Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
2023ലെ അവസാന സൂര്യഗ്രഹണം; ഗ്രഹണദോഷത്തിന്റെ സമയം12 രാശിക്കും ജീവിതത്തില്‍ മാറ്റങ്ങള്‍
ശാസ്ത്രീയ പ്രാധാന്യത്തിനുപുറമെ, സൂര്യഗ്രഹണത്തിന് ജ്യോതിഷപരവും മതപരവുമായ പ്രാധാന്യമുണ്ട്. സൂര്യഗ്രഹണം വളര പ്രധാനപ്പെട്ട ജ്യോതിഷ സംഭവമായി കണക്കാക്കുന്നു. എല്ലാ രാശിചിഹ്നങ്ങളിലും ഇതിന്റെ ശുഭമോ അശുഭകരമോ ആയ ഫലങ്ങളുണ്ടാകുന്നു. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ഒക്ടോബര്‍ 14ന് നടക്കും. ഈ വര്‍ഷത്തിലെ രണ്ടാമത്തെ സൂര്യഗ്രഹണമാണിത്. ഇത് ഭാഗിക സൂര്യഗ്രഹണമായിരിക്കും.
ഈ ദിവസം തന്നെയാണ് സര്‍വപിതൃ അമാവാസിയും വരുന്നത്. ഇതിനെ മഹാലയ അമാവാസി എന്നും വിളിക്കുന്നു. അമാവാസി നാളില്‍ സംഭവിക്കുന്ന സൂര്യഗ്രഹണം പലരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഈ വര്‍ഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം 12 രാശിക്കാരെയും എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
2023 ഒക്ടോബറിലെ സൂര്യഗ്രഹണത്തിന്റെ പ്രഭാവം മൂലം മേടം രാശിക്കാര്‍ അല്‍പ്പം പ്രകോപിതരാകും. ചില രോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പോസിറ്റീവും ജാഗ്രതയോടെയും തുടരുകയും അശ്രദ്ധ ഒഴിവാക്കുകയും ചെയ്യുക.
ഇടവം
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ ചില തര്‍ക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടായേക്കാം. ഈ സമയം ഇടവം രാശിക്കാര്‍ പണം വിവേകത്തോടെ ചെലവഴിക്കേണ്ടിവരും. കാരണം ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും.
മിഥുനം
2023 ഒക്ടോബറിലെ സൂര്യഗ്രഹണം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഇത് നിങ്ങളെ സാമ്പത്തികമായി നിങ്ങളെ ശക്തരാക്കും. മിഥുന രാശിക്കാരുടെ ജീവിതത്തില്‍ അതിന്റെ നല്ല ഫലം കാണാന്‍ കഴിയും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
കര്‍ക്കിടകം
ഈ സമയം നിങ്ങളുടെ ആരോഗ്യം അല്‍പ്പം വഷളായേക്കാം, അതിനാല്‍ ജാഗ്രത പാലിക്കുക. കൃത്യസമയത്ത് ഒരു ഡോക്ടറെ സമീപിക്കുക. കര്‍ക്കടക രാശിക്കാര്‍ ശിവനെ ആരാധിക്കുന്നത് ഉത്തമമാണ്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യഗ്രഹണത്തിന്റെ സ്വാധീനം അല്പം അശുഭകരമായി തോന്നിയേക്കാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ചില കാര്യങ്ങളില്‍ മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകും. ഈ സമയം നിങ്ങള്‍ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.
കന്നി
ഈ സമയം നിങ്ങളുടെ ജോലിയിലോ പ്രൊഫഷണല്‍ കാര്യങ്ങളിലോ നിങ്ങള്‍ക്ക് ചില കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നേക്കാം. അതുമൂലം നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയം സാമ്പത്തിക നഷ്ടവും നിങ്ങളെ വേട്ടയാടും.
തുലാം
ഈ സമയം രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ചില നഷ്ടങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് തര്‍ക്കങ്ങളിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നേക്കാം. തുലാം രാശിക്കാര്‍ക്കും അകാരണമായി ദുഃഖം നേരിടേണ്ടി വന്നേക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ജീവിതത്തില്‍ സുപ്രധാനവും അനുകൂലവും പുരോഗമനപരവുമായ ചില തീരുമാനങ്ങള്‍ എടുക്കും. അത് നിങ്ങള്‍ക്ക് ഫലവത്താകും. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍, ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ വളരെ പോസിറ്റീവ് ആയിരിക്കണം.
ധനു
2023 ഒക്ടോബറില്‍ സംഭവിക്കുന്ന സൂര്യഗ്രഹണം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ബിസിനസ്സില്‍ സാമ്പത്തിക നേട്ടമുണ്ടാകും. എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും.
മകരം
ഈ കാലയളവില്‍ തൊഴില്‍ രഹിതരായ മകരം രാശിക്കാര്‍ക്ക് ജോലി ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും ഉണ്ടാകാം. എന്നാല്‍ നിങ്ങളുടെ മനസ്സ് എന്തിനെയെങ്കിലും കുറിച്ച് ആലോചിച്ച് വിഷമിക്കും.
കുംഭം
ഒക്ടോബറിലെ സൂര്യഗ്രഹണത്തിന്റെ സ്വാധീനം മൂലം കുംഭ രാശിക്കാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങള്‍ സാമ്പത്തികമായി ശക്തനായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റം ലഭിക്കും.
മീനം
മീനരാശിക്കാര്‍ക്ക് ഈ സമയത്ത് ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. എന്നാല്‍ ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ നല്ല വിജയം ലഭിക്കും. ചില പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും.



Click it and Unblock the Notifications

