For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ കേതുദോഷം അറിയാതെ പിന്തുടരും; ലാല്‍ കിതാബിലുണ്ട് പരിഹാരം

|

ജാതകത്തില്‍ കേതു ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. മറ്റ് ഗ്രഹങ്ങളെപ്പോലെ ഭൗതിക ഗ്രഹമായി ഇതിനെ കണക്കാക്കില്ല. ഇത് രാഹുവിന്റെ വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നു. ലാല്‍ കിതാബ് അനുസരിച്ച്, കേതു ഒരാളുടെ ജാതകത്തില്‍ മകനെയും പേരക്കുട്ടിയെയും പ്രതിനിധീകരിക്കുന്നു. കേതുവിന്റെ നിറങ്ങള്‍ വെള്ളയും കറുപ്പും ആണ്. ജാതകത്തില്‍ ആറാമത്തെ ഭവനം കേതുവിന്റെ ശുഭസ്ഥാനമായി കണക്കാക്കുന്നു. 5, 9, 12 ഭവനങ്ങളില്‍ കേതുവിന്റെ ഉയര്‍ന്ന ഫലങ്ങള്‍ കാണപ്പെടുന്നു.

Most read: ദോഷമുള്ള ഗ്രഹങ്ങളെ ശാന്തമാക്കി ഭാഗ്യം വരാന്‍ ദിവസവും ചെയ്യേണ്ടത്Most read: ദോഷമുള്ള ഗ്രഹങ്ങളെ ശാന്തമാക്കി ഭാഗ്യം വരാന്‍ ദിവസവും ചെയ്യേണ്ടത്

രാഹുവിനെയും ശുക്രനെയും കേതുവിന്റെ സുഹൃത്തുക്കളായി കണക്കാക്കുന്നു, ചൊവ്വയും ചന്ദ്രനും ശത്രുക്കളാണ്. കേതുവിന്റെ സമയം പ്രഭാതവും ദിവസം ഞായറാഴ്ചയുമാണ്. ഒരാളുടെ ജാതകത്തില്‍ ഓരോ ഭവനത്തില്‍ തുടരുമ്പോഴും കേതുവിന്റെ ശുഭകരവും ദോഷകരവുമായ അനേകം ഫലങ്ങളുണ്ട്. അത്തരം ഫലങ്ങള്‍ എന്തൊക്കെയെന്നും പരിഹാരങ്ങള്‍ എന്താണെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

ആദ്യത്തെ ഭവനത്തിലെ കേതു

ആദ്യത്തെ ഭവനത്തിലെ കേതു

ഫലങ്ങള്‍: ബിസിനസ്സിലോ ജോലിസ്ഥലത്തോ സംതൃപ്തി ഉണ്ടാകും. ആത്മീയ മേഖലയില്‍ വിജയം കാണും. ഭാര്യയുടെ ആരോഗ്യവും കുട്ടിയുടെ ജനനവും കാരണം കുടുംബത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകാം.

പരിഹാരങ്ങള്‍:

കുങ്കുമക്കുറി തൊടുക.

വെല്ലം ഉപയോഗിച്ച് നിര്‍മിച്ച ഭക്ഷണം കുരങ്ങുകള്‍ക്ക് കൊടുക്കുക.

ക്ഷേത്രത്തില്‍ കറുപ്പ് അല്ലെങ്കില്‍ വെള്ള പുതപ്പ് ദാനം ചെയ്യുക.

രണ്ടാമത്തെ ഭവനത്തിലെ കേതു

രണ്ടാമത്തെ ഭവനത്തിലെ കേതു

ഫലങ്ങള്‍: യാത്ര ആനുകൂല്യങ്ങള്‍ നല്‍കും, ഉയര്‍ന്ന വരുമാനം ഉണ്ടെങ്കിലും സമ്പാദ്യം കുറവായിരിക്കും. കുടുംബത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ ഉണ്ടാകും. വാര്‍ദ്ധക്യത്തില്‍ മക്കളുടെ സഹായമുണ്ടാകില്ല.

പരിഹാരങ്ങള്‍:

കുങ്കുമക്കുറി തൊടുക.

ആത്മീയതയോടും ശുദ്ധഹൃദയത്തോടും കൂടി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ദൈവസന്നിധിയില്‍ വണങ്ങുന്നതും നല്ല ഫലം നേടാന്‍ സഹായിക്കും.

Most read:ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയംMost read:ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയം

മൂന്നാം ഭവനത്തിലെ കേതു

മൂന്നാം ഭവനത്തിലെ കേതു

ഫലങ്ങള്‍: മൂത്ത സഹോദരനില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. സാമ്പത്തികമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മരുമക്കളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും ഉണ്ടാകാം.

പരിഹാരങ്ങള്‍:

സ്വര്‍ണ്ണ ആഭരങ്ങള്‍ ധരിക്കണം.

ഒഴുകുന്ന വെള്ളത്തിലോ നദിയിലോ അരിയും വെല്ലവും സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും.

കുങ്കുമ തിലകം ചാര്‍ത്തുക

നാലാം ഭവനത്തിലെ കേതു

നാലാം ഭവനത്തിലെ കേതു

ഫലങ്ങള്‍: ദെവത്തോടും അധ്യാപകരോടും എല്ലാ മുതിര്‍ന്നവരോടും ബഹുമാനമുണ്ടാകും. ജീവിതം സന്തോഷകരവും സമൃദ്ധവുമായിരിക്കും. ആരോഗ്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും, കുട്ടികള്‍ക്കും അമ്മയ്ക്കും മോശം ഫലങ്ങള്‍ കാണും.

പരിഹാരങ്ങള്‍:

വളര്‍ത്തുമൃഗമായി നായയെ വളര്‍ത്തുക.

വെള്ളി ആഭരണം ധരിക്കുക.

ഒഴുകുന്ന വെള്ളത്തില്‍ മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും.

Most read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെMost read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെ

അഞ്ചാം ഭവനത്തിലെ കേതു

അഞ്ചാം ഭവനത്തിലെ കേതു

ഫലങ്ങള്‍: സാമ്പത്തിക നില മികച്ചതായിരിക്കും. ജീവിതത്തില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടാകില്ല. 45 വയസ്സ് വരെ കേതുവിന്റെ മോശം ഫലങ്ങള്‍ ഉണ്ടാകും.

പരിഹാരങ്ങള്‍:

പഞ്ചസാരയും പാലും ദാനം ചെയ്യണം.

ചൊവ്വയും ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യണം.

ആറാമത്തെ ഭവനത്തിലെ കേതു

ആറാമത്തെ ഭവനത്തിലെ കേതു

ഫലങ്ങള്‍: ഒരാള്‍ സന്തുഷ്ടവും സമൃദ്ധവുമായ ജീവിതം നയിക്കും. വിദേശത്ത് സന്തോഷകരവും സുഖപ്രദവുമായ ജീവിതം ഉണ്ടാകും. ജീവിതത്തില്‍ ധാരാളം ശത്രുക്കള്‍ ഉണ്ടാകാം.

പരിഹാരങ്ങള്‍:

ഒരു നായയെ വളര്‍ത്തുമൃഗമായി സൂക്ഷിക്കണം.

ഇടതുകൈയില്‍ സ്വര്‍ണ്ണ മോതിരം ധരിക്കണം.

കുങ്കുമം ചേര്‍ത്ത് പാല്‍ കുടിക്കുക.

Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍

ഏഴാമത്തെ ഭവനത്തിലെ കേതു

ഏഴാമത്തെ ഭവനത്തിലെ കേതു

ഫലങ്ങള്‍: ശത്രുക്കളെ ഓര്‍ത്ത് ഭയമുണ്ടാകും. 24 വയസ്സ് വരെ വരുമാനം വളരെ ഉയര്‍ന്നതായിരിക്കും. ഭാര്യയെയും മകളെയും സംബന്ധിച്ച് പിരിമുറുക്കമുണ്ടാകാം. തെറ്റായ വാഗ്ദാനവും അധിക്ഷേപകരമായ വാക്കുകളും നിങ്ങളെ മോശമായ അവസ്ഥയില്‍ എത്തിക്കും.

പരിഹാരങ്ങള്‍:

കുങ്കുമക്കുറി നെറ്റിയില്‍ തൊടുക.

അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കരുത്.

എട്ടാം ഭവനത്തിലെ കേതു

എട്ടാം ഭവനത്തിലെ കേതു

ഫലങ്ങള്‍: മരണ സമയം മനസിലാക്കാന്‍ ഒരാള്‍ക്ക് കഴിവുണ്ടാകും. 34-ാം വയസ്സില്‍ മക്കള്‍ ജനിക്കും. കുട്ടികളുടെയും ഭാര്യയുടെയും ആരോഗ്യത്തെ കേതു മോശമായി ബാധിച്ചേക്കാം.

പരിഹാരങ്ങള്‍:

ഒരു നായയെ വളര്‍ത്തുമൃഗമായി സൂക്ഷിക്കുക.

വെള്ളയോ കറുപ്പോ നിറമുള്ള പുതപ്പ് ദാനം ചെയ്യുന്നത് നല്ലതാണ്.

ചെവിയില്‍ സ്വര്‍ണ്ണ വസ്തു ധരിക്കുക.

ഗണപതിയെ ദിവസവും ആരാധിക്കണം.

