For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാല്‍ കിതാബ് പറയും കാളസര്‍പ്പ ദോഷങ്ങള്‍ക്ക് പരിഹാരം

|

ജാതകത്തിലെ ദോഷങ്ങളില്‍ പ്രധാനിയാണ് കാളസര്‍പ്പ ദോഷം. ഇത് ഒരാളുടെ ജീവിതത്തെ ഏറ്റവും പ്രയാസകരവും സങ്കീര്‍ണ്ണവുമാക്കുന്നു. രാഹുവിനും കേതുവിനും ഇടയില്‍ ഏഴ് ഗ്രഹങ്ങളും വരുമ്പോഴാണ് കാളസര്‍പ്പ ദോഷം ഉണ്ടാകുന്നത്. അത്തരമൊരു വ്യക്തിക്ക് മാനസിക സമാധാനവും സന്തോഷവും നഷ്ടപ്പെടും. ജീവിതത്തില്‍ വിജയം കൈവരിക്കാനാകില്ല. കുടുംബവുമായും അടുത്ത ബന്ധുക്കളുമായും തര്‍ക്കങ്ങള്‍ വിട്ടൊഴിയില്ല.

Most read: രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലംMost read: രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലം

ഹിന്ദുമത വിശ്വാസപ്രകാരം നവ നാഗങ്ങള്‍ ഉള്‍പ്പെടെ 12 തരം കാളസര്‍പ്പള്‍ ഉണ്ട്. അനന്തന്‍, കുളികന്‍, വാസുകി, ശംഖപാലന്‍, പത്മന്‍, മഹാപത്മന്‍, തക്ഷകന്‍, കാര്‍ക്കോടകന്‍, ശേഷനാഗന്‍, ശംഖചൂടന്‍, ഘാതകന്‍, വിഷധരന്‍ എന്നിങ്ങനെയാണത്. ഇതില്‍ ഓരോ ദോഷവും ജന്‍മരാശിയി അതിന്റെ ഭാവം അനുസരിച്ച് യോഗകാരകനോ ദോഷമോ ആയി മാറുന്നു. ഒരു വ്യക്തിക്ക് പാരമ്പര്യമായി കിട്ടുന്ന അസുഖം പോലെയാണിത്. തലമുറകള്‍ വരെ ഇത്തരം ദോഷങ്ങള്‍ നിങ്ങളില്‍ നിലനിന്നേക്കാം. കാളസര്‍പ്പ ദോഷം നീക്കാനുള്ള ലാല്‍ കിതാബ് പ്രതിവിധി എന്തെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

കാളസര്‍പ്പ ദോഷത്തിന്റെ കാലഘട്ടം

കാളസര്‍പ്പ ദോഷത്തിന്റെ കാലഘട്ടം

ഒന്നാം ഭാവത്തില്‍ രാഹു: കാളസര്‍പ്പ ദോഷം 27 വയസ്സ് വരെ നീണ്ടുനില്‍ക്കും.

രണ്ടാം ഭാവത്തില്‍ രാഹു: കാളസര്‍പ്പ ദോഷം 33 വയസ്സ് വരെ നീണ്ടുനില്‍ക്കും.

മൂന്നാം ഭാവത്തില്‍ രാഹു: കാളസര്‍പ്പ ദോഷം 36 വയസ്സ് വരെ നീണ്ടുനില്‍ക്കും.

നാലാം ഭാവത്തില്‍ രാഹു: കാളസര്‍പ്പ ദോഷം 42 വയസ്സുവരെ നീണ്ടുനില്‍ക്കും.

അഞ്ചാം ഭാവത്തില്‍ രാഹു: കാളസര്‍പ്പ ദോഷം 48 വയസ്സ് വരെ നീണ്ടുനില്‍ക്കും.

ആറാം ഭാവത്തില്‍ രാഹു: കാളസര്‍പ്പ ദോഷം 54 വയസ്സ് വരെ നീണ്ടുനില്‍ക്കും.

