Just In
- 1 hr ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 2 hrs ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 14 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 1 day ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ഫൈനലില്‍ ഓസ്ട്രേലിയയോട് പൊരുതി വീണു, ഇന്ത്യക്ക് വെള്ളി മെഡല്‍
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
ജാതകത്തിലെ ശനിദോഷത്തിന് ലാല്‍ കിതാബ് പറയും ഉത്തമ പ്രതിവിധി
ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന മിക്കവാറും എല്ലാവരും തന്നെ ശനിയെ ഭയപ്പെടുന്നു. ശനിദശ, ഏഴര ശനി, കണ്ഠകശനി തുടങ്ങിയ ശനിദോഷങ്ങള് ആളുകളുടെ മനസ്സില്‍ ഒരു പരിഭ്രാന്തി ഉണര്‍ത്തുന്നു. എന്നാല്‍, ശനിദോഷം നീക്കാനും ശനിയെ ശക്തമാക്കാനുമായി നിങ്ങള്‍ക്ക് ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. ശനിയുടെ പ്രതികൂല ഫലത്തിനെതിരെ ലാല്‍ കിതാബില്‍ ചില എളുപ്പ പരിഹാരങ്ങള്‍ പറയുന്നുണ്ട്.
Most
read:
ഇടവം
രാശിയില്‍
ബുധന്‍
വക്രഗതിയില്‍;
12
രാശിക്കും
ഫലം
സാധാരണയായി ജ്യോതിഷം ഒരാളുടെ ജാതകത്തിലെ ദുര്‍ബലവും അശുഭകരവുമായ ഗ്രഹ സ്ഥാനങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്കുന്നു. എന്നാല്‍ ലാല്‍ കിതാബ് പ്രകാരം ഗ്രഹം ശുഭമോ അശുഭ സ്ഥാനത്തോ ആണെങ്കില്‍ പരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. ഗ്രഹം ശുഭകരമാണെങ്കില്‍ അതിന്റെ ഫലം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും പ്രതിവിധികള്‍ സഹായിക്കുന്നു, അശുഭകരമായ ഗ്രഹത്തിന് പരിഹാരങ്ങള്‍ നടത്തുകയാണെങ്കില്‍, അവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ജാതകത്തിലെ ഓരോ ഭാവത്തിലും ശനിയുടെ ദോഷഫലം ഒഴിവാക്കാനുള്ള ലാല്‍ കിതാബ് പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ജാതകത്തിലെ ആദ്യ ഭാവത്തില്‍ ശനിയുടെ പ്രതിവിധികള്‍
48 വയസ്സ് തികയുന്നതിന് മുമ്പ് വീട് പണിയരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കണ്മഷി എറിയുക. ഒരു കുരങ്ങിനെ വളര്‍ത്തുമൃഗമായി സൂക്ഷിക്കുക. ഇരുമ്പ് വസ്തുക്കള്‍ ദാനം ചെയ്യുക. ആല്‍മരത്തിന്റെ വേരില്‍ പാല് ഒഴിച്ച് നനഞ്ഞ മണ്ണില്‍ തിലകം പുരട്ടുക.

ജാതകത്തിലെ രണ്ടാം ഭാവത്തില്‍ ശനിയുടെ പരിഹാരങ്ങള്‍
തവിട്ടുനിറത്തിലുള്ള ഒരു എരുമയെ വളര്‍ത്തുമൃഗമായി സൂക്ഷിക്കുക. പാമ്പിന് പാല് കൊടുക്കുക. ക്ഷേത്രത്തില്‍ കറുത്ത പയര്‍, കടല, ചന്ദനം എന്നിവ ദാനം ചെയ്യുക. ദിവസവും ഒരു ക്ഷേത്രം സന്ദര്‍ശിക്കുക.
Most
read:ജ്യോതിഷപ്രകാരം
മൂന്ന്
ഗണങ്ങള്‍;
ഇവ
നോക്കി
അറിയാം
ഒരാളുടെ
സ്വഭാവം

