Libra Horoscope 2022: തുലാം രാശി കരിയര്‍, ആരോഗ്യം, സാമ്പത്തികം: സമ്പൂര്‍ണഫലം അറിയാം

തുലാം രാശിക്കാര്‍ക്ക് 2022 ല്‍ ജീവിതത്തിന്റെ പല മേഖലകളിലും നല്ല വര്‍ഷം ആയിരിക്കും. ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നിങ്ങള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ വര്‍ഷം കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. എന്നാല്‍ അത്തരം സമയങ്ങളില്‍ നിങ്ങള്‍ ശാന്തത പാലിക്കേണ്ടതായി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നിങ്ങള്‍ക്ക് വളരെയധികം കഠിനാധ്വാനവും വിജയവും ഉണ്ടാവും. വര്‍ഷം മുഴുവനും, നിങ്ങള്‍ക്ക് ആവശ്യമുള്ള സുഖസൗകര്യങ്ങള്‍ ലഭിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. വര്‍ഷത്തില്‍ ഭൂരിഭാഗവും നാലാം ഭാവത്തില്‍ ശനിയുടെ സംക്രമണം കഠിനാധ്വാനം ചെയ്യാന്‍ നിങ്ങളെ പ്രചോദിപ്പിക്കും. ചിലപ്പോള്‍ നിരാശ തോന്നി ചെയ്യുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാവും.

Libra Horoscope 2022

ഏപ്രില്‍ 13-ന് വ്യാഴം ആറാം ഭാവത്തില്‍ മീനരാശിയിലേക്കും ഏപ്രില്‍ 12-ന് ഏഴാം ഭാവത്തില്‍ രാഹു മേടരാശിയിലേക്കും സഞ്ചരിക്കും. ഏപ്രില്‍ 29-ന് അഞ്ചാം ഭാവത്തില്‍ ശനി കുംഭം രാശിയിലും ജൂലൈ 12-ന് ശനി സംക്രമിക്കുകയും ചെയ്യും. വര്‍ഷത്തിന്റെ ആരംഭം നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തോഷം നല്‍കും, ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സംതൃപ്തി അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷത്തിന്റെ മധ്യത്തില്‍, കുടുംബ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുക്കുന്നതിനും സാധിക്കുന്നു. അതേ സമയം, ഇതേ രാശിക്കാര്‍ കഠിനാധ്വാനത്തിലൂടെ ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് നോക്കാം.

വര്‍ഷഫലം

വര്‍ഷഫലം

തുലാം രാശിക്കാര്‍ക്ക് മാസത്തിന്റെ അവസാന പാദം അനുകൂലമായിരിക്കും. സ്‌നേഹത്തിലും ജോലിയിലും ഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. വര്‍ഷാവസാനത്തോടെ, ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും പല അവസ്ഥയിലും യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ ഇവര്‍ മടി കാണിക്കുന്നു. ഈ രാശിക്കാര്‍ക്ക് 2022-ല്‍ അസാധാരണമായ ജോലികളും ലക്ഷ്യങ്ങളും ഉയര്‍ന്നുവരും, ആശയവിനിമയം പല വിധത്തില്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഫലങ്ങള്‍ ഇങ്ങനെ

ഫലങ്ങള്‍ ഇങ്ങനെ

വര്‍ഷത്തിന്റെ മധ്യത്തില്‍, ചൊവ്വ നിങ്ങളുടെ പത്താം ഭാവമായ കര്‍ക്കിടകം രാശിയിലേക്ക് നീങ്ങും, അതിനാല്‍ കരിയര്‍ മൂലം ധാരാളം നേട്ടങ്ങള്‍ ഉണ്ടാകും. കുറച്ചു കാലമായി നിങ്ങളുടേതായ സ്ഥാനക്കയറ്റത്തിന്റെ സ്ഥാനചലനത്തില്‍ വ്യാഴത്തിന്റെ ഫലം ഉണ്ടാവുന്നു. എട്ടാം ഭാവത്തിലെ ചന്ദ്രന്‍ വടക്കുഭാഗം രാഹു അനാവശ്യ ചിലവുകള്‍ക്ക് കാരണമായേക്കാം, ഈ ദിവസങ്ങളില്‍ നിങ്ങളുടെ സാമ്പത്തിക ചെലവുകളില്‍ ജാഗ്രത പാലിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ നാലാമത്തെ ഗൃഹത്തിലെ ശനി നിങ്ങളുടെ കുടുംബത്തിന്റെ ക്ഷേമത്തിലും സന്തോഷത്തിലും ഇടയ്ക്കിടെ ചില അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിങ്ങളുടെ പ്രണയതത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ഈ സമയത്ത് നിങ്ങള്‍ വളരെ സജീവമായി പല കാര്യങ്ങളിലും ഏറ്റുമുട്ടേണ്ടതായി വരുന്നുണ്ട്.

