍, അതിന് അനുകൂലസമയമാണ്. എന്നാല്‍ നിങ്ങളുടെ അശ്രദ്ധ പലപ്പോഴും ജോലി നഷ്ടപ്പെടുന്നതിലേക്കോ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നിലേക്കോ നിങ്ങളെ എത്തിച്ചേക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

സാമ്പത്തിക ഫലം
2023 ലെ തുലാം രാശിയുടെ സാമ്പത്തിക ഫലങ്ങള്‍ അനുകൂലമായിരിക്കും. ഇവര്‍ക്ക് അഞ്ചാം ഭാവത്തില്‍ ശനി മാറുന്നതിലൂടെ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂലഫലം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ പല വിധത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടടാവും. ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് അനുസരിച്ച് ജീവിതത്തില്‍ മാറ്റം വരുന്നു. അതിലൂടെ സാമ്പത്തിക സ്ഥിതിയും മാറുന്നു. ഒക്ടോബര്‍ അവസാനം രാഹു നിങ്ങളുടെ ആറാം ഭാവത്തില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വഷളാവുകയും കൂടുതല്‍ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു.

വിവാഹഫലം
തുലാം രാശിഫലം 2023 അനുസരിച്ച്, 2023-ല്‍ നിങ്ങള്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. 2023-ന്റെ തുടക്കത്തില്‍ രാഹു ഏഴാം ഭാവത്തില്‍ നില്‍ക്കുന്നു. ജനുവരിയിലെ ശനിസംക്രമം ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ജീവിത പങ്കാളിയുമായി വഴക്കിടുന്നത് ശ്രദ്ധിച്ച് വേണം. പങ്കാളിയുമായി വഴക്കിടുന്നത് പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. മാര്‍ച്ച് 13 വരെ ചൊവ്വ നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ സ്ഥാനം പിടിക്കും. ഈ സമയം നിങ്ങള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്.

ആരോഗ്യഫലം
തുലാം രാശിക്കാരുടെ ആരോഗ്യഫലം വര്‍ഷാരംഭത്തില്‍ അല്‍പം ദുര്‍ബലമായിരിക്കും. നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ ചൊവ്വ പിന്നോക്കാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ നാലാം ഭാവത്തിലെ ശനി നിങ്ങളില്‍ ആരോഗ്യാവസ്ഥകള്‍ പ്രശ്‌നങ്ങളുണ്ടായേക്കാം. വിട്ടുമാറാത്ത രോഗം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. നിങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം 2023-ല്‍ മുന്നോട്ട് പോവുന്നതിന്. ഈ സമയം എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ നിസ്സാരവത്കരിക്കരുത്. കാരണം ആരോഗ്യം മോശമാവുന്ന അവസ്ഥയാണ് നിങ്ങളില്‍ ഉണ്ടാവുന്നത്.

ജ്യോതിഷ പരിഹാരങ്ങള്‍
വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളിയാഴ്ച മുതല്‍ എല്ലാ ദിവസവും ശ്രീ സൂക്തം പാരായണം ചെയ്യുക. ഇത് കൂടാതെ ശുക്രനെ ആരാധിക്കുന്നതിനും ശുക്രബീജ മന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ ശ്രീ ഗജേന്ദ്ര മോക്ഷ സ്‌തോത്രം പാരായണം ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ആരോഗ്യപരമായി നല്‍കുന്നു.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











