Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
ജീവിതത്തില്‍ എന്തും നേരിടാനുള്ള ധൈര്യം, ഈ 5 രാശിക്കാര്‍ ജന്മനാ ഭയമില്ലാത്തവര്‍
ജ്യോതിഷ പ്രകാരം 12 രാശികളുണ്ട്. രാശികള്‍ ഓരോ ഗ്രഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ രാശിക്കാര്‍ക്ക് അവരുടെ ഭരണ ഗ്രഹങ്ങള്‍ക്കനുസരിച്ച് ഫലം ലഭിക്കും. എല്ലാ രാശിചിഹ്നങ്ങള്‍ക്കും അതിന്റേതായ തനതായ സ്വഭാവവുമുണ്ട്. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കഠിനാധ്വാനത്തിലൂടെ ഒരു വ്യക്തി തീര്‍ച്ചയായും വിജയം കൈവരിക്കുന്നു.
ജ്യോതിഷ വിശ്വാസമനുസരിച്ച് ചില രാശിക്കാര്‍ വളരെ കഠിനാധ്വാനികളും ഭയമില്ലാത്തവരുമായി കണക്കാക്കുന്നു. ഇക്കൂട്ടര്‍ക്ക് ജീവിതത്തില്‍ അവരുടെ സ്വഭാവവിശേഷങ്ങള്‍ കൊണ്ട് പലവിധ ഭാഗ്യം കൈവരുന്നു. ഓരോ നിമിഷവും ഭാഗ്യം ഇവരെ അനുകൂലിക്കുന്നു. ജ്യോതിഷപ്രകാരം, ഭയമില്ലാത്തവരും കഠിനാധ്വാനികളുമായ രാശികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
രാശിചക്രത്തിന്റെ ആദ്യ ചിഹ്നമായ മേടം രാശിക്കാരായ ആളുകള്‍ ധീരരും ഭയമില്ലാത്തവരുമായി കണക്കാക്കപ്പെടുന്നു. ധൈര്യത്തിന്റെയും ശക്തിയുടെയും ഗ്രഹമായ ചൊവ്വയുടെ സ്വാധീനം ഈ രാശിയിലെ ആളുകളില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്കും ഈ ഗുണങ്ങള്‍ കാണാം. പ്രതികൂല സാഹചര്യങ്ങളിലും പരിഭ്രാന്തരാകാതെ അവര്‍ ധൈര്യത്തോടെ മുന്നേറുന്നു. മറ്റുള്ളവരുടെ മനസ്സിലെ ഭയം അകറ്റാന്‍ കഴിയുന്ന ഗുണങ്ങളും ഈ രാശിക്കാര്‍ക്ക് ഉണ്ട്.
ചിങ്ങം
സൂര്യന്റെ ഉടമസ്ഥതയിലുള്ള ചിങ്ങം രാശിക്കാര്‍ നിര്‍ഭയരും ധൈര്യശാലികളുമാണ്. വിഷമകരമായ സാഹചര്യങ്ങള്‍ പോലും സ്വയം തിരുത്താനുള്ള ശക്തി ഈ രാശിക്കാര്‍ക്ക് ഉണ്ട്. ചിങ്ങം രാശിക്കാര്‍ സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്നതും കാണാം. ഇതോടൊപ്പം നേതൃഗുണവും ഈ രാശിക്കാരില്‍ കാണാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും അവര്‍ക്ക് ധൈര്യത്തിന് ഒട്ടും കുറവില്ല. തങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ ഏത് പ്രയാസകരമായ സാഹചര്യവും നേരിടാന്‍ അവര്‍ എപ്പോഴും തയ്യാറാണ്. അവരില്‍ ധൈര്യവും നിര്‍ഭയത്വവും സദാസമയം കാണാം.
ധനു
അഗ്നി മൂലകത്തിന്റെ പ്രധാന ചിഹ്നമായ ധനു രാശിയിലെ ആളുകള്‍ നിര്‍ഭയരും ധീരരുമായി കണക്കാക്കപ്പെടുന്നു. ജീവിതത്തില്‍ എന്തെങ്കിലും റിസ്ക് എടുക്കുന്നതിന് മുമ്പ് അവര്‍ ചിന്തിക്കാറുണ്ടെങ്കിലും അപകടസാധ്യതയുള്ള ജോലി ചെയ്യുന്നത് അവര്‍ ആസ്വദിക്കുന്നു. ഈ രാശിക്കാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് പലപ്പോഴും കാണാം, അതില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.
കുംഭം
ശനിയുടെ ഉടമസ്ഥതയിലുള്ള കുംഭം രാശിക്കാര്‍ക്ക് ധൈര്യത്തിന് ഒരു കുറവുമില്ല, ഈ രാശിക്കാര്‍ ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നു, അവരുടെ ജീവിതത്തില്‍ തീരുമാനങ്ങള്‍ നിര്‍ഭയമായി എടുക്കുന്നതായി കാണാം. അവര്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്ന് അവരുടെ സംസാരരീതിയില്‍ നിന്ന് തന്നെ മനസ്സിലാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications