Leo Horoscope 2022: ചിങ്ങം രാശിക്കാരുടെ ആരോഗ്യം, സമ്പത്ത്, നേട്ടം, കരിയര്‍; 2022 വര്‍ഷഫലം

2022 ലെ ചിങ്ങം രാശിഫലം വേദ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തര്‍ക്കും പറയുന്നത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ചിങ്ങം രാശിക്കാര്‍ക്ക് 2022 ല്‍ സാമ്പത്തിക അഭിവൃദ്ധിയും കരിയറിലെ വളര്‍ച്ചയും ഉള്ള ഒരു നല്ല വര്‍ഷമായിരിക്കും. ഈ വര്‍ഷം ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

Leo Horoscope 2022

എന്നാല്‍ അതിനെയെല്ലാം വളരെയധികം ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കുന്നു. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്തുന്ന ഒരു വര്‍ഷമാണ് ഇപ്പോള്‍. നിങ്ങള്‍ വര്‍ഷം മുഴുവനും പോസിറ്റീവായി തുടരുകയും ജോലിയിലും ബന്ധങ്ങളിലും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിനും സഹായിക്കുകയും ചെയ്യുന്നു. 2022-ലെ 12 രാശിക്കാരുടേയും ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഫലങ്ങള്‍ ഇപ്രകാരം

ഫലങ്ങള്‍ ഇപ്രകാരം

2022 ലെ ചിങ്ങം രാശിയുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഈ വര്‍ഷം കുട്ടികളുടെ ആരോഗ്യം നിങ്ങളെ ആശങ്കപ്പെടുത്തും. 2022 ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള മികച്ച സമയമായിരിക്കാം, വിവാഹിതരായ ദമ്പതികള്‍ക്ക് സന്താനഭാഗ്യത്തിനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങളുടെ സാമൂഹിക നിലയും ഉയര്‍ന്നേക്കാം, ഈ വര്‍ഷം നിങ്ങളുടെ കുടുംബത്തില്‍ മംഗളകരമായ സംഭവങ്ങള്‍ നടന്നേക്കാം. കുടുംബം, വിവാഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ക്ക് പുറമെ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്ന ഒരു വര്‍ഷമാണ് 2022. ഏപ്രില്‍ അവസാന വാരം മുതല്‍ ജൂലൈ പകുതി വരെ കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. അതിനാല്‍ നിങ്ങള്‍ വിവാഹിതനാണെങ്കില്‍, ഈ വര്‍ഷം നിങ്ങള്‍ക്ക് നല്ലതായിരിക്കും, എന്നാല്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ആരോഗ്യ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ കാരണം നിങ്ങള്‍ക്ക് കുറച്ച് മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യതയുണ്ട്.

ഫലങ്ങള്‍ ഇപ്രകാരം

ഫലങ്ങള്‍ ഇപ്രകാരം

ജനുവരി മാസത്തില്‍, മാസത്തിന്റെ ആദ്യ ഭാഗങ്ങളില്‍, ചിങ്ങം രാശിക്കാര്‍ ഇതര തൊഴില്‍ മാറ്റങ്ങളോ ഒരുപക്ഷേ വിദേശ ജോലിയോ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഫെബ്രുവരി മാസത്തില്‍, ചിങ്ങം രാശിക്കാര്‍ക്കുണ്ടാവുന്ന എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതാവുകയും ഐക്യം പുനഃസ്ഥാപിക്കുകയും ചെയ്യും. സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ ചൊവ്വയുടെ മാറ്റം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരുടെ നിയന്ത്രണത്തിലായിരിക്കാനോ തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കാനോ ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. 2022 ലെ ശുക്രന്‍ ചിങ്ങം രാശിക്കാരില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും.പ്രണയത്തിന്റെ കാര്യത്തില്‍ ഇവരെ തേടി മികച്ച ഫലങ്ങള്‍ വരുന്നു.

