Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
കഷ്ടപ്പാടിന്റെ കനല്‍ച്ചൂടില്‍ ദഹിക്കും, സൂര്യഗ്രഹണം ദോഷകരമായി ബാധിക്കുന്ന 4 രാശിക്കാര്‍
ജ്യോതിഷപരമായ കാഴ്ചപ്പാടില്‍ സൂര്യഗ്രഹണത്തിന് വലിയ പ്രാധാന്യമുണ്ട്. 2023ലെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 20ന് നടന്നുകഴിഞ്ഞു. ഇപ്പോള്‍ വര്‍ഷത്തിലെ രണ്ടാമത്തെ സൂര്യഗ്രഹണം വരികയായി. ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഒക്ടോബര്‍ 14 ന് നടക്കും. ഗ്രഹണങ്ങളും ഗ്രഹചലനങ്ങളുമെല്ലാം മനുഷ്യജീവിതത്തിലും ലോകത്തിലും പലവിധത്തില്‍ പ്രതിഫലിക്കുമെന്ന് ജ്യോതിഷത്തില്‍ പറയുന്നുണ്ട്.
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, വര്‍ഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ പ്രശ്നങ്ങള്‍ കൊണ്ടുവരും. ഒക്ടോബര്‍ 14ലെ സൂര്യഗ്രഹണം ദോഷകരമായി ബാധിക്കുന്ന 4 രാശിക്കാര്‍ ഇവരാണ്.

മേടം
ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം മേടം രാശിക്കാര്‍ക്ക് അത്ര ശുഭകരമായിരിക്കില്ല. ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഈ ഗ്രഹണം നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ വഷളാക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വെല്ലുവിളികളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നേക്കാം.
ചിങ്ങം
വര്‍ഷത്തിലെ രണ്ടാമത്തെ സൂര്യഗ്രഹണത്തില്‍, ചിങ്ങം രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ഈ ജ്യോതിശാസ്ത്ര പ്രതിഭാസം നിങ്ങള്‍ക്ക് അനുകൂലമായേക്കില്ല. ഗ്രഹണകാലത്ത് ചില പ്രതികൂല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. സാമ്പത്തിക നഷ്ടം, മാനസിക പിരിമുറുക്കം എന്നിവ ഉണ്ടാക്കും.
വളരെ കരുതലോടെ മുന്നോട്ട് നീങ്ങേണ്ട സമയമാണ് ഇത്. നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. സാമ്പത്തിക നഷ്ടത്തിന് ശക്തമായ സാധ്യതയുണ്ട്. ഈ കാലയളവില്‍, നിങ്ങളുടെ ജീവിതത്തിലെ അനിയന്ത്രിതമായ ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ നശിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ ഒരു ലോണ്‍ എടുക്കേണ്ടി വരാനും സാധ്യതയുണ്ട്. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുമെന്ന ഭയം വേട്ടയാടും. ഈ സമയത്ത് മറ്റ് ആളുകള്‍ നിങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചേക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക് സൂര്യഗ്രഹണ സമയത്ത് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലഘട്ടം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങള്‍ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ കാലയളവില്‍ മാനസിക പിരിമുറുക്കവും ആരോഗ്യ സംബന്ധമായ ആശങ്കകളും നിങ്ങളെ വേട്ടയാടും.
ആരോഗ്യപരമായ കാഴ്ചപ്പാടില്‍, ഈ സമയം ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അതുകൊണ്ട് രോഗങ്ങളെ നിസ്സാരമായി കാണരുത്. പകരം ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കുക. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസവും കുറഞ്ഞേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടാം. നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം.
തുലാം
സൂര്യഗ്രഹണത്തിന്റെ ദോഷഫലങ്ങള്‍ തുലാം രാശിക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കും. നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ, നിങ്ങള്‍ ക്ഷമയോടെയും പ്രവര്‍ത്തിക്കേണ്ടിവരും. സാമ്പത്തികമായി നിങ്ങള്‍ക്ക് തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ധനകാര്യം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്. ഏതെങ്കിലും കോടതികേസുകളില്‍ നിങ്ങള്‍ പെട്ടിട്ടുണ്ടെങ്കില്‍ വിധി നിങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ചായിരിക്കില്ല.

സൂര്യഗ്രഹണം സംഭവിക്കുന്നത്
ഒക്ടോബറില്‍ സംഭവിക്കുന്ന സൂര്യഗ്രഹണം ഭൂമിയിലും മനുഷ്യരിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ഒക്ടോബറിലെ സൂര്യഗ്രഹണത്തിന് ശാസ്ത്രപരവും ജ്യോതിഷപരവുമായ കാഴ്ചപ്പാടില്‍ വലിയ പ്രാധാന്യമുണ്ട്. ഒക്ടോബര്‍ 14 ന് രാത്രി 08:34 ന് സൂര്യഗ്രഹണം സംഭവിക്കും. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ രേഖയിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ സൂര്യനില്‍ പതിക്കും. ചിലപ്പോള്‍ ഇത് ഭൂമിയില്‍ വീഴുന്ന സൂര്യരശ്മികളെ പൂര്‍ണ്ണമായും തടയുകയും അതുവഴി യഥാക്രമം പൂര്‍ണ്ണ സൂര്യഗ്രഹണവും ഭാഗിക സൂര്യഗ്രഹണവും ഉണ്ടാക്കുകയും ചെയ്യുന്നു.
കാണാന്‍ കഴിയുന്ന സ്ഥലങ്ങള്‍
ഇത്തവണ 2023 ഒക്ടോബറില്‍ ഒരു വലയ സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്. ഈ ഗ്രഹണം ഏറ്റവും അപൂര്‍വമാണ്. ഇതിനെ 'റിംഗ് ഓഫ് ഫയര്‍' എന്നും വിളിക്കുന്നു. ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ല, എന്നാല്‍ ലാറ്റിനമേരിക്ക, യുഎസ്, മൈക്രോനേഷ്യ, ഫിജി, ജപ്പാന്, കാനഡ, ബ്രസീല്‍, മെക്സിക്കോ, കരീബിയന്‍ ദ്വീപുകള്‍, ജമൈക്ക, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, കൊളംബിയ, വെനിസ്വേല തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് കാണാന്‍ കഴിയും.



Click it and Unblock the Notifications
