Latest Updates
-
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
ഡൽഹിയിൽ കനത്ത ഈർപ്പം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
2026 ജൂൺ 16 വൃദ്ധി യോഗം: സാമ്പത്തിക കുതിപ്പിന് തുടക്കം; ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടങ്ങൾ! -
മിഥുനത്തിൽ ബുധാദിത്യ രാജയോഗം: ഈ 5 രാശിക്കാർക്ക് ഇന്ന് മുതൽ സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും! -
ജൂൺ 17: ചന്ദ്ര-ശുക്ര സംയോഗം; ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം! -
2026 ജൂൺ 16: ചന്ദ്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും! -
ആഷാഢ മാസം തുടങ്ങി: കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ കൊയ്യാൻ ഈ 48 മണിക്കൂർ ശ്രദ്ധിക്കൂ -
ജൂൺ 18-ലെ ഗുരുപുഷ്യ യോഗം: സ്വർണം വാങ്ങാനും ബിസിനസ് തുടങ്ങാനും ഈ സമയം മറക്കരുത്!
നിലവിളക്കില്‍ എത്ര തിരികളിടുന്നതാണ് ഐശ്വര്യം, വിളക്ക് കത്തിമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹൈന്ദവ ഗൃഹങ്ങളില്‍ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന പതിവുണ്ട്. നിലവിളക്ക് കൊളുത്തുന്നത് ഐശ്വര്യദായകമായി കരുതുന്നു. രണ്ടുനേരം വിളക്ക് കത്തിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ അതിരാവിലെ കുളിച്ച് വിളക്ക് കത്തിക്കാന്‍ എല്ലാവര്ക്കും സാധിക്കാറില്ല. എന്നിരുന്നാലും ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവിയായ ലക്ഷ്മീദേവിയുടെ അനുഗ്രഹത്തിനായി വൈകുന്നേരം നിര്‍ബന്ധമായും കുളിച്ച് ശുദ്ധിയായി നിലവിളക്ക് കൊളുത്തണമെന്നാണ് ഹൈന്ദവ വിശ്വാസം.

നിലവിളക്കില്‍ എത്ര തിരികള്‍ കത്തിക്കണം?
നിലവിളക്കില്‍ എത്ര തിരികള്‍ കത്തിക്കുന്നതാണ് ഏറെ ഐശ്വര്യപ്രദമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ട്. ചില വീടുകളില്‍ രണ്ടുതിരിയും ചില വീടുകളില്‍ മൂന്നുതിരികളും ചില വീടുകളില്‍ അഞ്ചുതിരികളും കത്തിക്കാറുണ്ട്. ഒരു തിരിയിട്ടും നാല് തിരിയിട്ടും പൊതുവേ വീടുകളില്‍ സന്ധ്യയ്ക്ക് വിളക്ക് കൊളുത്താറില്ല.
ഏകവര്‍ത്തിര്‍ മഹാവ്യാധി
ദ്വിവര്തിര് മഹത്ധനം
ത്രിവര്തിര് മോഹമാലസ്യം
ചതുര്വര്തിര് ദരിദ്രത
പഞ്ചവര്തിസ്തു ഭദ്രംസ്യാല്
ദ്വിവര്തിസ്തു ശോഭനം
വിളക്ക് തിരികളുടെ എണ്ണവുമായി ബന്ധപ്പെട്ട ശ്ലോകമാണിത്. ഇവിടെ തിരി എന്ന പദത്തിലൂടെ ഒരു തിരിനാളം എന്നതാണ് അര്‍ത്ഥമാക്കുന്നത്.
ഒരു തിരി മാത്രമായി കൊളുത്തുന്നത് മഹാവ്യാധിയെ സൂചിപ്പിക്കുന്നു. രണ്ട് തിരി കത്തിക്കുന്നത് ഐശ്വര്യത്തെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. ചില വീടുകളില്‍ മൂന്ന് തിരി കത്തിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ കത്തിക്കുന്നത് ആലസ്യവും മോഹങ്ങളും സൂചിപ്പിക്കുന്നു. ആരാധനാകാര്യങ്ങള്ക്കായി മൂന്ന് തിരികള്‍ കത്തിക്കാറില്ല. നാലുതിരി കത്തിക്കുന്നത് ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു. അഞ്ചുതിരികള്‍ കത്തിക്കുന്നത് ഭദ്രദീപമാണ്, അത് സമസ്തഎശ്വര്യദായകമാണ്. എങ്കിലും രണ്ട് തിരി കത്തിക്കുന്നതാണ് ഏറ്റവും ശോഭനം എന്നതാണ് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം.