ഫലങ്ങള്‍ ഇപ്രകാരം

ഫലങ്ങള്‍ ഇപ്രകാരം

മാര്‍ച്ച് മാസത്തില്‍, നിങ്ങളുടെ ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകാം. ചിങ്ങം രാശിക്കാര്‍ തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള അമിത ആയാസം ഒഴിവാക്കാന്‍ ശ്രമിക്കണം. ഏപ്രില്‍ മാസത്തില്‍, സാമ്പത്തികമായി ചിങ്ങം രാശിക്കാര്‍ അശ്രദ്ധമായി ചെലവഴിക്കുകയോ സാമ്പത്തിക നിക്ഷേപങ്ങളോ ഊഹക്കച്ചവടങ്ങളോ നടത്തുകയോ ചെയ്യരുത്. ഇത് വലിയ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ഫലങ്ങള്‍ ഇപ്രകാരം

ഫലങ്ങള്‍ ഇപ്രകാരം

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍, ഏതെങ്കിലും പ്രൊഫഷണല്‍ കോഴ്സിലേക്ക് പ്രവേശനം തേടാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. ബന്ധങ്ങളുടെ കാര്യത്തില്‍, നിങ്ങള്‍ ജാഗ്രതയോടെ മുന്നോട്ട് പോവേണ്ടതാണ്. മെയ് മാസം അല്‍പ്പം സമ്മര്‍ദപൂരിതമായേക്കാം. അതിനാല്‍ ചിങ്ങം രാശിക്കാര്‍ മാനസികമായി നല്ലതുപോലെ വിശ്രമിക്കണം. ജൂണ്‍, ജൂലൈ മാസങ്ങളില്‍, ചിങ്ങം രാശിക്കാര്‍ക്ക് മാനസിക പ്രയാസം വളരെയധികം വര്‍ദ്ധിക്കുന്നു. അപ്രതീക്ഷിതമായി ധനനഷ്ടത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

ഫലങ്ങള്‍ ഇപ്രകാരം

ഫലങ്ങള്‍ ഇപ്രകാരം

കുടുംബ ബന്ധങ്ങളില്‍ പലപ്പോഴും മാനസിക പിരിമുറുക്കത്തിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ശാരീരികമായി ആരോഗ്യവാനായിരിക്കും. അതിനുശേഷം, നിങ്ങളുടെ മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ കടന്നുപോകുന്നതിനാല്‍, നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും. നിങ്ങളുടെ ശരീരത്തില്‍ വായു, പിത്തം എന്നിവയുടെ പ്രഭാവം ഉണ്ടാകും. നിങ്ങളുടെ കണ്ണുകളിലെ നീര്‍വീക്കം, മങ്ങിയ കാഴ്ച, തലവേദന തുടങ്ങിയ ചില ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം, കൂടാതെ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ കുറിച്ചും നിങ്ങള്‍ വേവലാതിപ്പെട്ടേക്കാം. പ്രണയത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്.

ഫലങ്ങള്‍ ഇപ്രകാരം

ഫലങ്ങള്‍ ഇപ്രകാരം

വര്‍ഷാവസാനത്തോടെ, ഇത് നിങ്ങളുടെ പ്രിയപ്പെട്ട സമയത്തിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. നിങ്ങളുടെ എല്ലാ ഊര്‍ജ്ജവും നിങ്ങള്‍ ജോലിയില്‍ ചെലവഴിക്കുകയും ചെയ്യുന്ന ഒരു സമയമാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍, ചിങ്ങം രാശിക്കാര്‍ക്ക് ശരിയായ ഭക്ഷണക്രമം ആരംഭിക്കാനും വ്യായാമം ചെയ്യാനും വിശ്രമിക്കാനും കൂടുതല്‍ സമയം ചെലവഴിക്കേണ്ട സമയമാണിത്. ഇനി ഈ വര്‍ഷത്തെ ചിങ്ങം രാശിക്കാരുടെ ഫലങ്ങളെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്.

പ്രണയ ജീവിതം

പ്രണയ ജീവിതം

2022 ല്‍, ചിങ്ങം രാശിക്കാര്‍ പ്രണയത്തില്‍ പല വഴികളും തേടുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നിങ്ങള്‍ക്കും പങ്കാളിക്കും ഇടയില്‍ വഴക്കുകള്‍ ഉണ്ടായേക്കാവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്ന വര്‍ഷമാണ്. വിവാഹാലോചനകള്‍ ഏപ്രിലിനു ശേഷം കൃത്യമായി തീരുമാനിക്കപ്പെടുന്നു. ചെറിയ കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം, പക്ഷേ അവ നിങ്ങളുടെ ബന്ധത്തെ കാര്യമായി ബാധിച്ചേക്കില്ല.

കരിയര്‍

കരിയര്‍

ചിങ്ങം രാശിക്കാര്‍ക്ക്, വര്‍ഷത്തിന്റെ ആരംഭം ജോലിയുടെയും തൊഴില്‍ മേഖലയുടെയും കാര്യത്തില്‍ വളരെയധികം അനുകൂലമായിരിക്കും. വ്യാഴം ഏഴാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍, ചിങ്ങം രാശിക്കാര്‍ക്ക് 2022 ലെ കരിയര്‍ പ്രവചനങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ജോലിയിലും തൊഴിലിലും ഗണ്യമായ പുരോഗതി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്നവരെങ്കില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാവുന്നതിനുള്ള സൂചനയുണ്ട്. നിങ്ങള്‍ ആഗ്രഹിച്ച നേട്ടങ്ങള്‍ ലഭിക്കുന്നു. ജോലിക്കാര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷത്തിന്റെ അവസാന പകുതിയില്‍, നേരിയ പ്രതികൂല ഫലമുണ്ടാക്കാം. ആറാം ഭാവത്തില്‍ ശനിയുടെ അനുകൂല സ്വാധീനം കാരണം നിങ്ങളുടെ ജോലിയിലും തൊഴിലിലും പ്രതികൂല ഫലം ഉണ്ടാവില്ല.

വിദ്യാര്‍ത്ഥികള്‍ക്ക്

വിദ്യാര്‍ത്ഥികള്‍ക്ക്

2022 ലെ ചിങ്ങം രാശിഫലം അനുസരിച്ച്, മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വിജയിക്കാന്‍ അവസരമുണ്ട്. വര്‍ഷത്തിന്റെ മധ്യത്തില്‍ പക്ഷേ ഈ രാശിക്കാര്‍ക്ക് പഠനത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടിവരും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ഷത്തിന്റെ അവസാന ഭാഗത്ത്, അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ അതിനുള്ള അവസരം ലഭിച്ചേക്കാം.

സാമ്പത്തികം

സാമ്പത്തികം

ചിങ്ങം രാശിഫലം 2022 അനുസരിച്ച്, സാമ്പത്തികമായി ചിങ്ങം രാശിക്കാര്‍ക്ക് ഇത് നല്ല വര്‍ഷമായിരിക്കും. ഈ വര്‍ഷം നിങ്ങള്‍ക്ക് നല്ല സാമ്പത്തിക ഫലം ലഭിക്കും. തൊഴില്‍പരമായി പെട്ടെന്നുള്ള പുരോഗതി കാരണം, നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ഏപ്രില്‍ 6 ന് ശേഷം നിങ്ങളെ തേടി പല കോണില്‍ നിന്നും ലാഭം വരുന്നു. ഈ കാലയളവില്‍ സുഹൃത്തുക്കള്‍, ജീവിത പങ്കാളികള്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ പങ്കാളികള്‍ എന്നിവയിലൂടെ നിങ്ങള്‍ സമ്പത്ത് സമ്പാദിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

കുടുംബം

കുടുംബം

2022 ലെ ചിങ്ങം രാശിയുടെ കുടുംബത്തിന്റെ ഫലം അനുസരിച്ച്, ചിങ്ങം രാശിക്കാര്‍ വളരെ നന്നായി ഇടപഴകുന്നവരായിരിക്കും. പ്രത്യേകിച്ച് പ്രായത്തില്‍ നിങ്ങളോട് അടുത്ത ബന്ധുക്കള്‍. ഇതില്‍ സഹോദരങ്ങളും ഉള്‍പ്പെടുന്നു. വിവാഹിതരായ ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ കുടുംബത്തിലേക്ക് ഉണ്ടാവുന്നുണ്ട്. ചിങ്ങം രാശിക്കാര്‍ക്ക് വിവാഹത്തിന് വളരെ നല്ല വര്‍ഷമാണ്. നല്ല ഫലങ്ങള്‍ ലഭിക്കാന്‍ വ്യാഴവും ശനിയും ചേര്‍ന്നിരിക്കുമ്പോള്‍ വിവാഹം കഴിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നതിനുള്ള വളരെ നല്ല കാലഘട്ടമാണിത്.

