Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗം
19ാം നൂറ്റാണ്ടില്‍ ഉറുദു ഭാഷയില്‍ എഴുതപ്പെട്ട ഒരു പുസ്തകമാണ് 'ലാല്‍ കിതാബ്'. ഹിന്ദു ജ്യോതിഷത്തെയും ഹസ്തരേഖയെയും കുറിച്ചുള്ള അഞ്ച് പുസ്തകങ്ങളുടെ ഒരു കൂട്ടമാണിത്. വടക്കേ ഇന്ത്യയില്‍ വളരെ പ്രചാരമുള്ള ഈ പുസ്തകം സാമുദ്രികശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ ജ്യോതിഷസംബന്ധമായ കാര്യങ്ങളും ജാതകവുമെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒപ്പം പല പരിഹാര നിര്‍ദേശങ്ങളും ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. നിങ്ങളുടെ രാശിചക്രമനുസരിച്ച്, 2021 ല്‍ ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ ലാല്‍ കിതാബ് പറയുന്ന പരിഹാര ക്രിയകള്‍ ഇവയാണ്.

മേടം
ഈ വര്‍ഷം മനോഹരമാക്കാന്‍ നിങ്ങള്‍ ഇരുണ്ട നിറമുള്ള വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണം. സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ പേഴ്സില്‍ ഒരു വെള്ളി നാണയം സൂക്ഷിക്കുക. പണം കടം വാങ്ങുന്നത് ഒഴിവാക്കുക.

ഇടവം
ലാല്‍ കിതാബ് പറയുന്നതനുസരിച്ച്, 2021 ല്‍ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വെള്ളി പാത്രങ്ങള്‍ ഉപയോഗിക്കുക. പുണ്യദിനത്തില്‍ പുണ്യനദിയില്‍ സ്നാനം ചെയ്ത ശേഷം ദാനം, ദക്ഷിണ എന്നിവ ചെയ്യുക. സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക.

മിഥുനം
ലാല്‍ കിതാബ് അനുസരിച്ച്, ഈ വര്‍ഷം തുകല്‍ ഇനങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കരുത്. ദരിദ്രരായ ആളുകളെ സഹായിക്കുക. കള്ളം പറയുന്നതും ആരെയെങ്കിലും അധിക്ഷേപിക്കുന്നതും ഒഴിവാക്കുക. എല്ലായ്പ്പോഴും സ്ത്രീകളെ ബഹുമാനിക്കുക. വീട്ടിലെ സ്ത്രീകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക.

കര്‍ക്കിടകം
ലാല്‍ കിതാബ് അനുസരിച്ച്, കര്‍ക്കിടകം രാശിക്കാര്‍ക്ക് 2021 വര്‍ഷം ഭാഗ്യം കൂടെനിര്‍ത്താന്‍, ഉറക്കത്തിനുമുമ്പ് മഞ്ഞളും കുങ്കുമവും പാലില്‍ കലര്‍ത്തി കുടിക്കണം. നെറ്റിയിലും നാഭിയിലും ചന്ദനം പുരട്ടുന്നതും നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. ശനിയാഴ്ച ബദാം, എണ്ണ എന്നിവ ദാനം ചെയ്യുക.

ചിങ്ങം
ലാല്‍ കിതാബ് അനുസരിച്ച്, നിങ്ങളുടെ ഈ വര്‍ഷം വിജയകരമാക്കാന്‍, മുതിര്‍ന്നവരെ ബഹുമാനിക്കുകയും അനുഗ്രഹം തേടുകയും വേണം. അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ പോയി ശുദ്ധിവരുത്തുക. ആഴ്ചയില്‍ ഒരിക്കല്‍ ഒരു കറുത്ത നായയ്ക്ക് ഭക്ഷണം നല്‍കുക.

കന്നി
ലാല്‍ കിതാബ് അനുസരിച്ച്, 2021 ല്‍ വിജയം നേടാന്‍, നിങ്ങള്‍ ബുധനാഴ്ച ഹിജഡകളുടെ അനുഗ്രഹം സ്വീകരിക്കണം. കഴിയുമെങ്കില്‍, വീടിന്റെ പൂജാമുറിയുടെ ഏതെങ്കിലും കോണില്‍ ഒരു സ്വര്‍ണ്ണ നാണയം സൂക്ഷിക്കുക. പാവങ്ങളെ സഹായിക്കുക.

തുലാം
2021 വര്‍ഷം മനോഹരമാക്കുന്നതിന്, തുലാം രാശിക്കാര്‍ തലയില്‍ കടുക് എണ്ണ പുരട്ടുന്നത് ഒഴിവാക്കണം. ദരിദ്രരും നിസ്സഹായരുമായ ആളുകളെ സഹായിക്കുക. ഭക്ഷണം കഴിക്കുന്നതിനായി വെള്ളി, ചെമ്പ് പാത്രങ്ങള്‍ ഉപയോഗിക്കുക. ദിവസവും രാവിലെയും വൈകുന്നേരവും ക്ഷേത്രദര്‍ശനം നടത്തുക.

വൃശ്ചികം
ലാല്‍ കിതാബ് പറയുന്നതനുസരിച്ച്, വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം ഭാഗ്യമാണെങ്കില്‍, പാവങ്ങള്‍ക്ക് പാലും ചോറും ദാനം ചെയ്യണം. ഏതെങ്കിലും വെള്ളി ആഭരണങ്ങള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. ചൊവ്വാഴ്ച കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുക.

ധനു
ലാല്‍ കിതാബ് അനുസരിച്ച്, 2021 വര്‍ഷം നിങ്ങള്‍ക്ക് ഭാഗ്യമാകാന്‍, നിങ്ങള്‍ പതിവായി പക്ഷികള്‍ക്ക് ഭക്ഷണം നല്‍കണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭാഗ്യം വര്‍ധിക്കും. നിങ്ങളുടെ വിരലില്‍ ഒരു സ്വര്‍ണ്ണ മോതിരം ധരിക്കുന്നതും ഗുണം ചെയ്യും.

മകരം
ലാല്‍ കിതാബ് അനുസരിച്ച്, ഈ വര്‍ഷം വിജയം നേടാന്‍, നിങ്ങള്‍ ഉറുമ്പുകള്‍ക്ക് അരിമാവ് നല്‍കണം. നിങ്ങളുടെ കയ്യില്‍ ഇരുമ്പ് മോതിരം ധരിക്കുന്നതും ശുഭമായിരിക്കും.

കുംഭം
കുംഭം രാശിക്കാരുടെ ഈ വര്‍ഷം മനോഹരമാക്കാന്‍ ലാല്‍ കിതാബ് പ്രകാരം ചില നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഭക്ഷണം കഴിക്കാന്‍ വെള്ളി പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ശുഭകരമായിരിക്കും. ഇരുമ്പ് വസ്തുക്കളൊന്നും കിടപ്പുമുറിയില്‍ വയ്ക്കരുത്.

മീനം
ലാല്‍ കിതാബ് അനുസരിച്ച്, ഈ വര്‍ഷം വിജയം നേടുന്നതിന് ദരിദ്രര്‍ക്ക് ദാനം ചെയ്യുക. ഈ പ്രതിവിധി നിങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്.



Click it and Unblock the Notifications
