Just In
- 1 hr ago
പിടിച്ചുകെട്ടിയ പോലെ തടി കുറയും; കാര്ബോഹൈഡ്രേറ്റ് കുറഞ്ഞ ഈ പച്ചക്കറികള് നല്കും ഫലപ്രാപ്തി
- 1 hr ago
ശനി-ശുക്ര സംയോഗത്തില് രാജയോഗം: ജോലി, വിവാഹം, കരിയര് വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്
- 3 hrs ago
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്കും പ്രദോഷവ്രതം; ശുഭമുഹൂര്ത്തവും ആരാധനാ രീതിയും
- 4 hrs ago
ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില് തൊഴില്, സാമ്പത്തിക ഫലം
Don't Miss
- Movies
പാഡ് കെട്ടിവെക്കണം, മാറിടങ്ങളുടെ വലിപ്പം കൂട്ടാനാണ് അവര് പറഞ്ഞത്; പ്ലാസ്റ്റിക് സര്ജറിയെ കുറിച്ച് സമീറ റെഡ്ഡി
- News
ബജറ്റ് 2023: ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് മുൻഗണനയുമായി കേന്ദ്ര ബജറ്റ്; വമ്പൻ പ്രഖ്യാപനം
- Sports
IND vs AUS: ഇന്ത്യ ടെസ്റ്റ് ജയിക്കാന് അവന് വേണം! മാച്ച് വിന്നറാവും-സെലക്ടര് പറയുന്നു
- Technology
സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല; ട്വിറ്റർ യൂസർക്ക് കിടിലൻ മറുപടിയുമായി പൊലീസ്
- Automobiles
ജിപ്സിക്ക് റിട്ടയര്മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന് സൈന്യത്തിലേക്ക്!
- Finance
ബജറ്റ് 2023; 7 ലക്ഷം വരെ ആദായ നികുതി നൽകേണ്ട; സാധാരണക്കാർക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ലാല് കിതാബിലെ ഈ പ്രതിവിധി ചെയ്താല് കടം അകലും പണം വരും
ആരില് നിന്നും കടം വാങ്ങേണ്ടി വരരുത് എന്ന ചിന്തയിലാണ് ഭൂരിഭാഗം പേരും ജീവിക്കുന്നത്. പക്ഷേ, ചിലപ്പോള് ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതിനാല്, ഒരു വ്യക്തി കടം വാങ്ങാന് നിര്ബന്ധിതനാകുന്നു. എന്നിരുന്നാലും, ചിലപ്പോള് ഒരു വ്യക്തിയുടെ ജാതകത്തില് അത്തരം യോഗങ്ങള് ഉണ്ടാകാറുണ്ട്, അത് കാരണം അവര് കടത്തില് തുടരുന്നു. അതുകാരണം അവര് മാനസിക സമ്മര്ദ്ദത്തില് ജീവിക്കാന് തുടങ്ങുന്നു. വിഷമിക്കേണ്ട, നിങ്ങളെ കടബാധ്യതയില് നിന്ന് മുക്തമാക്കാന് ഒരു പരിധി വരെ സഹായിക്കുന്ന പ്രതിവിധകള് ലാല് കിതാബില് പറയുന്നുണ്ട്.
Most
read:
12
വര്ഷത്തിനു
ശേഷം
ശുക്രനും
വ്യാഴവും
മീനം
രാശിയില്;
ഗുണദോഷ
ഫലം
മനുഷ്യരാശിയുടെ എല്ലാ പ്രശ്നങ്ങള്ക്കും ലാല് കിതാബില് പരിഹാരമുണ്ടെന്ന് പറയപ്പെടുന്നു. ഈ പുസ്തകത്തിലെ പരിഹാരങ്ങളും പരിഹാര നടപടികളും ലളിതവും ഇന്നത്തെ സങ്കീര്ണ്ണമായ ജീവിതത്തില് പൊരുത്തപ്പെടുന്നതുമാണ്. കടങ്ങളില് നിന്നും വായ്പകളില് നിന്നും മുക്തി നേടാന് സഹായിക്കുന്ന ചില പരിഹാരങ്ങള് ലാല് കിതാബില് നിര്ദ്ദേശിച്ചിട്ടുണ്ട്. ഈ പ്രതിവിധികളില് ചിലത് നമുക്ക് നോക്കാം.

പയര്വര്ഗ്ഗങ്ങള് ദാനം ചെയ്യുക
കടക്കെണിയില് നിന്ന് മുക്തി നേടാനുള്ള പല വഴികളും ലാല് കിതാബില് പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ഏറ്റവും എളുപ്പമുള്ള ഈ പരിഹാരം. ഒരു വ്യക്തിക്ക് കടബാധ്യതയുണ്ടെങ്കില്, അയാള് ദിവസവും 50 ഗ്രാം പരിപ്പ് ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ, വ്യക്തിയുടെ കടം ക്രമേണ കുറയാന് തുടങ്ങുന്നു. ഇതുകൂടാതെ ദിവസവും ഗണപതിയെ ആരാധിക്കുകയും ദര്ഭപുല്ലും മോദകവും സമര്പ്പിക്കുകയും വേണം. ഇതു ചെയ്താല് കടബാധ്യതയില് നിന്ന് മുക്തി നേടാനും ജീവിതത്തില് പുരോഗതി കൈവരിക്കാനും കഴിയും.
Most
read:ഫെങ്
ഷൂയി
പ്രകാരം
ഭാഗ്യവും
സമ്പത്തും
വരുത്താന്
വീട്ടില്
വളര്ത്തേണ്ട
ചെടികള്

