മുന്‍ പ്രണയം; 12 രാശിക്കും ഫലങ്ങളിതാണ്‌

ഒരു പ്രണയ ബന്ധം തുടങ്ങുന്നതിന് അധികം സമയം വേണ്ട എന്നുള്ളത് സത്യമാണ്. എന്നാല്‍ പലരുടേയും ബന്ധം അനസാനിക്കുന്നത് പലപ്പോഴും അതിലും പെട്ടെന്നാണ്. മോശം അവസ്ഥയിലാണ് ഒരുപ്രണയ ബന്ധം അവസാനിക്കുന്നത് എന്നുള്ള കാര്യം നമുക്ക് പെട്ടെന്ന് പറയാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു ബന്ധം തകരുമ്പോഴും ഒരു ബന്ധം തുടങ്ങുമ്പോഴും ചില കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇത് എന്താണെന്നുള്ളത് പലര്‍ക്കും അറിയില്ല.

എന്നാല്‍ നമ്മുടെ ജ്യോതിശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തില്‍, ഓരോ രാശിചിഹ്നത്തിനും അവരുടെ ഭാവി ബന്ധങ്ങള്‍ക്കായി വ്യക്തികള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് ഓരോ രാശിക്കാര്‍ക്കും വ്യത്യാസപ്പെട്ട് കിടക്കുന്നതാണ്. നിങ്ങളുടെ രാശിപ്രകാരം ഇനിയൊരു ബന്ധം തുടങ്ങുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

മേടം രാശി

മേടം രാശി

കെമിസ്ട്രിയേക്കാളും ആകര്‍ഷണത്തേക്കാളും പ്രാധാന്യമുള്ള മറ്റ് കാര്യങ്ങളുമുണ്ടെന്ന് നിങ്ങളുടെ മുന്‍കാല ബന്ധത്തില്‍ നിന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ഹൃദയമിടിപ്പിനെ അതിന്റെ പതിവ് ഇരട്ടി വേഗതയില്‍ മാറ്റാനുള്ള കഴിവ് നിങ്ങളുടെ പ്രണയിതാവിന് ഉണ്ടെങ്കിലും പക്ഷേ ആ വ്യക്തി നിങ്ങളെ കാണാന്‍ ആഗ്രഹിക്കാതിരിക്കുകയോ മടിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ സ്‌നേഹത്തിന് യോഗ്യരല്ല.

ഇടവം രാശി

ഇടവം രാശി

നിങ്ങളുടെ മുന്‍കാല ബന്ധത്തില്‍ നിന്നും നിങ്ങള്‍ മനസ്സിലാക്കേണ്ട പ്രധാന കാര്യം എന്ന് പറഞ്ഞാല്‍ ബന്ധത്തിലെ എല്ലാം യാഥാര്‍ത്ഥ്യമാവുന്ന ഒന്നല്ല എന്നുള്ളതാണ്. നിങ്ങള്‍ പ്രണയിക്കുന്ന വ്യക്തിക്ക് ബന്ധത്തില്‍ ഒരു തരത്തിലും ആത്മാര്‍ത്ഥതയില്ലെങ്കില്‍ അത് ഒരിക്കലും നിലനില്‍ക്കില്ലെന്നും നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവാന്‍. എന്നാല്‍ വേണ്ടെന്നന തോന്നിയാല്‍ ഉടനേ തന്നെ വേണ്ടെന്ന് വെക്കാവുന്നതാണ്.

