Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
2022-ലെ അവസാന ഗ്രഹമാറ്റം: ശുക്രന് ഉദിച്ചുയരും തലവര തെളിയും രാശിക്കാര്‍
ഗ്രഹമാറ്റങ്ങള്‍ ഓരോ രാശിക്കാരേയും ബാധിക്കുന്നുണ്ട്. മാറി വരുന്ന രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തെ അനുകൂലവും പ്രതികൂലവുമാക്കി മാറ്റുന്നുണ്ട്. പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി അധികം സമയം വേണ്ട എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ അതായത് 2022-ലെ അവസാന രാശിമാറ്റത്തില്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന നേട്ടങ്ങള്‍ കോട്ടങ്ങള്‍ എന്നതാണ് പലരും ഉറ്റുനോക്കുന്നത്. എന്നാല്‍ ചില രാശിക്കാര്‍ക്ക് രാശിമാറ്റങ്ങള്‍ അല്ലെങ്കില്‍ ഗ്രഹമാറ്റങ്ങള്‍ പോസിറ്റീവ് ഫലം നല്‍കുന്നുണ്ട്.

ഡിസംബര്‍ 31നാണ് ഈ വര്‍ഷത്തെ അവസാന രാശിമാറ്റം. ഡിസംബര്‍ 31 ന് വക്രഗഗതിയില് ബുധന്‍ ധനു രാശിയില്‍ പ്രവേശിക്കും. ബുധന്‍ എന്ന ഗ്രഹത്തിന് ജ്യോതിഷത്തിലുള്ള പ്രാധാന്യം നിസ്സാരമല്ല. നമ്മുടെ ബുദ്ധി, സാമ്പത്തികം, ആശയവിനിമയം, ബിസിനസ്, മാനേജ്മെന്റ് എന്നിവയെ എല്ലാം നിയന്ത്രിക്കുന്ന ഗ്രഹമാണ് ബുധന്‍. ബുധന്റെ രാശി മാറ്റം 2023-ല്‍ ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. 2023-ല്‍ ഈ മാറ്റം വളരെയധികം ഭാഗ്യ യോഗങ്ങളായി മാറുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ രാശിക്കാരില്‍ നിങ്ങളുണ്ടോ എങ്കില്‍ കമന്റ് ചെയ്യൂ.

മേടം രാശി
ബുധന്റെ രാശി മാറ്റം മേടം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കുന്നു. ശുഭഫലങ്ങള്‍ ധാരാളം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഏത് കാര്യം ചെയ്യുമ്പോളും വിജയം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരുന്നില്ല. മാത്രമല്ല സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെട്ട് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല ഫലം ലഭിക്കുന്നു.

മേടം രാശി
ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ അഭിനന്ദിക്കപ്പെടുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുകയും ആരോഗ്യം നല്ലതാവുകയും ചെയ്യുന്നു. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കും. ഏത് കാര്യം ചെയ്താലും അതിനെല്ലാം വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു. ആരോഗ്യപരമായി നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള തടസ്സവും ഉണ്ടാവുകയില്ല. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്ന അവസ്ഥയയുണ്ടാവുന്നു. അതിനെല്ലാം കാരണം ബുധന്റെ രാശിമാറ്റം തന്നെയാണ്.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം നിരവധി അനുകൂല ഫലങ്ങള്‍ ബുധന്റെ രാശി മാറ്റം നല്കുന്നു. സാമ്പത്തിക രംഗത്ത് കൂടുതല്‍ ആധിപത്യം ഉറപ്പിക്കുന്നതിന് സാധിക്കും. ഒരു കാര്യത്തിനും സാമ്പത്തികപരമായി മറ്റൊരാളോട് ചോദിക്കേണ്ട ആവശ്യം വരുന്നില്ല. നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നു. ജോലിയില്‍ വിജയം ലഭിക്കുന്നു. നിങ്ങള്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. അതിന് വേണ്ടി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നില്ല. നിങ്ങള്‍ നടത്തുന്ന സാമ്പത്തിക നിക്ഷേപങ്ങള്‍ വിജയകരമാവുന്നു. സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ പറ്റിയ സയമാണ് ഇപ്പോള്‍.

കര്‍ക്കടകം രാശി
ജോലിയിലും ബിസിനസിലും സാമ്പത്തികപരമായും അല്ലാതേയും ഗുണം ചെയ്യുന്നു. പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നത് അല്പം ശ്രദ്ധിക്കണം. എന്നാല്‍ സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. സമൂഹത്തില്‍ അംഗീകാരവും ബഹുമാനവും പദവിയും നിങ്ങളെ തേടി എത്തുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാത്തിലും ഉപരി ജീവിതത്തില്‍ അനുകൂലമായ ധാരാളം പോസിറ്റീവ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ശരിക്കും പറഞ്ഞാല്‍ ശുക്രദശ ആരംഭിച്ചു എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം എല്ലാ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും മുക്തി നേടുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും അനുകൂല സമയമാണ്. ഒരിക്കലും നിങ്ങള്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ രണ്ടാമത് ചിന്തിക്കേണ്ടി വരുന്നില്ല. കാരണം സാമ്പത്തികമായും ബിസിനസ്പരമായും നിങ്ങളെ തേടി നേട്ടങ്ങള്‍ എത്തുന്നു. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ പിന്തുണ പല കാര്യങ്ങളിലും നിങ്ങളെ തേടി വരുന്നു. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് വളരെയധികം പിന്തുണയും സ്ഥാനവുംലഭിക്കുന്നു. ദൈവാധീനം വളരെയധികം കൂടുതലുള്ള സമയമാണ് ഈ രാശിക്കാര്‍ക്ക്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ഭാഗ്യം കൊണ്ട് വരുന്നു. ഇവര്‍ പുതുവര്‍ഷത്തിലേക്ക് കാല് വെക്കുന്നത് തന്നെ ഭാഗ്യത്തോടെയാണ്. ധാരാളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. കാരണം ഇവര്‍ക്ക് ധാരാളം പണം പല കോണില്‍ നിന്നും ലഭിക്കുന്നു. ഭാഗ്യം ഇവരുടെ ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ മുന്നോട്ട് പോവുന്നു എന്നതാണ് ഈ രാശിസംക്രമണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ധനു രാശി
ജോലിയിലും സമൂഹത്തിലും നിങ്ങള്‍ക്ക് വളരെയധികം ബഹുമാനം ലഭിക്കുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതുമായ സ്ഥാനം ലഭിക്കുന്നു. അഭിമാനത്തോടെ ഏത് കാര്യവും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികപരമായും വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. പൊതുവേ ബുധന്റെ രാശിമാറ്റം മുകളില്‍ പറഞ്ഞ രാശിക്കാര്‍ക്കെല്ലാം തന്നെ അനുകൂലമായി നിരവധി ഫലങ്ങള്‍ നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications