Latest Updates
-
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ശുക്ര മൗഢ്യം 2026: ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
മഹാരാഷ്ട്ര യുസിസി സർവേ: ലിവ്-ഇൻ ബന്ധങ്ങളും വിവാഹവും ഇനി നിയമത്തിന്റെ പിടിയിൽ? -
വിജയദശമി നാളിലെ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്ന് ഭാഗ്യദിനമോ? സമ്പത്തും കരിയറും അറിയാം -
വിജയദശമി രാശിഫലം 2026: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടങ്ങളുടേതോ? ഭാഗ്യനിറവും നമ്പറും അറിയാം -
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി
സെപ്തംബര്‍ മാസത്തില്‍ ലക്ഷ്മീ നാരായണ യോഗം; ഈ 5 രാശിക്കാര്‍ക്ക് ഗുണപ്രദം
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് ഒരു വ്യക്തിയെ നേരിട്ട് ബാധിക്കുന്നു. ഇത്തവണ സെപ്റ്റംബര്‍ മാസത്തില്‍ ശുക്രന്റെയും ബുധന്റെയും സംഗമം ഉണ്ടാകാന്‍ പോകുന്നു, അതുമൂലം ലക്ഷ്മീ നാരായണ യോഗവും രൂപപ്പെടുന്നു. ലക്ഷ്മി നാരായണ യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
ബുധന്‍ ഇതിനകം കന്നിരാശിയില്‍ സഞ്ചരിക്കുകയാണ്. താമസിയാതെ ശുക്രനും സെപ്റ്റംബര്‍ മാസത്തില്‍ കന്നി രാശിയില്‍ പ്രവേശിക്കും. ഇതിനുശേഷം ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും. ഈ യോഗം ജ്ഞാനവും അറിവും കൊണ്ട് ആളുകള്‍ക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു. 12 രാശികളില് ചില രാശിക്കാര്‍ക്ക് ഈ യോഗത്തിന്റെ നല്ല ഫലങ്ങള്‍ ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് സെപ്റ്റംബര്‍ മാസത്തിലെ ലക്ഷ്മീ നാരായണ യോഗം ഗുണപ്രദമാകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
സെപ്തംബര്‍ മാസത്തില്‍ ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നതോടെ മേടം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കും. ഈ മാസം നിങ്ങള്‍ക്ക് പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഈ സമയത്ത് എന്തെങ്കിലും പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങളും എടുക്കാനാകും. മാസത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ വന്നേക്കാം. ലോഹവ്യാപാരം, രാസവസ്തുക്കള്‍, പെട്രോളിയം ഉല്പന്നങ്ങള് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ സുഹൃത്തുക്കളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

മിഥുനം
സെപ്റ്റംബര്‍ മാസത്തില്‍ മിഥുന രാശിക്കാരുടെ മുടങ്ങിക്കിടന്ന ജോലികളെല്ലാം പൂര്‍ത്തിയാകും. ജോലിക്കാര്‍ക്ക് സാഹചര്യം വളരെ അനുകൂലമായിരിക്കും. കൂടാതെ, ബിസിനസില്‍ ലാഭവും വര്‍ദ്ധിക്കും. ഈ സമയത്ത് ഓഹരി വിപണിയില്‍ വിവേകത്തോടെ നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തില്‍ പൂര്‍ണ്ണമായും അര്‍പ്പണബോധമുള്ളവരായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും.

കര്‍ക്കടകം
ഈ മാസം, കര്‍ക്കടക രാശിക്കാരുടെ കരിയര്‍ സുഗമമായി പുരോഗമിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ ബഹുമാനവും പിന്തുണയും ലഭിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും. വസ്തുവകകള്‍ വില്‍ക്കുന്നതിന് അനുകൂല സമയമാണ്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ വളരും. ഇപ്പോഴുള്ള നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ നേട്ടങ്ങള്‍ ലഭിക്കും.

കന്നി
കന്നി രാശിക്കാര്‍ ഈ മാസം പുതിയ അവസരങ്ങള്‍ കൈവരും. കാരണം ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. വരുമാനം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ സമ്പാദ്യവും വര്‍ദ്ധിക്കും. റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയിലൂടെ നിങ്ങള്‍ക്ക് പണം ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ മാസം നിങ്ങള്‍ക്ക് നിങ്ങളുടെ എല്ലാ കടങ്ങളും ഒഴിവാക്കാനാകും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല മാനസികാവസ്ഥ അനുഭവപ്പെടും. നിങ്ങളുടെ മനസ്സ് വളരെ സന്തോഷിക്കും.

ധനു
മാസാരംഭത്തില്‍ ധനു രാശിക്കാര്‍ക്ക് അധിക വരുമാനം നേടാന്‍ അവസരം കൈവരും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന പണമിടപാടുകള്‍ തീര്‍ക്കാന്‍ സാധിക്കും. ഈ മാസം പ്രിയപ്പെട്ട ഒരാളിലൂടെ നേട്ടങ്ങളും ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ ശ്രമങ്ങളെ മേലുദ്യോഗസ്ഥര്‍ അഭിനന്ദിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാം. ഈ സമയം നിങ്ങള്‍ക്ക് ആത്മീയതയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും.



Click it and Unblock the Notifications