കാളസര്‍പ്പ ദോഷത്തിന്റെ പ്രഭാവം - രാഹുവും കേതുവും - ജീവിതകാലം മുഴുവന്‍ തുടരും (ജാതകത്തിലെ സ്ഥാനത്തെ അടിസ്ഥാനമാക്കി).

കാളസര്‍പ്പ ദോഷത്തിന്റെ ഫലങ്ങള്‍

കാളസര്‍പ്പ ദോഷത്തിന്റെ ഫലങ്ങള്‍

കാളസര്‍പ്പ ദോഷമുള്ള ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വിവാഹം, ആരോഗ്യപ്രശ്‌നങ്ങള്‍, അപകടം, കടങ്ങള്‍, ബിസിനസ്സ്, സാമ്പത്തിക പ്രശ്‌നങ്ങള്‍, നിയമപ്രശ്‌നങ്ങള്‍ എന്നിവ നേരിടേണ്ടിവരാം. ദോഷം മൂലം ഉണ്ടാകുന്ന ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളാണ് തടവുശിക്ഷ.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ഏറ്റവും പ്രധാനമായ ദോഷങ്ങള്‍

ഏറ്റവും പ്രധാനമായ ദോഷങ്ങള്‍

* മാനസിക സമ്മര്‍ദ്ദം, അമിതമായ ചിന്ത, അനാവശ്യമായ തടസ്സങ്ങള്‍.

* സമ്പത്തും സ്ഥാനവും നേടാനുള്ള പ്രശ്‌നങ്ങള്‍.

* വിവാഹം കഴിക്കുന്നതിനോ കുട്ടികളുണ്ടാകുന്നതിനോ ഉള്ള കാലതാമസം.

* അനാവശ്യമായ ഭയങ്ങളും ആശങ്കകളുമുള്ള ദുസ്വപ്നങ്ങള്‍.

* കരിയറില്‍ പരാജയം

* സാമൂഹിക ആദരവും പണവും നഷ്ടപ്പെടുന്നു.

* ഒരു കാരണവുമില്ലാതെ രോഗം വരുന്നു.

* ഒഴിവാക്കാനാവാത്ത കടങ്ങളും അത് തിരിച്ചടയ്ക്കാനുള്ള ബുദ്ധിമുട്ടും.

കാളസര്‍പ്പ ദോഷ പരിഹാരങ്ങള്‍

കാളസര്‍പ്പ ദോഷ പരിഹാരങ്ങള്‍

ഏറ്റവും സ്വീകാര്യമായ കാളസര്‍പ്പ ദോഷ പരിഹാരമാണ് ശിവനെ ആരാധിക്കുന്നത്. ഹനുമാനെയും മന്‍സ ദേവിയെയും ആരാധിക്കണം. ശിവനെ ആരാധിക്കാന്‍ ഉജ്ജയിനി, നാസിക് എന്നിവിടങ്ങളിലെ ശിവക്ഷേത്രങ്ങള്‍ ഏറ്റവും അനുകൂലമാണ്. ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ ശിവനെയും ബ്രഹ്‌മാവിനെയും വിഷ്ണുവിനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ആരാധന നടത്തുന്നത് പെട്ടെന്നുള്ള ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. നാസികിലെ ഒരു പുരാതന ഹിന്ദു ക്ഷേത്രമാണ് ത്രയംബകേശ്വര്‍ ശിവക്ഷേത്രം (നാസിക് നഗരത്തില്‍ നിന്ന് 28 കിലോമീറ്റര്‍). പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ ശിവന് സമര്‍പ്പിച്ചിരിക്കുന്നതാണ് ഇത്.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

മറ്റ് പരിഹാരങ്ങള്‍

മറ്റ് പരിഹാരങ്ങള്‍

* മഹാ മൃത്യുഞ്ജയ് മന്ത്രം പതിവായി ജപിക്കുക.

* രാഹുവിന്റെ പ്രഭാവം കുറയ്ക്കുന്നതിന് നാഗപൂജ (നാഗദോഷ പൂജ) നടത്തുക. സാധാരണയായി ബുധനാഴ്ചയോ തിങ്കളാഴ്ചയോ ആണ് പൂജ നടത്തുന്നത്.