ഫലങ്ങള്‍ ഇങ്ങനെ

ഫലങ്ങള്‍ ഇങ്ങനെ

ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലും സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയും ഏത് കാര്യം ചെയ്യുമ്പോഴും വളരെധികം ശ്രദ്ധിക്കണം. വസ്തുക്കള്‍ വില്‍ക്കുന്നതിലും വാങ്ങുന്നതിലും വളരെയധികം ശ്രദ്ധിക്കണം. വീട് വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിനു മുമ്പ് കുടുംബത്തിലെ മുതിര്‍ന്നവരുമായി കൂടിയാലോചന നടത്തണം. നിങ്ങള്‍ക്ക് എന്തെങ്കിലും ജോലി ആരംഭിക്കണമെങ്കില്‍, സാമ്പത്തിക നേട്ടങ്ങള്‍ കൂടി പരിശോധിച്ച ശേഷം ഇറങ്ങിപ്പുറപ്പെടുക.

ഫലങ്ങള്‍ ഇങ്ങനെ

ഫലങ്ങള്‍ ഇങ്ങനെ

ഓഗസ്റ്റിനുശേഷം, പണത്തിന്റെ കാര്യങ്ങളില്‍ സ്ഥിതി ശരാശരി ആയിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ മാതാപിതാക്കളുമായി വഴക്കുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതാണ്. പല ബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ജോലി എന്ത് തന്നെയായാലും ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ സ്‌നേഹത്തിന്റെയും പണത്തിന്റെയും കാര്യങ്ങളിലും നിങ്ങള്‍ കുറച്ച് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിങ്ങളും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്.

ഫലങ്ങള്‍ ഇങ്ങനെ

ഫലങ്ങള്‍ ഇങ്ങനെ

അവസാന പാദത്തില്‍, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കണം, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു അശ്രദ്ധയും കാണിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ജോലിയ്ക്കൊപ്പം പതിവായി വിശ്രമിക്കുന്നത് നിങ്ങളെ ഫ്രഷ് ആയി നിലനിര്‍ത്തും. മൊത്തത്തില്‍ ഒരു മികച്ച വര്‍ഷമായിരിക്കും 2022. പല കാര്യങ്ങളിലും വിജയം നിങ്ങളെ തേടിയെത്തുന്നുണ്ട്. ഏത് കാര്യത്തിലും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം.

ഫലങ്ങള്‍ ഇങ്ങനെ

ഫലങ്ങള്‍ ഇങ്ങനെ

കുംഭം രാശിയുടെ അഞ്ചാം ഭാവത്തില്‍ ശനി നില്‍ക്കുന്നതിനാല്‍ 2022 തുലാം രാശിക്കാര്‍ക്ക് ഭാഗ്യകാലമായിരിക്കും. നിങ്ങള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് മുന്നോട്ട് പോവുന്ന തരത്തിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എല്ലാ കാര്യത്തിലും പുതുമയുണ്ടാകും. ഈ ദിവസങ്ങളില്‍ മാറ്റങ്ങളും അവസരങ്ങളും ധാരാളം നിങ്ങളെ തേടിയെത്തും. എന്നിരുന്നാലും, സ്വയം അമിതമായി ജോലി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. വിശദമായി താഴെ പറയുന്നു.

വ്യക്തി ജീവിതം

വ്യക്തി ജീവിതം

തുലാം രാശിഫലം 2022 പ്രവചനങ്ങള്‍ അനുസരിച്ച്, 2022-ല്‍ തുലാം രാശിയുടെ ജീവിതം പല കാര്യങ്ങളിലും സുഗമമായിരിക്കും. ദാമ്പത്യത്തില്‍ മികച്ച ഫലമായിരിക്കും ഇവരെ തേടിയെത്തുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹിതരായ ദമ്പതികള്‍ക്കും സ്‌നേഹവും സമാധാനവും അതേപടി നിലനില്‍ക്കും. 2022-ല്‍ നിങ്ങള്‍ക്ക് നല്ലതും ആരോഗ്യകരവുമായ ബന്ധം ആസ്വദിക്കാനുള്ള മികച്ച മാര്‍ഗ്ഗങ്ങള്‍ പലതും അനുകൂലമായി വരും.

