For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴദോഷത്തിന് ലാല്‍കിതാബില്‍ പറയും പ്രതിവിധി ഇത്

|

ഗ്രഹദോഷങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മോശമായ രീതിയില്‍ ബാധിക്കുന്നു. ജ്യോതിഷപ്രകാരം നവഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ ഒരു വ്യക്തിക്ക് പല തരത്തിലുള്ള കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നു. നവഗ്രഹങ്ങളിലൊന്നാണ് വ്യാഴം. വ്യാഴത്തെ എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും ഗുണകരമായി കണക്കാക്കുന്നു. എന്നിരുന്നാലും, ചില സമയങ്ങളില്‍, മോശം സ്ഥാനം കാരണം അല്ലെങ്കില്‍ ശത്രു ഗ്രഹങ്ങളുടെ ദോഷകരമായ സ്വാധീനത്തില്‍ ഇത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കാം. വ്യാഴത്തിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍ ലാല്‍ കിതാബ് പറയുന്ന ദോഷപരിഹാരങ്ങള്‍ എന്താണെന്ന് നമുക്ക് നോക്കാം.

Most read: അജ്ഞത അകറ്റി നല്ലബുദ്ധിക്ക് വസന്തപഞ്ചമി നാളില്‍ ഈ സരസ്വതീമന്ത്രംMost read: അജ്ഞത അകറ്റി നല്ലബുദ്ധിക്ക് വസന്തപഞ്ചമി നാളില്‍ ഈ സരസ്വതീമന്ത്രം

ലാല്‍ കിതാബില്‍ വ്യാഴത്തിന്റെ പ്രഭാവം

ലാല്‍ കിതാബില്‍ വ്യാഴത്തിന്റെ പ്രഭാവം

ലാല്‍ കിതാബില്‍ വ്യാഴത്തിന് വലിയ പ്രാധാന്യമുണ്ട്. ഇത് ഒരു വ്യക്തിയുടെ അറിവിനെയും ധാരണയെയും കുറിച്ച് പറയുന്നു. ഒരു വ്യക്തി നല്ല ചിന്തകളാല്‍ നിറഞ്ഞിരിക്കുന്നു. വ്യക്തിക്ക് മുതിര്‍ന്നവരില്‍ നിന്ന് സ്‌നേഹവും ബഹുമാനവും ലഭിക്കുന്നു, കൂടാതെ അവന്റെ അധ്യാപകരുടെ നല്ല സഹകരണവും ലഭിക്കുന്നു. വ്യാഴം ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തില്‍ ജീവിത പങ്കാളിയുടെയും കുട്ടിയുടെയും സന്തോഷം നല്‍കുന്നു. വിജയവും ബഹുമാനവും നേടുന്നതിന് ഇത് ഒരു വ്യക്തിയെ സഹായിക്കുന്നു.

വ്യാഴം ദുര്‍ബലമാകാനുള്ള കാരണങ്ങള്‍

വ്യാഴം ദുര്‍ബലമാകാനുള്ള കാരണങ്ങള്‍

താഴെപ്പറയുന്ന സന്ദര്‍ഭങ്ങളില്‍ വ്യാഴത്തിന് ആവശ്യമുള്ള ഫലങ്ങള്‍ നല്‍കാന്‍ കഴിഞ്ഞേക്കില്ല. അത് ദുര്‍ബലമായിരിക്കുമ്പോള്‍, ദോഷകരമായ ഗ്രഹങ്ങളാല്‍ ബാധിക്കപ്പെടുമ്പോള്‍, അത് താഴ്ന്ന രാശിയിലോ അനുകൂലമല്ലാത്ത രാശിയിലോ സ്ഥിതിചെയ്യുമ്പോള്‍. നാലാം ഭാവം പത്താം ഭാവത്തോടെ വരികയും സൂര്യനും ചന്ദ്രനും നാലാം ഭാവത്തില്‍ സ്ഥിതിചെയ്യുകയും ചെയ്യുമ്പോള്‍, സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കുന്നതിന് വ്യാഴം സഹായിക്കുന്നു. ലാല്‍ കിതാബ് അനുസരിച്ച്, വ്യാഴം പന്ത്രണ്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നുവെങ്കില്‍, ആ വ്യക്തി കഴുത്തില്‍ ഒന്നും ധരിക്കരുത്. ഒരു വ്യക്തിയുടെ കഴുത്തും ഹൃദയവും വ്യാഴത്തെ ചിത്രീകരിക്കുന്നതിനാല്‍, ഈ സാഹചര്യത്തില്‍ അതിന്റെ ശത്രുക്കളെപ്പോലെ പ്രവര്‍ത്തിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്, കാരണം അവ പ്രതികൂല ഫലങ്ങള്‍ നല്‍കും.

Most read:ഐശ്വര്യത്തിനും സമൃദ്ധിക്കും വസന്ത പഞ്ചമിയിലെ സരസ്വതി ആരാധനMost read:ഐശ്വര്യത്തിനും സമൃദ്ധിക്കും വസന്ത പഞ്ചമിയിലെ സരസ്വതി ആരാധന

ജാതകത്തില്‍ വ്യാഴം പ്രതികൂല സ്ഥാനത്താണെങ്കില്‍

ജാതകത്തില്‍ വ്യാഴം പ്രതികൂല സ്ഥാനത്താണെങ്കില്‍

ജാതകത്തില്‍ വ്യാഴത്തിന്റെ പ്രതികൂല സ്ഥാനം ഒരു വ്യക്തിയെ വിദ്യാഭ്യാസപരമായി കഷ്ടപ്പെടുത്തുന്നു. പണവും സമ്പത്തും നഷ്ടമാകുന്നതിനാല്‍ അത്തരമൊരു വ്യക്തി സ്ഥിരമായ സാമ്പത്തിക സ്ഥിതി ആസ്വദിക്കാന്‍ പാടുപെടുന്നു. മാത്രമല്ല, അവര്‍ ചെയ്യാത്ത കാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങേണ്ടതായി വരുന്നു. ജാതകത്തില്‍ വ്യാഴം ദുര്‍ബ്ബലമായിരിക്കുന്നവരില്‍ മുടികൊഴിച്ചില്‍ ഒരു സാധാരണ പ്രശ്‌നമാണ്. ബലഹീനനായിരിക്കുമ്പോള്‍ വ്യാഴം അമിതവണ്ണത്തിന്റെയും പ്രമേഹത്തിന്റെയും കാരകനായിത്തീരുന്നു.

ദാമ്പത്യ പ്രശ്‌നം

ദാമ്പത്യ പ്രശ്‌നം

വ്യാഴം സാധാരണയായി വ്യക്തിയെ ആത്മീയ ചായ്വും നീതിയും നല്‍കി അനുഗ്രഹിക്കുന്നു, എന്നാല്‍ മോശമായിരിക്കുമ്പോള്‍ അത് വിപരീതമാണ് ചെയ്യുന്നത്. അത്തരമൊരു വ്യക്തിക്ക് ആത്മീയ വിശ്വാസവും ചായ്വും ഇല്ലാതാകുന്നു. എല്ലാറ്റിനുമുപരിയായി, ജാതകത്തില്‍ വ്യാഴം ബലഹീനതയുള്ളവരുടെ ദാമ്പത്യവും പ്രശ്നകരമാണ്. ഒന്നുകില്‍ അവര്‍ വിവാഹിതരാകാന്‍ വൈകുകയോ അല്ലെങ്കില്‍ സന്താന സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുകയോ ചെയ്യും.

Most read:2022 ഫെബ്രുവരി മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:2022 ഫെബ്രുവരി മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

ഒരു ഗ്രഹം ബലഹീനതയില്‍ ആകുമ്പോള്‍, അതിന്റെ ഐശ്വര്യം കുറയുകയും നിര്‍ദ്ദിഷ്ട ഗ്രഹത്തിന് പൂര്‍ണ്ണമായ ഫലങ്ങള്‍ നല്‍കാന്‍ കഴിയാതെ വരികയും ചെയ്യും. ആദ്യ ഭാവത്തില്‍ വ്യാഴം ദുര്‍ബ്ബലമാകുമ്പോള്‍, വ്യക്തിക്ക് ആത്മവിശ്വാസം ഇല്ലാതെവരും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയപ്പെടുന്നു. ആ വ്യക്തി പണത്തിന്റെ അഭാവം നേരിടേണ്ടിവരും. രണ്ടാം ഭാവത്തില്‍ വ്യാഴം ബലഹീനനാണെങ്കില്‍, മാതൃ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ ഗൃഹത്തില്‍ വ്യാഴം നിന്നാല്‍, ഗൃഹനാഥന്‍ കുടുംബത്തെ നശിപ്പിക്കുന്നവനാകാം അല്ലെങ്കില്‍ കുടുംബത്തിന് ബുദ്ധിമുട്ടുകള്‍ നല്‍കാം. കഠിനാധ്വാനത്തിലൂടെ മാത്രമേ അയാള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കൂ. കുടുംബത്തില്‍ കലഹങ്ങള്‍ നിലനില്‍ക്കും.

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

മൂന്നാം ഭാവത്തില്‍ വ്യാഴം ബലഹീനനാകുമ്പോള്‍, സഹോദരങ്ങളുടെ സന്തോഷം അനുകൂലമല്ല. ആളുകള്‍ അല്‍പ്പം മടിയനാകാം. വിധി അല്‍പം കുറവായിരിക്കും. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുക്കും. ധൈര്യക്കുറവ് ഉണ്ടാകും, വ്യക്തിക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. നാലാം ഭാവത്തില്‍ വ്യാഴം ബലഹീനനാണെങ്കില്‍ കുടുംബത്തിന്റെ സന്തോഷത്തെ ബാധിക്കും. അവന്‍ നാശത്തിന്റെ കാരണമായി മാറും. പലപ്പോഴും, സ്വന്തം വിഡ്ഢിത്തം കാരണം അവര്‍ സ്വയം തെറ്റായ കാര്യങ്ങള്‍ ചെയ്യും. സ്വന്തം ചിന്തകള്‍ കാരണം അവന്‍ അസ്വസ്ഥനാകാം. മദ്യപാനം മൂലമോ ഏതെങ്കിലും തരത്തിലുള്ള ആസക്തി മൂലമോ അപകീര്‍ത്തി നേരിടേണ്ടിവരാം.

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

അഞ്ചാം ഭാവത്തില്‍ വ്യാഴം ബലഹീനനാണെങ്കില്‍, കുട്ടികളുടെ അവസ്ഥയെ ബാധിക്കും, കുട്ടികളില്ലായിരിക്കാം. സ്വന്തം പ്രവൃത്തികള്‍ അവനെ വേദനിപ്പിക്കും. ആറാം ഭാവത്തില്‍ വ്യാഴം നില്‍ക്കുന്നതിനാല്‍, ദാരിദ്ര്യത്തിന്റെ ആഘാതം നേരിടേണ്ടിവരാം. കൂടുതല്‍ പണം ചെലവഴിക്കുന്ന ശീലമുണ്ടാകും. 34ാം വയസ്സില്‍ വിധിയുടെ ഉയര്‍ച്ച താഴ്ചകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

Most read:ഫെബ്രുവരിയിലാണോ നിങ്ങള്‍ ജനിച്ചത് ? എങ്കില്‍ നിങ്ങളുടെ സ്വഭാവം ഇതാണ്Most read:ഫെബ്രുവരിയിലാണോ നിങ്ങള്‍ ജനിച്ചത് ? എങ്കില്‍ നിങ്ങളുടെ സ്വഭാവം ഇതാണ്

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

ഏഴാം ഭാവത്തിലെ വ്യാഴത്തിന്റെ അശുഭപ്രഭാവം നിമിത്തം ഒരാള്‍ക്ക് പങ്കാളിയുടെ പിന്തുണ ലഭിക്കാനിടയില്ല. കുട്ടികളും ചില കാരണങ്ങളാല്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. കടം വാങ്ങുന്നത് മൂലം കുട്ടികള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. വാര്‍ദ്ധക്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. പണമുണ്ടായിട്ടും അധ്വാനം കുറയില്ല. ആരുടെയും സഹായം ലഭിക്കില്ല. എട്ടിലെ ദുര്‍ബലമായ വ്യാഴം നിങ്ങളുടെ പണത്തെ ബാധിക്കും. സാമ്പത്തിക മേഖലയില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. പണമുണ്ടെങ്കിലും നിങ്ങള്‍ കടക്കാരനാകും. അവന്‍ ദരിദ്രനും ഭീരുവുമാകും.

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

ഒമ്പതാം ഭാവത്തിലെ ബലഹീനനായ വ്യാഴം ഒരു വ്യക്തിയെ നിരീശ്വരനാക്കും. അവന്‍ ദരിദ്രനാകാം, ദുരിതം നേരിട്ടേക്കാം. അവന്റെ ദുശ്ശീലങ്ങളും പ്രവൃത്തികളും കാരണം അവന്‍ കടക്കെണിയിലാകുന്നു, അവന്റെ സമ്പത്ത് നശിപ്പക്കുന്നു. പത്താം ഭാവത്തില്‍ വ്യാഴം സ്വാധീനം ചെലുത്തുമ്പോള്‍, ഒരാളുടെ സാമ്പത്തിക മേഖലയെ ബാധിക്കും, ജോലിയില്‍ അസ്വസ്ഥനാകും. കുടുംബത്തിന്റെ സന്തോഷത്തെ ബാധിക്കും. സല്‍കര്‍മ്മങ്ങള്‍ മൂലം ദാരിദ്ര്യം വര്‍ദ്ധിക്കും.

Most read:ഫെബ്രുവരി മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളുംMost read:ഫെബ്രുവരി മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളും

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

ദുര്‍ബലമായ വ്യാഴത്തിന്റെ ലക്ഷണങ്ങള്‍

പതിനൊന്നാം ഭാവത്തിലെ ദുര്‍ബലനായ വ്യാഴം പണത്തെ ബാധിക്കും. പണത്തിന്റെ പ്രയോജനം ഒരുവ്യക്തിക്ക് ലഭിക്കില്ല. സഹോദരിമാരില്‍ നിന്നും അമ്മായിമാരില്‍ നിന്നും സന്തോഷം ലഭിക്കില്ല. പിതാവില്ലാതെ അവന്റെ ശക്തി പാഴാകുന്നു. ഒരു മോശം സ്വഭാവക്കാരനും സമൂഹത്തില്‍ അപകീര്‍ത്തിയുള്ളവനുമാകും. പന്ത്രണ്ടാം ഭാവത്തില്‍ വ്യാഴം ദുര്‍ബ്ബലമായാല്‍, സ്വന്തമായുള്ള എല്ലാ വസ്തുക്കളുടെയും സന്തോഷം അനുഭവിക്കാന്‍ കഴിയില്ല. സഹായം തേടിയിട്ടും കിട്ടാതെവരും.

വ്യാഴത്തെ ശക്തിപ്പെടുത്താന്‍ ലാല്‍ കിതാബ് പരിഹാരം

വ്യാഴത്തെ ശക്തിപ്പെടുത്താന്‍ ലാല്‍ കിതാബ് പരിഹാരം

* വ്യാഴത്തെ സന്തോഷിപ്പിക്കാന്‍, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യണം.

* വ്യാഴത്തിന്റെ ദോഷം പരിഹരിക്കാന്‍, കുങ്കുമപ്പൂവ് ഉപയോഗിക്കുന്നത് നല്ലതാണ്. കുങ്കുമവും മഞ്ഞളും നെറ്റിയില്‍ പുരട്ടുന്നത് വ്യാഴത്തിന് ശുഭ സ്ഥാനം നല്‍കാന്‍ സഹായിക്കുന്നു.

* വ്യാഴവുമായി ബന്ധപ്പെട്ട മഞ്ഞള്‍, സ്വര്‍ണ്ണം, മഞ്ഞ വസ്ത്രം എന്നിവ ക്ഷേത്രങ്ങളില്‍ ദാനം ചെയ്യുകയോ നിങ്ങള്‍ ധരിക്കുകയോ ചെയ്യണം. ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

* രാത്രിയില്‍, വെള്ളം നിറച്ച പാത്രം തലയ്ക്ക് സമീപം വയ്ക്കുക, അടുത്ത ദിവസം രാവിലെ ഈ വെള്ളം മരത്തിന്റെ വേരുകളിലോ മറ്റോ വയ്ക്കുക. ഇത് വ്യാഴത്തിന്റെ ഐശ്വര്യം നല്‍കാന്‍ സഹായിക്കുന്നു.

Most read:ചൊവ്വാദോഷമകലും മറ്റ് ഗ്രഹങ്ങള്‍ ശക്തമാകും; ശംഖ് ഉപയോഗിച്ച് ഇത് ചെയ്യൂMost read:ചൊവ്വാദോഷമകലും മറ്റ് ഗ്രഹങ്ങള്‍ ശക്തമാകും; ശംഖ് ഉപയോഗിച്ച് ഇത് ചെയ്യൂ

വ്യാഴത്തെ ശക്തിപ്പെടുത്താന്‍ ലാല്‍ കിതാബ് പരിഹാരം

വ്യാഴത്തെ ശക്തിപ്പെടുത്താന്‍ ലാല്‍ കിതാബ് പരിഹാരം

* ക്ഷേത്രത്തില്‍ വ്യാഴവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യുക, ശിവനെ ആരാധിക്കുക.

* വ്യാഴത്തിന്റെ പ്രതികൂല സ്വാധീനം ലഘൂകരിക്കുന്നതിന്, തൊപ്പി, സ്‌കാര്‍ഫ് അല്ലെങ്കില്‍ തലപ്പാവ് പോലെയുള്ള മഞ്ഞ നിറത്തിലുള്ള എന്തെങ്കിലും നിങ്ങളുടെ തലയില്‍ ധരിക്കേണ്ടതാണ്.

* ഏതെങ്കിലും വിധത്തില്‍ സ്വര്‍ണ്ണം ധരിക്കുക, അത് മോതിരമോ ചെയിനോ ആകട്ടെ, വ്യാഴത്തിന് ശക്തമായ പ്രതിവിധിയായി കണക്കാക്കപ്പെടുന്നു.

വ്യാഴം ദുര്‍ബ്ബലമാണെങ്കില്‍ അല്ലെങ്കില്‍ ദോഷകരമായ സ്വാധീനത്തിലാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ സഹായിക്കണം.

* നിങ്ങള്‍ ദിവസവും കുങ്കുമം കഴിക്കുകയോ തൊണ്ട, നെറ്റി, ചെവി, നാവ് എന്നിവയില്‍ പുരട്ടുകയോ ചെയ്യണം.

English summary

Lal Kitab Remedies To Strengthen Jupiter in Malayalam

Lal kitaab gives the remedies to increase the effect of beneficial planets and decrease the effects of malefic planets in your birth chart and kundli. Take a look.
Story first published: Friday, February 4, 2022, 10:30 [IST]
X
Desktop Bottom Promotion