For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം ഇനി പ്രശ്‌നമാകില്ല; ലാല്‍ കിതാബ് പരിഹാരങ്ങള്‍

|

ഇന്നത്തെ സമൂഹത്തില്‍ 'പണം' എന്നത് നിങ്ങളുടെ കഴിവിന്റെയും അന്തസ്സിന്റെയും ഒരു അടയാളമായി മാറിയിട്ടുണ്ട്. പണം ഒരു ദൈവമല്ല, മറിച്ച് മനുഷ്യരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനുള്ള ശക്തമായ ഒരു സ്രോതസ്സാണ്, അതിനര്‍ത്ഥം ഇത് ദൈവത്തെപ്പോലെ പ്രധാനമാണ്. പണം നേടാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും അതിന് സാധിക്കണമെന്നില്ല. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ച് നിങ്ങള്‍ക്ക് പണക്കാരനാകാന്‍ സാധിക്കുന്നില്ലെങ്കില്‍ തടസ്സം മറ്റെന്തെങ്കിലുമായിരിക്കും.

Most read: ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയുംMost read: ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയും

അതിനാല്‍, സാമ്പത്തികമായി നിങ്ങള്‍ എല്ലായ്‌പ്പോഴും പ്രവചനാതീതമായ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ രാശിചിഹ്നത്തിന്റെ ഒരു ഗ്രഹ ചലനം കാരണമാകാം. ചുരുക്കത്തില്‍ പറഞ്ഞാല്‍, ഇത് ജ്യോതിഷവുമായി ബന്ധപ്പെട്ടതാണ്. ഇതിനു പരിഹാരം ലാല്‍ കിതാബിലുണ്ട്. ഇത്തരം പരിഹാരങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് പ്രശ്നത്തില്‍ നിന്ന് കരകയറി വിജയത്തിന്റെ സുഗമമായ പാതയിലേക്ക് വരാനുള്ള ശക്തി നല്‍കുന്നു.

Most read: മണി ഫ്രോഗ് വീട്ടില്‍ ഇങ്ങനെയെങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടുംMost read: മണി ഫ്രോഗ് വീട്ടില്‍ ഇങ്ങനെയെങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടും

ജ്യോതിഷത്തിന്റെ ശക്തമായ ഒരു ശാഖയാണ് ലാല്‍ കിതാബ്. നമ്മുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഈ പുസ്തകം ഉത്തരം നല്‍കുന്നു. നിങ്ങളുടെ സാമ്പത്തിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്നത്ര ശക്തമായ പരിഹാരങ്ങള്‍ ലാല്‍ കിതാബ് പറയുന്നു. ലക്ഷ്മി ദേവിയുടെ കൃപയോടും അനുഗ്രഹത്തോടും കൂടി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും സമൃദ്ധിയും കൊണ്ടുവരാന്‍ ചില ലാല്‍ കിതാബ് പരിഹാരങ്ങള്‍ ഇതാ.

ഗംഗാജലം

ഗംഗാജലം

* നിങ്ങളുടെ ബിസിനസ്സില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്, എല്ലാ ബുധനാഴ്ചയും ഒരു ശൂന്യമായ കുടം വെള്ളത്തില്‍ ഇടുക. തുടര്‍ച്ചയായ 6 ബുധനാഴ്ചകളില്‍ ഇത് ചെയ്യുക. ഇത് പൂര്‍ത്തിയാകുന്നതുവരെ ഈ ആചാരം ലംഘിക്കരുത്.

* ബിസിനസ്സിലെ വളര്‍ച്ച കൈവരിക്കുന്നതിന്, നിങ്ങളുടെ സ്ഥാപനം ഗംഗാജലം അല്ലെങ്കില്‍ ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കുക. കുങ്കുമം അല്ലെങ്കില്‍ മഞ്ഞള്‍ ഉപയോഗിച്ച് ഒരു സ്വസ്തിക ചിഹ്നം വരയ്ക്കുക. അതില്‍ തുവരപ്പരിപ്പും വെല്ലവും വയ്ക്കുക. ഒരു നെയ്യ് വിളക്കും കത്തിക്കുക. ഇതെല്ലാം ഒരു വ്യാഴാഴ്ച ദിവസം വേണം ചെയ്യാന്‍.

ലക്ഷ്മീദേവി

ലക്ഷ്മീദേവി

* ജോലിയ്‌ക്കോ ബിസിനസ്സിനോ വേണ്ടി വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ദിവസവും ഒരു കഷണം വെല്ലം കഴിക്കുക. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കിയ ശേഷം നിങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഇത് ചെയ്യുക. ഈ പ്രതിവിധി നിങ്ങളുടെ പരിശ്രമങ്ങളില്‍ വിജയം നല്‍കും.

* ലക്ഷ്മി ദേവിയെ പതിവായി ആരാധിക്കുക, വെള്ളിയാഴ്ച രാത്രി നിങ്ങളുടെ ജോലിസ്ഥലത്തും വീട്ടിലും ഒമ്പത് തിരിയിട്ട നെയ്യ് വിളക്ക് കത്തിക്കുക. ജീവിതത്തില്‍ സമ്പത്ത് നേടാന്‍ ശ്രീ സൂക്തം പാരായണം ചെയ്യുക.