മിഥുനം രാശി

മിഥുനം രാശി

നിങ്ങളുടെ മുന്‍കാല ബന്ധം, സ്‌നേഹം നിലനില്‍ക്കാനുള്ള ഒരു ഒഴികഴിവല്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതായി തോന്നുന്നു. നിങ്ങള്‍ക്ക് തെറ്റ് ചെയ്ത ഒരാളെയോ നിങ്ങളെ വേദനിപ്പിക്കുന്ന ഒരാളെയോ നിങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ സാധിക്കുന്നു. ഇതുകൂടാതെ, നിങ്ങളുടെ ജീവിതത്തില്‍ ഇനി ഒരു വിധത്തിലും ഒരു സ്ഥാനത്തിനും അര്‍ഹതയില്ലാത്ത ഒരാളെയും നിങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ കഴിയും. എന്നിട്ടും ബന്ധം നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ പ്രണയത്തെ ഇല്ലാതാക്കുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഗൗരവമായ ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒറ്റയ്ക്ക് കുറച്ച് സമയം ചിലവാക്കേണ്ടത് അത്യാവശ്യമാണെന്ന് നിങ്ങളുടെ മുന്‍കാല ബന്ധങ്ങള്‍ നിങ്ങളെ പഠിപ്പിച്ചതായി നിങ്ങള്‍ക്ക് തോന്നും. നിങ്ങള്‍ നിങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയും സ്വയം സ്‌നേഹിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും വേണം. അതുവഴി ശരിയായ വ്യക്തിയെ കണ്ടെത്തുമ്പോള്‍ നിങ്ങള്‍ മുന്‍ ബന്ധങ്ങളില്‍ നടന്നതിനെക്കുറിച്ച് നല്ലതു പോലെ ആലോചിക്കണം.

ചിങ്ങം രാശി

ചിങ്ങം രാശി

നിങ്ങള്‍ അവഗണിക്കുന്നതായി തോന്നുന്ന ചെറിയ കാര്യങ്ങളാണ് ഏറ്റവും പ്രധാനമെന്ന് മനസ്സിലാക്കുക. നിങ്ങളുടെ മോശം സമയങ്ങളില്‍ മറ്റുള്ളവരുടെ നിരന്തരമായ സാന്നിധ്യം ആവശ്യമുള്ളതിനാല്‍ ചില സമയങ്ങളില്‍ നിങ്ങള്‍ അവിടെ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ നല്ലതും ചീത്തയുമായ പ്രശ്‌നങ്ങളില്‍ എല്ലാം കൂടെ നില്‍ക്കുന്ന ഒരു പങ്കാളിയെയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒപ്പം നിങ്ങളെ ഒരിക്കലും മടുപ്പിക്കുകയും ചെയ്യരുത്.

കന്നി രാശി

കന്നി രാശി

നിങ്ങളുടെ മുന്‍കാല ബന്ധങ്ങള്‍ പലപ്പോഴും വാഗ്ദാനങ്ങള്‍ എല്ലായ്‌പ്പോഴും പാലിക്കുന്നില്ലെന്ന അവസ്ഥയിലേക്ക് നിങ്ങള്‍ കൂടുതലായി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ വാക്കുകള്‍ക്ക് പലപ്പോഴും അവര്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ രണ്ടാമതൊരു ബന്ധത്തിന് എപ്പോഴും ഭയപ്പെട്ട് കൊണ്ടിരിക്കും.

തുലാം രാശി

തുലാം രാശി

നിങ്ങളുടെ മുന്‍കാല ബന്ധങ്ങളില്‍ കണക്കുകൂട്ടി വരുന്ന ബന്ധം ആഗ്രഹിക്കേണ്ടതില്ലെന്ന് മനസ്സിലാക്കേണ്ടതാണ്. കാരണം നിങ്ങള്‍ എന്തിനേയും അതിജീവിക്കുന്നതിനുള്ള കരുത്ത് നേടിയിട്ടുണ്ടാവും. മറ്റുള്ളവരെ എന്തെങ്കിലും കാര്യത്തിന് വേണ്ടി നിങ്ങളുടെ മുന്‍പില്‍ നിര്‍ത്തുന്ന ശീലത്തില്‍ നിന്ന് നിങ്ങള്‍ മാറേണ്ടതാണ്. ഇത് അവസാനിപ്പിക്കേണ്ട ഒന്നാണ്. സ്വയം മറ്റുള്ളവര്‍ക്ക് വേണ്ടി കഷ്ടപ്പെടാതെയും വാക്ക് നല്‍കാതെയും തന്നെ നിങ്ങള്‍ക്ക് മറ്റുള്ളവരോട് സ്‌നേഹത്തോടെ പെരുമാറാന്‍ കഴിയുമെന്ന് ഓര്‍മ്മിക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