കുങ്കുമ തിലകം തൊടുക

Most read:Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കുംMost read:Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കും

ഒന്‍പതാം ഭവനത്തിലെ കേതു

ഒന്‍പതാം ഭവനത്തിലെ കേതു

ഫലങ്ങള്‍: കാലത്തിനനുസരിച്ച് തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകും. ഒരു വ്യക്തി ധൈര്യമുള്ളവനും എളുപ്പത്തില്‍ വിശ്വസനീയനുമാകും. സമ്പത്ത് അതിവേഗം വര്‍ദ്ധിക്കും. വ്യക്തിയുടെ മകന് സാഹചര്യങ്ങള്‍ മോശമായിരിക്കും.

പരിഹാരങ്ങള്‍:

ശരീരത്തിലോ ചെവിയിലോ സ്വര്‍ണ്ണ വസ്തുക്കള്‍ ധരിക്കുക.

മുതിര്‍ന്നവരെ ബഹുമാനിക്കുക.

വീടിന്റെ ഏതെങ്കിലും ഭാഗത്ത് ചതുരാകൃതിയിലുള്ള ഒരു സ്വര്‍ണ്ണ കഷണം ഇടുക.

പത്താം ഭവനത്തിലെ കേതു

പത്താം ഭവനത്തിലെ കേതു

ഫലങ്ങള്‍: ഒരു വ്യക്തിക്ക് കായികരംഗത്ത് താല്‍പ്പര്യമുണ്ടാകാം, സുന്ദരിയും സഹായമനോഭാവമുള്ള ഒരു ഭാര്യയെ ലഭിക്കും. സഹോദരങ്ങള്‍ക്ക് സഹായകമാകും. 28 വയസ്സിനു ശേഷം ശനിയുടെ ചില മോശം ഫലങ്ങള്‍ ഉണ്ടാകും.

പരിഹാരങ്ങള്‍:

48 വയസ്സിനു ശേഷം ഒരു നായയെ വളര്‍ത്തുമൃഗമായി സൂക്ഷിക്കുക.

വ്യഭിചാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.

തേന്‍ നിറച്ച വെള്ളി പാത്രം വീട്ടില്‍ സൂക്ഷിക്കുക.

Most read:മരണത്തെ അതിജീവിക്കുന്ന മഹാമൃത്യുഞ്ജയ മന്ത്രം; ചൊല്ലേണ്ടത് ഇങ്ങനെMost read:മരണത്തെ അതിജീവിക്കുന്ന മഹാമൃത്യുഞ്ജയ മന്ത്രം; ചൊല്ലേണ്ടത് ഇങ്ങനെ

പതിനൊന്നാം ഭവനത്തിലെ കേതു

പതിനൊന്നാം ഭവനത്തിലെ കേതു

ഫലങ്ങള്‍: വ്യക്തി സമ്പന്നനാകും കൂടാതെ ഭരണപരമായ സേവനങ്ങളില്‍ ഏര്‍പ്പെടാനാകും. എപ്പോഴും ഭാവിയെക്കുറിച്ച് വ്യാകുലപ്പെടും. ജാതകത്തിലെ കേതു അമ്മയെയും മകനെയും ഭാര്യയെയും ദോഷകരമായി ബാധിച്ചേക്കാം.

പരിഹാരങ്ങള്‍:

വളര്‍ത്തുമൃഗമായി ഒരു കറുത്ത നായയെ സൂക്ഷിക്കുക.

മരതകം ധരിക്കുക.

ശനിയുമായി ബന്ധപ്പെട്ട ചുവന്ന നിറമുള്ള എന്തെങ്കിലും രാത്രി മുഴുവന്‍ നിങ്ങളുടെ ഭാര്യയുടെ തലയ്ക്കടിയില്‍ വയ്ക്കുക, തുടര്‍ന്ന് അത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക.

പന്ത്രണ്ടാം ഭവനത്തിലെ കേതു

പന്ത്രണ്ടാം ഭവനത്തിലെ കേതു

ഫലങ്ങള്‍: തൊഴിലിലും ബിസിനസ്സിലും മാറ്റമുണ്ടാകില്ല. ഒരു വ്യക്തി ആഢംബര ജീവിതം ആസ്വദിക്കും. മകന്‍ നിങ്ങളുടെ സമ്പത്ത് ഉയര്‍ത്തും.

പരിഹാരങ്ങള്‍:

വളര്‍ത്തുമൃഗമായി ഒരു നായയെ സൂക്ഷിക്കുക.

ആത്മീയതയോടെ ദിവസവും ഗണപതിയെ ആരാധിക്കണം.

Most read:ശുഭകാര്യങ്ങള്‍ക്ക് മോശം കാലം; ആഷാഢ മാസത്തിന്റെ പ്രാധാന്യമെന്ത് ?Most read:ശുഭകാര്യങ്ങള്‍ക്ക് മോശം കാലം; ആഷാഢ മാസത്തിന്റെ പ്രാധാന്യമെന്ത് ?

English summary

Lal kitab Ketu Effects And Remedies in Malayalam

Here we will discuss the signs of inauspicious Ketu according to Lal Kitab and the remedies for it. Take a look.
X
Desktop Bottom Promotion