Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ലക്ഷ്മി യോഗം: ജൂലൈ 7 വരെ ബിസിനസ്, ധനനേട്ടം, അഭീഷ്ടസിദ്ധി 3 രാശിക്ക് ശുക്രനുദിക്കും
ലക്ഷ്മി യോഗം എന്നത് വളരെയധികം ഭാഗ്യഫലങ്ങള്‍ നല്കുന്ന ഒന്നാണ്. പലപ്പോഴും പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ലക്ഷ്മി യോഗം വഴി നമുക്ക് ലഭിക്കുന്നു. ഒരു കാരണവശാലും പണത്തിന്റെ കാര്യത്തിലോ ധന സംബന്ധമായുണ്ടാവുന്ന മറ്റ് കാര്യങ്ങളിലോ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ലക്ഷ്മി യോഗം അതിന്റെ ഭാഗ്യ കടാക്ഷം ചില രാശിക്കാര്‍ക്ക് പ്രത്യേകം വാരിക്കോരി നല്കുന്നു. ജൂലൈ 7 വരെയാണ് ലക്ഷ്മി യോഗം ചില രാശിക്കാരില്‍ ഉന്നതിയില്‍ നില്‍ക്കുന്നത്. ഭാഗ്യം പൂര്‍ണമായും നിങ്ങളോടൊപ്പം നില്ക്കുന്നു എന്നത് തന്നെയാണ് ലക്ഷ്മി യോഗത്തിന്റെ ഗുണങ്ങളും.
ജ്യോതിഷ പ്രകാരം ശുക്രന്റെ രാശിമാറ്റത്തിന്റെ ഫലമായാണ് ലക്ഷ്മി യോഗം രൂപം കൊള്ളുന്നത്. ലക്ഷ്മി യോഗത്തിന്റെ ഫലമായി ജോലി, ബിസിനസ്സ്, സമ്പത്ത് എന്നിവയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഫലം നല്കുന്നു. മേടം, കര്‍ക്കിടകം, കന്നി എന്നീ രാശിക്കാര്‍ക്കാണ് ലക്ഷ്മി യോഗം അനുകൂലമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നത്. ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനം മാറുന്നതിന് അനുസരിച്ച് നിങ്ങളില്‍ ശുഭ- അശുഭ യോഗങ്ങളും ധാരാളം രൂപം കൊള്ളുന്നു. ഇതിന്റെ സ്വാധീനം അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു.

ലക്ഷ്മി യോഗം രൂപപ്പെടുന്നത്
ലക്ഷ്മി യോഗം രൂപപ്പെടുന്നത് പലപ്പോഴും ശുക്രന്റെ സംക്രമത്തിന്റെ ഫലമായാണ്. മെയ് അവസാനത്തോടെ ശുക്രന് കര്‍ക്കിടകം രാശിയില്‍ സംക്രമിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ലക്ഷ്മി യോഗം രൂപം കൊള്ളുന്നത്. ഇതിന്റെ ഫലം ജൂലൈ 7 വരെ നിലനില്ക്കുന്നു. ഇതില്‍ മൂന്ന് രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്നു. 12 രാശിക്കാരേയും ഇത് സ്വാധീനിക്കുമെങ്കിലും അല്പം കൂടുതല്‍ പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നത് മൂന്ന് രാശിക്കാരിലാണ്. എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു.
ലക്ഷ്മിയോഗ ഫലങ്ങള്‍
ലക്ഷ്മി യോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളോടൊപ്പം ഉണ്ടാവുന്നു. കൈവെക്കുന്ന എല്ലാ മേഖലകളിലും നേട്ടങ്ങളും വിജയവും കൈവരിക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളും കരാറുകളില്‍ ഒപ്പു വെക്കുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നു. കൂടാതെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഭൂമിയില്‍ നിന്ന് ലാഭവും ഭൂമിയും വാഹനവും വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂലമായ സമയം കൂടിയാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം മൂലം ഉണ്ടാവുന്ന ലക്ഷ്മി യോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പണത്തിന്റെ ഒഴുക്ക് പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ബിസിനസിലെ നിക്ഷേപം വളരെ മികച്ചതായിരിക്കും. അംഗീകാരങ്ങളും സ്ഥാനമാനങ്ങളും നിങ്ങളെ തേടി വരുന്നു. സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം വര്‍ദ്ധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ലക്ഷമി യോഗം വഴി പ്രത്യേക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കടം തിരികെ കൊടുക്കുന്നതിനും ലോണുകള്‍ തിരിച്ചടക്കുന്നതിനും സാധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ എല്ലാ കടബാധ്യതകളും തീരുന്നു. മുടങ്ങിക്കിടന്ന ജോലി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതുവുന്നു. കഠിനാധ്വാനം വര്‍ദ്ധിക്കുകയും അതിന്റെ പൂര്‍ണ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ നിങ്ങളെ ലക്ഷ്മിദേവി കനിഞ്ഞനുഗ്രഹിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ഭാവിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പങ്കാളിയോടൊപ്പം നല്ല സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. കുടുംബത്തിന്റെ എല്ലാ വാഗ്ദാനങ്ങളും നിങ്ങള്‍ക്ക് പാലിക്കാന്‍ സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം ഏറെ സമയം ചിലവഴിക്കുന്നതിനും യാത്രകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഉള്ള സാധ്യത കാണുന്നു. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിജയം നേടുന്നതിന് സാധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല സാഹചര്യങ്ങളും ഇങ്ങോട്ട് തേടി എത്തുന്നു.



Click it and Unblock the Notifications