For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിയുടേയും സമയദോഷവും ഭാഗ്യവും നേരത്തെയറിയാന്‍ ലാല്‍കിതാബ്

|

ലാല്‍ കിതാബ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ പോവുന്നതുമായ കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നതാണ് ലാല്‍കിതാബ്. ഇത് നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കൃത്യായ വിവരങ്ങള്‍ നല്‍കുകയും നിങ്ങളുടെ ഭാവിയെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എപ്പോഴാണ് ജീവിതത്തില്‍ ശുഭഫലങ്ങള്‍ ഉണ്ടാവുന്നത് എപ്പോഴാണ് അശുഭഫലങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ലാല്‍കിതാബ് സഹായിക്കുന്നു.

Lal Kitab Horoscope 2023

ലാല്‍കിതാബ് നല്‍കുന്ന പ്രതിവിധികള്‍ പലരും സ്വീകരിക്കകുന്നു. ഇത് കൂടാതെ 2023-ല്‍ നിങ്ങളുടെ കരിയര്‍, കുടുംബം, പ്രണയം എന്നിവയെക്കുറിച്ചെല്ലാം ലാല്‍കിതാബ് സൂചിപ്പിക്കുന്നു. ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രശ്‌നങ്ങള്‍ അതിനെ എങ്ങനെ മറികടക്കാം എന്നെല്ലാം നമുക്ക് ലാല്‍കിതാബ് വഴി മനസ്സിലാക്കാന്‍ സാധിക്കുന്നു. 2023-ലെ സമ്പൂര്‍ണ വിവരങ്ങള്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ. അതിനാല്‍, 2023-ലെ ലാല്‍ കിതാബ് പ്രവചനങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. നിങ്ങളുടെ രാശിചിഹ്നത്തിന് ഈ വര്‍ഷം എങ്ങനെയായിരിക്കുമെന്ന് അറിയുക.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ലാല്‍കിതാബ് അനുസരിച്ച് ഈ വര്‍ഷം അനുകൂല ഫലങ്ങളായിരിക്കും ഉണ്ടാവുക. നിങ്ങളുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന് ഫലം ഉണ്ടാവുന്നു. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. കരിയറിലെ വിജയം നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. നിരവധി യാത്രകള്‍ ചെയ്യേണ്ടതായി വരുന്നുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട് സന്തോഷകരവും ലാഭകരവുമായ ഫലങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. പരസ്പരം മനസ്സിലാക്കുന്നതോടെ ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ പലപ്പോഴും വഴക്കുണ്ടാക്കിയേക്കാം. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും. ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യത കൂടുതലാണ്. സാമ്പത്തികമായി പറയുകയാണെങ്കില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കുന്നു. ധനലാഭം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ചെറിയ തോതില്‍ പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ലോട്ടറി പോലുള്ളവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധക്കണം.

പരിഹാരം

ദിവസവും കുങ്കുമം നെറ്റിയില്‍ പുരട്ടുക.

വ്യാഴാഴ്ചയോ ഏകാദശിയോ വ്രതം അനുഷ്ഠിക്കണം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് 2023-ല്‍ ലാല്‍കിതാബ് ഫലം എപ്രകാരം എന്ന് നോക്കാം. ഈ വര്‍ഷം സമ്മിശ്രഫലങ്ങളായിരിക്കും ഇടവം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും അവ നിയന്ത്രിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. ഭാഗ്യം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവും. ജോലിയില്‍ വിജയം കണ്ടെത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ജോലിയില്‍ നിങ്ങളുടേതായ സ്ഥാനം കണ്ടെത്തുന്നു. ചിലവുകള്‍ ഉയരുന്നതിനാല്‍ അത് സ്വയം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക വെല്ലുവിളികള്‍ നിങ്ങള്‍ക്ക് പലപ്പോഴും നേരിടേണ്ടി വരാം. ചുറ്റുമുള്ളവരോട് നല്ല രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബന്ധം വഷളാക്കിയേക്കാം. കരിയറില്‍ നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. എവിടെയെങ്കിലും ജോലി മാറ്റത്തിനുള്ള സാധ്യതയുണ്ട്. സ്ഥലം മാറ്റം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ജീവിതത്തില്‍ സന്തോഷം നിറയുന്നു. കഠിനപരിശ്രമം ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളെ കൂടുതലായി അലട്ടുന്നു. രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി മികച്ച വിജയം കണ്ടെത്തുന്നു. ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിന്റെ ആരോഗ്യത്തിന് വേണ്ടി പണം ചിലവഴിക്കേണ്ടി വരും.