ഏത് ദിക്കിലേയ്ക്ക് വിളക്ക് കത്തിക്കണം?
നിലവിളക്ക് രണ്ട് തിരിയിട്ട് കത്തിക്കുമ്പോള്‍ പൊതുവേ കിഴക്ക്-പടിഞ്ഞാറ് ദിശകളിലാണ് കത്തിക്കുന്നത്. രാവിലെ ആണെങ്കില്‍ സൂര്യഭഗവാന്റെ അനുഗ്രഹത്തിനായി, സൂര്യരശ്മികളെ എതിരേല്ക്കുന്ന ഭാവത്തില്‍ സൂര്യന് ഉദിക്കുന്ന കിഴക്ക് വശത്താണ് ആദ്യം തിരി കൊളുത്തേണ്ടത്. ശേഷം പടിഞ്ഞാറ് വശത്തുള്ള തിരിയും കൊളുത്താം. വൈകുന്നേരമാണ് നിലവിളക്ക് കത്തിക്കുന്നതെങ്കില്‍ സൂര്യന് അസ്തമിക്കുന്ന പടിഞ്ഞാറ് വശത്തുള്ള തിരി ആദ്യം കത്തിക്കുക. പിന്നീട് കിഴക്കുവശത്തുള്ളതും കത്തിക്കുക.
രണ്ട് തിരി കഴിഞ്ഞാല്‍ വീടുകളില്‍ നിലവിളക്ക് കൊളുത്താന്‍ അഞ്ച് തിരിയിടുന്നതാണ് ഐശ്വര്യം. അഞ്ച് തിരിയില്‍ നാല് തിരികള്‍ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിശകളിലേയ്ക്കും അഞ്ചാമത്തെ തിരി വടക്കിനും കിഴക്കിനും നടുവിലായും ഇട്ട് വേണം തിരി കൊളുത്താന്‍. അഞ്ചാമത്തെ തിരി കൈലാസത്തിന്റെ ദിശയിലേയ്ക്കെന്ന സങ്കല്‍പ്പത്തില്‍ ഈശാനകോണിലാണ് വയ്ക്കേണ്ടത്.
നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിലവിളക്ക് കൊളുത്തുന്നത് ഏറ്റവും ശുദ്ധിയുടെയും വൃത്തിയോടെയും അനുഷ്ഠിക്കേണ്ട കാര്യമാണ്. വിളക്ക് കൊളുത്തുന്നവര്‍ കുളിച്ച് വൃത്തിയാകുന്നതിനൊപ്പം തന്നെ, നിലവിളക്കും തേച്ച് മിനുക്കി വച്ചിരിക്കണം. പൂജാമുറിയില്‍ തന്നെ വിളക്ക് കത്തിക്കണമെന്നില്ല. എന്നാല്‍ വിളക്ക് കത്തിക്കുന്ന ഇടവും വൃത്തിയുള്ളതായിരിക്കണം.
നിലവിളക്ക് ഒരു തട്ടത്തിലോ തൂശനിലയിലോ വെച്ച് വേണം കത്തിക്കണം. വിളക്കിനൊപ്പം വാല്‍ക്കിണ്ടിയും വെള്ളവും ചന്ദനത്തിരി കത്തിച്ചതും തീര്‍ത്ഥവും തുളസിയും പൂജാപുഷ്പങ്ങളും ഒക്കെ വെക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഈ പതിവുകള്‍ തുടരാന്‍ കഴിയുമെങ്കിലേ തുടങ്ങിവെക്കാവൂ. വിളക്കില്‍ വിളക്കെണ്ണയോ നല്ലെണ്ണയോ നെയ്യോ ഒഴിക്കാം. വിശേഷദിവസങ്ങളില്‍ വിളക്കിനടിയില്‍ അല്‍പ്പം കുങ്കുമം വയ്ക്കുന്നത് ഐശ്വര്യകരമായി കരുതപ്പെടുന്നു.
നിലവിലക്ക് കൊളുത്തിയതിന് ശേഷം സന്ധ്യാപ്രാര്ത്ഥനങ്ങളും ലക്ഷ്മീസ്തുതികളും ചൊല്ലുന്നത് നല്ലതാണ്. ചമ്രം പടിഞ്ഞിരുന്ന് വേണം നാമം ചൊല്ലാന്‍. വെറും നിലത്ത് ഇരിക്കാതെ പലകയിലോ പായിലോ ഇരുന്ന് വേണം നാമം ചൊല്ലാന്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications