Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പണം കണ്ട് കണ്ണ് മഞ്ഞളിക്കും, വര്‍ഷാവസാനം ലക്ഷ്മീനാരായണ യോഗം, ധനലക്ഷ്മി അനുഗ്രഹം ചൊരിയും 3 രാശി
വര്‍ഷത്തിലെ അവസാന മാസമായ ഡിസംബര്‍ ആരംഭിച്ചു. എല്ലാവരും തന്നെ 2024 പുതുവര്‍ഷത്തിനായി കാത്തിരിക്കുകയാണ്. ജ്യോതിഷ പ്രകാരം പുതിയ വര്‍ഷം ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കുമെന്ന് കരുതപ്പെടുന്നു. ഡിസംബര്‍ മാസത്തില്‍ പല ഗ്രഹങ്ങളും അവയുടെ രാശികള്‍ മാറും. ഡിസംബര്‍ 13ന് ഉച്ചയ്ക്ക് 1.50-ന് ബുധന്‍ ധനുരാശിയില്‍ പിന്‍വാങ്ങും. ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 1.20ന് സൂര്യന് ധനുരാശിയിലേക്ക് പ്രവേശിക്കുന്നു. ഡിസംബര്‍ 25ന് രാവിലെ 9.05-ന് ശുക്രന് വൃശ്ചിക രാശിയിലേക്ക് കടക്കും.
ഡിസംബര്‍ 27-ന് ഉച്ചയ്ക്ക് 12.15-ന് ചൊവ്വ ധനുരാശിയില്‍ കുടികൊള്ളും. ഡിസംബര്‍ 31ന് വൈകുന്നേരം 6.46-ന് വ്യാഴം മേടരാശിയിലേക്ക് നീങ്ങും. ഗ്രഹങ്ങളുടെ ചലനം കാരണം ഡിസംബര്‍ 28ന് ഒരു അപൂര്‍വ ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കപ്പെടുന്നു. ഈ യോഗം ചില രാശികള്‍ക്ക് ലക്ഷ്മി ദേവിയുടെ അപാരമായ കൃപ ലഭിക്കാന്‍ ഇടയാക്കും. ലക്ഷ്മീനാരായണ യോഗം ഭാഗ്യം നല്കുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണയോഗം വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് ഒരു പുതിയ ജോലി ആരംഭിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. എല്ലാ മേഖലയിലും വിജയം പടിപടിയായി നിങ്ങളെ പിന്തുടരും. ജോലിസ്ഥലത്ത് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ മാറും. കര്‍മ്മരംഗത്ത് നിങ്ങള്‍ക്ക് ഉയര്‍ച്ചയും നേട്ടങ്ങളും ലഭിക്കും. ഈ സമയം ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങളില്‍ ലഭിക്കും. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സാമ്പത്തികമായി നിങ്ങളുടെ സ്ഥിതി അല്പം മെച്ചപ്പെടും. വിവിധ വഴികളിലൂടെ ധനസമ്പാദനത്തിന് അവസരം കൈവരും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണയോഗം ഏറെ ഗുണം ചെയ്യും. ഈ യോഗപ്രഭാവം മൂലം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലികളെല്ലാം ഭംഗിയായി നിര്‍വ്വഹിക്കാനാകും. ഈ സമയത്ത്, വൃശ്ചികം രാശിക്കാര്‍ക്ക് വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഒരു വീട് വാങ്ങാനും പ്ലാന്‍ ചെയ്യാം. സാമ്പത്തികമായി നിങ്ങള്‍ ശക്തരാകും. ലക്ഷ്മീദേവിയുടെ കടാക്ഷത്താല്‍ ധനവരവ് നിലനില്ക്കും. വിവിധ വഴികളിലൂടെ ധനസമ്പാദനത്തിന് അവസരം ലഭിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം വിദ്യാഭ്യാസ രംഗത്ത് വിജയം ലഭിക്കും. ഔദ്യോഗിക ജീവിതത്തില്‍ ക്ലേശങ്ങള്‍ കുറയും. കര്‍മ്മരംഗത്ത് പലവിധ നേട്ടങ്ങള്‍ നിങ്ങളെ തേടിവരും. വ്യാപാര കാര്യങ്ങളില്‍ ലാഭം ഉണ്ടാകും. ഈ കാലയളവില്‍ മനസ്സില്‍ പുതിയ എന്തെങ്കിലും ചെയ്യാനുള്ള വ്യഗ്രതയുണ്ടാകും. അതെല്ലാം നിങ്ങള്‍ക്ക് വിജയം നല്‍കും. സാമ്പത്തിക പുരോഗതിക്ക് അവസരമുണ്ടാകും. ഈ സമയത്ത് തൊഴില്‍ രഹിതര്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ ലഭിച്ചേക്കാം.
ലക്ഷ്മീദേവിയുടെ കടാക്ഷത്തിന്
ഏതെങ്കിലും ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ പോയി വിഷ്ണുവിനും ലക്ഷ്മി ദേവിക്കും താമരപ്പൂക്കളോ ചുവന്ന പൂക്കളുടെ മാലയോ സമര്‍പ്പിക്കണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ഭക്തര്‍ക്ക് വിഷ്ണുവിന്റെയും ലക്ഷ്മിദേവിയുടെയും അനുഗ്രഹം ലഭിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് അതിശയകരമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കാനായി വെളുത്ത മധുരപലഹാരങ്ങള്‍, വെളുത്ത സാധനങ്ങള്‍, അരി, അരി പായസം, പാലില്‍ നിന്നുള്ള വിഭവങ്ങള്‍ എന്നിവ സമര്‍പ്പിക്കണം. ഇതുകൂടാതെ, ലക്ഷ്മി ദേവിക്ക് സമര്‍പ്പിക്കുന്ന പായസത്തില്‍ കുങ്കുമപ്പൂവും ചേര്‍ക്കണം. ഇത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കുകയും നിങ്ങളുടെ വീട്ടിലെ ദാരിദ്ര്യം നീങ്ങുകയും സന്തോഷവും ഐശ്വര്യവും എത്തിച്ചേരുകയും ചെയ്യുന്നു.
വീട്ടില്‍ എപ്പോഴും പണത്തിന്റെ ഒഴുക്ക് ഉണ്ടാകണമെന്നും സമ്പത്ത് അനുദിനം വര്‍ദ്ധിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുടുംബത്തോടൊപ്പം മഹാലക്ഷ്മി ദേവിയെ വീട്ടില്‍ ആരാധിക്കണം. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ കുടുംബത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ചൊരിയുന്നു. വെള്ളിയാഴ്ച പ്രത്യേകമായി ലക്ഷ്മി ദേവിയെ ആരാധിക്കണം.
മഹാലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ പോയി ശംഖ്, അടക്ക, താമര, പായസം, താമരമാല മുതലായ സാധനങ്ങള്‍ ഭക്തിപൂര്‍വ്വം സമര്‍പ്പിക്കണം. ഇവയെല്ലാം ലക്ഷ്മീദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്. ലക്ഷ്മി ദേവി ഇതില്‍ സന്തോഷിക്കുകയും നിങ്ങളില്‍ അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
