For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശബരിമലയെക്കുറിച്ച് അറിയാത്ത ചിലത്

|

ഭക്തിയുടേയും വ്രതശുദ്ധിയുടേയും പുണ്യമാണ് മണ്ഡല കാലം. ഓരോ മനുഷ്യനും അയ്യപ്പ സ്വാമിയായി മാറുന്ന പുണ്യകാലം. പാപ മോക്ഷത്തിനായി പമ്പയില്‍ കുളിച്ച പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താന്‍ തിരക്കു കൂട്ടുന്ന അയ്യപ്പന്‍മാരുടെ വിശുദ്ധിയുടെ കാലം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദര്‍ശന സാഫല്യത്തിനായി ഓരോ ഭക്തനും കാത്തിരിക്കുകയാണ്.

വിശുദ്ധിയുടെ ഈ കാലത്ത് ഓരോ അയ്യപ്പ ഭക്തനും ശബരിമലയെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ശബരിമലയെ മറ്റെങ്ങുമില്ലാത്ത വിധം വിശ്വാസികളുടെ തിരക്കിലാഴ്ത്തുന്ന കാലമാണ് ഇത്. ശബരിയമലയെക്കുറിച്ച് ചില കാര്യങ്ങള്‍.

പുണ്യകേന്ദ്രം

പുണ്യകേന്ദ്രം

ഹിന്ദു മത വിശ്വാസികളുടെ പുണ്യ താര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. എന്നാല്‍ ജാതിമതഭേദമന്യേ എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ട്.

ഓരോ വര്‍ഷവും ഭക്തര്‍

ഓരോ വര്‍ഷവും ഭക്തര്‍

ഓരോ വര്‍ഷം കഴിയുന്തോറും എന്തൊക്കെ വിവാദങ്ങള്‍ ശബരിമലയെ പിടിച്ചു കുലുക്കിയാലും ഭക്തരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ഏകദേശം 50 മില്ല്യണ്‍ ആളുകളാണ് ഓരോ വര്‍ഷവും ഈ പുണ്യഭൂമിയിലെത്തുന്നത്.

മഹിഷി വധം

മഹിഷി വധം

ചരിത്രമനുസരിച്ച് മഹിഷീ വധത്തിനു ശേഷം അയ്യപ്പന്‍ കുടിയിരുന്ന സ്ഥലമാണ് ശബരിമല. 18 പടികള്‍ കടന്ന് ആയ്യപ്പനെ കാണാന്‍ ഓരോ വര്‍ഷവും എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കണക്കില്ല.

അമ്പലത്തിന്റെ ഉയരം

അമ്പലത്തിന്റെ ഉയരം

കടല്‍ നിരപ്പില്‍ നിന്ന് 1535 അടി ഉയരത്തിലാണ് ശബരിമല ക്ഷേതം സ്ഥിതി ചെയ്യുന്നത്. ചുറ്റും വനനിബിഡമാണ് എന്നതും ശബരിമലയെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല

പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല

10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ല. അയ്യപ്പസ്വാമി ബ്രഹ്മചാരിയായതിനാലാണ് ആര്‍ത്തവമുള്ള പെണ്‍കുട്ടികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നാണ് ഐതിഹ്യം.

വ്രതം പ്രധാനം

വ്രതം പ്രധാനം

41 ദിവസത്തെ വ്രതാനുഷ്ഠാനമാണ് ശബരിമല കാലത്തെ ഏറ്റവും വലിയ കാര്യം. തുളസി മാലയിട്ട് വ്രതമെടുത്ത് മല ചവിട്ടണമെന്നാണ് ഓരോ ഭക്തനും നിഷ്‌കര്‍ഷിക്കുന്നത്.

മല ചവിട്ടി...

മല ചവിട്ടി...

മാലയിട്ട് വ്രതമെടുത്ത് മല ചവിട്ടി ഇരുമുടിയെടുത്തു വേണം അയ്യപ്പസ്വാമിയുടെ തിരുസന്നിധിയില്‍ എത്തേണ്ടത്. എന്നാല്‍ പലപ്പോഴും സാഹചര്യങ്ങള്‍ നിമിത്തം മലയ്ക്കു പോകുന്ന ദിവസം മാലയിടുന്നവരുമുണ്ട്.

താഴമണ്‍ മഠക്കാര്‍..

താഴമണ്‍ മഠക്കാര്‍..

ശബരിമലയില്‍ തന്ത്രി സ്ഥാനത്ത് നിയോഗിക്കപ്പെടുന്നവര്‍ താഴമണ്‍ മഠക്കാരാണ്. ശബരിമലയില്‍ കാലങ്ങളായി പൂജ ചെയ്യാനുള്ള അവകാശം ഇവര്‍ക്കാണ്.

അരവണയും അപ്പവും

അരവണയും അപ്പവും

ശബരിമലയിലെ പ്രസാദമാണ് അരവണയും അപ്പവും. എത്ര കാലം വേണമെങ്കിലും കേടു കൂടാതിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഹരിവരാസനം

ഹരിവരാസനം

എന്നും നടയടക്കുന്നതിനു മുന്‍പ് അയ്യപ്പന്റെ ഉറക്കു പാട്ടായി ഹരിവരാസനം ആണ് വെയ്ക്കാറുള്ളത്. അത്താഴ പൂജയ്ക്ക് ശേഷമാണ് ഹരിവരാസനം പാടി നടയടയ്ക്കുന്നത്.

നെയ്യഭിഷേകം

നെയ്യഭിഷേകം

അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടാണ് നെയ്യഭിഷേകം. ഇരുമുടിയില്‍ നെയ്‌തേങ്ങയുമായി മല ചവിട്ടുന്ന അയ്യപ്പന്‍മാരുടെ ആത്മസമര്‍പ്പണമാണ് നെയ്യഭിഷേകം.

പതിനെട്ടാം പടി

പതിനെട്ടാം പടി

ശബരിമലയുടെ മാത്രം പ്രത്യേകതയാണ് പതിനെട്ടാം പടി. അയ്യപ്പന്റെ ആധിപത്യത്തിലുള്ള പൂങ്കാവനത്തിലെ 18 മലകളാണ് പതിനെട്ട് പടിയേയും സങ്കല്‍പ്പിച്ചിരിക്കുന്നത്. ദര്‍ശനത്തിനു മുന്‍പ് ഈ പതിനെട്ടു മലകളും ചവിട്ടിയിരിക്കണം എന്നതാണ് ചടങ്ങ്. അതിന്റെ ഫലമായാണ് പതിനെട്ടാം പടി കയറുന്നത്.

English summary

Lesser Known Facts About Sabarimala

Sabarimala is a Hindu pilgrimage center located in the Western Ghat mountain ranges of Pathanamthitta District. Here are some lesser known facts about sabarimala.
X
Desktop Bottom Promotion