Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നിലംതൊടാതെ നില്ക്കുന്ന തൂണ്, ഹനുമാന്റെയും സീതയുടെയും പാദമുദ്ര; വിസ്മയം ഈ ലേപാക്ഷി ക്ഷേത്രം
തറയില്‍ തൊടാതെ മേല്‍ക്കൂരയില്‍ തൂങ്ങിക്കിടക്കുന്ന ഒരു തൂണ് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇതൊരു തമാശയല്ല. അങ്ങനെയൊരു അത്ഭുത കല് തൂണ് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിലാണ് ഈ ആത്ഭുത തൂണ് ഉള്ളത്. മധ്യകാലഘട്ടത്തില്‍ നിര്‍മ്മിച്ച വാസ്തുവിദ്യാ വിസ്മയമാണ് ഈ ക്ഷേത്രം. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. ഇവിടെയുത്തുന്നവര് കൗതുകത്തോടെ ഈ കല് തൂണിന്റെ അടിയിലൂടെ ഒരു തുണിയോ കടലാസോ കടത്തിവിട്ട് അത് ശരിക്കും നിലത്തു തൊടുന്നില്ലേ എന്ന് പരിശോധിക്കാറുണ്ട്.
ലേപാക്ഷി ക്ഷേത്രം എന്നും അറിയപ്പെടുന്ന വീരഭദ്ര ക്ഷേത്രം ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ ഉഗ്രരൂപമായ വീരഭദ്രസ്വാമയെയാണ് ഈ ക്ഷേത്രത്തില്‍ പൂജിക്കുന്നത്. ക്ഷേത്രത്തിന്റെ സങ്കീര്‍ണ്ണമായ രൂപകല്‍പ്പനയും വാസ്തു വിസ്മയങ്ങളും ശില്പങ്ങളും ഇതിനെ ദേശീയ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാക്കി മാറ്റുന്നു. വിജയനഗരത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നു. ആമയുടെ ആകൃതിയിലുള്ള പാറക്കെട്ടിലാണ് ക്ഷേത്രത്തിന്റെ ഭൂരിഭാഗവും നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍, ഈ കുന്നിനെ കൂര്‍മശൈലം എന്നും വിളിക്കുന്നു.

ക്ഷേത്രത്തിന്റെ നിര്‍മാണം
അച്യുതരായ രാജാവിന്റെ കാലത്ത് വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലുള്ള ഗവര്‍ണര്‍മാരായ വിരൂപണ്ണ നായകയും വിയന്നയും ചേര്‍ന്നാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് വീരഭദ്ര ക്ഷേത്രം. 1530 നും 1545 നും ഇടയിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് കരുതുന്നത്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ സവിശേഷതകള്‍ വിജയനഗര ശൈലിയിലാണ് ഉള്ളത്. ഇവിടത്തെ ശില്പങ്ങളും വളരെ പ്രശസ്തമാണ്.
ക്ഷേത്രത്തിന്റെ മറ്റൊരു പേര്
ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം ലേപാക്ഷി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും ആമയുടെ ആകൃതിയിലുള്ള പാറക്കെട്ടിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍, ഈ കുന്നിനെ കുര്മശൈലം എന്നും വിളിക്കുന്നു.
ക്ഷേത്രത്തിന്റെ മൂന്ന് ഭാഗങ്ങള്‍
ലേപാക്ഷി ക്ഷേത്രത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ട്. അസംബ്ലി ഹാള്‍, അന്തേമുറി, ശ്രീകോവില്‍. ഒരു കെട്ടിടമെന്ന നിലയില്‍ ക്ഷേത്രം രണ്ട് ചുറ്റുമതിലുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഏറ്റവും പുറം ഭിത്തിയുള്ള ചുറ്റുമതിലിന് മൂന്ന് ഗേറ്റുകളുണ്ട്. ഇതില്‍ വടക്കേ ഗേറ്റാണ് പതിവായി ഉപയോഗിക്കുന്നത്. അകത്തെ കിഴക്ക് ഗേറ്റ് അസംബ്ലി ഹാളിലേക്കുള്ള പ്രവേശനമാണ്. ഇത് ഒരു വലിയ തുറന്ന ഹാളാണ്.
വീരഭദ്ര ക്ഷേത്രവും അത്ഭുത തൂണും
ക്ഷേത്രത്തിന്റെ പുറംഭാഗത്ത് മേല്ക്കൂരയെ താങ്ങിനിര്‍ത്തുന്ന 70 കല്‍ത്തൂണുകളുള്ള കൂറ്റന്‍ നൃത്തശാലയുണ്ട്. അവയില്‍ നിലം തൊടാത്ത ഒരു തൂണുണ്ട്. അതൊരു ചെറിയ തൂണല്ല, 20 അടി ഉയരമുള്ള ഉറച്ച കരിങ്കല്‍ തൂണാണ്. ഈ തൂണിന്റെ അടിത്തറയും നിലവും തമ്മില്‍ ഒരു വിടവുണ്ട്. ഈ തൂണ് എങ്ങനെയാണ് നിലംതൊടാതെ നില്‍ക്കുന്നത് എന്നതിനെക്കുറിച്ച് നിരവധി കഥകളുണ്ട്. ഒരു കഥ അനുസരിച്ച്, പണ്ട് ഒരു ബ്രിട്ടീഷ് എഞ്ചിനീയര്‍ രഹസ്യം അറിയാന്‍ വേണ്ടി തൂണ് നീക്കാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടെ പത്ത് തൂണുകള്‍ കൂടി ഒന്നിച്ച് നീങ്ങി. കെട്ടടത്തിന്റെ മുഴുവന്‍ ഘടനയുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഓരോ തൂണുകളും സ്ഥാപിച്ചിരിക്കുന്നതെന്ന് എഞ്ചിനീയര്‍ക്ക് മനസ്സിലായി.
ഹനുമാന്റെയും സീതയുടെയും പാദമുദ്ര
ക്ഷേത്രത്തില്‍ ഹനുമാന്റെയും സീതാദേവിയുടെയും കാല്‍പ്പാടുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷേ ഇപ്പോഴും ഇത് ഒരു നിഗൂഢതയാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.
അഗസ്ത്യ മുനി താമസിച്ചിരുന്ന സ്ഥലം
ശ്രീകോവിലിലെ ഒരു ഗുഹാമണ്ഡപത്തില് ലിംഗ പ്രതിഷ്ഠ നടത്തുമ്പോള്‍ അഗസ്ത്യ മുനി ഇവിടെ താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.
നന്ദി ശില്പം
ലേപാക്ഷി ക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി 20 അടി ഉയരവും 30 അടി നീളവുമുള്ള കൂറ്റന്‍ നന്ദി വിഗ്രഹം സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റ കല്ലില്‍ നിന്ന് കൊത്തിയെടുത്ത ഈ ഗ്രാനൈറ്റ് പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നാണെന്ന് പറയപ്പെടുന്നു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ നിരവധി കന്നഡ ലിഖിതങ്ങളും ഇവിടെ കാണാം.



Click it and Unblock the Notifications