Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
കഷ്ടകാലമെല്ലാം മാറും, കുബേരതുല്യം ജീവിതം; നാളെയോടെ തലവര തെളിയുന്ന നക്ഷത്രക്കാര്‍
ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ഒക്ടോബര്‍ 14 ന് ശനിയാഴ്ച നടക്കും. ഈ ഗ്രഹണസമയത്ത് നിരവധി അദ്വിതീയ യാദൃശ്ചികതകളും സംഭവിക്കാന്‍ പോകുന്നു. വേദ ജ്യോതിഷ പ്രകാരം, ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഒക്ടോബര്‍ 14ന് പിതൃ പക്ഷത്തിന്റെ അവസാനത്തിലായിരിക്കും സംഭവിക്കുന്നത്. ഇതുകൂടാതെ ഗ്രഹണത്തിന്റെ അടുത്ത ദിവസം തന്നെ ശാരദിയ നവരാത്രിയും ആരംഭിക്കും.
ജ്യോതിഷ പ്രകാരം, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നത്. ഒക്ടോബര്‍ 14 ന് സൂര്യഗ്രഹണം ഉണ്ടാകുമ്പോള്‍, അതേ ദിവസം തന്നെ സര്‍വപിതൃ അമാവാസിയും ഉണ്ടാകുന്നു. ഇക്കാരണത്താല്‍, സര്‍വപിതൃ അമാവാസി നാളില്‍ സംഭവിക്കുന്ന ഗ്രഹണം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു.
2012 ശേഷം റിംഗ് ഓഫ് ഫയര്‍ എന്ന പ്രത്യേകത ഉണ്ടാകുന്ന സൂര്യഗ്രഹണമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഈ അത്യപൂര്‍വ്വ പ്രതിഭാസം നക്ഷത്രങ്ങളെയും ബാധിക്കുന്നു. ഈ സൂര്യഗ്രഹണം ചില നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കുമ്പോള്‍ ചിലര്‍ക്ക് ഇത് അത്ര ശുഭകരമല്ല. ജ്യോതിഷത്തില്‍ സൂര്യഗ്രഹണത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണത്തോടെ തലവര മാറുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ജന്‍മനക്ഷത്രത്തില്‍ നിന്ന് രാഹു മാറുന്നത് വലിയ ആശ്വാസം നല്‍കും. ശരാശരി ഏഴോ എട്ടോ മാസങ്ങള്‍ക്കിടയിലാണ് രാഹു ഓരോ നക്ഷത്രവും മാറി സഞ്ചരിക്കുക. ഇതുവരെ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഇപ്പോള്‍ നിങ്ങളെ വിട്ടുപോകുന്നതായിരിക്കും. വളരെയധകം ഭയം നിങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ അതില്‍ നിന്നെല്ലാം മുക്തി നേടാനാകും. വിഷാദങ്ങളെല്ലാം മാറും.
ഏഴില്‍ സൂര്യനും ചൊവ്വയും സഞ്ചരിക്കുന്നതിനാല്‍ വസ്തുക്കളുടെ വില്‍പന തടസപ്പെടും. എന്നിരുന്നാലും ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക. വിഘ്‌നങ്ങള്‍ മാറും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന കലഹങ്ങളെല്ലാം മാറും. നിങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാകും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ സമയമാണ് ഇത്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ ചില നേട്ടങ്ങള്‍ ഈ സമയം ജീവിതത്തിലുണ്ടായേക്കാം. രാഹുവും കേതുവും ജന്‍മരാശിയില്‍ നിന്ന് മാറുന്നത് ഉത്തമമായ ഫലമാണ് നല്‍കുക. നിങ്ങളുടെ കഴിവുകളെല്ലാം പൂര്‍ണമായി പ്രയോജനപ്പെടുത്താനാകും. സാമ്പത്തികമായ വിഷമതകളെല്ലാം നീങ്ങും. ധനപരമായ നേട്ടങ്ങളുണ്ടാകും.
ജന്‍മനക്ഷത്രാധിപനായ ശുക്രന് ഈ സമയം നീചസ്ഥിതി ഉണ്ടാകുന്നതിനാല്‍ വ്യക്തിത്വം കുറച്ച് മങ്ങുന്നതായി തോന്നാം. എന്നാല്‍ ഇഷ്ടദേവതയെ പ്രാര്‍ത്ഥിക്കുകയും പരമശിവന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ വന്നുചേരാം. നിങ്ങളുടെ ചില സംശയങ്ങളും അകലും. ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹത്തിലെ തടസ്സങ്ങളെല്ലാം നീങ്ങുന്നതായിരിക്കും.
