For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങ വീണ്ടും ഉപയോഗിച്ചാല്‍ നെഗറ്റീവ് എനര്‍ജി

നാരങ്ങ മന്ത്രവാദത്തിന് ഉപയോഗിക്കാറുണ്ട്. അതിനു പിന്നില്‍ ചില ശാ്‌സ്ത്രങ്ങളും വിശ്വാസങ്ങളുമുണ്ട്

|

സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. എന്നാല്‍ നാരങ്ങയെക്കുറിച്ച് പല വിധത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നമ്മുടെ ചുറ്റും നിലനില്‍ക്കുന്നുണ്ട്. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറയെ നിലനില്‍ക്കുന്ന നാടാണ് നമ്മുടെ. എത്രയേറെ പുരോഗമന വാദം പറഞ്ഞാലും അതൊന്നും ഒരിക്കലും നമ്മുടെ വിശ്വാസങ്ങളെ ഇല്ലാതാക്കില്ല. മന്ത്രവാദത്തിവുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലുമുണ്ട് ചില വിശ്വാസങ്ങള്‍. മന്ത്രവാദത്തിനും പൂജകള്‍ക്കും ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ ഉപയോഗിക്കുന്നതിന് പിന്നില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ അറിയേണ്ടത് അത്യാവശ്യമാണ്.

വാസ്തുപ്രകാരം ഈ മരങ്ങള്‍ വീട്ടില്‍ വേണ്ട അത് ദോഷംവാസ്തുപ്രകാരം ഈ മരങ്ങള്‍ വീട്ടില്‍ വേണ്ട അത് ദോഷം

പൂജകള്‍ക്കും മറ്റും നാരങ്ങ പലരും ഉപയോഗിക്കാറുണ്ട്. ദേവീ ക്ഷേത്രങ്ങളിലാണ് പലപ്പോഴും നാരങ്ങ വളരെയധികം ഉപയോഗിക്കുന്നത്. സര്‍വ്വ രോഗ നിവാരിണിയാണ് നാരങ്ങ. എന്നാല്‍ മന്ത്രവാദത്തിനും മറ്റും നാരങ്ങ ഉപയോഗിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഇത്തരത്തിലുള്ള പല വിധത്തിലുള്ള കാര്യങ്ങള്‍ നാരങ്ങയെക്കുറിച്ചുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

 ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍

ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍

ഒരു പ്രാവശ്യം പൂജക്കോ മറ്റോ ഉപയോഗിച്ച നാരങ്ങ പിന്നീട് ഒരു കാരണവശാലും ഉപയോഗിക്കരുത്. കാരണം ഇത് നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു. മാത്രമല്ല നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് ഭാവിയിലും ദോഷം വരുത്തുന്നു. നെഗറ്റീവ് എനര്‍ജിവരുത്തുന്നതിനാല്‍ നാരങ്ങയുടെ ഉപയോഗം വളരെയധികം ശ്രദ്ധിക്കണം.

ശത്രുനാശത്തിന്

ശത്രുനാശത്തിന്

ശത്രുനാശത്തിന് പലപ്പോഴും നാരങ്ങ കൊണ്ട് മന്ത്രവാദം ചെയ്യുന്നതിന് ശ്രമിക്കാറുണ്ട്. ശത്രു നാശത്തിന് വളരെയധികം ഉപയോഗിക്കുന്നു നാരങ്ങ. നമ്മുടെ നാട്ടില്‍ ഇത് കുറവാണെങ്കിലും മറ്റ് സ്ഥലങ്ങളില്‍ ഇത് വളരെ കൂടുതലാണ്. ഒരാളെ ശാരീരികമായോ മാനസികമായോ നശിപ്പിക്കുകയായിരിക്കും പലപ്പോഴും മന്ത്രവാദത്തിന്റെ പ്രധാന ലക്ഷ്യം.

 ഐശ്വര്യത്തിന്

ഐശ്വര്യത്തിന്

മന്ത്രവാദത്തിന് മാത്രമല്ല ഐശ്വര്യത്തിനും നമ്മള്‍ നാരങ്ങ ഉപയോഗിക്കുന്നു. നാരങ്ങയും പച്ചമുളകും ചേര്‍ത്ത് കോര്‍ത്ത് പ്രധാന വാതിലിനു മുന്നില്‍ തൂക്കിയിടുന്നത് വിശ്വാസത്തിന്റെ പുറത്താണ്. ഇത് ദുഷ്ടശക്തികളെ വീട്ടിനുള്ളിലേക്ക് കടക്കാതെ സംരക്ഷിയ്ക്കുന്നു.

വിശ്വാസം

വിശ്വാസം

ഐശ്വര്യം വാരിക്കോരി തരുന്ന ലക്ഷ്മീ ദേവിയും ദാരിദ്ര്യത്തിലേക്ക് നമ്മളെ എത്തിക്കുന്ന ചേട്ടാഭാഗവതിയും എല്ലാം നമ്മുടെ വിശ്വാസങ്ങളുടെ ഭാഗമാണ്. എന്നാല്‍ ചേട്ടാഭഗവതിയെ വീട്ടില്‍ നിന്ന് പുറത്താക്കാം നാരങ്ങ ഉപയോഗിച്ച്. നാരങ്ങയും പച്ചമുളകും ഉപയോഗിക്കുന്നത് ചേട്ടാ ഭഗവതിയെ വീട്ടില്‍ നിന്നും പുറത്താക്കാനാണ് എന്നാണ് വിശ്വാസം.

ആരാണ് ചേട്ടാഭഗവതി

ആരാണ് ചേട്ടാഭഗവതി

ഐശ്വര്യദേവതയായ ലക്ഷ്മിയുടെ സഹോദരിയാണ് ചേട്ടാഭഗവതി. നിര്‍ഭാഗ്യങ്ങളുടേയും ദുരിതത്തിന്റേയും ദേവതയാണ് ഈ ദേവി എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വീട്ടില്‍ ഐശ്വര്യം കൊണ്ട് വരുന്നതിന് ചേട്ടാഭഗവതിയെ വീട്ടില്‍ നിന്നും പുറത്താക്കണം.

നാരങ്ങയും പച്ചമുളകും

നാരങ്ങയും പച്ചമുളകും

നാരങ്ങയും പച്ചമുളകും കോര്‍ത്തിടുന്നത് ദുര്‍മൂര്‍ത്തികളെ ഓടിയ്ക്കുകയും ദൈവീക സാന്നിധ്യം വീട്ടില്‍ നിറയ്ക്കുകയും ചെയ്യും. മാത്രമല്ല വീട്ടില്‍ ധാരാളം പോസിറ്റീവ് എനര്‍ജി നിറക്കുകയും ചെയ്യുന്നു.

മന്ത്രവാദത്തില്‍ നാരങ്ങ

മന്ത്രവാദത്തില്‍ നാരങ്ങ

ദുഷ്ടശക്തികളെ ആകര്‍ഷിക്കാനാണ് മന്ത്രവാദത്തില്‍ നാരങ്ങ ഉപയോഗിക്കുന്നത്. നാരങ്ങ ഉപയോഗിച്ച് നശിപ്പിക്കുകയാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം.

ശാപം ഫലിയ്ക്കുന്ന നാരങ്ങ

ശാപം ഫലിയ്ക്കുന്ന നാരങ്ങ

ദുഷ്ടശക്തികളുടെ ശാപം ഫലിക്കുന്ന നാരങ്ങയാണ് നമുക്ക് നശിപ്പിക്കേണ്ടയാളുടെ നാശത്തിനായി പ്രവര്‍ത്തിക്കുന്നത്. ആ വ്യക്തി നാരങ്ങ കഴിയ്ക്കുകയോ മറ്റേതെങ്കിലും രീതിയില്‍ ഉപയോഗിക്കുകയോ ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിയ്ക്കും എന്നാണ് ഒരു വിശ്വാസം. അതുകൊണ്ട് തന്നെയാണ് വ്യാപകമായ രീതിയില്‍ ഇത് ഉപയോഗിക്കുന്നത്.

English summary

lemons are used for black magic

Lemons are using for black magic,here is the secret read on.
Story first published: Thursday, May 3, 2018, 16:58 [IST]
X
Desktop Bottom Promotion