ജാതകത്തിലെ മൂന്നാം ഭാവത്തില്‍ ശനിയുടെ പരിഹാരങ്ങള്‍
മൂന്ന് വ്യത്യസ്ത നിറമുള്ള നായ്ക്കളെ വളര്‍ത്തുക വളര്‍ത്തുമൃഗങ്ങളായി ചുവപ്പും വെള്ളയും കറുപ്പും നിറമുള്ള നായയെ തിരഞ്ഞെടുക്കാം. വീടിന്റെ വാതിലിനു മുകളില്‍ ഇരുമ്പ് വസ്തുക്കള്‍ വയ്ക്കുക.

ജാതകത്തിലെ നാലാം ഭാവത്തില്‍ ശനിയുടെ പരിഹാരങ്ങള്‍
പാമ്പിന് പാല് കൊടുക്കുക. മത്സ്യങ്ങള്‍ക്ക് ചോറും പരിപ്പും നല്‍കുക. രാത്രി പാല് കുടിക്കുന്നത് ഒഴിവാക്കുക. ഒരു പോത്തിനെ വളര്‍ത്തുമൃഗമായി സൂക്ഷിക്കുക.
Most
read:ചാണക്യനീതി:
കഷ്ടതകള്‍
മാത്രം
ഫലം,
ഈ
സ്ഥലങ്ങളില്‍
ഒരിക്കലും
താമസിക്കരുത്

ജാതകത്തിലെ അഞ്ചാം ഭാവത്തില്‍ ശനിയുടെ പ്രതിവിധികള്‍
48 വയസ്സ് തികയുന്നതിന് മുമ്പ് വീട് പണിയരുത്. ക്ഷേത്രത്തില്‍ പരിപ്പ് ദാനം ചെയ്യുക, അതിന്റെ പകുതി നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരിക. നിങ്ങളുടെ മകന്റെ ജന്മദിനത്തില് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യരുത്. ഒഴുകുന്ന വെള്ളത്തില്‍ കണ്മഷി എറിയുക.

ജാതകത്തിലെ ആറാമത്തെ ഭാവത്തില്‍ ശനിയുടെ പരിഹാരങ്ങള്‍
കറുപ്പോ തവിട്ടോ നിറമുള്ള നായയെ വളര്‍ത്തുമൃഗമായി വളര്‍ത്തുക. പാമ്പിന് പാല് കൊടുക്കുക. ഒരു ഗ്ലാസിലോ മണ്‍പാത്രത്തിലോ കടുകെണ്ണ സൂക്ഷിച്ച് വെള്ളത്തില്‍ മുക്കുക.
Most
read:2022
മെയ്
മാസത്തിലെ
പ്രധാന
ദിനങ്ങളും
ആഘോഷങ്ങളും

ജാതകത്തിലെ ഏഴാം ഭാവത്തില്‍ ശനിയുടെ പരിഹാരങ്ങള്‍
22 വയസ്സിന് മുമ്പ് വിവാഹം കഴിക്കരുത്. നാടന്‍ ശര്‍ക്കര നിറച്ച കുപ്പി ഒരു സ്മശാനത്തില്‍ കുഴിച്ചിടുക. നിങ്ങളുടെ ബന്ധുക്കളില്‍ ആരുമായും പങ്കാളിത്ത കരാറിന് പോകരുത്. ഭാര്യയുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക.

ജാതകത്തിലെ ഏട്ടാം ഭാവത്തില്‍ ശനിയുടെ പരിഹാരങ്ങള്‍
മദ്യം, മുട്ട, മാംസം എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. വീട് വാങ്ങരുത്. കനത്ത യന്ത്രങ്ങളുമായി ബന്ധപ്പെട്ട ഒരു ബിസിനസ്സ് തിരഞ്ഞെടുക്കരുത്. ഇരുമ്പ് വസ്തുക്കള്‍ ദാനം ചെയ്യുക. നഗ്ന പാദനായി നടക്കരുത്. 8 കിലോ കറുത്ത ഉഴുന്ന് ഒഴുകുന്ന വെള്ളത്തില്‍ എറിയുക.
Most
read:ഐശ്വര്യത്തിന്റെ
ലക്ഷണങ്ങളാണ്
നിങ്ങള്‍
കാണുന്ന
ഈ
സ്വപ്നങ്ങള്‍