വിവാഹം

വിവാഹം

ചിങ്ങം രാശിഫലം 2022 അനുസരിച്ച്, ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങള്‍ നിങ്ങളുടെ ബന്ധത്തിന് മികച്ചതായിരിക്കും. ഈ വര്‍ഷം നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും, കൂടാതെ എല്ലാ തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും ഒരുമിച്ച് പരിഹരിക്കാനും നിങ്ങള്‍ക്ക് കഴിയും. ഈ കാലയളവില്‍, നിങ്ങളുടെ ബന്ധം മനസ്സിലാക്കാനും ശക്തമാക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

ആരോഗ്യം

ആരോഗ്യം

ചിങ്ങം 2022 ആരോഗ്യഫലം അനുസരിച്ച്, ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍, അതായത് ജനുവരി മുതല്‍ ഏപ്രില്‍ വരെ, രോഗവുമായി ബന്ധപ്പെട്ട ബിപി വൈറല്‍ അണുബാധയ്ക്കുള്ള സാധ്യതയുണ്ട്.ദഹനപ്രശ്‌നം ഉണ്ടാകാം. 2022-ല്‍ നിങ്ങള്‍ക്ക് വലിയ രോഗങ്ങളും പരിക്കുകളും ഉണ്ടാകാനുള്ള സാധ്യതകള്‍ ഉണ്ട്. അതിനാല്‍ യാത്രാവേളയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു. നല്ല ഭക്ഷണ ശീലങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളും നിങ്ങളെ ആരോഗ്യകരവും മെച്ചപ്പെട്ട അവസ്ഥയിലേക്ക് നയിക്കുന്നു.

ഭാഗ്യ സംഖ്യ

ഭാഗ്യ സംഖ്യ

2022ല്‍ ചിങ്ങം രാശിക്കാരുടെ ഭാഗ്യ സംഖ്യകള്‍ 5 ആണ്. അവരുടെ ഭാഗ്യ സംഖ്യ അനുസരിച്ച് ഈ വര്‍ഷം ഉത്സാഹം നിലനില്‍ക്കുന്ന സമയമാണ്. ഈ വര്‍ഷം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. സ്വന്തമായി ഒരു വീടോ കടയോ എന്ന നിങ്ങളുടെ സ്വപ്നങ്ങള്‍ ഈ വര്‍ഷം സാക്ഷാത്കരിക്കപ്പെട്ടേക്കാം. ബുധനും സൂര്യനും പരസ്പരം മനോഹരമായ സൗഹൃദം പുലര്‍ത്തുന്നതിനാല്‍ 2022 നിങ്ങളുടെ ബിസിനസ്സിലോ ജോലിയിലോ പുതിയ അവസരങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

ശനിയെ ആരാധിക്കാന്‍ ശ്രമിക്കുക. വിവാഹിതരായ ദമ്പതികള്‍ അവരുടെ ദാമ്പത്യ ജീവിതത്തില്‍ സമാധാനവും ഐക്യവും ഊഷ്മളതയും നിലനിര്‍ത്തേണ്ടതുണ്ട്.അതിന് വേണ്ടി പ്രാര്‍ത്ഥിക്കുക. അഭിമുഖങ്ങളില്‍ വിജയിക്കുന്നുണ്ട് ഇവര്‍. എല്ലായ്‌പ്പോഴും സത്യം പറയുക, ആരോടും കള്ളം പറയരുത്, നിങ്ങള്‍ അത് നിറവേറ്റുന്നുവെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കുക

X
Desktop Bottom Promotion