പരിഹാരം

ഒരു വെള്ളി നാണയം എപ്പോഴും കൂടെ കരുതുക.

മഹാലക്ഷ്മിയെ ആരാധിക്കുകയും വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക.

മാംസം, മത്സ്യം, മുട്ട, മദ്യം മുതലായവ കഴിക്കുന്നത് ഒഴിവാക്കുക.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം പല കാര്യങ്ങളും അനുകൂല ഫലം ഉണ്ടാവുന്നു. ജോലി പൂര്‍ത്തീകരിക്കുന്നതിന് അവസരം ലഭിക്കുന്നു. നിങ്ങളുടെ കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. ഏത് ജോലിയും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ ശരിയായ സ്ഥാനം നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. പ്രമോഷന്‍ നിങ്ങളെ തേടി വരുന്നു. ബിസിനസില്‍ വര്‍ഷാരംഭത്തില്‍ തന്നെ ലാഭം ലഭിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഈ വര്‍ഷം വിവാഹിതര്‍ക്ക് അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. പല കാര്യങ്ങളിലും ജീവിത പങ്കാളിയില്‍ നിന്ന് അനുകൂല ഫലം ഉണ്ടായിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം ദുര്‍ബലമായ സമയമായിരിക്കും. ഉയര്‍ച്ച താഴ്ചകള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. ഫിറ്റ്‌നസ് ദിനചര്യകള്‍ക്ക് പ്രാധാന്യം നല്‍കണം. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ വര്‍ഷാരംഭം അല്‍പം പ്രശ്‌നമുണ്ടാക്കുന്നു. രണ്ടാം മാസം മുതല്‍ നിങ്ങള്‍ക്ക് അല്‍പാല്‍പമായി ലാഭം ലഭിക്കുന്നു. ആഗ്രഹങ്ങള്‍ നിറവേറ്റുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. വസ്തുവാങ്ങുന്നതിനുള്ള സാധ്യതയുണ്ട്.

പരിഹാരം

മത്സ്യത്തിന് ഭക്ഷണം നല്‍കുക.

ചെറിയ പെണ്‍കുട്ടികള്‍ക്ക് അന്നദാനം നടത്തുക

ദുര്‍ഗ്ഗാദേവിയെ ആരാധിക്കണം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് 2023 മികച്ച വര്‍ഷമായിരിക്കും ലാല്‍കിതാബ് പ്രകാരം. മാനസികമായി ചില വെല്ലുവിളികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. എന്നാല്‍ അതിനെ ശക്തമായി നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പല കോണില്‍ നിന്നും വിജയം നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായേക്കാം. അവസരങ്ങള്‍ പല കോണില്‍ നിന്നും തേടി വരുന്നു. അതുകൊണ്ട് തന്നെ നിലവിലുള്ള ജോലി ഉപേക്ഷിക്കേണ്ടി വരും. ജോലി നല്ലത് ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സമ്മര്‍ദ്ദം ഇല്ലാതാവുന്നതിന് സാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ കുറയുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്നു. സഹകരണത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് രണ്ട് പേര്‍ക്കും സാധിക്കുന്നു. എന്നാല്‍ ചില അവസ്ഥകളില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കാതെ വരുന്നു. നിങ്ങള്‍ തമ്മിലുള്ള മാനസിക പിരിമുറുക്കം പ്രശ്‌നത്തിലാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതുപോലെ തന്നെ സാമ്പത്തിക നേട്ടങ്ങളും ഉണ്ടായേക്കാം. ഏപ്രിലിനും ഒക്ടോബറിനുമിടയില്‍, പെട്ടെന്നുള്ള ധനലാഭത്തിനുള്ള സാധ്യതകള്‍ ഉണ്ടാകാം.

പരിഹാരം

എല്ലാ ബുധനാഴ്ചയും ശ്രീ ദുര്‍ഗ്ഗാ ചാലിസ പാരായണം ചെയ്യണം.

നിങ്ങളുടെ സഹോദരങ്ങളോട് നല്ല രീതിയില്‍ പെരുമാറുകയും അവരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുക

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷം മികച്ച ഫലങ്ങള്‍ ആയിരിക്കും. ജോലി ചെയ്യുകയാണെങ്കില്‍ ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നു. മാത്രമല്ല മികച്ച അവസരങ്ങള്‍ ജോലിയില്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം ലഭിക്കുന്നു. ബിസിനസിന്റെ ഭാഗമായി പുതിയ ആളുകളെ കണ്ട് മുട്ടുന്നു. ബിസിനസ് കൂടുതല്‍ വിപുലീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസിന്റെ ഭാഗമായി വിദേശത്തേക്കും നിങ്ങള്‍ക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ സാധിക്കുന്നു. വ്യക്തിബന്ധങ്ങളില്‍ മികച്ച വാര്‍ത്തകള്‍ ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂലസമയമാണ് ഉണ്ടാവുന്നത്. നിരവധി ശ്രമങ്ങള്‍ ജീവിതത്തില്‍ വിജയിക്കുന്നു. പ്രണയത്തിന് അനുകൂല സമയമായിരിക്കും. മനസ്സിന്റെ ഏത് ആഗ്രഹവും നിറവേറ്റാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. പ്രണയിക്കുന്നവരില്‍ വിവാഹ യോഗവും ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. കൃത്യമായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികമായും മികച്ച സമയമായിരിക്കും ബിസിനസില്‍ നിന്നും ലാഭനേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

പരിഹാരം

എല്ലാ ദിവസവും സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക.

അതിനു ശേഷം മധുരവും വെള്ളവും കുടിച്ച ശേഷം മാത്രമേ വീട്ടില്‍ നിന്ന് യാത്ര പുറപ്പെടണം

ഭഗവാന്‍ ശ്രീ ഹരി വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഈ വര്‍ഷം അവരുടെ കരിയറിനെക്കുറിച്ച് കൃത്യമായി ചിന്തിക്കേണ്ടതാണ്. വിജയത്തിന് വേണ്ടി അതികഠിനമായി പ്രയത്‌നിക്കേണ്ടി വരും. നിങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ പലതും വിജയിക്കുന്നു. ജോലിയില്‍ മാറ്റം വേണമെങ്കില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കണം. വര്‍ഷത്തിന്റെ ആരംഭം അല്‍പം പ്രയാസകരമായിരിക്കും. എന്നാല്‍ അതിന് ശേഷം എല്ലാം വളരെ വേഗത്തില്‍ നടക്കുന്നു. ജോലിയില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. വര്‍ഷാവസാനത്തോടെ വിജയങ്ങള്‍ നിങ്ങളെ തേടി വരുന്നു. വലിയ ആളുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രയത്‌നിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ആദ്യഘട്ടം അല്‍പം പ്രശ്‌നത്തിലായേക്കാം. പക്ഷേ നിങ്ങളുടെ കഠിനാധ്വാനം തുടരേണ്ടതാണ്. വിവാഹിതര്‍ക്ക് ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടുന്നു. കുടുംബത്തിന് വേണ്ടി ധാരാളം സമയം ഇവര്‍ മാറ്റി വെക്കുന്നു. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച ഫലമായിരിക്കും. വര്‍ഷാവസാനം പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും അവയെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ദിനചര്യ കൃത്യമായി പിന്തുടരുന്നതിനും നിങ്ങള്‍ക്ക് സാധിക്കണം. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും ഈ വര്‍ഷം. പണത്തിന്റെ കാര്യത്തില്‍ ലാഭം വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. വലിയ നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

പരിഹാരം

പശുവിന് പച്ച ചീരയോ പച്ച കാലിത്തീറ്റയോ നല്‍കുക.

നിങ്ങളുടെ സഹോദരി, മകള്‍, അമ്മ എന്നിവരുമായി നല്ല ബന്ധം പുലര്‍ത്തുക.

ജോലിസ്ഥലത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കണം

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. തുലാം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. വര്‍ഷത്തിന്റെ തുടക്കത്തില്‍ കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായേക്കാം. അല്ലെങ്കില്‍ അതിന് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ജോലി പക്ഷേ പെട്ടെന്ന ്‌ലഭ്യമാവുന്നതിനുള്ള സാധ്യതയുണ്ട്. അതിന് ശേഷമുള്ള സമയം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുടെ ഉപദേശവും നിങ്ങള്‍ സ്വീകരിക്കേണ്ടതായി വരും. അല്ലാത്ത പക്ഷം ബിസിനസ് നഷ്ടത്തിലേക്ക് എത്തുന്നു. വിവാഹിതര്‍ക്ക് ജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പല പ്രശ്‌നങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായേക്കാം. അതിനെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. പരസ്പരം ആരോപണങ്ങള്‍ നടത്തുന്നു. ഇത് പ്രശ്‌നങ്ങള്‍ വഷളാക്കിയേക്കാം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല മാസമായിരിക്കും. പ്രണയത്തില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ഇത് വിവാഹത്തിലേക്ക് വരെ എത്താം. ആരോഗ്യഫലം അനുസരിച്ച് തുടക്കത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ ഘട്ടം അല്‍പം ദുര്‍ബലമായിരിക്കുമെങ്കിലും അത് ഏപ്രില്‍ വരെ തുടരുന്നു. എന്നാല്‍ അതിന് ശേഷം മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഉദരരോഗങ്ങള്‍ നിങ്ങളെ ബാധിക്കാം. അതുകൊണ്ട് ശ്രദ്ധ വേണം. സാമ്പത്തികമായി നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ആയിരിക്കും. എന്നാല്‍ പലപ്പോഴും നിങ്ങള്‍ക്ക് ആദ്യത്തെ കുറച്ച് മാസങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന സമയമായിരിക്കും. ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം എടുക്കുന്നു. ഭാവി പദ്ധതികളില്‍ പലതും വിജയത്തിലേക്ക് എത്തുന്നു.

പരിഹാരം

നായക്കും പശുവിനും അന്നദാനം നടത്തുക

വ്യാഴാഴച വിഷ്ണു ക്ഷേത്രം സന്ദര്‍ശിക്കുകയും മഞ്ഞ നിറമുള്ള പട്ട് ഭഗവാന് നേദിക്കുകയും ചെയ്യുക

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം തുടക്കത്തില്‍ നല്ലതായിരിക്കും. നിങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി ജോലിയില്‍ പുരോഗതി ഉണ്ടാവുന്നു. വിജയം കണ്ടെത്തുന്നതില്‍ നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. എങ്കിലും വിജയം നിങ്ങളോടൊപ്പമായിരിക്കും. പക്ഷേ അതികഠിനമായി അധ്വാനിക്കേണ്ടി വരും എന്നതാണ്. പക്ഷേ അവസാനം നിങ്ങളുടെ പരിശ്രമം വിജയം കാണുന്നു. ബിസിനസില്‍ റിസ്‌ക് എടുക്കുന്നതിന് ശ്രദ്ധിക്കണം. കാരണം റിസ്‌കെടുത്താല്‍ ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഓഗസ്റ്റ് മുതല്‍ ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ ഈ വര്‍ഷം ചെറിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇവര്‍ തമ്മില്‍ ഐക്യത്തോടെ മുന്നോട്ട് പോവുന്നു. ഇത് കൂടാതെ പ്രണയിക്കുന്നവര്‍ക്കും അനുകൂല സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രണയ ബന്ധം നിങ്ങളെ തീവ്രമാക്കുകയും വിവാഹത്തിന് അനുകൂല സമയം ഉണ്ടാക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന ഒരു സമയമായിരിക്കും. അതുകൊണ്ട് തന്നെ മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ച് വേണം. അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് സന്തോഷം ഇല്ലാതാക്കുന്നതിനുള്ള സാധ്യതയുണ്ട്. രക്ത സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കും. സാമ്പത്തികമായി ഈ വര്‍ഷം നിങ്ങള്‍ക്ക് മികച്ച ഫലമാണ് നല്‍കുന്നത്. മറുവശത്ത് നിങ്ങളുടെ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ മികച്ച ബാലന്‍സ് നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എത്ര പണം സമ്പാദിച്ചാലും അത് ചിലവായിപോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

പരിഹാരം

ദിവസവും ഹനുമാന്‍സ്വാമിയെ പ്രാര്‍ത്ഥിക്കുകയും ഹനുമാന്‍ ചാലിസ പാരായണം ചെയ്യുകയും വേണം

കഴുത്തില്‍ വെള്ളി മാല ധരിക്കുക

ആരില്‍ നിന്നും ഒന്നും സൗജന്യമായി സ്വീകരിക്കരുത്

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഈ വര്‍ഷം വിജയം ലഭിക്കുന്നു. ഇത് നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് മാത്രമല്ല നിങ്ങളുടെ ജോലികള്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പ്രമോഷനുള്ള സാധ്യത ഈ വര്‍ഷം ഉണ്ട്. ബിസിനസുകാര്‍ക്ക് ഈ വര്‍ഷം മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലഫലങ്ങള്‍ ഉണ്ടാവുന്നു. വ്യക്തിബന്ധങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച ഫലം നേടുന്നതിന് സാധിക്കുന്നു. വിവാഹിതനാണെങ്കില്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. പരസ്പരം ഉത്തരവാദിത്വത്തോടെ വേണം കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന്. ഒരുമിച്ച് തന്നെ എല്ലാ ജോലികളും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു. പ്രണയകാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും വിവാഹത്തിലേക്ക് നിങ്ങള്‍ക്ക് എത്തുന്നു. പരസ്പരം നല്ലതുപോലെ മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വീക്ഷണകോണില്‍ നോക്കുകയാണെങ്കില്‍ ചില പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. തിടുക്കത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഉദരരോഗങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍, അസിഡിറ്റി പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും ധാരാളം പണം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പണം സ്വരൂപിക്കുന്നതിലും നിങ്ങള്‍ക്ക് അനുകൂല സമയം ഉണ്ടായിരിക്കും. സാമ്പത്തികമായി ഈ വര്‍ഷം നിങ്ങളെ നല്ല നിലയിലേക്ക് എത്തിക്കുന്നു.

പരിഹാരം

മഞ്ഞള്‍ വീട്ടില്‍ സൂക്ഷിക്കുക

ആല്‍മരത്തിന് ജലം അര്‍പ്പിക്കുക

ആരോടും കള്ളം പറയരുത്

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുള്ള ഒരു വര്‍ഷമാണ് 2023. കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. കഠിനാധ്വാനം ചെയ്യുന്നതിന് നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കണം. എന്നാല്‍ കഠിനാധ്വാനം പാഴായിപ്പോവുന്നില്ല എന്നതാണ് സത്യം. ജോലിയില്‍ മികച്ച ഫലം ലഭിക്കുന്നു. അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നു. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ബിസിനസ്സിന് അനുകൂലമായ സമയമായരിക്കും 2023 നിങ്ങള്‍ക്ക് നല്‍കുന്നത്. ദാമ്പത്യ ജീവിതത്തില്‍ പരസ്പരം സ്‌നേഹം വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. ദിനചര്യകള്‍ കൃത്യമായി പിന്തുടരുന്നതിന് ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യം മികച്ച രീതിയില്‍ ആവുന്നു. പിരിമുറുക്കം നിങ്ങളുടെ ദാമ്പത്യത്തില്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ ക്രമേണ ശരിയാവുന്നു. വെള്ളം കുടിക്കുമ്പോള്‍ പോലും വളരെയധികം ശ്രദ്ധിക്കണം. കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതാണ്. ഇതിന്റെ ഫലമായി പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ വര്‍ഷത്തിന്റെ അവസാനത്തില്‍ ആരോഗ്യം മെച്ചപ്പെടുന്നു. സാമ്പത്തിക കാര്യങ്ങളില്‍ വിജയം കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നു. ദീര്‍ഘകാല നിക്ഷേപത്തിന് ഉള്ള സാഹചര്യം ഉണ്ടായിരിക്കും. വസ്തുവാങ്ങുന്നതിനുള്ള സാധ്യതയും ഉണ്ട്.

പരിഹാരം

ഭൈരവസ്വാമിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കുക

ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുക

കറുത്ത എള്ള്, കറുത്ത ഉലുവ, ഇരുമ്പ്, കടുകെണ്ണ, കറുത്ത വസ്ത്രങ്ങള്‍ ദാനം ചെയ്യുക

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് നിങ്ങളുടെ ഈ വര്‍ഷം നല്ല വര്‍ഷമായാണ് കണക്കാക്കുന്നത്. ചെലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ ബാലന്‍സ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദേശത്തേക്ക് പോവുന്നതിനുള്ള അവസരം ഉണ്ടാവുന്നു. കരിയറില്‍ മികച്ച ശ്രമങ്ങള്‍ ഉണ്ടായിരിക്കും. അത് വിജയത്തിലേക്ക് എത്തുന്നതിനും സാധിക്കുന്നു. സ്വാര്‍ത്ഥത പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ നിങ്ങള്‍ ഒരു ടീമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങള്‍ വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരോട് നന്നായി പെരുമാറുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച അവസരം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നു. തിരക്കേറിയ ജീവിതത്തില്‍ പോലും നിങ്ങള്‍ക്ക് പങ്കാളിക്കൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ഇതെല്ലാം ബന്ധം ദൃഢമാക്കുന്നു. പ്രണയ ബന്ധങ്ങളില്‍ പുരോഗതി ഉണ്ടാവുന്നു. ഇതെല്ലാം വിവാഹത്തിലേക്ക് നിങ്ങളിലേക്ക് എത്തിക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ആരോഗ്യം ശ്രദ്ധിക്കണമെന്നാണ് 2023-ല്‍ പറയുന്നത്. പലപ്പോഴും വലിയ രോഗം നിങ്ങളെ ബാധിക്കുന്നതിനുള്ളസാധ്യതയുണ്ട്. അമിതമായി ജോലി ചെയ്യുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ശാരീരികമായി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കുന്നു. സാമ്പത്തികമായി ഈ വര്‍ഷം നല്ലതായിരിക്കും. നിങ്ങള്‍ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിന് സാധിക്കുന്നു. വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് ചിലവുകള്‍ വര്‍ദ്ധിക്കുന്നു. വരുമാനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു.

പരിഹാരം

വൃക്ഷത്തിന് ദിവസവും വെള്ളം സമര്‍പ്പിക്കുക

വീട്ടില്‍ പച്ചച്ചെടികള്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം

വെള്ളം കുടിക്കാന്‍ വെള്ളി ഗ്ലാസ് ഉപയോഗിക്കുക.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. കരിയറില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ ജോലിയില്‍ ആധിപത്യം പുലര്‍ത്തുന്നതിന് സാധിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ പ്രശംസിക്കപ്പെടുന്നു. ജോലിക്ക് പൂര്‍ണമായ ശ്രദ്ധ ലഭിക്കുന്നതിന് സാധിക്കുന്നു. പുതിയ ഐഡിയകള്‍ നിങ്ങള്‍ ജോലിയില്‍ ആവിഷ്‌കരിക്കുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് വലിയ സ്ഥാനം ജോലിയില്‍ ലഭിച്ചേക്കാം. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിയാണ് ചെയ്യുന്നതെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് അനുകൂലഫലങ്ങള്‍ ആയിരിക്കും. ബിസിനസില്‍ മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ബിസിനസ് ചെയ്യുമ്പോള്‍ പക്ഷേ രണ്ട് വട്ടം ആലോചിച്ച് ചെയ്യേണ്ടതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലഫലങ്ങള്‍ ലഭിക്കുന്നു. ഗ്രഹങ്ങളുടെ സംക്രമണം പലപ്പോഴും പ്രതിസന്ധികളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. പ്രണയ ബന്ധങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷം കൂടിയാണ്. പ്രിയപ്പെട്ടവരോടൊപ്പമുള്ള ജീവിതം നിങ്ങള്‍ക്ക് സാക്ഷാത്കരിക്കപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മിതമായ ഫലമായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാവുന്നത്. അത് മാത്രമല്ല ഭക്ഷണത്തില്‍ നിന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ മാനസിക പിരിമുറുക്കം ഉണ്ടാവുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അമിതമായി ശ്രദ്ധ ചെലുത്തേണ്ടതാണ്. അറിവ് ധാരാളം ഉണ്ടെങ്കിലും അത് ശരിയായി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാവുന്നു. പണം ലഭിച്ചതിന് ശേഷം ശരിയായ സ്ഥലത്ത് നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കണം.

പരിഹാരം

എല്ലാ വ്യാഴാഴ്ചയും നെറ്റിയില്‍ കുങ്കുമം ചാര്‍ത്തണം

ചൊവ്വാഴ്ച പാവപ്പെട്ടവര്‍ക്ക് മധുരം നല്‍കണം

ആല്‍മരത്തിന് വെള്ളം അര്‍പ്പിക്കുക

Ashwathy Nakshatra 2023: അശ്വതി നക്ഷത്രക്കാരുടെ 2023-ലെ സമ്പൂര്‍ണഫലംAshwathy Nakshatra 2023: അശ്വതി നക്ഷത്രക്കാരുടെ 2023-ലെ സമ്പൂര്‍ണഫലം

Sagittarius Horoscope 2023 : ധനു വര്‍ഷഫലം 2023: വിദേശജോലി, സാമ്പത്തികം, വിവാഹം: സമ്പൂര്‍ണഫലംSagittarius Horoscope 2023 : ധനു വര്‍ഷഫലം 2023: വിദേശജോലി, സാമ്പത്തികം, വിവാഹം: സമ്പൂര്‍ണഫലം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Lal Kitab Horoscope 2023 : Lal Kitab Horoscope 2023 Predictions in Malayalam

Lal Kitab Horoscope 2023 in Malayalam: Read the Lal Kitab 2023 Horoscope and remedies to find out what this year bring it for you.
Story first published: Wednesday, November 23, 2022, 12:42 [IST]
X
Desktop Bottom Promotion