കരിയര്‍

കരിയര്‍

തുലാം രാശിക്കാര്‍ക്ക് കരിയര്‍ അനുസരിച്ച് 2022 ഒരു ശരാശരി വര്‍ഷമായിരിക്കും. തുലാം രാശിയില്‍ ജനിച്ച കോര്‍പ്പറേറ്റ് തൊഴിലാളികള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ആദ്യത്തെ കുറച്ച് മാസങ്ങളില്‍ നിങ്ങള്‍ക്ക് ഒരു പ്രമോഷന്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ ജോലിസ്ഥലത്ത് രണ്ടാം പകുതി വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കാം; അതിനാല്‍ സഹപ്രവര്‍ത്തകരുമായും മുതിര്‍ന്നവരുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ ഉപദേശിക്കുന്നു. ജോലി മാറ്റാനോ ജോലി ചെയ്യാനോ ഉദ്ദേശിക്കുന്ന ആളുകള്‍, നിങ്ങളുടെ നിലവിലെ ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വിദ്യാര്‍ത്ഥികള്‍ക്ക്

വിദ്യാര്‍ത്ഥികള്‍ക്ക്

തുലാം രാശിക്കാര്‍ക്ക്, 2022-ല്‍ മികച്ച അധ്യയന വര്‍ഷം ആയിരിക്കും. ഈ വര്‍ഷം മത്സര പരീക്ഷകള്‍ക്ക് മികച്ച വര്‍ഷമായിരിക്കാം. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി മുതല്‍ ജൂണ്‍ വരെ അവസരം ലഭിക്കും. ഈ വര്‍ഷം നിങ്ങളുടെ വരാനിരിക്കുന്ന കരിയറിന് ഒരു പ്രധാന വര്‍ഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും മികച്ച ഫലങ്ങള്‍ പ്രതീക്ഷിക്കുകയും വേണം.

സാമ്പത്തികം

സാമ്പത്തികം

2022-ലെ തുലാം മാസത്തിന്റെ സാമ്പത്തിക ഫലം അനുസരിച്ച് ഇവര്‍ക്ക് പല കാര്യത്തിലും സ്ഥിരത ഉണ്ടായിരിക്കും. എങ്കിലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രത്യേകിച്ച് വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍, ചെലവ് ഉയര്‍ന്നതായിരിക്കാം; അതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതായി വരുന്നുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെ തുടര്‍ച്ചയായി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഈ വര്‍ഷം നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗത്തിനുള്ള സാധ്യതയില്ല. എങ്കിലും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന വര്‍ഷമായിരിക്കും.

വിവാഹം

വിവാഹം

തുലാം രാശിഫലം അനുസരിച്ച്, 2022 വിവാഹിതരായ തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷം സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും. കാരണം വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം, കൂടാതെ ചില കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വന്നേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ഏഴാം ഭാവത്തിലെ സംക്രമത്തിന്റെ സ്വാധീനം ഈ കാലയളവില്‍ ദൃശ്യമാകുമെന്നതിനാല്‍ വര്‍ഷമധ്യത്തില്‍ നിങ്ങള്‍ ജാഗ്രതയോടെയും ശ്രദ്ധയോടെയും മുന്നോട്ട് പോവേണ്ടതാണ്. കൂടാതെ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എല്ലാ തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും നിങ്ങള്‍ ഇല്ലാതാക്കുകയും പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോവുകയും ചെയ്യേണ്ടതായുണ്ട്.

ആരോഗ്യം

ആരോഗ്യം

തുലാം രാശിക്കാരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ 2022 നിങ്ങള്‍ക്ക് എങ്ങനെയാണ് മികച്ച ഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷം ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളും വൈറല്‍ അണുബാധകളും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയുണ്ടായേക്കാം. അത് ദീര്‍ഘകാലം നിലനില്‍ക്കില്ല എന്നതാണ് സത്യം. ഈ വര്‍ഷം നിങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും ഉണ്ട്; അതിനാല്‍ നിങ്ങള്‍ വ്യായാമം ചെയ്യുകയും നിങ്ങളുടെ ശാരീരികക്ഷമതയിലും ഭാരത്തിലും പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുകയും വേണം. നല്ല മാനസികാരോഗ്യം നിലനിര്‍ത്താനും സമ്മര്‍ദ്ദം ഒഴിവാക്കാനും ഓരോ സമയത്തും ശ്രദ്ധിക്കേണ്ടതാണ്.

X
Desktop Bottom Promotion