കടുകെണ്ണ നിറച്ച മണ്വിളക്ക്
ശനിയാഴ്ച കടുകെണ്ണ നിറച്ച മണ്വിളക്ക് കത്തിക്കുക. അതിനുശേഷം, ഈ വിളക്ക് കുളത്തിന്റെയോ നദിയുടെയോ തീരത്ത് കൊണ്ടുപോയി ഒരു കുഴിയെടുത്ത് കുഴിച്ചിടുക. അത് കഴിഞ്ഞാല് പിന്നെ തിരിഞ്ഞു നോക്കാതെ അവിടെ നിന്നും പോവുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, നിങ്ങള് ക്രമേണ കടത്തില് നിന്ന് മുക്തി നേടാന് തുടങ്ങും.
Most
read:ഐശ്വര്യത്തിന്റെ
ലക്ഷണങ്ങളാണ്
നിങ്ങള്
കാണുന്ന
ഈ
സ്വപ്നങ്ങള്

കറുത്ത നായയ്ക്ക് ഭക്ഷണം നല്കുക
ശനിയാഴ്ച കടുകെണ്ണയില് തയാറാക്കിയ റൊട്ടി കറുത്ത നായയ്ക്ക് ഭക്ഷണമായി കൊടുക്കുക. ഇങ്ങനെ ചെയ്താല് കടബാധ്യതയില് നിന്ന് മോചനം ലഭിക്കും. ലാല് കിതാബ് പറയുന്നതനുസരിച്ച്, ഒരു കറുത്ത നായയ്ക്ക് റൊട്ടി നല്കുന്നതിലൂടെ, ഒരു വ്യക്തിക്ക് രാഹു, കേതു, ശനി എന്നീ മൂന്ന് ഗ്രഹങ്ങളുടെ കോപത്തില് നിന്ന് മോചനം ലഭിക്കും.

പശുവിന് ഭക്ഷണം
1.25 കിലോഗ്രാം മാവും 1.25 കിലോ ശര്ക്കരയും കലര്ത്തി റൊട്ടി ഉണ്ടാക്കുക. ഇതിനുശേഷം, വ്യാഴാഴ്ച വൈകുന്നേരം പശുവിന് ഈ റൊട്ടി കൊടുക്കുക. അല്ലെങ്കില് മൂന്ന് വ്യാഴാഴ്ച വരെ നിങ്ങള് ഇങ്ങനെ ചെയ്യണം. ലാല് കിതാബ് പറയുന്നതനുസരിച്ച്, മൂന്ന് വ്യാഴാഴ്ചകള് ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് ദാരിദ്ര്യത്തില് നിന്ന് മോചനം ലഭിക്കും.

ഞായറാഴ്ച ഇത് ചെയ്യുക
തുടര്ച്ചയായി അഞ്ച് ഞായറാഴ്ചകളില് പശുവിന് ശര്ക്കര ചേര്ത്തു കൊടുക്കുന്നത് ഗുണകരമാണ്. നിങ്ങളുടെ സ്വന്തം കൈകൊണ്ട് പശുവിന് ഭക്ഷണം നല്കുക
Most
read:2022
ഏപ്രില്;
പ്രധാന
ദിവസങ്ങളും
ആഘോഷങ്ങളും

പുളിമരത്തിന്റെ കമ്പ്
പുളിമരത്തിന്റെ ഒരു ചെറിയ കമ്പ് നിങ്ങളുടെ പണ ലോക്കറിനുള്ളില് അല്ലെങ്കില് വീട്ടിലോ ജോലിസ്ഥലത്തോ പണം സൂക്ഷിക്കുന്ന എല്ലായിടത്തും സൂക്ഷിക്കണം. ഈ പ്രതിവിധി കടങ്ങള് അകറ്റാന് നിങ്ങളെ സഹായിക്കും.

കുങ്കുമം
വ്യാഴാഴ്ച രാത്രി കുറച്ച് കുങ്കുമം വാങ്ങി നിങ്ങളുടെ വീടിനടുത്തുള്ള ദേവി ക്ഷേത്രത്തില് സമര്പ്പിച്ചാല് അത് വളരെ ഫലപ്രദമാണ്. ഫലം കാണുന്നതിന് ഈ പ്രതിവിധി 11 ആഴ്ചകളില് തുടര്ച്ചയായി ചെയ്യണം
Most
read:ഏപ്രില്
മാസത്തിലെ
വ്രതങ്ങളും
ഉത്സവങ്ങളും

കഴുകന്റെ തൂവല്
ഈ പ്രതിവിധി വളരെ ബുദ്ധിമുട്ടുള്ളതും എന്നാല് വളരെ ഫലപ്രദവുമാണ്. കഴുകന്മാര് കൂടുകൂട്ടിയ ഒരു മരത്തിന്റെ ചുവട്ടില് നിന്ന് കഴുകന്മാരുടെ 7 തൂവലുകള് എടുക്കുക. ഈ 7 തൂവലുകള് നിങ്ങളുടെ ക്യാഷ് ലോക്കറിലോ നിങ്ങളുടെ പണം സൂക്ഷിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ സൂക്ഷിക്കുക. കടങ്ങളകലാന് ഈ വഴി നിങ്ങളെ സഹായിക്കും.