Most read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാംMost read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

അന്നദാനം

അന്നദാനം

* ശുക്ലപക്ഷത്തിന്റെ ആദ്യ ശനിയാഴ്ച മുതല്‍ പാവപ്പെട്ടവര്‍ക്ക് തുടര്‍ച്ചയായി 11 ശനിയാഴ്ച ഭക്ഷണം നല്‍കുക. ഇത് നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്.

* നിങ്ങളുടെ ഓഫീസില്‍ നിന്ന് തുരുമ്പിച്ച എല്ലാ ലോഹങ്ങളും നീക്കംചെയ്യുക. ഇവ നെഗറ്റീവ് എനര്‍ജിയുടെ ഒരു ഘടകമാണ്.

പരമശിവനെ ആരാധിക്കുക

പരമശിവനെ ആരാധിക്കുക

* ഉയര്‍ച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി, പരമശിവനെ ആരാധിക്കുക. ശിവന്റെ അനുഗ്രഹം നിങ്ങളുടെ സാമ്പത്തിക സ്രോതസ്സില്‍ അഭിവൃദ്ധിയും വളര്‍ച്ചയും നല്‍കും.

* നിങ്ങളുടെ വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടാക്കാന്‍, ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ തലയ്ക്ക് അടുത്തായി വെള്ളം നിറച്ച ഇരുമ്പ് കലം വയ്ക്കുക. അടുത്ത ദിവസം രാവിലെ, ഈ വെള്ളം ഒഴിച്ചു കളയുക.

Most read:സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂMost read:സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂ

ക്ഷേത്രദര്‍ശനം

ക്ഷേത്രദര്‍ശനം

സമ്പത്ത് ആകര്‍ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ലാല്‍ കിതാബ് പരിഹാരങ്ങളിലൊന്ന് ദീപാവലി ദിവസം മുതല്‍ നഗ്‌നപാദനായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക എന്നത്. ക്ഷേത്രത്തില്‍ ഒരു നെയ്യ് വിളക്ക് കത്തിച്ച് ആരാധനാ മൂര്‍ത്തിക്ക് മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുക. ധൂപവര്‍ഗ്ഗങ്ങളും കത്തിക്കുക. ലക്ഷ്മി ദേവിയോട് അങ്ങേയറ്റം ഭക്തിയോടെ പ്രാര്‍ത്ഥിക്കുക.

ഗണേശലക്ഷ്മി

ഗണേശലക്ഷ്മി

* ഒരു ചെമ്പ് നാണയം എടുത്ത് ചുവന്ന തുണിയില്‍ പൊതിഞ്ഞ് നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തില്‍ തൂക്കിയിടുക.

* ഉറങ്ങുമ്പോള്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രം തലയിണയ്ക്കടിയില്‍ വയ്ക്കുക. ഇത് ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സമ്പത്തും ഭാഗ്യവും നല്‍കും.

Most read:ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗംMost read:ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗം

പച്ചമുളകും നാരങ്ങയും

പച്ചമുളകും നാരങ്ങയും

* നിങ്ങളുടെ ജീവിതത്തില്‍ പണം ആകര്‍ഷിക്കാന്‍ നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ പഴമോ പുഷ്പമോ മറ്റേതെങ്കിലുമോ നിങ്ങളുടെ കൈയില്‍ കരുതുക.

* ശനിയാഴ്ച ഏഴ് പച്ചമുളകും നാരങ്ങയും ചേര്‍ത്ത് ഒരു മാല ഉണ്ടാക്കുക. ഇത് ഓഫീസിന്റെ അല്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില്‍ തൂക്കിയിടണം. ഇത് നിങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ നിന്ന് നിര്‍ഭാഗ്യവും നെഗറ്റിവിറ്റിയും നീക്കംചെയ്യും.

കൈ കണികാണുക

കൈ കണികാണുക

കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പായി ദിവസവും അതിരാവിലെ ആദ്യം നിങ്ങളുടെ കൈപ്പത്തികള്‍ നോക്കുകയും കൈപ്പത്തി ഉപയോഗിച്ച് മുഖത്ത് സ്പര്‍ശിക്കുകയും ചെയ്യുക. ഇത് ഭാഗ്യം ആകര്‍ഷിക്കും. കൈപ്പത്തികളുടെയോ വിരലുകളുടെയോ മുന്‍ഭാഗം ലക്ഷ്മി ദേവിയാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്നും മധ്യഭാഗം സരസ്വതി ദേവിയാല്‍ അനുഗ്രഹിക്കപ്പെട്ടതാണെന്നും കൈയുടെ അവസാന ഭാഗത്ത് വിഷ്ണുദേവന്റെ അനുഗ്രഹമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

Most read:മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്Most read:മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്

English summary

Lal Kitaab Remedies To Gain Wealth And Success in Malayalam

Here are the Lal Kitaab Remedies To Gain Wealth And Success in Malayalam. Take a look.
X