തകര്‍ന്ന ബന്ധത്തില്‍ പറ്റിനില്‍ക്കുന്നതിനേക്കാള്‍ ചില കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ കൂടുതല്‍ ധൈര്യം ആവശ്യമാണെന്ന് നിങ്ങളുടെ മുന്‍കാല ബന്ധങ്ങള്‍ നിങ്ങളെ പഠിപ്പിക്കുന്നു. ഒരു വ്യക്തിയെന്ന നിലയില്‍, എല്ലാം സംരക്ഷിക്കേണ്ടതാണെന്ന് നിങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. കുറച്ച് ആളുകള്‍ നിങ്ങളുടെ ഭൂതകാലത്തിന്റെ ഭാഗമാകാനാണ് ഉദ്ദേശിക്കുന്നത്. അവര്‍ ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഘടകമേ അല്ല.

ധനു രാശി

ധനു രാശി

നിങ്ങള്‍ ഒരുമിച്ച് എത്ര സമയം ചെലവഴിച്ചു എന്നത് പ്രശ്‌നമല്ലെന്ന് നിങ്ങളുടെ മുന്‍കാല ബന്ധം നിങ്ങളെ പഠിപ്പിക്കുന്നതായി തോന്നുന്നു. നിങ്ങള്‍ പരസ്പരം എത്രമാത്രം ശ്രദ്ധാലുക്കളാണ് എന്നതാണ് പ്രധാനം. ചുരുങ്ങിയ കാലയളവിലെ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ ഹൃദയത്തിന് വളരെയധികം വേദന നല്‍കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

മകരം രാശി

മകരം രാശി

നിങ്ങള്‍ക്ക് അറിയാവുന്ന എല്ലാവരേയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് നിങ്ങളുടെ മുന്‍കാല ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്. കൂടാതെ നിങ്ങളുടെ അന്ധമായ വിശ്വാസത്തിന് എല്ലാവരും അര്‍ഹരായിരിക്കുകയും ഇല്ല. നിങ്ങള്‍ അവരുടെ വാക്ക് സ്വീകരിക്കുന്നതിനുമുമ്പ് അവര്‍ നല്ല വ്യക്തികളാണെന്ന് അവര്‍ തെളിയിക്കണം. എന്നാല്‍ മാത്രമേ നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ എന്നുള്ളതാണ് സത്യം.

കുംഭം രാശി

കുംഭം രാശി

നിങ്ങളുടെ മുന്‍കാല ബന്ധങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ വളരെയധികം ആത്മാര്‍ത്ഥത കാണിക്കേണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. മറുവശത്ത്, നിങ്ങള്‍ ജീവിതത്തില്‍ വേഗത്തില്‍ സഞ്ചരിക്കണമെന്ന് ഓര്‍മ്മിക്കുക. ഒരു വ്യക്തിയെന്ന നിലയില്‍, നിങ്ങള്‍ക്ക് ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ പ്രണയ ബന്ധങ്ങളില്‍ ആയതിന് ശേഷം തിരക്കിട്ട് ഉടനടി വിവാഹം കഴിക്കരുത്.

മീനം രാശി

മീനം രാശി

നിങ്ങളുടെ മുന്‍കാല ബന്ധങ്ങള്‍ നിങ്ങള്‍ വിചാരിച്ചതിലും എത്രത്തോളം ശക്തമാണെന്ന് ഓരോ നിമിഷത്തിലും നിങ്ങള്‍ക്ക് തോന്നിക്കൊണ്ടിരിക്കും. നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിലും നഷ്ടപ്രണയത്തെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കും. ഒരു വ്യക്തിയെന്ന നിലയില്‍, നിങ്ങള്‍ വീണ്ടും പ്രണയത്തിലാകാന്‍ പോകുന്നുവെങ്കില്‍ കൂടി നിങ്ങളെ തിരികെ സ്‌നേഹിക്കാനും നിങ്ങളുടെ ജീവിതം എളുപ്പമാക്കാനും കഴിയുന്ന വ്യക്തികളെ തിരഞ്ഞെടുത്ത് പ്രണയിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ ജീവിതം വീണ്ടും അസ്വസ്ഥതകളിലേക്ക് നീങ്ങുന്നു.

Story first published: Monday, April 20, 2020, 16:29 [IST]
X
Desktop Bottom Promotion