ജാതകത്തിലെ ഒമ്പതാം ഭാവത്തില്‍ ശനിയുടെ പരിഹാരങ്ങള്‍
മദ്യം, മുട്ട, മാംസം എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഒഴുകുന്ന വെള്ളത്തില്‍ അരി ഇടുക. നിങ്ങളുടെ അച്ഛന്റെയും മുത്തച്ഛന്റെയും കൂടെ ജീവിക്കുക. പ്രായമായ ഒരു ബ്രാഹ്മണന് വ്യാഴവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യുക. സ്വര്‍ണ്ണം, വെള്ളി, തുണി എന്നിവയുടെ വ്യാപാരം നിങ്ങള്‍ക്ക് ലാഭകരമായിരിക്കും.

ജാതകത്തിലെ പത്താം ഭാവത്തില്‍ ശനിയുടെ പരിഹാരങ്ങള്‍
രാത്രി പാല് കുടിക്കരുത്. പത്ത് അന്ധര്‍ക്ക് ഭക്ഷണം കൊടുക്കുക. മദ്യം, മുട്ട, മാംസം എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ദിവസവും ഒരു ക്ഷേത്രം സന്ദര്‍ശിക്കുക.
Most
read:വാസ്തുവും
ഫെങ്
ഷൂയിയും
തമ്മിലുള്ള
വ്യത്യാസം
അറിയാമോ?

ജാതകത്തിലെ പതിനൊന്നാം ഭാവത്തില്‍ ശനിയുടെ പരിഹാരങ്ങള്‍
മദ്യം, മുട്ട, മാംസം എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. 48 വയസ്സിന് മുമ്പ് വീട് പണിയരുത്. വീട്ടില്‍ തെക്ക് ദര്‍ശനമുള്ള വാതില്‍ പാടില്ല. ഒരു ശുഭകാര്യം ആരംഭിക്കുന്നതിന് മുമ്പ് മണ്‍പാത്രത്തില്‍ വെള്ളം നിറച്ച് സൂക്ഷിക്കുക.

ജാതകത്തില്‍ പന്ത്രണ്ടാം ഭാവത്തില്‍ ശനിയുടെ പരിഹാരങ്ങള്‍
കള്ളം പറയരുത്. മദ്യം, മുട്ട, മാംസം എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ആത്മീയ പ്രവൃത്തികള്‍ ചെയ്യുക. വീടിന്റെ പുറകു വശത്തെ ചുവരില്‍ ജനാല നിര്‍മിക്കരുത്. ഈ പ്രതിവിധികള്‍ ചെയ്യുന്ന വ്യക്തിക്ക് തല്‍ക്ഷണ ഫലം ലഭിക്കുമെന്ന് ലാല്‍ കിതാബില്‍ പറയുന്നു.

പ്രതിവിധികള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കാന്‍
ഒരു സമയം ഒരു പ്രതിവിധി പിന്തുടരുക. കുറഞ്ഞത് 40-ഉം പരമാവധി 43-ഉം ദിവസത്തേക്കും പ്രതിവിധികള്‍ പിന്തുടരാന് ശ്രമിക്കുക. സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയില്‍ പ്രതിവിധി ചെയ്യുക. പിതാവ്, സഹോദരന്, മകന് തുടങ്ങിയ രക്തബന്ധമുള്ളവര്‍ക്ക് പ്രതിവിധി ചെയ്യാം. പ്രതിവിധി കാലയളവില്‍ ഒരു ദിവസവും നഷ്ടപ്പെടുത്തരുത്. നഷ്ടപ്പെട്ടാല്‍ ഒന്നുമുതല്‍ വീണ്ടും ആരംഭിക്കേണ്ടതുണ്ട്.