* ഉറുമ്പുകളെയും മത്സ്യങ്ങളെയും പരിപാലിക്കുകയും പോറ്റുകയും ചെയ്യുക.

* ഹനുമാന്‍ ചാലിസ ജപിക്കുകയും ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും ചെയ്യുക.

മറ്റ് പരിഹാരങ്ങള്‍

മറ്റ് പരിഹാരങ്ങള്‍

* എല്ലാ തിങ്കളാഴ്ചയും ശിവക്ഷേത്രം സന്ദര്‍ശിച്ച് ശിവനെ ആരാധിക്കുക.

* രാഹുവിന്റെ പരിഹാരങ്ങള്‍ ചെയ്യുന്നത് വളരെ പ്രയോജനകരമാണ്.

* സിദ്ധ കാളസര്‍പ്പ യന്ത്രം വീട്ടില്‍ സൂക്ഷിക്കുക.

* വെള്ളി കൊണ്ട് നിര്‍മ്മിച്ച നാഗത്തെ ആരാധിക്കുക, തുടര്‍ന്ന് ഇതിനെ ഒഴുകുന്ന നദിയിലേക്ക് ഒഴുക്കുക.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

മറ്റ് പരിഹാരങ്ങള്‍

മറ്റ് പരിഹാരങ്ങള്‍

* നീല വസ്ത്രങ്ങള്‍ക്കൊപ്പം ഉഴുന്ന്പരിപ്പ്, എള്ള് എന്നിവയുടെ മിശ്രിതം ദാനം ചെയ്യുക.

* പാവപ്പെട്ട ആളുകള്‍ക്ക് കമ്പിളി കറുത്ത പുതപ്പ് ദാനം ചെയ്യുക.

* ഉറുമ്പുകള്‍, പാമ്പുകള്‍ അല്ലെങ്കില്‍ മുതലകള്‍ക്ക് ഭക്ഷണം കൊടുക്കുക.

* നാഗപഞ്ചമി പൂജ നടത്തുക.

മറ്റ് പരിഹാരങ്ങള്‍

മറ്റ് പരിഹാരങ്ങള്‍

* ബുധനാഴ്ച ഒരു കാളസര്‍പ്പ മോതിരം ധരിക്കുക - വെള്ളി കൊണ്ട് നിര്‍മ്മിച്ച പാമ്പിന്റെ ആകൃതിയിലുള്ള വളയങ്ങളാണ് ഇത്.

* സൂര്യോദയത്തിന് മുമ്പ് ഒരു ശിവലിംഗത്തില്‍ വെള്ളി കൊണ്ട് നിര്‍മ്മിച്ച ഒരു ജോടി പാമ്പുകളെ ദാനം ചെയ്യുക.

* ദിവസേന ശിവലിംഗത്തെ ആരാധിക്കുക, വെള്ളം അര്‍പ്പിക്കുക, ഓം നമ ശിവായ മന്ത്രം ജപിക്കുക.

* ബുധനാഴ്ച ദിവസം ഒഴുകുന്ന നദിയില്‍ നിങ്ങളുടെ ശരീരഭാരത്തിന് തുല്യമായ കല്‍ക്കരി ഉപേക്ഷിക്കുക.

* വീടിന്റെ പ്രധാന കവാടത്തില്‍ ഒരു വെള്ളി സ്വസ്തിക വയ്ക്കുക.

* ശനിയാഴ്ച ആല്‍മരത്തില്‍ സ്പര്‍ശിച്ച് അതിന് മധുരം കലര്‍ത്തിയ വെള്ളം നല്‍കുക.

English summary

Lal Kitab Remedies for Kaal Sarp Dosh in Malayalam

Kaal Sarp Dosha makes one’s life the most difficult and complicated one. Here are the Lal Kitab remedies for Kaal Sarp Dosh. Take a look.
Story first published: Saturday, September 4, 2021, 16:29 [IST]
X
Desktop Bottom Promotion