രോഹിണി
പാപഗ്രഹങ്ങള്‍ ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ പൊതുവേ നേട്ടങ്ങള്‍ ലഭിക്കും. കുറച്ചുനാളായി അലട്ടിയിരുന്ന പ്രശ്‌നങ്ങളെല്ലാം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്നുപോകും. അപ്രതീക്ഷിതമായി ധനനേട്ടം പോലും കൈവന്നേക്കാം. സാമ്പത്തികമായി ഉയര്‍ച്ച, തൊഴില്‍ ഉന്നതി, ദാമ്പത്യ സുഖം എന്നിവ കൈവരും. ബുധന്‍ ആറില്‍ തുടരുകയാല്‍ വിദ്യാഭ്യാസപരമായ ഉയര്‍ച്ചയും പ്രതീക്ഷിക്കാം. മത്സരപരീക്ഷകളിലും കലാകായികങ്ങളിലും വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. രാഹു കേതുക്കളുടെ രാശിമാറ്റം ഈ നക്ഷത്രക്കാര്‍ക്ക് സമ്മിശ്ര ഫലം നല്‍കും. പൊതുവേ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളുണ്ടാകും.
മകീരം
മകീരം നക്ഷത്രക്കാര്‍ക്ക് ഇത് വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്ന കാലമാണ്. ധനവരവ് ഗംഭീരമായിരിക്കും. വായ്പ ലഭിക്കുക, ചിട്ടി ലഭിക്കുക, ധനം കൈകളില്‍ വന്നുചേരുക തുടങ്ങിയ കാര്യങ്ങള്‍ ലഭിച്ചേക്കാം. ധനവുമായി ബന്ധപ്പെട്ട് ചില ചതികളെ കരുതിയിരിക്കുക. കുട്ടികള്‍ക്കും അനുകൂലമായ സമയമാണ് ഇത്. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ അന്യനാട്ടിലാണെങ്കില്‍ നാട്ടിലേക്ക് വരാനുള്ള സാധ്യത വര്‍ധിക്കുന്നുണ്ട്. കൂടാതെ ജോലിയില്‍ ഉയര്‍ച്ച ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ജോലിമാറ്റത്തിന് സമയം നല്ലതല്ല. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഇനിയും കൂടുതല്‍ വിജയം നേടാന്‍ നിങ്ങള്‍ക്ക് ഈ സമയം സാധിക്കുന്നതായിരിക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് ഈ സമയം അനുകൂലമാണ്. ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില കാര്യങ്ങള്‍ സംഭവിച്ചേക്കാം. പ്രതീക്ഷിക്കാതെ ചില സഹായങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ആഗ്രഹസാഫല്യമുണ്ടാകും. ഏറെക്കാലമായി ആഗ്രഹിച്ച കാര്യങ്ങള്‍ സഫലമായേക്കാം. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം അനുകൂലമാണ്.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടും അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ചെലവുകള്‍ ഈ സമയം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാകുമെങ്കിലും അല്‍പമൊന്ന് ശ്രദ്ധിക്കണം. മറ്റുള്ളവരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ തീര്‍ക്കാനാകും. ഭദ്രകാളീ ദേവിയെ ആരാധിച്ച് മുന്നോട്ട് നീങ്ങിയാല്‍ നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതായിരിക്കും.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കുന്ന സമയമായിരിക്കും ഇത്. സുഖാനുഭവങ്ങള്‍ വര്‍ധിക്കും. ആഢംബര സമൃദ്ധിയോടെ നിങ്ങളുടെ ജീവിതം ആസ്വദിക്കാനാകും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില വസ്തുക്കള്‍ വാങ്ങാനാകും. ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. ശരിയായി പ്രവര്‍ത്തിച്ചാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ലഭിക്കുന്നതായിരിക്കും. ലഭിക്കില്ല എന്ന് ചിന്തിച്ച് ഉപേക്ഷിച്ച കാര്യങ്ങള്‍ നടന്നേക്കാം. ഈ സമയം ശരിരായി പ്രവര്‍ത്തിച്ചാല്‍ ഉയര്‍ച്ച മാത്രമേ ജീവിതത്തിലുണ്ടാകൂ. വിഷമങ്ങളെല്ലാം വിട്ടകലുന്ന സമയമാണ് ഇത്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ഈ സമയം കര്‍മ്മരംഗത്ത് ഉയര്‍ച്ചയും നേട്ടങ്ങളും വന്നുചേരുന്ന സമയമാണ് ഇത്. പ്രതീക്ഷിക്കാതെ വളരെയധികം നേട്ടങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ജോലി രംഗത്ത് പ്രതീക്ഷിക്കാതെ ചില ശുഭവാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അനുകൂലമായ ചില കാര്യങ്ങള്‍ സംഭവിക്കും. നേതൃസ്ഥാനത്ത് വരാനാകും. ഈ സമയം ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഇരട്ട സൗഭാഗ്യം തന്നെ ലഭിക്കുന്നതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വിപുലീകരിക്കാനോ ലാഭം നേടാനോ സാധ്യതയുണ്ട്. പണം അപ്രതീക്ഷിതമായി കയ്യില്‍ വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











