Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം
അക്ഷയ തൃതീയക്ക് ജപിക്കാന്‍ ലക്ഷ്മീ സ്തോത്രം
അക്ഷയതൃതീയക്ക് ലക്ഷ്മീസ്തോത്രം
അക്ഷയ തൃതീയ എത്താറായി. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിനത്തിലാണ് അക്ഷയ തൃതീയ ആചരിക്കുന്നത്. ചാന്ദ്രമാസ കലണ്ടര്‍ പ്രകാരം ഏറ്റവും മംഗളകരമായ ദിനമാണിത്. ഹിന്ദുമതവിശ്വാസികളിലേറെയും ഈ ദിനം ആഘോഷിക്കാറുണ്ട്.
അക്ഷയ തൃതീയയില്‍ തുടങ്ങുന്ന എന്തും ശുഭകരമാകും എന്നാണ് വിശ്വാസം. ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ച് ആരംഭത്തിന് വളരെ പ്രാധാന്യമുണ്ട്. അതിനാലാണ് പുതുവര്‍ഷത്തിന് ഇന്ത്യയില്‍ ഇത്രയും പ്രാധാന്യം ഉള്ളത്.
പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ മറ്റൊരു നല്ല ദിവസമാണ് അക്ഷയതൃതീയ. ഏറ്റവും മംഗളകരമായ ദിവസമായിട്ടാണ് അക്ഷയ തൃതീയ കണക്കാക്കുന്നത്. ഈ ദിനത്തില്‍ മുഹൂര്‍ത്തം നോക്കി കാര്യങ്ങള്‍ ചെയ്യേണ്ട ആവശ്യമില്ല എന്നാണ് പറയുന്നത്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും പുതിയ ബിസിനസ്സ് തുടങ്ങുന്നതിനും ഈ ദിവസമാണ് പലരും തിരഞ്ഞെടുക്കുന്നത്. ബംഗാളികളെ സംബന്ധിച്ച് പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുള്ള ദിനമാണിത്.
ഈ ദിവസം ചെയ്യുന്ന ഏത് നല്ല പ്രവര്‍ത്തിക്കും ഫലം പത്ത് മടങ്ങായിരിക്കും എന്നാണ് പറയപ്പെടുന്നത്. ഈ ദിവസം ലഭിക്കുന്ന ഗുണങ്ങള്‍ ഒരിക്കലും നശിക്കില്ലെന്നും സമയം കഴിയും തോറും വര്‍ധിക്കുമെന്നുമാണ് വിശ്വാസം. പൂജകളും ഹോമങ്ങളും ചെയ്താല്‍ ഏറ്റവും കൂടുതല്‍ ഫലം ലഭിക്കുന്ന ദിവസമാണ് അക്ഷയ തൃതീയ .
അക്ഷയ തൃതീയ ദിനത്തില്‍ ലക്ഷ്മീ ദേവിയെയാണ് ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ പ്രാര്‍ത്ഥിക്കുന്നതിലൂടെ ഭക്തര്‍ക്ക് ധനവും ഐശ്വര്യവും നല്കി ദേവി അനുഗ്രഹിക്കും. അക്ഷയ തൃതീയ ദിനത്തില്‍ ലക്ഷ്മീ ദേവിയെ പൂജിക്കുന്നത് കൂടുതല്‍ ഫലം നല്‍കും.
അക്ഷയ തൃതീയ ദിനത്തില്‍ ലക്ഷ്മീ ദേവിയെ പൂജിച്ചതു കൊണ്ടാണ് സമ്പത്തിന്റെ ദേവനായ കുബേരന് ആ പദവി ലഭിച്ചതെന്നാണ് വിശ്വാസം.
ഒരിക്കലും നശിക്കാതെ എന്നും സമ്പത്ത് നിലനില്‍ക്കാനുള്ള അനുഗ്രഹമാണ് ലക്ഷ്മീദേവി കുബേരന് നല്‍കിയത്.
ഐശ്വര്യത്തിനും സമ്പത്തിനുമായി ഈ അക്ഷയതൃതീയ ദിനത്തില്‍ ലക്ഷ്മീദേവിയെ പൂജിക്കാം.

ശ്രീ മഹാലക്ഷ്മി സ്തോത്രം
ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി സ്തോത്രം ജപിക്കുക. എല്ലാ ദിനസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.
നമസ്തേ സ്തു മഹാമായേ
ശ്രീ പീഠേ സുര -പൂജിതേ
ശംഖ ചക്ര ഗദാ-ഹസ്തേ
മഹാലക്ഷ്മി നമസ്തുതേ

അക്ഷയ തൃതീയക്ക് ജപിക്കാന്‍ ലക്ഷ്മീ സ്തോത്രം
മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.
നമസ്തേ ഗുഢാരൂഠേ
കോലാസുര ഭയങ്കരി
സര്‍വ പാപ ഹരേ ദേവി
മഹാലക്ഷ്മി നമസ്തുതേ

അക്ഷയ തൃതീയക്ക് ജപിക്കാന്‍ ലക്ഷ്മീ സ്തോത്രം
ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.
സര്വജ്ഞേ സര്‍വ വരദേ
സര്‍വ ദുഷ്ട ഭയങ്കരി
സര്‍വ ദുഖ ഹരേ ദേവി
മഹാ ലക്ഷ്മി നമസ്തുതേ

അക്ഷയ തൃതീയക്ക് ജപിക്കാന്‍ ലക്ഷ്മീ സ്തോത്രം
സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവി
എല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.
സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തി മുക്തി പ്രദായിനി
മന്ത്ര മൂര്‍ത്തേ സദാ ദേവി

അക്ഷയ തൃതീയക്ക് ജപിക്കാന്‍ ലക്ഷ്മീ സ്തോത്രം
ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.
ആദ്യന്ത രഹിതേ ദേവി
ആദ്യ ശക്തി മഹേശ്വരി
യോഗജേ യോഗ സംഭൂതേ
മഹാലക്ഷ്മി നമസ്തുതേ

അക്ഷയ തൃതീയക്ക് ജപിക്കാന്‍ ലക്ഷ്മീ സ്തോത്രം
ദേവി നിനക്ക് ആദിയും അന്തവും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.
സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
മഹശക്തി മഹോദരേ
മഹാപാപ ഹരേ ദേവി
മഹാലക്ഷ്മി നമസ്തുതേ

അക്ഷയ തൃതീയക്ക് ജപിക്കാന്‍ ലക്ഷ്മീ സ്തോത്രം
ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.
പദ്മാസന-സ്ഥിതേ ദേവി
പരബ്രഹ്മ സ്ഥിതേ ദേവി
പരമേശീ ജഗന് മാതേ
മഹാലക്ഷ്മി നമസ്തുതേ

അക്ഷയ തൃതീയക്ക് ജപിക്കാന്‍ ലക്ഷ്മീ സ്തോത്രം
താമരപൂവില്‍ ഇരിക്കുന്ന ദേവി നീ പരബ്ര്ഹമത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.
ശ്വേതാംബരധരേ ദേവി
നാനാലങ്കാര ഭൂഷിതേ
ജഗസ്ഥിതേ ജഗന് മാതേ
മഹാലക്ഷ്മി നമസ്തുതേ

അക്ഷയ തൃതീയക്ക് ജപിക്കാന്‍ ലക്ഷ്മീ സ്തോത്രം
വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും
വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു
മഹാലക്ഷ്മ്യാഷ്ഠക സ്തോത്രം
യ പഠേ ഭക്തിമാന് നര
സര്‍വ സിദ്ധി മവാപ്നോതി
രജ്യം പ്രാപ്നോതിസര്വദ

അക്ഷയ തൃതീയക്ക് ജപിക്കാന്‍ ലക്ഷ്മീ സ്തോത്രം
മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന
ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും
ഏകകാലേ പഠേ നിത്യം
മഹാ പാപ വിനാശനം
ദ്വികാലം യ പഠേ നിത്യം
ധന-ധാന്യ-സമാന്‍വിത
ത്രികാലം യ പഠേന്‍ നിത്യം
മഹാശത്രു വിനാശനം,മഹാലക്ഷ്മി -ഭവേന്‍ നിത്യം
പ്രസന്ന വരദ ശുഭ



Click it and Unblock the Notifications











